NEWS

തമിഴ്‌നാട്ടില്‍ ആര്‍എസ്‌എസ് നേതാവിന്റെ വീടിന് നേരേ ബോമ്പേറ്

ചെന്നൈ: തമിഴ്‌നാട്ടില്‍ ആര്‍എസ്‌എസ് നേതാവിന്റെ വീടിന് നേരേ ബോംബെറിഞ്ഞു. മധുര ജില്ലയിലാണ് സംഭവം.
മേല്‍ അനുപാനാഡി ഹൗസിങ് ബോര്‍ഡ് മേഖലയില്‍ താമസിക്കുന്ന ആര്‍എസ്‌എസ് നേതാവ് എം എസ് കൃഷ്ണന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

ശനിയാഴ്ച രാത്രിയോടെ ബൈക്കിലെത്തിയ സംഘം മൂന്ന് പെട്രോള്‍ ബോംബ് വീടിനു നേര്‍ക്കെറിയുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

 

Signature-ad

 

സംഭവത്തില്‍ ആര്‍ക്കും പരിക്കോ കെട്ടിടങ്ങൾക്ക് കേടുപാടുകളോ ഉണ്ടായിട്ടില്ലെന്ന് മധുരൈ സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ഷണ്‍മുഖം പറഞ്ഞു.

Back to top button
error: