Month: September 2022

  • NEWS

    ഷീ ജിന്‍ പിങ് വീട്ടുതടങ്കലിലോ? ചൈനയില്‍ അട്ടിമറിയെന്ന് അഭ്യൂഹം

    ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ണായക സമ്മേളനം ഒക്ടോബര്‍ 16-ന് നടക്കാനിരിക്കെ പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതടങ്കലിലെന്ന് അഭ്യൂഹം. ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ.) തലസ്ഥാനമായ ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍, ഇക്കാര്യങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രചാരണം അര്‍ഥശൂന്യമാണെന്ന് നിരീക്ഷകരും അഭിപ്രായപ്പെട്ടു. ചൈനയിലെയോ അന്താരാഷ്ട്രതലത്തിലെയോ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ അട്ടിമറി വാര്‍ത്തകളൊന്നും പ്രസിദ്ധീകരിച്ചില്ല. ‘ന്യൂ ഹൈലാന്‍ഡ് വിഷന്‍’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സന്ദേശം ശ്രദ്ധനേടിയത്. ഇതില്‍ പറയുന്നതനുസരിച്ച് ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷി ജിന്‍പിങ് ഉസ്‌ബെക്കിസ്താനില്‍ പോയപ്പോഴാണ് അട്ടിമറിക്ക് ഗൂഢാലോചന നടന്നത്. മുന്‍ പ്രസിഡന്റ് ഹു ജിന്താവോയും മുന്‍ പ്രധാനമന്ത്രി വെന്‍ ജിബാവോയും ചേര്‍ന്ന് മുന്‍ പൊളിറ്റ് ബ്യൂറോ അംഗം സോങ് പിങ്ങിനെ കൂട്ടുപിടിച്ച് സെന്‍ട്രല്‍ ഗാര്‍ഡ് ബ്യൂറോയുടെ (സി.ജി.ബി.) നിയന്ത്രണം ഏറ്റെടുത്തു. പ്രസിഡന്റിന്റെയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥിരംസമിതി അംഗങ്ങളുടെയും സുരക്ഷാ ചുമതല സി.ജി.ബി.ക്കാണ്. ഉസ്ബെകിസ്താനില്‍നിന്ന് മടങ്ങിയെത്തിയ ഷി ജിന്‍പിങ്ങിനെ വിമാനത്താവളത്തില്‍ അറസ്റ്റുചെയ്യുകയും പി.എല്‍.എ.യുടെ…

    Read More »
  • Crime

    ഗാനമേളയ്ക്കിടെ തര്‍ക്കം; കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു

    കൊച്ചി: നഗരത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് കലൂരിലാണ് സംഭവം. പള്ളുരുത്തി സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്. ഗാനമേളയ്ക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. നഗരത്തില്‍ ഒരുമാസത്തിനിടെ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. കലൂര്‍ സ്റ്റേഡിയത്തിന് സമീപത്ത് ഇന്നലെ വൈകിട്ട് ഡിജെ പാര്‍ട്ടിയും ഗാനമേളയും നടന്നിരുന്നു. അവിടെയെത്തിയ യുവാവ് പരിപാടിക്കിടെ പ്രശ്നങ്ങളുണ്ടാക്കി. ഇതോടെ സംഘാടകര്‍ പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തു. എന്നാല്‍, വീണ്ടും തിരിച്ചെത്തിയ ഇയാള്‍ പ്രശ്നം ഉണ്ടാക്കിയതോടെ മറ്റൊരാള്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകായിരുന്നു. കുത്തിയ ആള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.  

    Read More »
  • Crime

    മദ്യപിച്ച് റെയില്‍വേ സ്‌റ്റേഷനില്‍ അലമ്പുണ്ടാക്കി; ചോദ്യം ചെയ്ത ആര്‍.പി.എഫ് ഉദ്യോഗസ്ഥനെ മര്‍ദിച്ച് ഗുണ്ടായിസം

    തിരുവല്ല: റെയില്‍വേ സ്റ്റേഷനില്‍ ബഹളം വയ്ക്കുകയും സ്റ്റേഷന്‍ മാസ്റ്ററെ അസഭ്യം പറയുകയും ചെയ്തത് ചോദ്യം ചെയ്തതിന് ആര്‍.പി.എഫ് ഉദ്യോഗസ്ഥന് ഗുണ്ടാസംഘത്തിന്റെ മര്‍ദനം. തലയ്ക്കു പരുക്കേറ്റ ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ ശാന്തറാവുവിനെ (56) തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം. സുഹൃത്തിനെ യാത്ര അയയ്ക്കാന്‍ എത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. ശാന്തറാവുവിന്റെ മര്‍ദിച്ച് അവശനാക്കി. ഇദ്ദേഹത്തിന്റെ നെറ്റിയിലും തലയ്ക്കും പരുക്കേറ്റു. ഉടന്‍തന്നെ തിരുവല്ല പോലീസ് എത്തി പ്രതികളെ കീഴടക്കുകയായിരുന്നു. സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് അക്രമി സംഘത്തില്‍ ഒരാളെ ഓടിച്ചിട്ട് പിടിച്ചു. ആലപ്പുഴ ചമ്പക്കുളം മയ്യന്‍കുഴി അജി (32), തിരുവല്ല മഞ്ഞാടി ഉതിമൂട്ടില്‍ ജിബിന്‍ (27), കവിയൂര്‍ കുന്നില്‍ താഴെ ശ്രീജിത്ത് ( ലിജിന്‍32) എന്നിവരാണ് കസ്റ്റഡിലുള്ളത്. തുടര്‍ നടപടികള്‍ക്കായി ഇവരെ കോട്ടയം റെയില്‍വേ പൊലീസിന് കൈമാറും. റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടം വന്ന ഒരു ഓട്ടോറിക്ഷയുടെ ചില്ല് ഈ സംഘം തകര്‍ത്തതായും പരാതി…

    Read More »
  • NEWS

    തമിഴ്‌നാട്ടില്‍ ആര്‍എസ്‌എസ് നേതാവിന്റെ വീടിന് നേരേ ബോമ്പേറ്

    ചെന്നൈ: തമിഴ്‌നാട്ടില്‍ ആര്‍എസ്‌എസ് നേതാവിന്റെ വീടിന് നേരേ ബോംബെറിഞ്ഞു. മധുര ജില്ലയിലാണ് സംഭവം. മേല്‍ അനുപാനാഡി ഹൗസിങ് ബോര്‍ഡ് മേഖലയില്‍ താമസിക്കുന്ന ആര്‍എസ്‌എസ് നേതാവ് എം എസ് കൃഷ്ണന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രിയോടെ ബൈക്കിലെത്തിയ സംഘം മൂന്ന് പെട്രോള്‍ ബോംബ് വീടിനു നേര്‍ക്കെറിയുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.     സംഭവത്തില്‍ ആര്‍ക്കും പരിക്കോ കെട്ടിടങ്ങൾക്ക് കേടുപാടുകളോ ഉണ്ടായിട്ടില്ലെന്ന് മധുരൈ സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ഷണ്‍മുഖം പറഞ്ഞു.

    Read More »
  • NEWS

    പന്തളം നഗരസഭയിലെ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ. വി പ്രഭ സ്ഥാനം രാജിവച്ചു

    പത്തനംതിട്ട: പന്തളം നഗരസഭയിലെ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ. വി പ്രഭ സ്ഥാനം രാജിവച്ചു. ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷും പ്രഭയും തമ്മില്‍ നേരത്തെ വാക്കേറ്റം ഉണ്ടായിരുന്നു.തുടര്‍ന്ന് പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നു പ്രഭ. ബി.ജെ.പി ജില്ലാ സെക്രട്ടറി കൂടിയായ പ്രഭ ചെയര്‍പേഴ്‌സണെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചെങ്കിലും പാര്‍ട്ടി അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാത്രിയോടെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ .സൂരജിന് വാട്‌സാപ്പിലൂടെ രാജിക്കത്ത് നല്‍കിയത്. അതേസമയം പാര്‍ട്ടി നേതൃത്വം ഇത് സംബന്ധിച്ച്‌ പ്രതികരിച്ചിട്ടില്ല.

    Read More »
  • LIFE

    “ചതി ” വയനാട്ടിൽ

    അഖിൽ പ്രഭാകരൻ,ജാഫർ ഇടുക്കി,അഖില നാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രചനയും സംവിധാനവും നിർവഹിക്കുന്ന ” ചതി ” എന്ന ചിത്രത്തിന്റെ ചിത്രീകരണം വയനാട് പൊൻകുഴിയിൽ ആരംഭിച്ചു. ലാൽ ജോസ്,അബു സലീം, ശ്രീകുമാർ എസ് പി, ശിവദാസ് മട്ടന്നൂർ,ഉണ്ണിരാജാ,ലതാ ദാസ് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം മുപ്പതിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.   ഡബ്ലിയൂ എം മൂവീസിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി നായനാർ നിർവ്വഹിക്കുന്നു. ഗാനരചന- ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍,സംഗീതം-പി ജെ,എഡിറ്റർ-പി സി മോഹന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-പൗലോസ് കുറുമറ്റം, അസ്സോസിയേറ്റ് ഡയറക്ടർ-കമല്‍ കുപ്ലേരി, ക്രീയേറ്റീവ് കോണ്‍ട്രിബ്യൂഷൻ- ധനേഷ് ദാമോദര്‍, മേക്കപ്പ്-പട്ടണം റഷീദ്, കോസ്റ്റ്യൂംസ്- രാധാകൃഷ്ണന്‍ മാങ്ങാട്, സ്റ്റണ്ട്-മാഫിയ ശശി, കൊറിയോഗ്രാഫർ- ശാന്തി മാസ്റ്റര്‍, കലാസംവിധാനം-മുരളി ബേപ്പൂര്‍, പ്രൊജക്റ്റ് ഡിസൈനർ-രാജു പി കെ,ഫിനാൻസ് കൺട്രോളർ-പി വി ടോമി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-റിയാസ് വയനാട്,സ്റ്റിൽസ്- സന്തോഷ് കുട്ടീസ്, പോസ്റ്റർ-മനോജ് ഡിസൈൻ. വയനാടിന്റെ പ്രകൃതി മനോഹാരിതയിൽ പ്രണയവും, പ്രതികാരവും ഇഴചേരുന്ന ഈ…

    Read More »
  • NEWS

    പനിയെ തുരത്താൻ പാരസെറ്റമോൾ അല്ല, ചുക്ക് കാപ്പിയാണ് നല്ലത്

    നാടെങ്ങും പനി പടർന്നു പിടിക്കുകയാണ്.പനിയുള്ളവർ അത് നിസ്സാരമായി കാണാതെ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.എന്നിരുന്നാലും നമുക്ക് ചില നാടൻ പ്രയോഗങ്ങളിലൂടെ പനിയെ നിയന്ത്രിച്ച് നിർത്തുവാൻ സാധിക്കും.അതിലൊന്നാണ് ചുക്ക് കാപ്പിയുടെ ഉപയോഗം. ആവശ്യമുള്ള ചേരുവകള്‍ ചക്കര (കരിപ്പെട്ടി) – 250 ഗ്രാം ചുക്ക് – 25ഗ്രാം മല്ലി – 25ഗ്രാം കുരുമുളക് – 10 ഗ്രാം തുളസിയില – 10 അല്ലി വെറ്റില – ഒന്ന് തയ്യാറാക്കുന്ന വിധം ചേരുവകളെല്ലാം നന്നായി ഇടിച്ച്‌ യോജിപ്പിക്കുക. ഇത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തിളപ്പിക്കുക.തിളയ്ക്കുമ്ബോള്‍ കാപ്പിപ്പൊടി ചേര്‍ക്കുക.     ഈ കാപ്പി ചെറുചൂടോടെ അരഗ്ലാസ് വീതം മൂന്നോ നാലോ നേരം കുടിക്കുക. പനി ഭേദപ്പെടും   (ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കാൻ മടിക്കരുത്)

    Read More »
  • NEWS

    ഇന്ന് രണ്ട് ലോട്ടറി നറുക്കെടുപ്പുകൾ

    തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന നിർമ്മൽ(NR 295)ഇന്നുച്ചയ്ക്ക് 2 മണിക്കും പതിവുപോലെ ഞായറാഴ്ച നടക്കേണ്ട ഫിഫ്റ്റി ഫിഫ്റ്റി( FF18) ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 3 മണിക്കും നടക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.   ഇന്നലെ നടക്കേണ്ട കാരുണ്യ (KR 568) ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബർ 29 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കായിരിക്കും നടക്കുക.അന്ന് നടക്കേണ്ട കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 3 മണിക്കും നടക്കും. ഹർത്താലിനെ തുടർന്ന് വെള്ളിയാഴ്ച ടിക്കറ്റുകൾ വിൽക്കാതായതോടെയാണ് വെള്ളി,ശനി ദിവസങ്ങളിലെ നറുക്കെടുപ്പുകൾ ലോട്ടറി വകുപ്പ് മാറ്റിവെച്ചത്.

    Read More »
  • Kerala

    ആര്യാടൻ മുഹമ്മദ് മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച നേതാവ് : മുഖ്യമന്ത്രി

    മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയ്യാറായിരുന്നു. തന്റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന സാമാജികനായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

    Read More »
  • NEWS

    പാനൂരില്‍ എസ്.ഡി.പി.ഐ, മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്

    കണ്ണൂര്‍: പാനൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് പാനൂര്‍ പാറാട് ആണ് സംഭവം. പാറാട് സ്വദേശി അജ്മലിന്‍റെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്.കഴിഞ്ഞ ദിവസം പാനൂരിലെ ലീഗ് നേതാവിന്‍റെ വീടിന് നേരെയും ബോംബേറ് നടന്നിരുന്നു.     മുസ്‍ലിം ലീഗ് മൊകേരി പഞ്ചായത്ത് പ്രസിഡന്‍റ് അസീസ് കാങ്ങാടന്‍റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.

    Read More »
Back to top button
error: