CrimeNEWS

എം.ഡി.എം.എയുമായി മകനെ എക്‌സൈസ് പിടികൂടി; മനംനൊന്ത് അമ്മ തൂങ്ങി മരിച്ചു

തിരുവനന്തപുരം: എം.ഡി.എം.എയുമായി എക്‌സൈസ് പിടികൂടിയ പ്രതിയുടെ അമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റ് (55) ആണ് മരിച്ചത്.

ഇന്നലെയാണ് ഇവരുടെ മകന്‍ ഷൈനോ ക്ലമന്റിനെ തിരുവനന്തപുരം എക്‌സൈസ് പിടികൂടിയത്. ഷൈനോയില്‍ നിന്നും 4 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. മകന്‍ പിടിയിലായതില്‍ മനംനൊന്തുള്ള ആത്മഹത്യ എന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. തൂങ്ങിയ നിലയില്‍ രാവിലെ കണ്ടെത്തിയ ഗ്രേസിയെ ബന്ധുക്കള്‍ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും അതിന് മുമ്പേ മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Back to top button
error: