Month: September 2022

  • NEWS

    ഹര്‍ത്താല്‍ ദിവസം പൊലീസുകാരെ വാഹനമിടിപ്പിച്ച സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് 

    കൊല്ലം: ഹര്‍ത്താല്‍ ദിവസം പൊലീസുകാരെ വാഹനമിടിപ്പിച്ച സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. പള്ളിമുക്കിലൂടെ ബുള്ളറ്റില്‍ സഞ്ചരിക്കുകയായിരുന്ന ഹര്‍ത്താല്‍ അനുകൂലി കൂട്ടിക്കട സ്വദേശി ഷംനാദാണ് പൊലീസിനെ ഇടിച്ച് വീഴ്ത്തിയത്. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.മറ്റ് പൊലീസുകാര്‍ ഷംനാദിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ ബൈക്കോടിച്ച്‌ രക്ഷപ്പെടുകയായിരുന്നു.

    Read More »
  • Crime

    മലമ്പുഴയില്‍ 15 വയസുകാരി അമ്മയായി; യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍

    പാലക്കാട്: മലമ്പുഴയില്‍ പതിനഞ്ചുകാരി അമ്മയായ സഗഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹിയുമായ രഞ്ജിത്താണ് മലമ്പുഴയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് നിരവധി തവണ ചൂഷണം ചെയ്യുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് വിശ്വാസമുറപ്പിച്ചിരുന്നത്. വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ പാലക്കാട് വനിതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്ത ദിവസം പതിനഞ്ചുകാരി കുഞ്ഞിന് ജന്മം നല്‍കി. ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത്താണ് ചൂഷണത്തിന് പിന്നിലെന്ന് തെളിഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടുകാരും പരാതി നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു. പോക്സോ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി യുവമോര്‍ച്ച ജില്ലാ നേതൃത്വം അറിയിച്ചു.            

    Read More »
  • NEWS

    എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ ജിതിന് സ്കൂട്ടർ എത്തിച്ച് നൽകിയത് യൂത്ത് കോൺഗ്രസ് വനിതാ നേതാവ്

    തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മണ്‍വിള സ്വദേശി ജിതിന് സ്കൂട്ടര്‍ എത്തിച്ച് നൽകിയത് യൂത്ത് കോൺഗ്രസ് വനിതാ നേതാവ്.ഇവരെ ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. പ്രാദേശിക വനിതാനേതാവായ ഇവരെ പ്രതിയാക്കണോ എന്നത് ചോദ്യം ചെയ്യലിന് പിന്നാലെ തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗൗരീശപട്ടത്ത് കാറില്‍ കാത്തുകിടന്ന ജിതിന് സുഹൃത്തായ സ്ത്രീയാണ് സ്കൂട്ടര്‍ കൈമാറിയത്. എ കെ ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതിന് പിന്നാലെ തിരിച്ചെത്തി ജിതിന്‍ സ്കൂട്ടര്‍ ഇവര്‍ക്ക് തിരികെ നല്‍കി. തുടര്‍ന്ന് ഇവര്‍ സ്കൂട്ട‌ര്‍ ഓടിച്ചുപോയെന്നും അന്വേഷണ സംഘം പറയുന്നു. ഇത് സംബന്ധിച്ച്‌ സിസിടിവി ദൃശ്യങ്ങള്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ചിരുന്നു.     അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂടി പങ്കുണ്ടെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ജിതിന്‍ കൃത്യം നടത്തിയത് പ്രദേശിക നേതാക്കളുമായി ആലോചിച്ചാണ്. ജിതിന്‍ ഇക്കാര്യം സമ്മതിച്ചതായും ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി.…

    Read More »
  • NEWS

    പാതി നിറച്ച പാചക ഗ്യാസ് സിലിണ്ടറുകൾ;തൂക്കി നോക്കിയ വീട്ടമ്മയ്ക്ക് സിലിണ്ടർ മാറ്റി നൽകി

    പേരാമ്ബ്ര : പാചക ഗ്യാസ് സിലിണ്ടറില്‍ ഗ്യാസിന്റെ അളവ് കുറയുന്നതായി പരാതി. കഴിഞ്ഞ ദിവസം പാലേരിയിലെ വീട്ടില്‍ വിതരണം ചെയ്ത ഗ്യാസ് സിലിണ്ടറിലാണ്  കുറവ് കണ്ടെത്തിയത്. അടുത്ത ദിവസങ്ങളില്‍ ഗ്യാസ് പെട്ടെന്ന് തീര്‍ന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ സിലിണ്ടര്‍ റീഫില്‍ ചെയ്യാനായി എത്തിയപ്പോള്‍ തനിക്ക് കട്ടിയ സിലിണ്ടര്‍ വിതരക്കാരോട് തൂക്കി നോക്കണമെന്ന് ആവശ്യപ്പെടുകയും നോക്കിയപ്പോള്‍ കുറ്റിയില്‍ രേഖപ്പെടുത്തിയ അളവിനേക്കാള്‍ രണ്ടു കിലോയുടെ കുറവ് കണ്ടെത്തുകയുമാണ് ചെയ്തത്. ഇതേത്തുടർന്ന് ഏജൻസി മറ്റൊരു സിലിണ്ടര്‍ നല്‍കുകയും ചെയ്തതായും വീട്ടമ്മ പറഞ്ഞു . പല വീട്ടുകാര്‍ക്കും ഇത്തരത്തില്‍ സംശയമുണ്ടെന്നും സിലിണ്ടര്‍ നല്‍കുമ്ബോള്‍ തൂക്കി അളവ് കൃത്യത വരുത്തണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

    Read More »
  • NEWS

    ആംബുലന്‍സ് ഇടിച്ച്‌ സ്കൂട്ടര്‍ യാത്രികരായ രണ്ടു പേർക്ക് ദാരുണാന്ത്യം

    തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം ദേശീയപാതയില്‍ ആംബുലന്‍സ് ഇടിച്ച്‌ സ്കൂട്ടര്‍ യാത്രികരായ രണ്ടു പേർ മരിച്ചു. ആറ്റിങ്ങല്‍ ഊരൂപൊയ്ക അഖില ഭവനില്‍ അനില്‍കുമാര്‍ (51) ശാസ്തവട്ടം ചോതിയില്‍ രമ (47) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തിന് ദേശീയ പാതയില്‍ തോന്നയ്ക്കല്‍ എ ജെ കോളേജിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. വര്‍ക്കലയില്‍ നിന്ന് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സാണ് സ്കൂട്ടറിലിടിച്ചത്.

    Read More »
  • Crime

    ശമ്പള കുടിശിക നല്‍കിയില്ല; ട്രാവല്‍സ് ഉടമയെ ഓഫീസില്‍ കയറി മര്‍ദിച്ച തൊഴിലാളി പിടിയില്‍

    കൊല്ലം: ശമ്പള കുടിശിക നല്‍കാത്തതിനു ട്രാവല്‍സ് ഉടമയെ ഓഫീസില്‍ കയറി മര്‍ദിച്ച തൊഴിലാളി പിടിയില്‍. പെരിനാട് കുഴിയം തെക്ക് ആശാരിമുക്കിനു സമീപം ചെമ്മക്കാട് സിബിന്‍ ലാല്‍ (30) ആണു കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. സിബിന്റെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള 3 പേരും സംഭവത്തില്‍ പങ്കാളികളാണ്. കഴിഞ്ഞ 18 നു രാത്രി 8.30നു ഡീസന്റ് മുക്കിലെ ട്രാവല്‍സ് ഓഫീസില്‍ എത്തിയ പ്രതികള്‍ ഉടമ പേരൂര്‍ ടി.കെ.എം.സി സ്വദേശി ശരത്തിനെ മര്‍ദിക്കുകയായിരുന്നു. ശരത്തിനെ അടിച്ചു വീഴ്ത്തിയശേഷം ബിയര്‍ കുപ്പി പൊട്ടിച്ചു ദേഹത്തു മുറിവേല്‍പ്പിക്കുകയും ഓഫീസ് തല്ലി തകര്‍ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ക്കായി അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    ഇറാനിൽ ഹിജാബ് പ്രതിഷേധം തുടരുന്നു; മരണം 41

    ടെ​ഹ്റെ​ന്‍: ഇ​റാ​നി​ൽ ഹി​ജാ​ബ് പ്ര​തി​ഷേ​ധം തു​ട​രു​ന്നു.പ്രതിഷേധവുമായി ബന്ധപ്പെട്ട് രാ​ജ്യ​ത്ത് ഇ​തു​വ​രെ 41 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടിട്ടുണ്ട്. പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 700 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ല്‍ 60 പേ​ര്‍ വ​നി​ത​ക​ളാ​ണ്. നൂ​റു​ക​ണ​ക്കി​ന് ആ​ക്ടി​വി​സ്റ്റു​ക​ളും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ​ക്കാ​ര്‍ പൊ​തു-​സ്വ​കാ​ര്യ സ്വ​ത്തു​ക്ക​ള്‍​ക്ക് തീ​യി​ട്ട​താ​യി സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. മ​സ​ന്ദ​ര​ന്‍, ഗി​ലാ​ന്‍ പ്ര​വി​ശ്യ​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ര​ണം സം​ഭ​വി​ച്ച​ത്. 2019 ല്‍ ​ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യ്ക്കെ​തി​രേ ജ​നം തെ​രു​വി​ലി​റ​ങ്ങി​യ​ശേ​ഷം രാ​ജ്യം നേ​രി​ടു​ന്ന ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​യി ഹി​ജാ​ബ് പ്ര​ക്ഷോ​ഭം മാ​റി​യി​ട്ടു​ണ്ട്. 26 പ്ര​തി​ഷേ​ധ​ക്കാ​രും വ​ട​ക്ക​ന്‍​പ്ര​വി​ശ്യ​യി​ല്‍ ഒ​രു പോ​ലീ​സു​കാ​ര​നും കൊ​ല്ല​പ്പെ​ട്ട​താ​യി ക്വാ​സി​വി​ന്‍ പ്ര​വി​ശ്യാ ഡെ​പ്യൂ​ട്ടി ഗ​വ​ര്‍​ണ​ര്‍ അ​റി​യി​ച്ചു. ഹി​ജാ​ബ് നി​യ​മം ലം​ഘ​ച്ച​തി​ന്‍റെ പേ​രി​ല്‍ സ​ദാ​ചാ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മ​ഹ്സ അ​മി​നി മ​രി​ച്ച​തി​നു പി​ന്നാ​ലെ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട പ്ര​തി​ഷേ​ധം ഇ​റേ​നി​യ​ന്‍ സ​ര്‍​ക്കാ​രി​നോ​ടു​ള്ള പ​ര​സ്യ​വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​ന്‍ അ​ട​ക്കം ഒ​ട്ടു​മി​ക്ക പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലും സ്ത്രീ​ക​ള​ട​ക്കം വ്യാ​പ​ക​മാ​യി തെ​രു​വി​ലി​റ​ങ്ങി ശി​രോ​വ​സ്ത്രം ഊ​രി​യെ​റി​ഞ്ഞും ക​ത്തി​ച്ചും പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ്. വി​ദേ​ശ​ങ്ങ​ളി​ലെ ഇ​റേ​നി​യ​ന്‍ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​ങ്ങ​ള്‍​ക്കു മു​ന്നി​ലും പ്ര​ക​ട​ന​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്നുണ്ട്.

    Read More »
  • Local

    സൈക്കിളിന്റെ ഹാന്‍ഡിലില്‍ ബസിടിച്ച് ബ്യൂട്ടീഷന്‍ മരിച്ചു

    ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി ബസ് സൈക്കിളിലിടിച്ച് ഇതര സംസ്ഥാനക്കാരനായ ബ്യൂട്ടീഷന്‍ മരിച്ചു. ഉത്തര്‍പ്രദേശ് സമ്പാല്‍ ഗോവിന്ദപൂര്‍ സ്വദേശി സെയ്ഫ് അലിയാണ് (27) മരിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ്, സെയ്ഫ് അലി സഞ്ചരിച്ചിരുന്ന സൈക്കിളിന്റെ ഹാന്‍ഡിലില്‍ തട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ ആലപ്പുഴ കൊട്ടാര പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. ആലപ്പുഴ കൊട്ടാരപ്പാലത്ത് പ്രവര്‍ത്തിക്കുന്ന മെന്‍സ് ബ്യൂട്ടിപാര്‍ലറില്‍ ബ്യൂട്ടീഷനായിരുന്നു സെയ്ഫ് അലി. ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തു നിന്നും സൈക്കിളില്‍ തിരികെ ജോലി സ്ഥലത്തേക്ക് വരുമ്പാഴായിരുന്നു അപകടം. സൈക്കിളില്‍ പോവുന്നതിനിടെ ഇതേദിശയിലൂടെ എത്തിയ ബസ് ഹാന്‍ഡിലില്‍ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരുക്കേറ്റ സെയ്ഫിനെ ഉടന്‍ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തോപ്പുംപടിയില്‍നിന്ന് ആലപ്പുഴയിലെത്തി വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസാണ് അപകടമുണ്ടാക്കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

    Read More »
  • Local

    ദേവികുളം സബ് കലക്ടറുടെ വീടിനു മുന്നിലെ രക്തക്കറ മനുഷ്യന്റേതോ?

    മൂന്നാര്‍: ദേവികുളം സബ് കലക്ടറുടെ വീടിനു മുന്നില്‍ കണ്ടെത്തിയ രക്തക്കറ മനുഷ്യന്റേതെന്നു സംശയം. രക്തക്കറ കണ്ടെത്തിയ ദേശീയപാതയോരം മുതല്‍ സബ് കലക്ടറുടെ വസതി വരെയുള്ള സ്ഥലത്ത് വനം വകുപ്പ് അസി. വെറ്ററിനറി സര്‍ജന്‍ ഡോ. നിഷ റേച്ചലിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണു മൃഗങ്ങളുടേതല്ലെന്നു കണ്ടെത്തിയത്. രക്തം കണ്ടെത്തിയ സ്ഥലങ്ങളില്‍ കാല്‍പാടുകളോ രോമങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞില്ല. സബ് കലക്ടറെ വനംവകുപ്പ് വിവരം അറിയിച്ചതിനെത്തുടര്‍ന്നു ദേവികുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ രക്തം മനുഷ്യന്റേതാണോ എന്ന് അറിയുന്നതിനായി തിരുവനന്തപുരം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിലേക്ക് അയയ്ക്കും. വെള്ളിയാഴ്ച ഉച്ചയ്ക്കാണു ദേവികുളത്തുള്ള സബ് കലക്ടറുടെ വസതിക്കു മുന്‍പില്‍ 50 മീറ്റര്‍ ഭാഗത്തു രക്തക്കറകള്‍ കണ്ടെത്തിയത്. ഒരാഴ്ചയായി ദേവികുളം മേഖലയില്‍ പുലിയുടെ സാന്നിധ്യമുള്ളതായി കണ്ടെത്തിയിരുന്നു. നായ്ക്കളെയോ മറ്റോ പുലി കൊന്നു കൊണ്ടുപോയപ്പോള്‍ രക്തം വീണതാകാമെന്നാണു പ്രാഥമികപരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.        

    Read More »
  • India

    രാജസ്ഥാന്‍ മുഖ്യമന്ത്രിയെ ഇന്നറിയാം; സച്ചിനെ വെട്ടാന്‍ ഗെലോട്ട്

    ന്യൂഡല്‍ഹി/ജയ്പുര്‍: അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ആരാകുമെന്ന് ഇന്നറിയാം. ജയ്പുരില്‍ ഗെലോട്ടിന്റെ വസതിയില്‍ ഇന്നു വൈകിട്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും. യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. നിരീക്ഷകനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കനും യോഗത്തില്‍ പങ്കെടുക്കും. മുന്‍ ഉപമുഖ്യമന്ത്രിയും യുവ നേതാവുമായ സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പിന്തുണയ്ക്കുമ്പോള്‍ സ്പീക്കര്‍ സി.പി. ജോഷിയെ മുഖ്യമന്ത്രിയാക്കാനാണ് ഗെലോട്ടിന്റെ ശ്രമം. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക ഫോം അശോക് ഗെലോട്ട് ഉടന്‍ സമര്‍പ്പിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ ഇന്നലെ ആരംഭിച്ചിരുന്നു. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം മത്സരിക്കുന്ന അശോക് ഗെലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പത്രിക സമര്‍പ്പിക്കണമെന്നാണ് സച്ചിന്‍ പൈലറ്റിന്റെ ക്യാമ്പ് ആവശ്യപ്പെടുന്നത്. ഇതിനിടെയാണ് ഇന്നു വൈകിട്ട് 7 ന് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരുന്നത്. 2018 ല്‍ ഭരണം പിടിക്കാന്‍ മുന്നില്‍ നിന്ന സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. സ്പീക്കര്‍ സി.പി.ജോഷിയുമായും എം.എല്‍.എമാരുമായും സച്ചിന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാല്‍, നേരത്തേ സച്ചിന്‍ ക്യാമ്പിലായിരുന്ന…

    Read More »
Back to top button
error: