ചർമ്മം വരണ്ടുണങ്ങി നിർജീവമാകുന്ന കാലമാണ് മഞ്ഞുകാലം. നിരന്തരം വീശിയടിക്കുന്ന തണുത്ത കാറ്റാണ് ഇതിന് കാരണം. ഈർപ്പം നഷ്ടപ്പെടുന്നതോടെ ചർമ്മത്തിന്റെ തിളക്കവും നഷ്ടമാകുന്നു. അതുകൊണ്ട് തന്നെ മഞ്ഞുകാലത്തെ ചർമ്മ സംരക്ഷണം പ്രത്യേക പ്രാധാന്യം അർഹിക്കുന്നതാണ്. മഞ്ഞുകാലത്ത് ചർമ്മം ആരോഗ്യകരവും തിളക്കമുള്ളതുമാക്കി വെക്കാൻ ചില പൊടിക്കൈകൾ ഇതാ.
1. മഞ്ഞുകാലത്ത് രാത്രിയിൽ വെളിച്ചെണ്ണയോ പാലോ ഓട്സിലോ കാപ്പിപ്പൊടിയിലോ ചേർത്ത് തയ്യാറാക്കുന്ന സ്ക്രബ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.
2. അലോ വേര ജെൽ രാത്രിയിൽ മുഖം വൃത്തിയാക്കിയ ശേഷം പുരട്ടി രാവിലെ കഴുകി കളയുക.
3. മഞ്ഞുകാലത്ത് രാത്രി ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മുഴുവൻ അഴുക്കും മേക്കപ്പും ഭംഗിയായി കഴുകി കളയുക. ഇതും ചർമ്മം മൃദുലവും ആരോഗ്യകരവുമായി ഇരിക്കാൻ സഹായിക്കും.
4. മഞ്ഞുകാലത്ത് ധാരാളം വെള്ളം കുടിക്കുക. ഇത് ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.
5. മഞ്ഞുകാലത്ത് ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകുക. ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നിലനിർത്താൻ ഇത് ഉപകരിക്കും.
6. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും മുഖത്തിന് തിളക്കം നൽകുന്നതിനും ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുക.
7. മഞ്ഞുകാലത്ത് ചർമ്മം ആരോഗ്യകരവും യുവത്വം തുളുമ്പുന്നതുമായി നിലനിർത്താൻ രാവിലെയും രാത്രി കിടക്കുന്നതിന് മുൻപും മുഖം ഭംഗിയായി കഴുകുന്നതിൽ ഉപേക്ഷ വിചാരിക്കാതിരിക്കുക.