മുംബൈ: കുട്ടികള്‍ ഉണ്ടാകാന്നെ പേരില്‍ 28 വയസുകാരിയെ മനുഷ്യ അസ്ഥിയുടെ പൊടി നിര്‍ബന്ധിച്ച് കഴിപ്പിച്ച! സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃമാതാപിതാക്കള്‍, മന്ത്രവാദം നടത്തിയ സ്ത്രീ തുടങ്ങി ഏഴു പേരെ അസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം. കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ നടന്ന ദുര്‍മന്ത്രവാദത്തില്‍ മനുഷ്യന്റെ എല്ല് പൊടിച്ച് വെള്ളത്തില്‍ കലര്‍ത്തി യുവതിയെ നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു.
2019 ലാണ് യുവതിയുടെ വിവാഹം നടന്നത്. കുട്ടികള്‍ ഇല്ലാത്തതിനാല്‍ പൂജയും വഴിപാടുമായി കഴിയുകയായിരുന്നു. അമാവാസി ദിനത്തില്‍ പ്രത്യേക പൂജ നടത്തിയാല്‍ കുട്ടികളുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് ദുര്‍മന്ത്രവാദം നടത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. എല്ലുപൊടിയുടെ വെള്ളം കുടിക്കുന്നതു കൂടാതെ വെള്ളച്ചാട്ടത്തില്‍ പോയി കുളിക്കണമെന്നും മന്ത്രവാദിനിയുടെ നിര്‍ദേശമുണ്ടായിരുന്നു.
ദുര്‍മന്ത്രവാദം കൂടാതെ തന്റെ മാതാപിതാക്കളില്‍നിന്ന് പണം വാങ്ങിവരാനായി തന്നെ നിര്‍ബന്ധിച്ചുവെന്നും ഇതിന്റെ പേരില്‍ മാനസികവും ശാരീരികവുമായ ഉപദ്രവം ഏല്‍ക്കേണ്ടി വന്നെന്നും യുവതി പറഞ്ഞു. മഹാരാഷ്ട്രയിലെ ദുര്‍മന്ത്രവാദ നിര്‍മാര്‍ജന നിയമം 2013 പ്രകാരവും സ്ത്രീധന പീഡന നിരോധന നിയമപ്രകാരവുമാണ് ഏഴു പ്രതികള്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.