Social MediaTRENDING

അമ്മയാന്‍ ഒരുങ്ങുന്നുവെന്ന് ഷംനാ കാസിം: പ്രിയ താരത്തിനും കുടുംബത്തിനും അഭിനന്ദനങ്ങള്‍ നേര്‍ന്ന് ആരാധകര്‍

മ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത പങ്കുവെച്ച് ഷംന കാസിം. തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് ആരാധകര്‍ക്ക് വേണ്ടി ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു മലയാളികളുടെ പ്രിയപ്പെട്ട താരമായ ഷംന കാസിം വിവാഹിതയായത്.

ജെ.ബി.എസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സി.ഇ.ഒയുമായ ഷാനിദ് ആസിഫ് അലി ആണ് ഷംനയെ വിവാഹം ചെയ്തത്. ദുബായില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. മലയാള സിനിമയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും തമിഴ്, തെലുഗ് സിനിമാ മേഖലയില്‍ നിറസാന്നിധ്യമായിരുന്നു ഷംന.

Signature-ad

തമിഴില്‍ ഷംനയെ പൂര്‍ണ്ണ എന്നാണ് അറിയപ്പെട്ടിരുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഷംന സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. ഷംന തന്നെയാണ് വിവാഹചിത്രങ്ങള്‍ പങ്കുവെച്ചത്. വിവാഹദിവസം വരന്‍ ഷാനിദ്, ഷംനയ്ക്ക് നല്‍കിയ സമ്മാനം ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. 30 കോടിയോളം രൂപ വിലമതിക്കുന്ന സമ്മാനമാണ് ഭര്‍ത്താവ് ഷംനയ്ക്ക് വിവാഹ സമ്മാനമായി നല്‍കിയത്. ഒന്നര കോടിയുടെ സ്വര്‍ണ്ണം, 25 കോടിയുടെ ബംഗ്ലാവ്, ആഡംബര കാര്‍ എന്നിവയായിരുന്നു സമ്മാനത്തില്‍ ഉള്‍പ്പെട്ടത്.

കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രെധിക്കപ്പെട്ടത്. അഭിനയത്തിന് പുറമേ മികച്ച ഒരു നര്‍ത്തകിയും കൂടിയാണ് ഷംനാ കാസിം. 2004 മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലാണ് ഷംന ആദ്യമായി അഭിനയിക്കുന്നത്. നിരവധി റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായ ഷംന എത്തിയിട്ടുണ്ട്. വിവാഹത്തിനുമുമ്പ് തന്റെ വരനെ കുറിച്ച് ഷംന പറഞ്ഞത് ഇങ്ങനെയാണ്, ”സത്യത്തില്‍ എനിക്ക് ആണ് ആദ്യം ഇങ്ങനെ ഒരു ഇഷ്ടം തോന്നുന്നത്. വീട്ടുകാര്‍ എനിക്കായി കല്യാണ ആലോചന നടത്തുമ്പോള്‍ ഒരുപാട് നിബന്ധനകള്‍ ഞാന്‍ വെക്കാറുണ്ട്.

ഇക്കയുടെ കാര്യം എന്നോട് ചോദിച്ചപ്പോള്‍ എനിക്ക് ഇഷ്ടമായി. അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ കുഴപ്പമില്ല പിന്നെ എല്ലാം പെട്ടെന്നായിരുന്നു .ഒരുമാസത്തിനിടെ തീരുമാനമായി അല്ലാതെ കുറെ നാള്‍ പ്രേമിച്ചു നടക്കുകയും ഒന്നും ചെയ്തില്ല. എനിക്ക് സംസാരിക്കാന്‍ ഭയങ്കര കംഫര്‍ട്ട് തോന്നി. ഈ ഒരു വിവാഹാലോചന കൊണ്ട് ആര്‍ക്കും വിഷമിക്കേണ്ടി വന്നില്ല. വീട്ടുകാരുടേയും സമ്മതത്തോടെയാണ് നടന്നത്. വീട്ടുകാരുടെ സന്തോഷം എനിക്ക് പ്രാധാന്യമാണ്”. ഷംന അമ്മയാകാന്‍ പോകുന്ന വിവരം ആഘോഷമാക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

 

Back to top button
error: