TechTRENDING

സേവ് ചെയ്യാത്ത നമ്പരിൽനിന്ന് കാൾ വരുമ്പോള്‍ വിളിക്കുന്നയാളുടെ പേര് തെളിയുന്ന സംവിധാനം; എതിർപ്പുമായി ടെലികോം കമ്പനികള്‍

മുംബൈ: സേവ് ചെയ്യാത്ത നമ്പരിൽനിന്ന് കോള്‍ വരുമ്പോള്‍ മൊബൈൽ ഫോണിൽ വിളിക്കുന്നയാളുടെ പേര് തെളിഞ്ഞുവരുന്നത് നിര്‍ബന്ധമാക്കണമെന്ന ട്രായ് നിര്‍ദേശത്തിനെതിരെ ടെലികോം കമ്പനികള്‍ രംഗത്ത്. ഇത് നിര്‍ബന്ധമാക്കരുതെന്ന് കമ്പനികള്‍ആവശ്യപ്പെട്ടു. ഏ സംവിധാനം ഓപ്ഷണലായി തെരഞ്ഞെടുക്കാനുള്ള സൗകര്യം തങ്ങൾക്കു നല്‍കണമെന്നും ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടു.

കോള്‍ വരുമ്പോള്‍ വിളിക്കുന്നയാളുടെ പേര് തെളിഞ്ഞുവരുന്ന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്രായുമായി നടത്തിയ ചര്‍ച്ചയിലാണ് ടെലികോം കമ്പനികള്‍ എതിര്‍പ്പ് ഉന്നയിച്ചത്. തട്ടിപ്പുകള്‍ തടയുന്നതിന് കോള്‍ വരുമ്പോള്‍ വിളിക്കുന്നയാളുടെ പേര് തെളിഞ്ഞുവരുന്ന സംവിധാനം നടപ്പാക്കണമെന്ന നിര്‍ദേശം അടുത്തിടെയാണ് ട്രായ് മുന്നോട്ടുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് റിലയൻസ് ജിയോ, എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ എതിര്‍പ്പ് ഉന്നയിച്ചത്. ഇത് നിര്‍ബന്ധമാക്കരുതെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു. ഓപ്ഷണലായി തെരഞ്ഞെടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. മാര്‍ക്കറ്റിന്റെ സ്വഭാവം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനുസരിച്ച് നിര്‍ദേശം നടപ്പാക്കാനുള്ള സ്വാതന്ത്ര്യം കമ്പനികള്‍ക്ക് നല്‍കണം. കോളറുടെ പേര് തെളിഞ്ഞുവരുന്ന സംവിധാനം സപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ഹാന്‍ഡ് സെറ്റുകള്‍ക്കും സാധ്യമല്ല. സ്വകാര്യത ഉള്‍പ്പെടെയുള്ള വിഷയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വിളിക്കുന്നയാളെ തിരിച്ചറിയുന്നതിന് അടക്കം ഇത് കാരണമാകും. ഇത്തരം കാര്യങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും ടെലികോം കമ്പനികള്‍ വ്യക്തമാക്കി.

Back to top button
error: