കൊച്ചി: കാക്കനാട്ട് തട്ടുകടയ്ക്ക് മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടകള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. വാടനാപ്പിള്ളി ഗണേശമംഗലം ചാലില്‍ വീട്ടില്‍ നിസാം (37), തൃക്കാക്കര നോര്‍ത്ത് ടി.വി.എസ്. ജങ്ഷനുസമീപം തിണ്ടിക്കല്‍ വീട്ടില്‍ സനൂപ് (33), ഇടപ്പള്ളി നോര്‍ത്ത് വട്ടേക്കുന്നം കാട്ടിപ്പറമ്പില്‍ സഗീര്‍ (27) എന്നിവരാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് കാക്കനാട് കുന്നുംപുറത്തെ ‘സലാം’ തട്ടുകടയുടെ മുന്നിലെ റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍ ആക്രമണം നടത്തിയത്.
തട്ടുകടയുടെ മുന്‍വശത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ഏറ്റുമുട്ടലില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. രണ്ട് പരാതികളിലായി ഗുണ്ടാത്തലവന്‍ മരട് അനീഷ് ഉള്‍പ്പെടെ 17 പേര്‍ക്കെതിരേയാണ് കേസെടുത്തത്.