NEWS

ഇന്ന് രണ്ട് ലോട്ടറി നറുക്കെടുപ്പുകൾ

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന നിർമ്മൽ(NR 295)ഇന്നുച്ചയ്ക്ക് 2 മണിക്കും പതിവുപോലെ ഞായറാഴ്ച നടക്കേണ്ട ഫിഫ്റ്റി ഫിഫ്റ്റി( FF18) ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 3 മണിക്കും നടക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.
  ഇന്നലെ നടക്കേണ്ട കാരുണ്യ (KR 568) ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബർ 29 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കായിരിക്കും നടക്കുക.അന്ന് നടക്കേണ്ട കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 3 മണിക്കും നടക്കും.
ഹർത്താലിനെ തുടർന്ന് വെള്ളിയാഴ്ച ടിക്കറ്റുകൾ വിൽക്കാതായതോടെയാണ് വെള്ളി,ശനി ദിവസങ്ങളിലെ നറുക്കെടുപ്പുകൾ ലോട്ടറി വകുപ്പ് മാറ്റിവെച്ചത്.

Back to top button
error: