Month: September 2022
-
NEWS
7 ലക്ഷം വിലവരുന്ന എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍
ആലപ്പുഴ : വിപണിയിൽ 7 ലക്ഷം വിലവരുന്ന എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയില്‍ തൃക്കുന്നപ്പുഴ മഹാദേവികാട് വലിയകുളങ്ങര ശ്രീമന്ദിരത്തില്‍ അതുല്‍ ദേവ് (അമ്ബാടി-24), കഞ്ഞിക്കുഴി മുഹമ്മ പുത്തന്‍ചിറ ആഷിക്ക് (ഉണ്ണി-28) എന്നിവരെയാണ് ആലപ്പുഴ നര്‍ക്കോട്ടിക് ഡിവൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയ്ക്ക് ആലപ്പുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു സമീപത്തു നിന്ന് പിടികൂടിയത്. അതുല്‍ ദേവ് സ്ഥിരം കുറ്റവാളിയും 2021ല്‍ കലവൂര്‍ പെട്രോള്‍ പമ്ബില്‍ നിന്ന് 13 ലക്ഷം കവര്‍ന്ന കേസിലെ ഒന്നാം പ്രതിയുമാണ്. അന്തര്‍ ജില്ലാ മയക്കുമരുന്ന്, പിടിച്ചുപറി, അടിപിടി കേസുകളിലെ പ്രതിയാണ് ഉണ്ണി. പ്രതികളെ ചോദ്യം ചെയ്തതില്‍ ബംഗളുരുവില്‍ നിന്നു നേരിട്ട് ജില്ലയിലേക്ക് എത്തിച്ചതാണെന്നും അവശ്യക്കാര്‍ക്ക് 10 മുതല്‍ 100 ഗ്രാം വരെ ഗ്രാമിന് 3500- 5000 രൂപയ്ക്ക് വില്പന ഉറപ്പിച്ചാണ് കൊണ്ടുവന്നതെന്നും പറഞ്ഞു.
Read More » -
NEWS
പണം തരാതെ പോകില്ല; ഭീഷണിയുമായി ആളുകളെത്തുന്നു: തിരുവോണം ബമ്പർ ജേതാവിന്റെ ഭാര്യ
തിരുവനന്തപുരം :’ഒട്ടും സമാധാനമില്ല, വീട്ടിൽ കിടന്നുറങ്ങാൻ കൂടി കഴിയുന്നില്ല’ തിരുവോണ ബമ്ബര്‍ ജേതാവ് അനൂപിന്റെ ഭാര്യയുടെ വാക്കുകളാണിത്. ഗര്‍ഭിണിയായ തനിക്കൊപ്പം സമയം ചെലവിടാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് അനൂപെന്ന് ഭാര്യയായ മായ പറയുന്നു. ലോട്ടറി അടിക്കേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോൾ തോന്നുന്നതെന്നും അവർ പറഞ്ഞു. പലരും സ്വന്തം പണമെന്ന് അവകാശപ്പെടും പോലെയാണ് സംസാരിക്കുന്നത്. നിങ്ങളെന്ത് പറഞ്ഞാലും, പണം തന്നേ പോകൂ എന്ന പിടിവാശിയിലാണ് പലരുമെത്തുന്നത്. ചിലര്‍ സംസാരിക്കുന്നത് ഭീഷണിയുടെ സ്വരത്തിലാണെന്നും ഇവര്‍ പറയുന്നു. ലോട്ടറി അടിച്ചപ്പോള്‍ വലിയ സന്തോഷമായിരുന്നു. എന്നാല്‍ അത് വളരെ പെട്ടെന്ന് തന്നെ മാറിയെന്ന് മായ പറയുന്നു. ഓരോ ദിവസം കഴിയുന്തോറും വീട്ടുകാര്‍ വലിയ ബുദ്ധിമുട്ടിലാവുകയാണ്. സഹായം അഭ്യര്‍ഥിച്ച് വരുന്നവരെ കൊണ്ട് വീട്ടില്‍ കയറാനാവാത്ത അവസ്ഥയാണെന്ന് അനൂപും പറയുന്നു. ഒട്ടും പ്രതീക്ഷിക്കാതെ വന്ന സൗഭാഗ്യം ഇപ്പോള്‍ ജീവിതത്തിലെ വില്ലനായിരിക്കുകയാണ്. യാതൊരു സമാധാനവും വീട്ടില്‍ ഇല്ല. വീട്ടില്‍ പോലും കയറാനാവുന്നില്ല. ഗര്‍ഭിണിയായ ഭാര്യയെ കുറിച്ചാണ് അനൂപിന്റെ എല്ലാ ആശങ്കയും. അനൂപിന്റെ അതേ അവസ്ഥയിലാണ് മായയും…
Read More » -
Kerala
ആര്യാടൻ മുഹമ്മദ് അന്തരിച്ചു, വിടവാങ്ങിയത് മതേതര നിലപാടുകളുടെയും ആദർശ രാഷ്ട്രീയത്തിൻ്റെയും അമരക്കാരൻ
കേരള രാഷ്ട്രീയത്തില്‍ തലയെടുപ്പോടെ നിന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് (ഞായർ) രാവിലെ കോഴിക്കോട് വച്ചാണ് അന്ത്യം. ഹൃദ്രോഗ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് പുറമേ ശ്വാസകോശ രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. മകന്‍ ആര്യാടന്‍ ഷൗക്കത്താണ് മരണവാര്‍ത്ത അറിയിച്ചത്. 1977 മുതല്‍ 2014 വരെ നിയമസഭംഗമായിരുന്ന ആര്യാടൻ.എട്ട് തവണ നിലമ്പൂരിനെ പ്രതിനിധീകരിച്ചു. ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തിൽ മൂന്ന് മന്ത്രിസഭകളിൽ അംഗമായിരുന്നു. 2011-ലെ ഉമ്മൻ ചാണ്ടി സർക്കാരിലെ വൈദ്യുതി മന്ത്രിയായിരുന്നു. കോണ്‍ഗ്രസിലെ എ ഗ്രൂപ്പില്‍ ചാണക്യ തന്ത്രങ്ങള്‍ ഒരുക്കിയ വ്യക്തിയാണ്. സമാനതകളില്ലാത്ത പല തീരുമാനങ്ങളിലൂടെ മലപ്പുറത്തെ കോണ്‍ഗ്രസിന് കരുത്ത് നല്‍കിയ നേതാവാണ് ആര്യാടന്‍ മുഹമ്മദ്. 1980ൽ തൊഴിൽ മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും, കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി. 2005ൽ വൈദ്യുതി മന്ത്രിയായിരിക്കെ മലയോരങ്ങളിൽ വൈദ്യുതി എത്തിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു പ്രാവർത്തികമാക്കി. 2011ൽ മലബാറിൽ പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ വോൾട്ടേജ്…
Read More » -
Kerala
താജ് മഹൽ നിർമ്മിച്ച രാജശില്പി മുസ്തഫ, വീട്ടുമുറ്റത്തെ ഈ കാതുക കാഴ്ച തിരൂരങ്ങാടിയിൽ
തിരൂരങ്ങാടിയിൽ മുസ്തഫയുടെ വീട്ടുമുറ്റത്ത് ഉണ്ട് ഒരു താജ്മഹൽ. മൾട്ടിവുഡ് ഷീറ്റ് ഉപയോഗിച്ച് തിരൂരങ്ങാടി ഈസ്റ്റിലെ മലരിക്കൽ മുസ്തഫ വീട്ടുമുറ്റത്ത് നിർമ്മിച്ച 160 സെൻറീമീറ്റർ ഉയരവും 250 സെൻറിമീറ്റർ വീതിയുമുള്ള താജ് മഹൽ ഗ്രാമത്തിലും അയൽ ഗ്രാമങ്ങളിലും കൗതുകക്കാഴ്ചയാവുകയാണ്. ആരുടെയും സ്മാരകമായി അല്ലെങ്കിലും മുസ്തഫയും ഉണ്ടാക്കി ഒരു താജ്മഹൽ. ഉള്ളിലെ കലാകാരൻ്റെ സംതൃപ്തിക്കായി മാത്രം. 15 വർഷത്തോളം അബുദാബിയിൽ ജോലി ചെയ്ത മുസ്തഫ ഇപ്പോൾ തിരൂരങ്ങാടിയിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറാണ്. ഒഴിവ് സമയത്തായിരുന്നു താജ്മഹൽ നിർമ്മാണം. മൂന്നു വർഷമെടുത്തു പൂർത്തിയാക്കാൻ. മൊത്തം അമ്പതിനായിരം രൂപ ചിലവായി. സംഗീതസാന്ദ്രമാക്കാൻ സൗണ്ട് ബോക്സും രാത്രി പ്രകാശമാനമാക്കാൻ ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. നാല് കുബ്ബകളും 24 ജാലങ്ങളും ആണുള്ളത്. ഊരി എടുക്കാനും വീണ്ടും ഘടിപ്പിക്കാനും കഴിയും. മുസ്തഫ കലാ പരിശീലനം ഒന്നും നേടിയില്ലെങ്കിലും ഈ കാര്യങ്ങളിൽ അതിയായതാല്പര്യമുണ്ട്. മൾട്ടി വുഡ് ഷീറ്റിൽ വീട്, കാളവണ്ടി തുടങ്ങിയവയും നേരത്തെ നിർമ്മിച്ചിരുന്നു. ‘സഖാവിൻ്റെ പ്രിയ സഖി’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട് മുസ്തഫ.
Read More » -
NEWS
ബേക്കറി ഉടമയെ സോഡാക്കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പിച്ചു
തൃശൂർ: ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബേക്കറി ഉടമയെ സോഡാക്കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പിച്ചു. ചാലക്കുടി പൊലീസ് സ്റ്റേഷന്‍റെ തൊട്ടടുത്തുള്ള ബേക്കറിയിലായിരുന്നു ആക്രമണം.കടയില്‍ എത്തിയ തമിഴ്നാട്ടുകാരന്‍ കൃഷ്ണമൂര്‍ത്തിയാണ് അക്രമം നടത്തിയത്.സോഡാ കുപ്പി പൊട്ടി കടയിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.അക്രമത്തില്‍ പരുക്കേറ്റ കടയുടമയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മാനസിക വെല്ലുവിളി നേരിടുന്നയാളാണ് പ്രതിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Read More » -
NEWS
തിരുവല്ലയിൽ റെയിൽവേ പൊലീസിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ കസ്റ്റഡിയിൽ
തിരുവല്ല :റെയിൽവേ പൊലീസിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ കസ്റ്റഡിയിൽ. ആലപ്പുഴ സ്വദേശി അജി, തിരുവല്ല സ്വദേശികളായ ശ്രീജിത്ത്, ജിബിൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പരുക്കേറ്റ ആർപിഎഫ് ഉദ്യോഗസ്ഥൻ ശാന്തനാവുവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതികൾ പ്ലാറ്റ്ഫോമിലുണ്ടായ യാത്രക്കാരെ അസഭ്യം പറയുകയും ഇത് ചോദ്യംചെയ്ത സ്റ്റേഷൻ മാസ്റ്ററെ ആക്രമിക്കാൻ മുതിരുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ ശാന്ത റാവുവിനെ ഇവർ കല്ലുകൊണ്ട് തലയ്ക്കിടിക്കുകയായിരുന്നു. സുഹൃത്തിനെ യാത്ര അയയ്ക്കാൻ എത്തിയതായിരുന്നു ഇവർ.തുടർന്ന് തിരുവല്ല പൊലീസ് എത്തി പ്രതികളെ കീഴടക്കുകയായിരുന്നു.സിഐ പി.ബി.വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് അക്രമി സംഘത്തെ ഓടിച്ചിട്ട് പിടിച്ചത്. ആലപ്പുഴ ചമ്പക്കുളം മയ്യൻകുഴി അജി (32), തിരുവല്ല മഞ്ഞാടി ഉതിമൂട്ടിൽ ജിബിൻ (27), കവിയൂർ കുന്നിൽ താഴെ ശ്രീജിത്ത് ( ലിജിൻ–32) എന്നിവരാണ് പൊലീസ് കസ്റ്റഡിലുള്ളത്.തുടർ നടപടികൾക്കായി ഇവരെ കോട്ടയം റെയിൽവേ പൊലീസിന് കൈമാറുമെന്നു തിരുവല്ല സിഐ പറഞ്ഞു. റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടം വന്ന…
Read More » -
NEWS
മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എസ്‌ഐയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍
തിരുവല്ല :മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എസ്‌ഐയെ ചേസ് ചെയ്ത് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍. പത്തനംതിട്ട തിരുവല്ല പുളിക്കീഴ് എസ്‌ഐ സാജന്‍ പീറ്ററെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച ശേഷം എസ്‌ഐ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.പുളിക്കീഴ് സ്റ്റേഷനില്‍ നിന്ന് ട്രാന്‍സ്ഫറായി പോകുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു എസ്‌ഐ സാജന്‍ പീറ്റര്‍.നന്നായി മദ്യപിച്ചിരുന്ന സാജൻ കാര്‍ സ്വയം ഓടിച്ച് മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. റോഡരികിലിരുന്ന സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചിട്ടും വാഹനം നിര്‍ത്താതെ പോയ സാജനെ നാട്ടുകാര്‍ കൂട്ടംചേര്‍ന്ന് പിന്തുടര്‍ന്നാണ് പിടികൂടിയത്.മദ്യപിച്ച് വാഹനം ഓടിച്ച എസ്‌ഐയെ പുളിക്കീഴ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചെങ്കിലും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപണമുയര്‍ത്തുന്നുണ്ട്.എസ് ഐ മദ്യലഹരിയിലായിരുന്നെന്ന് തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
Read More » -
NEWS
കുട്ടികൾക്ക് സ്ഥിരമായി മാഗി കൊടുക്കരുത്; കാരണം ഇതാണ്
മാഗി നിരോധിക്കാന്‍ പോകുകയാണ് എന്ന് കേട്ടപ്പോള്‍ പലരും ഞെട്ടി. ഞെട്ടിയത് പക്ഷെ ഇത് കുറേ കാലമായി അമൃത് പോലെ തിന്നു കൊണ്ടിരുന്ന ന്യു ജെന്‍ ബോണ്‍ലെസ്ചിക്കുകള്‍ക്ക് എന്തെങ്കിലും രോഗം വരുമോ എന്നോര്‍ത്തിട്ടല്ല.മറിച്ച്, ഇനി രണ്ടു മിനിട്ടിനുള്ളില്‍ പുഴുങ്ങി പിള്ളേര്‍ക്ക് എന്ത് കൊടുക്കുമോ എന്നാലോചിച്ചിട്ടാണ്.എന്തായാലും മാഗി ഇന്ത്യയിൽ നിരോധിച്ചില്ല.അതിന്റെ പിന്നാമ്പുറങ്ങളിലേക്ക് കടക്കുന്നുമില്ല.പക്ഷെ കുട്ടികളിലെ മലബന്ധത്തിന് പ്രധാന കാരണം അമ്മമാർക്ക് മാഗിയോടുള്ള ഈ ‘ബന്ധ’മാണെന്ന് മാത്രം മനസ്സിലാക്കുക. മാഗിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അജിനാമോട്ടോ ധാരാളമായി അടങ്ങിയിട്ടുണ്ട്.എന്നുകരുതി മാഗിയിൽ മാത്രമേ അജിനാമോട്ടോ അടങ്ങിയിട്ടുള്ളോ ? കേരളത്തിലെ തട്ട് കട മുതല്‍ ഫൈവ് സ്റ്റാര്‍ വരെ ഉള്ള ഹോട്ടലുകളില്‍ അജിനോമോട്ടോ ഉപയോഗിക്കാത്ത ഏതു നോണ്‍ വേജ് ഡിഷ് ഉണ്ട്.? അതിന്റെ അളവ് ആര്, എവിടെയാണ് പരിശോധിക്കുന്നത്? കൃത്യമായും കാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് തെളിഞ്ഞിട്ടും, അജിനോമോട്ടോ കിലോക്കണക്കിന് വാങ്ങാന്‍ മാര്‍ക്കറ്റില്‍ കിട്ടുന്നുണ്ട്.തടയാന്‍ ആളുണ്ടോ…? നമ്മുടെ നാട്ടിലെ ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ നാട്ടിലെ ചായക്കടക്കാരനില്ലാത്ത ശ്രദ്ധ സ്വിറ്റ്‌സര്‍ലാന്റ്കാരന്റെ നെസ്ലേക്ക് ഉണ്ടാകും എന്ന് ആരും…
Read More » -
NEWS
കാൻസറിനെ ക്ഷണിച്ചു വരുത്തുന്നത് ഇവയൊക്കെയാണ്
ഉപ്പ്, പഞ്ചസാര, പുളി, മോര്, പാൽ, വിനെഗർ (അഥവാ സൊർക), അച്ചാർ, ഉണക്കമുന്തിരി, ഈത്തപ്പഴം, ശർക്കര, കുടംപുളി എന്നീ സാധനങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ടു സൂക്ഷിക്കുന്നത് മൂലം നിങ്ങൾ കാൻസറിനെ വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്. അതേ പോലെ തന്നെ, വീട്ടിൽ ഉപയോഗിച്ച് വരുന്ന അലുമിനിയം പാത്രങ്ങൾക്കും കാൻസർ ഉണ്ടാക്കുന്നതിൽ മുഖ്യ പങ്കുണ്ട്. അലുമിനിയം പാത്രങ്ങളിൽ പാൽ, മോര് മുതലായവ കാച്ചി ഉപയോഗിക്കുന്നത്, കറി വെയ്ക്കുന്നത്, എല്ലാം ക്യാൻസറിന് കാരണമാകും.പ്രഷർ കുക്കറിന്റെ കാര്യം ഇവിടെ എടുത്തു പറയേണ്ടതാണ്.അലുമിനിയം ചൂടാവുന്ന സമയത്തു അലുമിനിയം സൾഫേറ്റ് എന്ന രാസ വസ്തു ഭക്ഷണത്തിൽ കലരുന്നു. കുറച്ചു നാളുകൾ ഉപയോഗിച്ച കുക്കർ ആണെങ്കിൽ നിങ്ങൾക്ക് അതിന്റെ ഉള്ളിലേക്കു നോക്കിയാൽ ചെറിയ ചെറിയ കുഴികൾ കാണാം.ആ കുഴികളിൽ ഉണ്ടായിരുന്ന രാസവസ്തു പലതവണയായി ഇപ്പോ നമ്മുടെ ശരീരത്തിൽ ആണെന്ന് മാത്രം! ഇത് നമ്മളെ മാത്രമല്ല നമ്മുടെ തലമുറകളെയും ബാധിക്കുമെന്ന് ഓർക്കുക. *പ്രതിവിധി : അലുമിനിയം പാത്രങ്ങൾക്ക് പകരം ഇരുമ്പ്, സ്റ്റീൽ തുടങ്ങിയവ…
Read More » -
NEWS
സർജറി വേണ്ട;മൂലക്കുരുവിന് പരിഹാരം വീട്ടിൽ തന്നെയുണ്ട്
മൂലക്കുരു അഥവാ പൈല്‍സ് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്.പേരു സൂചിപ്പിയ്ക്കുന്ന പോലെ കുരുവല്ല, വെയിന്‍ അഥവാ ഞരമ്പിനുണ്ടാകുന്ന പ്രശ്‌നമാണിത്.കാലില്‍ ഉണ്ടാകുന്ന വെരിക്കോസ് വെയിന്‍ പോലെ മലദ്വാരത്തിന് അടുത്തുണ്ടാകുന്ന ഒന്നാണിത്. പൈല്‍സിന് കാരണങ്ങള്‍ പലതുണ്ട്. മലബന്ധം, ആഹാര രീതി, പൊതുവേ മസാലകളും എരിവും, വെള്ളം കുടി കുറയുന്നത്, ഇറച്ചി വിഭവങ്ങള്‍ കൂടുതല്‍ കഴിയ്ക്കുന്നത് എല്ലാം തന്നെ ഇതിനു കാരണമാകുന്നു. ഇത് തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍, നിയന്ത്രിച്ചു നിര്‍ത്തിയാല്‍ പരിഹാരം കാണാം.അത് അധികമായാല്‍ പുറത്തേയ്ക്കു തള്ളി വന്ന് ബ്ലീഡിംഗ് അടക്കമുള്ള പ്രശ്‌നങ്ങളുണ്ടാകും.ഒപ്പം അസഹ്യമായ വേദനയും.പൈല്‍സിന് സഹായകമായ ഒട്ടേറെ വീട്ടുവൈദ്യങ്ങളുണ്ട്. എള്ള്, ചേനത്തണ്ട് എന്നിവയെല്ലാം തന്നെ ഈ പ്രശ്‌നത്തിനുളള സ്വാഭാവിക പരിഹാരങ്ങളാണ്.എള്ള് അരച്ച് പാലില്‍ കലക്കി കുടിയ്ക്കാം.ഇത് നല്ലതാണ്. ചേനത്തണ്ടും പൈല്‍സിന് നല്ലൊരു മരുന്നാണ്.ചെറുപയറും ചേനത്തണ്ടും കറി വച്ചു കഴിച്ചാല്‍ പൈല്‍സിന് നല്ലൊരു പരിഹാരമാണ്. ഇതു തോരനാക്കി കഴിയ്ക്കാം. വെറുതെ വേവിച്ചും കഴിയ്ക്കാം.ഈ സമയങ്ങളിൽ മത്സ്യ-മാംസാദികൾ ഒഴിവാക്കുക. കല്‍ക്കണ്ടം, അല്‍പം പഴകിയ വാളന്‍ പുളി, നല്ല…
Read More »