നാടെങ്ങും പനി പടർന്നു പിടിക്കുകയാണ്.പനിയുള്ളവർ അത് നിസ്സാരമായി കാണാതെ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.എന്നിരുന്നാലും നമുക്ക് ചില നാടൻ പ്രയോഗങ്ങളിലൂടെ പനിയെ നിയന്ത്രിച്ച് നിർത്തുവാൻ സാധിക്കും.അതിലൊന്നാണ് ചുക്ക് കാപ്പിയുടെ ഉപയോഗം.
ആവശ്യമുള്ള ചേരുവകള്‍
ചക്കര (കരിപ്പെട്ടി) – 250 ഗ്രാം
ചുക്ക് – 25ഗ്രാം
മല്ലി – 25ഗ്രാം
കുരുമുളക് – 10 ഗ്രാം
തുളസിയില – 10 അല്ലി
വെറ്റില – ഒന്ന്
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം നന്നായി ഇടിച്ച് യോജിപ്പിക്കുക. ഇത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തിളപ്പിക്കുക.തിളയ്ക്കുമ്ബോള്‍ കാപ്പിപ്പൊടി ചേര്‍ക്കുക.
ഈ കാപ്പി ചെറുചൂടോടെ അരഗ്ലാസ് വീതം മൂന്നോ നാലോ നേരം കുടിക്കുക. പനി ഭേദപ്പെടും
(ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കാൻ മടിക്കരുത്)