NEWSSports

‘വരവറിയിച്ച് സിആര്‍ 7’ ! അല്‍ നസറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വന്‍ കുതിപ്പ്; ഇന്‍സ്റ്റ ഫോളോവേഴ്‌സ് എട്ടില്‍നിന്ന് 30 ലക്ഷത്തിലേക്ക്

ജിദ്ദ: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിലെത്തിയതിനു പിന്നാലെ സൗദി അറേബ്യന്‍ ക്ലബ് അല്‍ നസറിനെ സമൂഹമാധ്യമങ്ങളില്‍ പിന്തുടരുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം. റൊണാള്‍ഡോ ക്ലബില്‍ ചേര്‍ന്ന വിവരം പ്രഖ്യാപിക്കുമ്പോള്‍ 8.60 ലക്ഷം പേരാണ് ടീമിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്നിരുന്നത്. പ്രഖ്യാപനത്തിനു പിന്നാലെ ഇന്‍സ്റ്റഗ്രാമിലെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 31 മില്യന്‍ പിന്നിട്ടു.

അല്‍ നസറിന്റെ ഫെയ്‌സ്ബുക്ക് ഫോളോവര്‍മാരുടെ എണ്ണം 1.74 ലക്ഷം ആയിരുന്നത് 6.61 ലക്ഷം ആയി ഉയര്‍ന്നു. ക്ലബിനെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം നാലു ലക്ഷം കടന്നു മുന്നേറുകയാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് ക്ലബ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയത്.

200 മില്യന്‍ യൂറോയിലധികമാണ് കരാര്‍ തുകയെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് 1775 കോടിയിലധികം ഇന്ത്യന്‍ രൂപ. പ്രതിവര്‍ഷം 75 ദശലക്ഷം ഡോളറാണ് റൊണാള്‍ഡോയുടെ വരുമാനം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടശേഷം ഫ്രീ ഏജന്റായിരുന്നു ക്രിസ്റ്റ്യാനോ.

 

Back to top button
error: