Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഇനിയെന്തൊക്കെ കാണാന്‍ കിടക്കുന്നു? കൂറ്റന്‍ കപ്പലുകളെ ഇറാന്‍ ബന്ദിയാക്കിയത് ഫാസ്റ്റ് അറ്റാക്കിംഗ് ബോട്ടുകളുടെ കൂട്ടം ഉപയോഗിച്ച്; ഈ നീക്കം പ്രതീക്ഷിച്ചില്ലെന്ന് ട്രംപ്; ഉടനടി ഉന്‍മൂലനം ചെയ്യുമെന്നും അവകാശവാദം; ഹോര്‍മൂസ് സമ്പൂര്‍ണ അടച്ചിടലിലേക്ക്

ലണ്ടന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ഉപയോഗിച്ചത് ചെറിയ വേഗതയേറിയ ബോട്ടുകളുടെ കൂട്ടം. ഇറാന്റെ നാവിക ഭീഷണി യുഎസ് സേന നിര്‍വീര്യമാക്കിയെന്ന വാദത്തെ തിരസ്‌കരിക്കുന്നതാണ് ഏറ്റവും പുതിയ സംഭവങ്ങളെന്നും വിദഗ്ധര്‍. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതകളിലൊന്ന് വീണ്ടും തുറക്കുന്നതില്‍ നേരിടുന്ന വെല്ലുവിളികളാണ് ഇതു വെളിപ്പെടുത്തുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഇറാന്റെ പരമ്പരാഗത നാവികസേന വലിയതോതില്‍ നശിപ്പിക്കപ്പെട്ടെങ്കിലും, അവരുടെ ‘ഫാസ്റ്റ്-അറ്റാക്ക് ബോട്ടുകള്‍’ വലിയൊരു ഭീഷണിയായി കണക്കാക്കപ്പെട്ടിരുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

Signature-ad

കടലിടുക്കിന് പുറത്ത് സജ്ജീകരിച്ചിരിക്കുന്ന യുഎസ് ഉപരോധത്തിന് സമീപം അത്തരം ബോട്ടുകള്‍ വന്നാല്‍, കരീബിയനിലും പസഫിക്കിലും മയക്കുമരുന്ന് ബോട്ടുകളെന്ന് സംശയിക്കുന്നവയ്ക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തി കുറഞ്ഞത് 110 പേരെ കൊലപ്പെടുത്തിയ അതേ ‘കില്‍ സിസ്റ്റം’ ഉപയോഗിച്ച് അവയെ ‘ഉടനടി ഉന്മൂലനം ചെയ്യുമെന്ന്’ അദ്ദേഹം പറഞ്ഞു.

ബോട്ടുകള്‍ നിരായുധരായ വലിയ വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നവ ആയിരുന്നില്ല. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഉപയോഗിക്കുന്ന ബോട്ടുകളെപ്പോലെ കനത്ത മെഷീന്‍ ഗണ്ണുകളും റോക്കറ്റ് ലോഞ്ചറുകളും ചില സന്ദര്‍ഭങ്ങളില്‍ ആന്റി-ഷിപ്പ് മിസൈലുകളും വഹിക്കുന്നത്ര ആയുധസജ്ജവും ആയിരുന്നില്ല.

വേഗതയേറിയ ബോട്ടുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഇപ്പോള്‍ ‘അനിശ്ചിതത്വം സൃഷ്ടിക്കുന്നതിനും തീരുമാനങ്ങള്‍ വൈകിപ്പിക്കുന്നതിനുമായി കരയില്‍ നിന്നുള്ള മിസൈലുകള്‍, ഡ്രോണുകള്‍, മൈനുകള്‍, ഇലക്ട്രോണിക് ഇടപെടലുകള്‍ എന്നിവയ്ക്കൊപ്പം തട്ടുകളായുള്ള പ്രതിരോധ സംവിധാനത്തിന്റെ (layered system of threats)’ ഭാഗമാണെന്ന് ഗ്രീക്ക് മാരിടൈം സെക്യൂരിറ്റി കമ്പനിയായ ഡയാപ്ലോസ് പറഞ്ഞു.

യുദ്ധത്തിന് മുമ്പ് ഇറാന്റെ കൈവശം ഇത്തരത്തിലുള്ള നൂറുകണക്കിന് അല്ലെങ്കില്‍ ആയിരക്കണക്കിന് ബോട്ടുകള്‍ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവ പലപ്പോഴും തീരദേശ തുരങ്കങ്ങളിലോ നാവിക താവളങ്ങളിലോ അല്ലെങ്കില്‍ സിവിലിയന്‍ കപ്പലുകള്‍ക്കിടയിലോ ഒളിപ്പിച്ചിരിക്കുകയാണെന്ന് സമുദ്ര സുരക്ഷാ വിദഗ്ധര്‍ പറയുന്നു. ഫെബ്രുവരി 28-ന് ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം നൂറിലധികം ബോട്ടുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് മാരിടൈം സെക്യൂരിറ്റി ഗ്രൂപ്പായ ഡ്രൈയാഡ് ഗ്ലോബലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കോറി റാന്‍സ്ലം പറഞ്ഞു.

തന്ത്രങ്ങളിലെ മാറ്റം

ഈ ആഴ്ചയ്ക്ക് മുമ്പ്, ലോകത്തിലെ പ്രതിദിന എണ്ണയുടെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും 20 ശതമാനം കൈകാര്യം ചെയ്യുന്ന പാതയായ കടലിടുക്കിന് ചുറ്റുമുള്ള കപ്പല്‍ ഗതാഗതത്തെ തടസ്സപ്പെടുത്താന്‍ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെയാണ് ആശ്രയിച്ചിരുന്നത്.

ഏപ്രില്‍ 8-ലെ വെടിനിര്‍ത്തലോടെ ആ ആക്രമണങ്ങള്‍ നിന്നു. ഇറാനുമായുള്ള കടല്‍ വ്യാപാരത്തിന് വാഷിംഗ്ടണ്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനും ഇറാന്‍ ബന്ധമുള്ള ഓയില്‍ ടാങ്കറുകളും മറ്റ് കപ്പലുകളും തടയാന്‍ ആരംഭിച്ചതിനും പിന്നാലെയാണ് ഇറാന്‍ രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍ പിടിച്ചെടുത്തത്.

‘ഇറാനിയന്‍ സായുധ സേന കപ്പലുകള്‍ പിടിച്ചെടുക്കുന്നത് തടയാനുള്ള സജ്ജീകരണങ്ങള്‍ സിവിലിയന്‍ ഷിപ്പിംഗ് വ്യവസായത്തിനില്ല’- എന്ന് ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി കമ്പനിയായ ആംബ്രേയിലെ സീനിയര്‍ അനലിസ്റ്റ് ഡാനിയല്‍ മുള്ളര്‍ പറഞ്ഞു. സാധാരണയായി, ഒരു കപ്പല്‍ പിടിച്ചെടുക്കല്‍ പ്രവര്‍ത്തനത്തിന് ഒരു ഡസനോളം ബോട്ടുകള്‍ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ ഫാസ്റ്റ് ബോട്ടുകള്‍ ഇപ്പോള്‍ ഇറാന്റെ നാവിക തന്ത്രത്തിന്റെ ‘നട്ടെല്ലായി’ വര്‍ത്തിക്കുന്നു. ‘ശത്രുവിനെതിരായ അസമമായ യുദ്ധത്തിന്റെ (asymmetric war)’ ഭാഗമായി വേഗത്തില്‍ വിന്യസിക്കാന്‍ ഇവയ്ക്ക് കഴിയുമെന്ന് ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ‘അവയുടെ ഉയര്‍ന്ന വേഗത കാരണം, ഈ ബോട്ടുകള്‍ക്ക് കണ്ടെത്തുന്നതിനുമുമ്പു തന്നെ മിന്നലാക്രമണങ്ങള്‍ (hit-and-run attacks) വിജയകരമായി നടത്താന്‍ കഴിയും’- പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഫാസ്റ്റ് ബോട്ട് പരിമിതികള്‍

ഈ ആഴ്ചയിലെ പിടിച്ചെടുക്കലുകള്‍ ഉള്‍പ്പെടെ, 2019 മുതലുള്ള കണക്കുകള്‍ പ്രകാരം ഇറാന്‍ കുറഞ്ഞത് ഏഴ് തവണയെങ്കിലും വേഗതയേറിയ ചെറിയ ബോട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ആംബ്രേയിലെ മുള്ളര്‍ പറഞ്ഞു. വേനല്‍ക്കാലത്ത് ഇറാന്റെ തീരക്കടലിലെ ശക്തമായ കാറ്റും തിരമാലകളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പ്രയാസകരമാക്കുന്നുവെന്ന് ഈ മേഖലയുമായി പരിചിതനായ ഒരു ഇറാനിയന്‍ ഷിപ്പിംഗ് ഉറവിടം പറഞ്ഞു.

‘കടല്‍ വളരെ പ്രക്ഷുബ്ധമാകുമ്പോള്‍, അവര്‍ക്ക് (ബോട്ടിലുള്ള സായുധ സേനയ്ക്ക്) വെടിവയ്ക്കാന്‍ കഴിയില്ല. കൂടാതെ അവ യുദ്ധക്കപ്പലുകളുമായി നേരിട്ട് ഏറ്റുമുട്ടാന്‍ സജ്ജമല്ലെന്നും, അത്തരമൊരു നേരിട്ടുള്ള ആക്രമണമുണ്ടായാല്‍ അവര്‍ക്ക് ‘വളരെ വലിയ നാശനഷ്ടങ്ങള്‍’ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും’ പ്രതിരോധ ഇന്റലിജന്‍സ് കമ്പനിയായ ജെയ്ന്‍സിലെ മിഡില്‍ ഈസ്റ്റ് സ്‌പെഷ്യലിസ്റ്റ് ജെറമി ബിന്നി പറഞ്ഞു.

‘ഒരേസമയം ഒന്നിലധികം ദിശകളില്‍ നിന്ന് ആക്രമിച്ച് കപ്പലിന്റെ പ്രതിരോധ സംവിധാനങ്ങളെ തളര്‍ത്താന്‍ ശ്രമിച്ചാല്‍ പോലും, ഉടന്‍ തന്നെ വിളിപ്പിക്കാന്‍ കഴിയുന്ന വ്യോമ സഹായത്തിന് മുന്നില്‍ അവര്‍ അങ്ങേയറ്റം ദുര്‍ബലരായിരിക്കും’ അദ്ദേഹം പറഞ്ഞു.

രേഖാമൂലം നോക്കിയാല്‍ ഗൈഡഡ് മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഈ ബോട്ടുകളെ എളുപ്പത്തില്‍ നശിപ്പിക്കാന്‍ കഴിയും, എന്നാല്‍ ഷോള്‍ഡര്‍-ഫയര്‍ഡ് മിസൈല്‍ ലോഞ്ചറുകള്‍ താഴ്ന്നു പറക്കുന്ന യുഎസ് വിമാനങ്ങള്‍ക്ക് ഭീഷണിയായേക്കാം എന്ന് ബിന്നി പറഞ്ഞു.

‘ഇറാന്റെ വലിയ നാവിക കപ്പലുകളെ നശിപ്പിച്ചതിനേക്കാള്‍ വളരെ ബുദ്ധിമുട്ടായിരിക്കും ചെറിയ ബോട്ട് ഭീഷണിയെ ഇല്ലാതാക്കുന്നത്. വലിയ കപ്പലുകള്‍ കണ്ടെത്താനും പിന്തുടരാനും താരതമ്യേന എളുപ്പമുള്ള വലിയ ലക്ഷ്യങ്ങളായിരുന്നു, അവയ്ക്ക് വ്യോമാക്രമണത്തില്‍ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള ശേഷിയും പരിമിതമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ഷിപ്പിംഗ് മേഖലയെ സംബന്ധിച്ചിടത്തോളം നിലവിലെ യാഥാര്‍ത്ഥ്യം കൂടുതല്‍ തടസ്സങ്ങളും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ചെലവുകളുമാണ്.

1980-കളിലെ ‘ടാങ്കര്‍ യുദ്ധത്തിന്’ ശേഷം, ഇറാന്റെ നാവികസേന ഫലപ്രദമായി നശിപ്പിക്കപ്പെട്ടപ്പോള്‍ ഇറാന്‍ കൂടുതല്‍ അസമമായ തന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. നിലവിലെ സംഘര്‍ഷത്തിലും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത് എന്ന് കണ്‍സള്‍ട്ടന്‍സിയായ യൂണിവേഴ്‌സല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി സൊല്യൂഷന്‍സിന്റെ ഡയറക്ടറും മുന്‍ ബ്രിട്ടീഷ് റോയല്‍ നേവി വൈസ് അഡ്മിറലുമായ ഡങ്കന്‍ പോട്ട്‌സ് പറഞ്ഞു. ‘യുഎസ് നാവികസേനയും പ്രസിഡന്റും ‘ഞങ്ങള്‍ നാവികസേനയെ നശിപ്പിച്ചു, ശ്രീലങ്കയ്ക്ക് മുകളില്‍ ഞങ്ങള്‍ ഒരു യുദ്ധക്കപ്പല്‍ മുക്കി’ എന്നൊക്കെ പറയുമ്പോള്‍ – നിങ്ങള്‍ അത് മുമ്പും ചെയ്തിട്ടുണ്ട്, എന്നാല്‍ നിങ്ങളുടെ ശത്രു ഇവിടെ അസമമായ യുദ്ധരീതിയിലേക്ക് മാറിയ കാര്യം നിങ്ങള്‍ മറന്നുപോയെന്ന്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

#IranNews, #USIranConflict, #StraitOfHormuz, #MaritimeSecurity, #DonaldTrump, #BreakingNews, #GlobalConflict, #IranWar2026, #NavalStrategy, #OilTrade, #InternationalRelations, #MalayalamNews, #AsymmetricWarfare, #Geopolitics, #EnergyCrisis, #IranMilitary

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: