CrimeNEWS

വീട്ടില്‍ കയറി വലിച്ചിഴച്ചു, പട്ടികകൊണ്ടിച്ചു; ഭാര്യാപിതാവിനെ കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ഭാര്യയുടെ വീട്ടില്‍ കയറി ഭാര്യാപിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ ഒക്രതാളി ക്ഷേത്രത്തിനടുത്ത് കൊങ്ങാല്‍രത്ത് ഹൗസില്‍ കെ. അജിത്കുമാറിനെയാണ് (41) പിടികൂടിയത്. ഭാര്യ ഇയാള്‍ക്കെതിരെ കുടുംബ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പോലീസ് പറയുന്നത്.

ഈ മാസം 13 ന് ആണ് ആക്രമണം നടന്നത്. ഭാര്യ പരാതി നല്‍കിയതോടെ പ്രകോപിതനായ പ്രതി കഴിഞ്ഞ സന്ധ്യയ്ക്ക് വീട്ടില്‍ കയറി തന്നെ വലിച്ചിഴച്ച് മര്‍ദ്ദിച്ചെന്നാണ് ഭാര്യാ പിതാവിന്റെ പരാതി. അജിത്ത് കുമാര്‍ തന്റെ നാഭിക്ക് തൊഴിച്ചതായും പട്ടിക കൊണ്ട് അടിച്ചതായും പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ അജിത്ത് കുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Back to top button
error: