KeralaNEWS

ആലുവ ജില്ലാ ആശുപത്രി കാന്റീനിലും പഴകിയ ഭക്ഷണം; പരിശോധന നടത്തിയത് പുലര്‍ച്ചെ അഞ്ചരയ്ക്ക്

കൊച്ചി: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ആലുവ ജില്ലാ ആശുപത്രി കാന്റീനില്‍നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. വിവിധ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ജില്ലാ ആശുപത്രി കാന്റീനിലും പരിശോധന നടത്തിയത്. നഗരത്തിലെ സൈത്തൂന്‍ ഹോട്ടലില്‍ നിന്നും പഴകിയ കറികള്‍ പിടികൂടി.

പഴകിയ കഞ്ഞിയും ചപ്പാത്തിയുമാണ് ജില്ലാ ആശുപത്രി കാന്റീനില്‍നിന്ന് പിടികൂടിയത്. പുലര്‍ച്ചെ അഞ്ചരയ്ക്കാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. തലേന്ന് ബാക്കിവന്ന ഭക്ഷണവും മറ്റും വീണ്ടും ഉപയോഗിക്കുന്നുണ്ടോ എന്ന് കൃത്യമായി അറിയാനാണ് പുലര്‍ച്ചെ പരിശോധന നടത്തിയതെന്ന് ആലുവ നഗരസഭ ആരോഗ്യകാര്യ സറ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി.സൈമണ്‍ പറഞ്ഞു.

Signature-ad

പഴകിയ ഭക്ഷണം കണ്ടെത്തിയ ഹോട്ടലുകള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആരോഗ്യവകുപ്പിനുള്‍പ്പെടെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും.

Back to top button
error: