Month: January 2023

  • India

    മല്ലിക സാരാഭായ് ആണെങ്കില്‍ അനുമതിയില്ലെന്ന് മന്ത്രി; ക്ഷേത്രത്തിനുപുറത്ത് നൃത്തംചെയ്യുമെന്ന് മല്ലിക

    ഹൈദരാബാദ്: തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തില്‍ നൃത്തപരിപാടി അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ക്ഷേത്രത്തിന് പുറത്ത് നൃത്തം ചെയ്യാനൊരുങ്ങി പ്രശസ്ത നര്‍ത്തകിയും സാമൂഹികപ്രവര്‍ത്തകയും കേരള കലാമണ്ഡലം ചാന്‍സലറുമായ മല്ലിക സാരാഭായ്. ക്ഷേത്രത്തിനുള്ളില്‍ നൃത്ത പരിപാടിക്ക് കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി ജി. കിഷന്‍ റെഡ്ഡി ‘വാക്കാല്‍’ അനുമതി നിഷേധിച്ചെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതിന് പിന്നാലെയാണ് മല്ലിക സൗരാഭായുടെ തീരുമാനം. യുനെസ്‌കോയുടെ അംഗീകാരം ലഭിച്ച് ഒരുകൊല്ലം തികയുന്നതിന്റെ ഭാഗമായി ആദ്യത്തെ രാമപ്പ ഫെസ്റ്റ് നടത്താന്‍ ക്ഷേത്രപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന കാകാതിയ ഹെറിറ്റേജ് ട്രസ്റ്റ് നേരത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ഐ)യോട് അനുമതി തേടിയിരുന്നു. നൃത്തപരിപാടി അവതരിപ്പിക്കാന്‍ മല്ലിക സാരാഭായിയെ ക്ഷണിച്ചതായും അവര്‍ നൃത്തം ചെയ്യാമെന്ന് സമ്മതം അറിയിച്ചതായും ക്ഷേത്രട്രസ്റ്റ് പറഞ്ഞു. എന്നാല്‍ എഎസ്ഐയുടെ ഭാഗത്തുനിന്ന് മറുപടി ലഭിച്ചില്ലെന്നും മല്ലിക സാരാഭായ് ആണെങ്കില്‍ പടിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്ന് മന്ത്രി കിഷന്‍ റെഡ്ഡി അറിയിച്ചതായും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ക്ഷേത്ര ട്രസ്റ്റിയുമായ ബി.വി. പാപ റാറു…

    Read More »
  • LIFE

    50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് മാളികപ്പുറം; ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

    ഉണ്ണിമുകുന്ദന്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു മാളികപ്പുറം.വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രം നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രം പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി നേടിയതായാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഒരു ഉണ്ണി മുകുന്ദന്‍ ചിത്രം ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഉണ്ണി മുകുന്ദന്‍ ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു പുതിയ വിശേഷം. മലയാളത്തിന്റെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ഉണ്ണിയേട്ടന്‍ ആണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ആരാധകര്‍ പറയുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്റര്‍ടെയ്‌നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍…

    Read More »
  • Crime

    പാറ്റൂരില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ കേസില്‍ ഓംപ്രകാശിന്റെ കൂട്ടാളികള്‍ കീഴടങ്ങി

    തിരുവനന്തപുരം: പാറ്റൂര്‍ ഗുണ്ടാ ആക്രമണകേസിലെ മൂന്ന് പേര്‍ കീഴടങ്ങി. ആരിഫ്, ആസിഫ്, ജോമോന്‍ എന്നിവരാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ കീഴടങ്ങിയത്. ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ കൂട്ടാളികളാണ് കീഴടങ്ങിയ മൂന്നുപേരും. പ്രധാനപ്രതി ഓം പ്രകാശ് ഒളിവിലാണ്. പതിനാല് ദിവസം മുമ്പാണ് പാറ്റൂരില്‍ വെച്ച് ഓം പ്രകാശിന്റെ സംഘം നിധിന്‍ എന്നയാളുടെ പേരിലുള്ള സംഘവുമായി ഏറ്റുമുട്ടിയത്. അഞ്ചംഗസംഘം നിധിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. നിധിനും സുഹൃത്തുക്കളും ഇന്നോവയില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. നടപടികള്‍ ശക്തിപ്പടുത്തുന്നതിന്റെ ഭാഗമായി കേസ് കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. അതിന് പിന്നാലെയാണ് പ്രതികള്‍ കോടതിയിലെത്തി കീഴടങ്ങിയത്.

    Read More »
  • Kerala

    ജാതിവിവേചന വിവാദം; കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രാജിവെച്ചു

    തിരുവനന്തപുരം: കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ശങ്കര്‍ മോഹന്‍ രാജിവെച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ ഓഫീസിലെത്തി രാജി കൈമാറി. ജാതി വിവേചനം ഉള്‍പ്പെടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെടുത്ത നടപടികളുടെ പേരില്‍ ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി. അതേസമയം, കാലാവധി തീരുന്നതിനാലാണ് രാജിയെന്നും വിവാദങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു. ജാതി വിവേചനമുള്‍പ്പെടെ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെടുത്ത നടപടികളുടെ മേലുള്ള വിദ്യാര്‍ഥികളുടെ പരാതിയില്‍ അന്വേഷണം നടത്താനായി കെ. ജയകുമാര്‍ കമ്മിഷനെ നിയോഗിച്ചിരുന്നു. രണ്ടു ദിവസം മുന്‍പാണ് അദ്ദേഹം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ശങ്കര്‍ മോഹനെതിരായ വിദ്യാര്‍ഥികളുടെ ആരോപണങ്ങളില്‍ സത്യമുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതാണ് രാജിയുടെ കാരണമെന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍, റിപ്പോര്‍ട്ടിലെ മുഴുവന്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ജാതി വിവേചനം ഉള്‍പ്പെടെ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെടുത്ത നിലപാടുകള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം അന്‍പതാം ദിവസത്തിലേക്ക് കടക്കാനിരിക്കെയാണ് രാജി.

    Read More »
  • NEWS

    അമ്യൂസ്‌മെന്റ് പാര്‍ക്കിലെ സാഹസിക റൈഡ് നിശ്ചലമായി; 10 മിനിറ്റ് തലകീഴായിക്കിടന്ന് വിനോദ സഞ്ചാരികള്‍

    ബെയ്ജിങ്: അമ്യൂസ്മെന്റ് പാര്‍ക്കില്‍ പോകാനും അതിലെ സാഹസിക റൈഡുകള്‍ കയറാനും മിക്കവര്‍ക്കും ഇഷ്ടമാണ്. തലകീഴായും വേഗത്തിലും സഞ്ചരിക്കുന്ന റൈഡുകള്‍ അപകടങ്ങളും സൃഷ്ടിക്കാറുണ്ട്. റൈഡുകള്‍ ആകാശത്ത് വെച്ച് നിന്നുപോയാല്‍ എന്തു ചെയ്യും…ആവേശവും സന്തോഷവും അതോടെ കാറ്റില്‍ പറക്കും. എന്നാല്‍, അത്തരത്തിലൊരു സംഭവം ചൈനയില്‍ നടന്നു. അമ്യൂസ്മെന്റ് പാര്‍ക്കിലെ സാഹസിക റൈഡ് പെട്ടന്ന് പ്രവര്‍ത്തനം നിലച്ചു. അതുമാത്രമല്ല, റൈഡ് നിന്നുപോയപ്പോള്‍ യാത്രക്കാരെല്ലാം തലകീഴായിട്ടായിരുന്നു ഉണ്ടായിരുന്നത്. പെന്‍ഡുലം റൈഡ് തകരാറിലായതിനെത്തുടര്‍ന്ന് പാര്‍ക്കിലെ വിനോദസഞ്ചാരികള്‍ 10 മിനിറ്റോളമാണ് തലകീഴായി തൂങ്ങിക്കിടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. Amusement park-goers hung upside down for 10 minutes at the highest point of giant pendulum ride after it malfunctioned in China’s Fuyang city. Workers had to clamber up to manually fix the ride and theme park officials said the malfunction was caused…

    Read More »
  • Crime

    മകളെ അപമാനിച്ചതു ചോദ്യം ചെയ്തതിനു മദ്യപസംഘം ക്രൂരമായി മര്‍ദിച്ചു; പിതാവ് തൂങ്ങിമരിച്ച നിലയില്‍

    കൊല്ലം: ആയൂരില്‍ മദ്യപസംഘം ആക്രമിച്ചയാള്‍ തൂങ്ങിമരിച്ചനിലയില്‍. കൊല്ലം സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്. മകളോട് മോശമായി സംസാരിച്ചതിനെ ചോദ്യം ചെയ്തതിന് ഇയാളെ മദ്യപസംഘം ആക്രമിച്ചിരുന്നു. തൊട്ടുപിന്നാലെ അജയകുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മദ്യപരുടെ ആക്രമണത്തില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് പരാതി. ബുധനാഴ്ചയായിരുന്നു സംഭവം. ട്യൂഷന്‍ കഴിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകളേയും കൂട്ടി ബൈക്കില്‍ വരികയായിരുന്നു അജയകുമാര്‍. ഈ സമയത്ത് നാലുപേര്‍ ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. വഴിയില്‍ വെച്ച് വിദ്യാര്‍ഥിനിയായ മകളോട് ഇവര്‍ മോശമായി സംസാരിച്ചു. തുടര്‍ന്ന് മകളെ വീട്ടിലിറക്കിയ ശേഷം തിരികെ പോയി ചോദിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ അജയകുമാറിന് ക്രൂരമര്‍ദനമാണ് നേരിടേണ്ടി വന്നത്. ശരീരത്തിലാകമാനം മര്‍ദിക്കുകയും ഉടുതുണിയുരിയുകയും ചെയ്തുവെന്നാണ് വിവരം. സംഭവത്തിന് ശേഷം അജയകുമാര്‍ വീട്ടില്‍ എത്തി മുറിയില്‍ കിടക്കുകയായിരുന്നു. ഭക്ഷണംകഴിക്കാന്‍പോലും പുറത്തു വന്നില്ലെന്ന് ഭാര്യ ദീപ്തി പറയുന്നു. വ്യാഴാഴ്ച വൈകിട്ട് ആറരയോടുകൂടി ഇയാള്‍ പുറത്തേക്ക് പോയി. പിന്നീട് കാണുന്നത് സമീപത്തെ പറമ്പിലെ മരത്തില്‍ തൂങ്ങിയ നിലയിലാണ്. കഴിഞ്ഞ ദിവസം പോസ്റ്റ്‌മോര്‍ട്ടം, സംസ്‌കാര…

    Read More »
  • Kerala

    ”സമ്മതമില്ലാതെ ഒരു സ്ത്രീയെയും തൊടരുത്, ‘നോ’ എന്നാല്‍ ‘നോ’ എന്നു തന്നെയാണെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കണം”

    കൊച്ചി: വ്യക്തമായ സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയെയോ സ്ത്രീയെയോ തൊടരുതെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. സ്‌കൂളുകളിലും വീടുകളിലും വച്ചാണ് ഈ പാഠം പകര്‍ന്നുനല്‍കേണ്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പീഡന കേസില്‍ ആഭ്യന്തര പരാതി പരിഹാര സമിതിയുടെയും കോളജ് പ്രിന്‍സിപ്പലിന്റെയും ഉത്തരവു ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി നിരീക്ഷണം. നല്ല പെരുമാറ്റത്തിന്റെയും മര്യാദയുടെയും പാഠങ്ങള്‍ പ്രൈമറി ക്ലാസ് മുതല്‍ പാഠ്യക്രമത്തിന്റെ ഭാഗമാവണമെന്ന് കോടതി പറഞ്ഞു. നോ എന്നാല്‍ നോ എന്നു തന്നെയാണ് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. നിസ്വാര്‍ഥവും മാന്യവുമായി പെരുമാറാന്‍ സമൂഹം അവരെ പര്യാപ്തരാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. സ്്ത്രീകളെ ആദരിക്കുകയെന്നത് പഴഞ്ചന്‍ ശീലമല്ല, അത് എക്കാലത്തേക്കുമുള്ള നന്മയാണ്. സമ്മതമില്ലാതെ ഒരു സ്ത്രീയെയും തൊടരുത്. നോ എന്നാല്‍ നോ എന്നു തന്നെയാണെന്ന് ആണ്‍കുട്ടികള്‍ മനസ്സിലാക്കിയേ തീരൂ. പുരുഷത്വം എന്ന സങ്കല്‍പ്പം ഇപ്പോള്‍ ഏറെ മാറിയിട്ടുണ്ട്, അത് ഇനിയും മാറേണ്ടതുണ്ട്, സെക്സിസം സ്വീകാര്യമായ ഒന്നല്ലെന്ന് കോടതി പറഞ്ഞു. മറ്റുള്ളവരെ ആദരിക്കുകയെന്നത് ചെറുപ്പത്തില്‍ ശീലിപ്പിച്ചെടുക്കേണ്ട ഒന്നാണ്.…

    Read More »
  • India

    ജമ്മുവില്‍ ഇരട്ട സ്‌ഫോടനം: 6 പേര്‍ക്ക് പരുക്ക്; ഭീകരാക്രമണമെന്ന് പൊലീസ്

    ശ്രീനഗര്‍: ജമ്മു കശ്മീരിലെ നര്‍വാള്‍ മേഖലയിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. പ്രദേശം മുഴുവന്‍ വളഞ്ഞിരിക്കുകയാണെന്നും പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായും പോലീസ് അറിയിച്ചു. പരുക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണു വിവരം. സംഭവം ഭീകരാക്രമണമാണെന്നു പോലീസ് സ്ഥിരീകരിച്ചു. റിപ്പബ്ലിക് ദിനത്തിനു മുന്‍പ് ആക്രമണസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. #WATCH | J&K: Six people injured in two blasts that occurred in Narwal area of Jammu. Visuals from the spot. Police personnel are present at the spot. pic.twitter.com/eTZ1exaICG — ANI (@ANI) January 21, 2023 അതേസമയം, സംഭവ സ്ഥലത്ത് എന്‍.ഐ.എ സംഘം എത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ സ്വഭാവം ഇതുവരെ വ്യക്തമായിട്ടില്ല. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തുണ്ട്. സ്‌ഫോടനങ്ങളെ അപലപിച്ച ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പരുക്കേറ്റവര്‍ക്ക് 50,000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിച്ചിരിക്കുന്ന അവസരത്തില്‍…

    Read More »
  • India

    100-ലേയ്ക്ക് പ്രവേശിച്ച ഓംചേരിക്ക് ആദരം, ഫെബ്രുവരി 5 ന് ന്യൂഡൽഹിയിൽ

    പ്രവാസി മലയാളികളുടെ കാരണവർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാള നാടക ആചാര്യനായ ഓംചേരി എൻ.എൻ പിള്ള ഫെബ്രുവരി 1 ന് നൂറാം വയസിലേയ്ക്ക് പ്രവേശിക്കുന്നു. :ഓംചേരിപ്രഭ’ എന്ന പേരിൽ പ്രവാസി മലയാളികൾ അദ്ദേഹത്തെ ഫെബ്രുവരി 5 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30 മുതൽ ന്യൂഡൽഹി കാനിങ്ങ് റോഡ് കേരള സ്ക്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കുന്നു. ഓംചേരി കാണുവാൻ താത്പര്യം പ്രകടിപ്പിച്ച പരിപാടികൾ ചടങ്ങിൽ അവതരിപ്പിക്കും. ഓംചേരി നാടകങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ കോർത്തിണക്കി ഒരു നാടകം. ഓംചേരിയുടെ കഥ പറയുന്ന ‘വിലാസ ലതിക ബി.എ. ഓണേഴ്സ്,’ ഓംചേരി രചിച്ച മൈക്രോ ഡ്രാമ ‘പ്രാർത്ഥന’ കൂടാതെ കഥകളി, ഓട്ടൻതുള്ളൽ എന്നിവയാണ് അവതരിപ്പിക്കുന്നത്. പരിപാടികൾക്ക് കേരള ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് , കേരള സർക്കാരിന്റെ ഡൽഹി പ്രതിനിധി ഡോ. വേണു രാജാമണി എന്നിവർ നേതൃത്ത്വം നൽകും. പരിപാടിയുടെ ഏകോപനത്തിനായി കാർട്ടൂണിസ്റ്റ് സുധീർ നാഥിനെ കൺവീനറായി ചുമതലപ്പെടുത്തി. മലയാളത്തിലെ പ്രമുഖരായ കലാ രാഷ്ട്രിയ സാംസ്കാരിക രംഗത്തുള്ളവർ…

    Read More »
  • India

    ഇതൊരു വല്ലാത്ത പ്രതികാരമായിപ്പോയി, വീട്ടില്‍ പോയ ഭാര്യ മടങ്ങി വരാത്തതിൽ രോഷാകുലനായ യുവാവ് ലിംഗം മുറിച്ചുമാറ്റി

    പറ്റ്‌ന: വിചിത്രമായ പ്രതികാരത്തിന്റെ വാർത്തയാണ് ബിഹാറിലെ മധേപുരയിൽ നിന്നു പുറത്തുവരുന്നത്. സ്വന്തം ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ സ്വന്തം ലിംഗം മുറിച്ചു മാറ്റിയിരിക്കുകയാണ് ഒരു യുവാവ്. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി ബിഹാറിലെ മധേപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രജനി നയനനഗര്‍ പ്രദേശത്താണ് സംഭവം. 25കാരനായ കൃഷ്ണ ബാസുകിയാണ് തന്റെ സ്വകാര്യഭാഗം മുറിച്ചുമാറ്റിയത്. വീട്ടില്‍ പോയ ഭാര്യ മടങ്ങിയെത്താതിനെ തുടര്‍ന്നാണ് യുവാവ് തന്റെ ലിംഗം മുറിച്ചുമാറ്റിയതത്രേ. ഇയാള്‍ സമീപവാസിയായ അനിതയെയാണ് വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് നാലുകുട്ടികളുണ്ട്. പഞ്ചാബിലെ മാണ്ഡിയില്‍ ജോലി ചെയ്യുന്ന യുവാവ് രണ്ടുമാസം മുന്‍പാണ് കുടുംബത്തെ കാണാന്‍ രജനി നയനനഗറിലെത്തിയത്. എന്നാൽ, വീട്ടില്‍ പോയ ഭാര്യ മടങ്ങി വരാന്‍ വൈകിയതിനെ തുടര്‍ന്ന് രോഷാകുലനായ കൃഷ്ണ മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് ലിംഗം മുറിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ട ഇയാളെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൃഷ്ണ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം കൃഷ്ണയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായും…

    Read More »
Back to top button
error: