KeralaNEWS

ഡോക്ടർമാർക്കെതിരെ ആക്രമണം ആവർത്തിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: ഡോക്ടർമാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. ഡോക്ടർമാരുടെ സുരക്ഷയ്ക്കായി എന്ത് നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു. അടിക്കടി തങ്ങൾക്കെതിരെ ആക്രമണമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രികളിലെ ഒരു കൂട്ടം ഡോക്ടർമാർ നൽകിയ ഹരജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് സർക്കാറിനോട് ചോദ്യങ്ങളുയർത്തിയത്.

ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളിൽ 137 കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തതെന്നും ലേഡി ഡോക്ടർമാർക്കെതിരെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ദിവസവും 10 കേസ് എന്ന തോതിലാണ് ഡോക്ടർമാർക്കെതിരയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്നും പറഞ്ഞു. ഇതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. ആശുപത്രികളിൽ മുഴുവൻ ഞരമ്പുരോഗികളാണോയെന്നും ആശുപത്രികളിൽ പൊലീസ് എയിഡ് പോസ്റ്റില്ലേയെന്നും ഇവയില്ലാത്ത ആശുപത്രികളുടെ ലിസ്റ്റ് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു

Back to top button
error: