NEWSWorld

വില്യം കോളറിന് പിടിച്ച് നിലത്തേയ്ക്ക് തള്ളി; വെളിപ്പെടുത്തലുമായി ഹാരി രാജകുമാരന്‍

ലണ്ടന്‍: ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹോദരന്‍ ഹാരി. വില്യം ശാരീരികമായി കൈയേറ്റം ചെയ്തുവെന്നാണ് ഹാരി വെളിപ്പെടുത്തിയത്. ജനുവരി പത്തിന് പുറത്തിറങ്ങുന്ന ‘സ്പേര്‍’ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിലാണ് രാജകുമാരന്റെ തുറന്നുപറച്ചില്‍.

2019 ല്‍ നടന്ന സംഭവത്തെക്കുറിച്ചാണ് ഹാരി തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്. ഹാരിയുടെ ഭാര്യ മേഗന്‍ മര്‍ലുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നടന്ന തര്‍ക്കമാണ് വാക്കേറ്റത്തില്‍ കലാശിച്ചത്. വില്യം, മേഗനെതിരേ അധിക്ഷേപിക്കുന്ന തരത്തിലെ ചില പദങ്ങള്‍ ഉപയോഗിച്ചത് ഹാരിയെ ചൊടിപ്പിച്ചു. പിന്നാലെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം രൂക്ഷമായി. ഇതിനിടെ വില്യം തന്നെ കോളറില്‍ പിടിച്ചുവലിച്ച് നിലത്തേയ്ക്ക് തള്ളിയിട്ടുവെന്നാണ് ഹാരി തന്റെ ആത്മകഥയില്‍ പറയുന്നത്. നായയ്ക്ക് ഭക്ഷണം നല്‍കുന്ന പാത്രത്തിന് മേലാണ് ചെന്നുവീണത്. പാത്രം തകര്‍ന്ന് തന്റെ പുറകില്‍ തുളച്ചുകയറി. സാരമായി മുറിവ് പറ്റി. തുടര്‍ന്ന് പുറത്തുകടക്കാന്‍ താന്‍ വില്യമിനോട് ആവശ്യപ്പെട്ടതായും ഹാരി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ സഹോദരന്‍ തന്നോട് ക്ഷമ ചോദിച്ചതായും ഹാരി വെളിപ്പെടുത്തി.

Signature-ad

ഇവരുടെ പിതാവ് ചാള്‍സ് മൂന്നാമന്‍െ്‌റ ഔദ്യോഗികമായ കിരീടധാരണം മേയില്‍ നടക്കാനിരിക്കെയാണ് ഹാരിയുടെ വെളിപ്പെടുത്തല്‍. ഹാരിയും ഭാര്യയും 2020 ല്‍ തങ്ങളുടെ രാജകീയ ചുമതലകള്‍ ഉപേക്ഷിച്ച് കാലിഫോര്‍ണിയയിലേക്ക് താമസം മാറിയതുമുതല്‍ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം വഷളായിരുന്നു. 2021 ല്‍ ഇരുവരും രാജകുടുംബത്തിനെതിരായി നടത്തിയ പരാമര്‍ശങ്ങളും ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

Back to top button
error: