കൊച്ചി: നഗരത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് കലൂരിലാണ് സംഭവം. പള്ളുരുത്തി സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്. ഗാനമേളയ്ക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.
നഗരത്തില്‍ ഒരുമാസത്തിനിടെ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. കലൂര്‍ സ്റ്റേഡിയത്തിന് സമീപത്ത് ഇന്നലെ വൈകിട്ട് ഡിജെ പാര്‍ട്ടിയും ഗാനമേളയും നടന്നിരുന്നു. അവിടെയെത്തിയ യുവാവ് പരിപാടിക്കിടെ പ്രശ്നങ്ങളുണ്ടാക്കി. ഇതോടെ സംഘാടകര്‍ പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തു.
എന്നാല്‍, വീണ്ടും തിരിച്ചെത്തിയ ഇയാള്‍ പ്രശ്നം ഉണ്ടാക്കിയതോടെ മറ്റൊരാള്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകായിരുന്നു. കുത്തിയ ആള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.