LIFEMovie

“ചതി ” വയനാട്ടിൽ

അഖിൽ പ്രഭാകരൻ,ജാഫർ ഇടുക്കി,അഖില നാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രചനയും സംവിധാനവും നിർവഹിക്കുന്ന ” ചതി ” എന്ന ചിത്രത്തിന്റെ ചിത്രീകരണം വയനാട് പൊൻകുഴിയിൽ ആരംഭിച്ചു.
ലാൽ ജോസ്,അബു സലീം, ശ്രീകുമാർ എസ് പി, ശിവദാസ് മട്ടന്നൂർ,ഉണ്ണിരാജാ,ലതാ ദാസ് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം മുപ്പതിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

 

ഡബ്ലിയൂ എം മൂവീസിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി നായനാർ നിർവ്വഹിക്കുന്നു.
ഗാനരചന- ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍,സംഗീതം-പി ജെ,എഡിറ്റർ-പി സി മോഹന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-പൗലോസ് കുറുമറ്റം,
അസ്സോസിയേറ്റ് ഡയറക്ടർ-കമല്‍ കുപ്ലേരി, ക്രീയേറ്റീവ് കോണ്‍ട്രിബ്യൂഷൻ- ധനേഷ് ദാമോദര്‍, മേക്കപ്പ്-പട്ടണം റഷീദ്, കോസ്റ്റ്യൂംസ്- രാധാകൃഷ്ണന്‍ മാങ്ങാട്, സ്റ്റണ്ട്-മാഫിയ ശശി, കൊറിയോഗ്രാഫർ- ശാന്തി മാസ്റ്റര്‍, കലാസംവിധാനം-മുരളി ബേപ്പൂര്‍, പ്രൊജക്റ്റ് ഡിസൈനർ-രാജു പി കെ,ഫിനാൻസ് കൺട്രോളർ-പി വി ടോമി,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-റിയാസ് വയനാട്,സ്റ്റിൽസ്- സന്തോഷ് കുട്ടീസ്, പോസ്റ്റർ-മനോജ് ഡിസൈൻ.
വയനാടിന്റെ പ്രകൃതി മനോഹാരിതയിൽ പ്രണയവും, പ്രതികാരവും ഇഴചേരുന്ന ഈ ചിത്രത്തിൽ,ഗോത്ര വിഭാഗത്തിൽ നിന്ന് രാധ എന്ന പെൺകുട്ടി നിരവധി ജീവിത വെല്ലുവിളികളെയും, പരിഹാസങ്ങളെയും അതിജീവിച്ച് സമൂഹത്തിന്റെ ഉന്നതിയിൽ എത്തുന്നതിന്റെ സംഭവ ബഹുലമായ മുഹൂർത്തങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്. പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: