Month: January 2023

  • Movie

    ഇന്ത്യൻ പനോരമയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ‘വീണപൂവ്’ തീയേറ്ററുകളിലെത്തിയിട്ട് 40 വർഷം

    സിനിമ ഓർമ്മ അമ്പിളി സംവിധാനം ചെയ്‌ത ആദ്യചിത്രം ‘വീണപൂവ്’ പ്രദർശനത്തിനെത്തിയിട്ട് 40 വർഷം. 1983 ജനുവരി 21നായിരുന്നു ശങ്കർ മോഹൻ (എം.ടിയുടെ ‘മഞ്ഞി’ൽ അഭിനയിച്ച നടൻ), ഉമാ ഭരണി, നെടുമുടി വേണു എന്നിവർ മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച ‘വീണപൂവ്’ റിലീസായത്. പ്രശസ്‌ത സാഹിത്യ കൃതികളുടെ പേര് സിനിമയ്ക്കിടുന്നത് വിവാദമാവുന്ന ഇക്കാലത്ത് കുമാരനാശാന്റെ ഖണ്ഡകാവ്യത്തിന്റെ പേര് ചിത്രത്തിനിട്ടതിൽ ആരും മുറവിളി കൂട്ടാത്ത കാലത്തായിരുന്നു ചിത്രത്തിന്റെ റിലീസ്. സംവിധായകനാവും മുൻപ് പോസ്റ്റർ ഡിസൈനറും സ്റ്റിൽ ഫോട്ടോഗ്രാഫറുമായിരുന്നു അമ്പിളി. എലിപ്പത്തായം, ഒരിടത്ത് എന്നീ ചിത്രങ്ങൾക്കൊപ്പം ഇന്ത്യൻ പനോരമയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയായിരുന്നു ‘വീണപൂവ്’. ആശാന്റെ വീണപൂവിലെപ്പോലെ ജീവിതത്തിന്റെ നൈമിഷതകൾ ഒരു സ്ത്രീയുടെ ജീവിതത്തിലൂടെ നോക്കിക്കാണുകയാണ് സിനിമ. ദരിദ്രകുടുംബത്തിൽ നിന്നും നമ്പൂതിരി ഇല്ലത്തേയ്ക്ക്, ബുദ്ധിമാന്ദ്യമുള്ള ഒരുവന്റെ ഭാര്യയായി ചെല്ലുന്ന സുമംഗല എന്ന സാധു യുവതിയിലൂടെയാണ് സിനിമ വികസിക്കുന്നത്. ഭർത്താവിന്റെ അച്ഛൻ അവളെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നതോടെ ഇല്ലത്തിന്റെ പടിയിറങ്ങുന്നു അവൾ. ശ്രീകുമാരൻ തമ്പി എഴുതി വിദ്യാധരൻ ഈണം പകർന്ന ‘നഷ്ടസ്വർഗ്ഗങ്ങളേ…

    Read More »
  • LIFE

    ശുദ്ധവായു വില്പനയ്ക്ക്; മണിക്കൂറിന് 2500 രൂപ!

    പലപ്പോഴും തമാശയായി നാം പറയാറുണ്ട് ഇനി ശുദ്ധവായുവും കാശുകൊടുത്ത് വാങ്ങിക്കേണ്ടി വരുമെന്ന്. അങ്ങനെയൊരു സംഭവം ഈ അടുത്തകാലത്തൊന്നും ഉണ്ടാകില്ല എന്നുള്ള ഉറപ്പോടെയാണ് അങ്ങനെ പറയാറുള്ളതെങ്കിലും ഇപ്പോഴിതാ അതും സത്യമായിരിക്കുകയാണ്. തായ്‌ലന്റിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് ഇപ്പോൾ ശുദ്ധവായു വിൽക്കുന്നത്. വ്യവസായശാലകളുടെയും വാഹനങ്ങളുടെയും മറ്റും എണ്ണം വർദ്ധിച്ചതോടെ അതിരൂക്ഷമായ വായു മലിനീകരണ പ്രശ്നമാണ് തായ്‌ലൻഡിലെ നഗരങ്ങളിൽ ഉള്ളവർ അഭിമുഖീകരിക്കുന്നത്. അതുകൊണ്ടുതന്നെ ചെറിയ ഇടവേളകളിൽ ശുദ്ധവായു ശ്വസിക്കാനായി ഗ്രാമങ്ങളിലേക്ക് പോകേണ്ട അവസ്ഥയിലാണ് തായ്‌ലൻഡിലെ നഗരവാസികൾ. ഇത്തരം സന്ദർശനങ്ങൾ പതിവായതോടെയാണ് ഇതിനുപിന്നിലെ വിപണന സാധ്യത മനസ്സിലാക്കിയ ഒരു കർഷകൻ തൻറെ കൃഷിത്തോട്ടത്തിൽ എത്തി ശുദ്ധവായു ശ്വസിക്കുന്നതിന് പണം ഈടാക്കാൻ ആരംഭിച്ചിരിക്കുന്നത്. ഒരു മണിക്കൂറിന് ആയിരം ബാറ്റ് അതായത് 2500 രൂപയാണ് ഇദ്ദേഹം ശുദ്ധവായു ശ്വസിക്കാൻ വരുന്നവരിൽ നിന്നും ഈടാക്കുന്നത്. ശുദ്ധവായു, വനങ്ങൾ, പർവത അരുവികൾ എന്നിവയ്ക്ക് പേരുകേട്ട ഫു ലെയ്ൻ ഖാ നാഷണൽ പാർക്കിന്റെ സമീപത്തായി സ്വന്തമായി ഫാം ഹൗസ് നടത്തിവരുന്ന ദുസിത് കച്ചായി എന്ന…

    Read More »
  • Kerala

    പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിൽ നടപടി തുടങ്ങി, 10 ജില്ലകളിൽ നേതാക്കളുടെ സ്വത്തുവകകൾ കണ്ടുകെട്ടിത്തുടങ്ങി

      കഴിഞ്ഞ സെപ്റ്റംബര്‍ 23ന് നടന്ന പോപ്പുലര്‍ ഫ്രണ്ട്ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നഷ്ടപരിഹാരം ഈടാക്കുന്നതിനായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും സജീവ പ്രവര്‍ത്തകരുടെയും സ്വത്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിത്തുടങ്ങി. 10 ജില്ലകളിലാണ് നടപടി ആരംഭിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എ 2022 സെപ്റ്റംബര്‍ 22 ന് നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ. കേസില്‍ ജപ്തി നടപടികള്‍ വൈകുന്നതിനെതിരേ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും വസ്തുക്കളും വെള്ളിയാഴ്ച ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി കണ്ടുകെട്ടി. കരുനാഗപ്പള്ളി തഹസില്‍ദാര്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. തൃശ്ശൂരില്‍ കുന്നംകുളം താലൂക്ക് പരിധിയിലെ അഞ്ച് നേതാക്കളുടെ വീടും സ്ഥലവും ജപ്തിചെയ്തു. വയനാട്ടില്‍ 14 പേരുടെ സ്ഥലങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി ജപ്തിചെയ്തു. കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂര്‍, ചീമേനി, ചെങ്കള വില്ലേജ് പരിധിയിലാണ് റവന്യൂ റിക്കവറി നടപടികള്‍ നടന്നത്.…

    Read More »
  • LIFE

    താൻ പണത്തിനും പ്രേക്ഷകർക്കും വേണ്ടിയാണ് സിനിമ എടുക്കുന്നത്, അല്ലാതെ വിമർശക പ്രശംസ കിട്ടാൻ അല്ല: എസ്.എസ്. രാജമൗലി

    ഹൈദരാബാദ്: ആര്‍ആര്‍ആര്‍ ലോകവേദിയില്‍ അവാര്‍ഡുകളുടെ തിളക്കത്തിലാണ്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഗാനത്തിനുള്ള അവാര്‍ഡ് നേടിയതിന് പിന്നാലെ ക്രിട്ടിക്സ് ചോയിസ് അവാര്‍ഡില്‍ രണ്ട് പുരസ്കാരങ്ങളാണ് എസ്എസ് രാജമൗലിയുടെ ചിത്രം നേടിയത്. മികച്ച വിദേശ ഭാഷ ചിത്രത്തിനും, മികച്ച ഗാനത്തിനും ഉള്ളത്. അതേ സമയം ബാഫ്റ്റ പുരസ്കാരങ്ങളില്‍ ആര്‍ആര്‍ആര്‍ കാര്യമായ നേട്ടം ഉണ്ടാക്കിയില്ല. എന്തായാലും അവാര്‍ഡുകള്‍ സംബന്ധിച്ച് തന്‍റെ കാഴ്ചപ്പാട് വിശദമാക്കുകയാണ് എസ്എസ് രാജമൗലി. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ആര്‍ആര്‍ സംവിധായകന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. ‘ഞാന്‍ പണത്തിന് വേണ്ടിയാണ് സിനിമ എടുക്കുന്നത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അല്ലാതെ വിമര്‍ശക പ്രശംസ കിട്ടാന്‍ അല്ല. ആര്‍ആര്‍ആര്‍ ഒരു വാണിജ്യ ചിത്രമാണ്. അത് വാണിജ്യമായി വലിയ വിജയമാണ്. അതിന്‍റെ കൂടെ അനുബന്ധമായി അവാര്‍ഡ് കിട്ടിയാല്‍ സന്തോഷം. അത് എന്‍റെ യൂണിറ്റ് അംഗങ്ങള്‍ ചെയ്ത കഠിനാദ്ധ്വാനത്തിന് ലഭിക്കുന്ന അംഗീകാരമാണ്”- രാജമൌലി പറഞ്ഞു. അതേ സമയം ആര്‍ആര്‍ആര്‍ സിനിമയ്ക്ക് പകരം ഇത്തവണ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായത്…

    Read More »
  • Kerala

    ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സംഭവം: ഹോട്ടലിൻറെ ലൈസൻസ് സസ്പെൻഡ് ചെയ്തു

    തൃശൂർ: തൃശൂരിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയെ ഹോട്ടൽ ഉടമ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടപടി. എംജി റോഡിലെ ബുഹാരിസ് ഹോട്ടലിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥരുടെ പരിശോധനക്ക് തടസ്സം നിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പ്രതികരിച്ചു. ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം വൈകിട്ടാണ് പൂട്ടിയ സ്ഥാപനം അനുമതി ഇല്ലാതെ തുറന്ന് പ്രവ‍ർത്തിക്കുന്നെന്ന വിവരമറിഞ്ഞ് ബുഹാരിസ് ഹോട്ടലിൽ ഉദ്യോഗസ്ഥർ എത്തിയത്. പൊലീസ് അകമ്പടിയോടെ എത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഉടമ ഫോണിൽ ഭീഷണിപ്പെടുത്തിയത്. പതിനെട്ടാം തീയതിയാണ് ഹോട്ടൽ ആദ്യം അടപ്പിച്ചത്. ഇവിടെ നിന്ന് ബിരിയാണി കഴിച്ച് ദേഹാസ്വസ്ഥ്യം ഉണ്ടായ കുടുംബത്തിന്‍റെ പരാതിയിലായിരുന്നു നടപടി. ന്യൂനതകൾ പരിഹരിച്ച് ജില്ലാ അസിസ്റ്റന്‍റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ വീണ്ടും തുറക്കാവൂ എന്നായിരുന്നു നിർദേശം. ഇത് ലംഘിച്ച് ഹോട്ടൽ വീണ്ടും തുറന്ന് ഭക്ഷണം പാഴ്സൽ നൽകുകയായിരുന്നു.

    Read More »
  • Kerala

    ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തി

    തിരുവനന്തപുരം: കേരള ഹൈക്കോടതിയിലെ പെൻഷൻ പ്രായം ഉയർത്തി. 2013 ഏപ്രിൽ ഒന്നിന് ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായമാണ് 56ൽ നിന്ന് 60 ആക്കി ഉയർത്തിയത്. 2013 ഏപ്രിൽ ഒന്നിന് മുമ്പ് സർവീസിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായം 56 ആയി തുടരും.  കേരള ഹൈക്കോർട്ട് സർവീസസ് (ഡിറ്റർമിനേഷൻ ഓഫ് റിയട്ടർമെന്റ്) നിയമത്തിൽ ഭേദ​ഗതി വരുത്തിയാണ് പെൻഷൻ പ്രായം ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്. നേരത്തെ, ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ചില ജീവനക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ മാസം ആറിനാണ് ഉത്തരവ് പുറത്തിറങ്ങിയത്. 56 എന്ന പെൻഷൻ പ്രായപരിധി 58 ആക്കാണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സംസ്ഥാന സർക്കാരിന് കത്തും നൽകിയിരുന്നു. പെൻഷൻ പ്രായം ഉയർത്തണമെന്ന ജ‍ഡ്ജിമാരുടെ പാനൽ നൽകിയ ശുപാർശയെത്തുടർന്നായിരുന്നു ഇത്. 2013ന് ശേഷം സര്‍വീസിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടേയും പെൻഷൻ പ്രായം 60ആണ്. പങ്കാളിത്ത പെൻഷൻ നടപ്പാക്കിയതോടെ‌യാണ് ഇവരുടെ പെൻഷൻ പ്രായം 60 ആയത്. അതേസമയം, 2013ന് മുമ്പ് സർവീസിൽ…

    Read More »
  • LIFE

    ‘എങ്കിലും ചന്ദ്രികേ’ റിലീസിന്; സുരാജും ബേസിലും ഒന്നിക്കുന്ന ചിത്രം ഫെബ്രുവരി 10ന് തിയേറ്ററുകളിലേക്ക്

    സുരാജും വെഞ്ഞാറമൂടും ബേസില്‍ ജോസഫും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘എങ്കിലും ചന്ദ്രികേ’. നവാഗതനായ ആദിത്യൻ ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധയാകര്‍ഷിച്ച ചിത്രം റിലീസിന് തയ്യാറായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 10ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ‘ചന്ദ്രിക’ എന്ന ടൈറ്റില്‍ റോളില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് നിരഞ്‍ജന അനൂപാണ്. ജിതിൻ സ്റ്റാൻസിലോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സൈജു കുറുപ്പ്, തൻവി റാം, അഭിരാം രാധാകൃഷ്‍ണൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ചിരിക്കും പ്രധാന്യമുള്ള ഒന്നായിരിക്കും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട് ആണ്. ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ ആണ്. മനു മഞ്‍ജിത്ത്, വിനായക്…

    Read More »
  • LIFE

    നിവിൻ പോളിയുടെ കോമഡി എന്റര്‍ടെയ്‍നര്‍ ‘സാറ്റര്‍ഡേ നൈറ്റ്’ ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് ഹോട് സ്റ്റാറില്‍ 27 മുതൽ

    നിവിൻ പോളി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ഒരു കോമഡി എന്റര്‍ടെയ്‍നര്‍ ആയിരുന്ന ചിത്രം സുഹൃത്തുക്കളുടെ കഥ പറയുകയായിരുന്നു. ആരാധകരുടെ കാത്തിരിപ്പിന് അവസാനമിട്ട് ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. തിയറ്ററുകളില്‍ വൻ പ്രതികരണം നേടാതിരുന്ന ചിത്രം ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറില്‍ ജനുവരി 27 മുതലാണ് സ്‍ട്രീമിംഗ് തുടങ്ങുക ‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിച്ച ചിത്രമായിരുന്നു ‘സാറ്റർഡേ നൈറ്റ്’. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ചിരുന്നത്. നവീൻ ഭാസ്‍കർ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. വിനായക അജിത്ത് ആയിരുന്നു നിര്‍മാണം. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിലായിരുന്നു നിര്‍മാണം. അജു വർ​ഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ എന്നിവരും നിവിൻ പോളിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി,…

    Read More »
  • LIFE

    ‘ചീയോതിക്കാവിലെ മണിയൻ’ എന്ന പെരുംകള്ളനായി ടൊവിനൊ; ഞെട്ടിക്കുന്ന ഗെറ്റപ്പില്‍ ‘അജയന്റെ രണ്ടാം മോഷണം’ പോസ്റ്റര്‍

    ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. നവാഗതനായ ജിതിൻ ലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൊവിനൊ ട്രിപ്പിള്‍ റോളിലെത്തുന്ന ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട് പൂർണമായും 3 ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘ചീയോതിക്കാവിലെ മണിയൻ’ എന്ന പെരുംകള്ളൻ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. സംവിധായകൻ ജിതില്‍ ലാല്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ചായാഗ്രഹണം ജോമോൻ ടി ജോൺ. ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്‍മി എന്നിവരാണ് നായികമാർ. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പല കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു അഡ്വഞ്ചർ സാഗയാണെന്നാണ് ‘അജയന്റെ രണ്ടാം മോഷണത്തെ’ വിശേഷിപ്പിക്കുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് ‘അജയന്റെ രണ്ടാം മോഷണം’…

    Read More »
  • LIFE

    അജിത്തിന്റെ ‘വിശ്വാസ’ത്തിനും തെലുങ്ക് റീമേക്ക്; നായകനായി ചിരഞ്‌‍ജീവി

    ‘ഭോലാ ശങ്കര്‍’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് ചിരഞ്‍ജീവി. അജിത്ത് നായകനായ തമിഴ് ഹിറ്റ് ചിത്രം ‘വേതാളം’ തെലുങ്കിലേക്ക് എത്തുമ്പോള്‍ മെഹര്‍ രമേഷാണ് സംവിധാനം. ‘ഷാഡോ’ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് ‘ഭോലാ ശങ്കര്‍’. അജിത്തിന്റെ മറ്റൊരു വൻ ഹിറ്റ് ചിത്രമായ ‘വിശ്വാസ’വും ചിരഞ്‍ജീവി തെലുങ്കിലേക്ക് റീമേക്ക് ചെയ്‍തേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സിരുത്തൈ ശിവയുടെ തന്നെ സംവിധാനത്തിലുള്ള ചിത്രമാണ് ‘വിശ്വാസ’വും. വി വി വിനായക് ആയിരിക്കും ചിത്രത്തിന്റെ റീമേക്ക് സംവിധാനം ചെയ്യുക. ‘ഭോലാ ശങ്കര്‍’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഡൂഡ്‍ലി ആണ്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്. രമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്. ‘ഭോലാ ശങ്കറെ’ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ്. ‘വേതാളം’ എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് ‘ഭോലാ ശങ്കറി’ല്‍ ചിരഞ്‍ജീവി എത്തുക. ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തിന്റെ കലാസംവിധായകൻ എ എസ്…

    Read More »
Back to top button
error: