Month: September 2022

  • Crime

    പ്രണയവിവാഹം നടത്തിക്കൊടുത്ത വികാരിക്ക് മര്‍ദനം: വധുവിന്റെ അച്ഛന്‍ അറസ്റ്റില്‍

    കുന്നംകുളം: മകളുടെ പ്രണയവിവാഹത്തെ പിന്തുണച്ചെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് വൈദികനെയും ഭാര്യയെയും ആക്രമിച്ചു. പ്രതിയായ കുന്നംകുളം കാണിയാമ്പാല്‍ സ്വദേശി തെക്കേക്കര വീട്ടില്‍ വില്‍സണി(53)നെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളി വികാരി ഫാ. ജോബി, ഭാര്യ ഷൈനി എന്നിവരെയാണ് വില്‍സണ്‍ വീട്ടില്‍ക്കയറി ആക്രമിച്ചത്. ഇടവകാംഗംകൂടിയായ യുവാവുമായി ജൂലായിലാണ് വില്‍സണിന്റെ മകളുടെ പ്രണയവിവാഹം നടന്നത്. പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ അപേക്ഷ ലഭിച്ചപ്പോള്‍ ബിഷപ്പുമായി സംസാരിച്ച് അനുമതി വാങ്ങി പള്ളിവികാരിയായ ഫാ. ജോബി വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതേച്ചൊല്ലി മുന്‍പും വില്‍സണ്‍ വൈദികന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നു. ഞായറാഴ്ച പള്ളിയിലെ കുര്‍ബാന കഴിഞ്ഞ് വികാരിയും ഭാര്യയും വീട്ടിലെത്തിയപ്പോള്‍ വില്‍സണ്‍ വൈദികനെയും വീട്ടുകാരെയും അധിക്ഷേപിച്ച് സംസാരിക്കുകയും വീട്ടിലെ കസേരയും മറ്റു വസ്തുക്കളും വലിച്ചെറിയുകയും ചെയ്തു. ഇയാളെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഫാ. ജോബിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു. ഭാര്യയ്ക്കു നേരെയും അക്രമമുണ്ടായി. പള്ളിക്കമ്മിറ്റി അംഗങ്ങളും മറ്റും സ്ഥലത്തെത്തിയതോടെ ഇയാള്‍ സ്ഥലംവിട്ടു. വൈദികനെയും ഭാര്യയെയും കുന്നംകുളത്തെ…

    Read More »
  • NEWS

    പ്രമുഖ മലയാള പത്രങ്ങളുടെയെല്ലാം കോപ്പി ഇടിഞ്ഞു; കൂടിയത് ദേശാഭിമാനിക്ക് മാത്രം

    ന്യൂഡൽഹി :ഈ വർഷം ഇതുവരെ വരിക്കാർ‍ കൂടിയ ഒരേയൊരു മലയാള പത്രം ദേശാഭിമാനി മാത്രം. 2022ല്‍ 2019 ലേതിനേക്കാള്‍ 54,237 കോപ്പി വര്‍ധിച്ചെന്ന് ഓഡിറ്റ് ബ്യൂറോ സര്‍ക്കുലേഷന്റെ (എബിസി) പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ സര്‍ക്കുലേഷനില്‍ വന്‍ ഇടിവുണ്ടായപ്പോഴാണ് ദേശാഭിമാനിയുടെ ഈ നേട്ടം. പ്രചാരത്തില്‍ ഒന്നും രണ്ടും സ്ഥാനത്തുനില്‍ക്കുന്ന പത്രങ്ങള്‍ക്കടക്കം കോപ്പികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി. പ്രചാരത്തില്‍ ഒന്നാമതുള്ള പത്രത്തിന് ഇക്കാലത്ത് 3,36,839 കോപ്പിയും രണ്ടാമത്തെ പത്രത്തിന് 1,72,245 കോപ്പിയും കുറഞ്ഞു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. (രാജ്യത്തെ പത്രമാധ്യമങ്ങളുടെ പ്രചാരം കണക്കാക്കുന്ന ആധികാരികസ്ഥാപനമാണ് എബിസി)

    Read More »
  • NEWS

    ആര്യാടന്‍ മുഹമ്മദിന്‍റെ സംസ്കാരം ഇന്ന് നടക്കും

    മലപ്പുറം:മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന്‍റെ സംസ്കാരം ഇന്ന് നടക്കും.  പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മലപ്പുറം നിലമ്ബൂര്‍ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് ഖബറടക്കം. വാര്‍ധക്യ സാഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് നിലമ്ബൂരുകാരുടെ പ്രിയപ്പെട്ട കുഞ്ഞാക്ക വിടപറഞ്ഞത്.

