പത്തനംതിട്ട: പന്തളം നഗരസഭയിലെ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ. വി പ്രഭ സ്ഥാനം രാജിവച്ചു.
ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷും പ്രഭയും തമ്മില്‍ നേരത്തെ വാക്കേറ്റം ഉണ്ടായിരുന്നു.തുടര്‍ന്ന് പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നു പ്രഭ.
ബി.ജെ.പി ജില്ലാ സെക്രട്ടറി കൂടിയായ പ്രഭ ചെയര്‍പേഴ്‌സണെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചെങ്കിലും പാര്‍ട്ടി അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാത്രിയോടെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ .സൂരജിന് വാട്‌സാപ്പിലൂടെ രാജിക്കത്ത് നല്‍കിയത്.
അതേസമയം പാര്‍ട്ടി നേതൃത്വം ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.