    Read More »
  • NEWS

    പൊലീസുകാരെ ബൈക്ക് ഇടിച്ച്‌ അപായപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട്  പ്രവര്‍ത്തകന്‍ അറസ്റ്റില്‍ 

    കൊല്ലം: ഹർത്താൽ ദിനത്തിൽ പൊലീസുകാരെ ബൈക്ക് ഇടിച്ച്‌ അപായപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റിൽ.     കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്.ഇരവിപുരം പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.  

    Read More »
  • NEWS

    മദ്യപിച്ച്‌ അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച്‌ കാല്‍ നടയാത്രക്കാരനായ വ്യാപാരിക്ക് ദാരുണാന്ത്യം

    പത്തനംതിട്ട: മദ്യപിച്ച്‌ അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച്‌ കാല്‍ നടയാത്രക്കാരനായ വ്യാപാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കൈപ്പട്ടൂര്‍ മൂന്നാം കലുങ്കിന് സമീപം ചായക്കട നടത്തുന്ന ഞാറക്കൂട്ടത്തില്‍ ജയിംസ് (61) ആണ് മരിച്ചത്.അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൈപ്പട്ടൂര്‍ -ചന്ദനപ്പള്ളി റോഡില്‍ മൂന്നാം കലുങ്കില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന തട്ട മില്‍മ യൂണിറ്റിലെ ഡ്രൈവര്‍ രജിഷ് (37) പ്രൊഡക്ഷന്‍ യൂണിറ്റില്‍ ജോലി ചെയ്യുന്ന പട്ടാഴി സ്വദേശിനി അര്‍ച്ചന (38) എന്നിവരെയാണ് പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. കൈപ്പട്ടൂര്‍ ഭാഗത്ത് നിന്ന് അമിത വേഗതയില്‍ വന്ന മാരുതി കാര്‍ ആണ് അപകടം ഉണ്ടാക്കിയത്. നിയന്ത്രണം വിട്ട കാര്‍ റോഡ് അരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറും രണ്ടു ബൈക്കും ഇടിച്ചു തെറിപ്പിച്ച ശേഷമാണ് ഇത് വഴി നടന്നു വരികയായിരുന്ന ജയിംസിന്റെ മേല്‍ പാഞ്ഞു കയറിയത്. ഇതിനുശേഷം സമീപത്തെ വെയിറ്റിങ് ഷെഡില്‍ ഇടിച്ച്‌ വയലിലേക്ക് നീങ്ങിയാണ് കാര്‍ നിന്നത്.     രജീഷ്…

    Read More »
  • NEWS

    കണ്ണൂരിൽ നിന്നും പത്തനംതിട്ട ഭാഗത്തേക്കുള്ള കെഎസ്ആർടിസി സമയവിവരങ്ങൾ

    റാന്നി – പാലാ – കോഴിക്കോട്‌ –  കണ്ണൂർ -കുടിയാൻമല സൂപ്പർഫാസ്റ്റ് #റാന്നി_കുടിയാൻമല_സൂപ്പർ_ഫാസ്റ്റിൽ  ഓണ്ലൈൻ സീറ്റ് ബുക്കിങ് ലഭ്യമാണ്… Link : https://www.keralartc.com/main.html Application : EnteKSRTC (Playstore, Applestore)  റാന്നി – കുടിയാൻമല റാന്നി : 04.10 എരുമേലി : 04.30 കാഞ്ഞിരപ്പള്ളി : 05.00 പൊൻകുന്നം : 05.05 പാലാ : 05.45 കൂത്താട്ടുകുളം : 06.20 മൂവാറ്റുപുഴ : 06.50 പെരുമ്പാവൂർ : 07.15 അങ്കമാലി : 08.05 ചാലക്കുടി : 08.20 തൃശൂർ : 09.15 കുന്നംകുളം : 09.50 എടപ്പാൾ : 10.20 കുറ്റിപ്പുറം : 10.35 കോട്ടക്കൽ : 11.10 കോഴിക്കോട്‌ : 13.00 വടകര : 14.30 കണ്ണൂർ : 15.30 തളിപ്പറമ്പ : 16.10 കുടിയാൻമല : 17.05 കുടിയാന്മല-റാന്നി കുടിയാൻമല : 04.10 തളിപ്പറമ്പ : 04.55 കണ്ണൂർ : 05.30 തലശ്ശേരി : 06.10 വടകര : 06.45…

    Read More »
  • Local

    കാമറാമാൻ ഫേസ് ബുക്ക് ലൈവിൽ ആത്മഹത്യ ചെയ്തു, തിരുവനന്തപുരം കരുമത്താണ് സംഭവം

    തിരുവനന്തപുരത്ത് ഫേസ് ബുക്ക് ലൈവ് ഓണാക്കി യുവാവ്.ആത്മഹത്യ ചെയ്തു. ശ്രീവിരാഹം സ്വദേശി 39 വയസുള്ള ക്യാമറമാൻ രാജ്മോഹനാണ് തൂങ്ങി മരിച്ചത്. കുടുംബപ്രശ്‍നമാണ് ആത്മഹത്യയ്ക്ക് കാരണം. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നാട്ടുകാരെയും ബന്ധുക്കളേയും ഞെട്ടിച്ച ആത്മഹത്യ. ഭാര്യ മീനുവുമായി മാസങ്ങളായി അകന്നുകഴിയുകയായിരുന്നു രാജ്‌മോഹൻ. ഇന്നലെ ഉച്ചയ്ക്ക് ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം പാപ്പനംകോട് കരുമത്തെ ബന്ധു വീട്ടിലെത്തിയ ശേഷമാണ് ഫേസ്ബുക്ക് ലൈവ് ഓൺ ചെയ്ത് രാജ്മോഹൻ ആത്മഹത്യ ചെയ്തത്.സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് ഭാര്യ മീന. നാലുവയസുള്ള മകളുണ്ട്  

    Read More »
  • NEWS

    സൗദിയിൽ മലയാളി യുവാവ് ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു

    റിയാദ് : കോട്ടയം മണർകാട് സ്വദേശിനിയായ യുവാവ് ഹൃദയഘാതത്തെ തുടർന്ന് സൗദിയിൽ മരണമടഞ്ഞു. മണർകാട് കെ പി എബ്രഹാമിന്റെയും സാറാമ്മ എബ്രഹാമിന്റെയും മകൻ സൗദി അറേബ്യൻ മാർക്കറ്റിംഗ് കമ്പനിയിൽ ക്വാളിറ്റി കണ്ട്രോൾ ഇൻസ്‌പെക്ടറായി ജോലി ചെയ്ത് വരികയായിരുന്ന അനൂപ് എബ്രഹാം (43) ആണ് സെപ്റ്റംബർ 25 ഞായറാഴ്ച്ച ഹൃദയഘാതത്തെ തുടർന്ന് സൗദിയിൽ മരണമടഞ്ഞത്. ഭാര്യ : അനീജ മറിയം ജോസഫ്. മൂന്ന് വയസുള്ള റെബേക്ക എബ്രഹാം ഏക മകളാണ്.

    Read More »
  • NEWS

    എ കെ ജി സെന്റർ ആക്രമണ കേസിലെ പ്രതി ജിതിൻ കൊടും ക്രിമിനൽ

    തിരുവനന്തപുരം:എ കെ ജി സെന്റർ ആക്രമണ കേസിലെ പ്രതി ജിതിൻ കൊടും ക്രിമിനലെന്ന് പോലീസ്. യൂത്ത്‌ കോൺഗ്രസ്‌ ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് കൂടിയാണ് ജിതിൻ. ജിതിന്റെ എത്തിയോസ് കാറാണ് കഴക്കൂട്ടം കെഎസ്ഇബി സബ് എഞ്ചിനീയർ കരാർ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത്. ഈ വാഹനത്തിൻറെ ഡ്രൈവറും ജിതിനാണ്. 2016, 2019എസ്എഫ്ഐ കഴക്കൂട്ടം ഏരിയ പ്രസിഡണ്ടിനെ വധിക്കുവാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ജിതിൻ. 2016 ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡൻറിനെ അക്രമിച്ച കേസിലെ പ്രതിയുമാണ്. 2013 കുളത്തൂരിലെ ശ്രീജിത്ത് നിതീഷ് എന്നിവരുടെ ആത്മഹത്യക്ക് പിന്നിലും ജിതിൻ ആണ്. 2013 കുളത്തൂർ ജംഗ്ഷനിൽ വച്ച്  ജിതിനും സംഘവും ശ്രീജിത്തിനെയും നിതീഷ്നെയും മർദ്ദിക്കുകയും തുടർന്ന് ജിതിന്റെ മാലയും പണവും മോഷണം പോയെന്ന് പോലീസിൽ കള്ള പരാതി നൽകുകയുമായിരുന്നു.  ഇതിൽ മനംനൊന്ത് ശ്രീജിത്തും നിതീഷും ട്രെയിനിൽ മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. 2017ൽ കഞ്ചാവ് കേസിൽ ജിതിനെ പോലീസ് പിടികൂടിയിട്ടുണ്ട്. ജിതിന്റെ അമ്മ മോഷണക്കേസിലെ പ്രതി ആയിരുന്നു. ജിതിന്റെ അച്ഛൻ കൊലക്കേസിലെ…

    Read More »
  • NEWS

    ബിജെപിയുമായി രാഷ്ട്രീയ സഹകരണത്തിനൊരുങ്ങി കത്തോലിക്കാ സഭ

    കൊച്ചി:ബിജെപിയുമായി രാഷ്ട്രീയ സഹകരണത്തിനൊരുങ്ങി കത്തോലിക്കാ സഭയുടെ നിയന്ത്രണത്തില്‍ പുതിയ സംഘടന. മുന്‍ എം എല്‍ എ ജോര്‍ജ് ജെ മാത്യു ചെയര്‍മാനും ബിജെപി നേതാവ് വിവി അഗസ്റ്റിന്‍ ജനറല്‍ സെക്രട്ടറിയുമായ ഭാരതീയ ക്രൈസ്തവ സംഗമം എന്ന പേരിലാണ് സംഘടന രൂപീകരിച്ചിട്ടുള്ളത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അസംതൃപ്തരായ ക്രൈസ്തവ നേതാക്കള്‍ കളമശേരിയില്‍ ഒത്തുകൂടിയാണ് സംഘടന രൂപീകരിച്ചത്. കോണ്ഗ്രസ്, കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടികളിൽ നിന്നുള്ളവരാണ് ഏറെയും.ബിസിഎസ് വൈസ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഉൾപ്പടെ പുതിയ സംഘടനയിലുണ്ട്. ക്രൈസ്തവ സമൂഹത്തിന് എതിരായ ആക്രമണങ്ങളെ ബിജെപി ചെറുക്കുമെന്ന പ്രഖ്യാപനവുമായി കെ സുരേന്ദ്രനും രംഗത്ത് വന്നിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയടക്കമുള്ള പങ്കെടുത്ത പരിപാടിയിലായിരുന്നു കെ സുരേന്ദ്രന്റെ പ്രഖ്യാപനം. കത്തോലിക്കാ സഭയില്‍ നിന്നുള്ള കോട്ടയത്തെ പ്രമുഖ യുഡിഎഫ് എംഎല്‍എ ഉള്‍പ്പടെ പുതിയ സംഘടനയുടെ ഭാഗമാകുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. മുന്നണി ചര്‍ച്ചയില്‍ സഭയുടെ ഡിമാന്‍ഡുകള്‍ അംഗീകരിച്ച്‌ മധ്യകേരളത്തില്‍ കളം പിടിക്കാനാണ് ബിജെപിയുടെയും തീരുമാനം.

    Read More »
Back to top button
error: