Month: September 2022

  • NEWS

    2 ലക്ഷം കോടിയലധികം രൂപയുടെ ആസ്തിയുമായി തിരുപ്പതി തിരുമല ക്ഷേത്രം

    തിരുപ്പതി : ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായി തിരുപ്പതി തിരുമല ക്ഷേത്രം. 85,000 കോടിയലധികം രൂപയുടെ ആസ്തി ഉണ്ടെന്നാണ് കണക്ക്.14 ടണ്‍ സ്വര്‍ണ ശേഖരവുമുണ്ട്. ലോകത്തിലെ ഏറ്റവും സമ്ബന്നമായ ക്ഷേത്ര ട്രസ്റ്റ് എന്ന പെരുമയും തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് സ്വന്തം. 85, 705 കോടിയുടെ ആസ്തിയാണ് ക്ഷേത്രത്തിനുള്ളത്. 14 ടണ്‍ സ്വര്‍ണ ശേഖരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,123 ഏക്കര്‍ ഭൂമി. 960 കെട്ടിടങ്ങള്‍. തിരുപ്പതിയില്‍ മാത്രം 40 ഏക്കര്‍ ഹൗസിങ് പ്ലോട്ടുകള്‍. തിരുപ്പതിക്ക് സമീപമുള്ള വിനോദ സഞ്ചാര മേഖലയായ ചന്ദ്രഗിരിയില്‍ 2800 ഏക്കര്‍ ഭൂമി. കൃഷി ഭൂമിയായി മാത്രം 2,231 ഏക്കര്‍ സ്ഥലം. ചിറ്റൂര്‍ നഗരത്തില്‍ 16 ഏക്കര്‍ ഭൂമി. വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 14,000 കോടി രൂപയിലധികം സ്ഥിര നിക്ഷേപം തുടങ്ങി ആകെ വിപണി മൂല്യം കണക്കാക്കിയാല്‍ രണ്ട് ലക്ഷം കോടിയിലധികം വരും. ഇത് സര്‍ക്കാര്‍ കണക്ക് അനുസരിച്ചുള്ള സ്വത്ത് വിവരമാണ്.     രാജ്യത്തും പുറത്തുമായി കൂടുതല്‍ ഇടങ്ങളില്‍…

    Read More »
  • India

    പ്രധാന വാർത്തകൾ: സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ രാജിയെന്ന് ഗെലോട്ട് പക്ഷത്തെ 92 എംഎല്‍എമാർ, ആര്യാടന്‍ മുഹമ്മദിന്റെ സംസ്‌കാരം ഇന്നു രാവിലെ ഒമ്പതിന് മുക്കട്ട വലിയ ജുമാ മസ്ജിദില്‍, ജമ്മു കാഷ്മീരിലെ സ്‌കൂളുകളില്‍ ഭജനയും സൂര്യ നമസ്‌കാരവും നിരോധിക്കണമെന്ന് ഇസ്ലാമിക സംഘടന, നയന്‍താര നായികയായ ബോളിവുഡ് ചിത്രം ‘ജവാൻ’ നെറ്റ്ഫ്ലിക്സ് ഒടിടി അവകാശം വാങ്ങിയത് 120 കോടി രൂപയ്ക്ക്

    രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ കലാപം. അശോക് ഗെലോട്ട് എഐസിസി പ്രസിഡന്റാകാനിരിക്കേ, ഒഴിവുവരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിനെ പരിഗണിച്ചാല്‍ രാജിയെന്ന് ഗെലോട്ട് പക്ഷത്തെ 92 എംഎല്‍എമാരുടെ ഭീക്ഷണി. മുഖ്യമന്ത്രി അശോക് ഗെലോട്ടിനേയും സച്ചിന്‍ പൈലറ്റിനേയും സോണിയാഗാന്ധി ഡല്‍ഹിക്കു വിളിപ്പിച്ചു.പുതിയ മുഖ്യമന്ത്രി ആരെന്ന തീരുമാനം ഹൈക്കമാന്‍ഡിനു വിടാനുള്ള പ്രമേയം പാസാക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നിര്‍ദ്ദേശം നല്‍കി. നിയമസഭാകക്ഷി യോഗം റദ്ദാക്കി. അട്ടിമറി നീക്കങ്ങള്‍ക്കു പിറകില്‍ താനല്ല എന്ന് അശോക് ഗെലോട്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനെ പട്ടാളം വീട്ടു തടങ്കലിലാക്കിയെന്ന പ്രചാരണം. നിരവധി ആഭ്യന്തര വിമാന – ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. അട്ടിമറി അഭ്യൂഹത്തില്‍ ചൈന പ്രതികരിച്ചിട്ടില്ല. പ്രസിഡന്റിനെതിരെ രാഷ്ട്രീയ നീക്കം നടത്തിയെന്നാരോപിച്ച് ഒരു ഉന്നത ഉദ്യോഗസ്ഥനു വധശിക്ഷ നല്‍കിയെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തങ്ങള്‍ ആവശ്യപ്പെട്ട രേഖകള്‍ തന്നില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം കേരള ഹൈക്കോടതിയില്‍. അലൈന്‍മെൻ്റിന് ആവശ്യമായ സ്വകാര്യഭൂമി,…

    Read More »
  • Kerala

    വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബര്‍ 3 പ്രവൃത്തി ദിനമാക്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം, വിശ്വ ഹിന്ദു പരിഷത്ത്

    ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവൃത്തി ദിനമാക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ഹിന്ദുമത വിശ്വാസികള്‍ ഏറ്റവും പരിപാവനമായി ആചരിക്കുന്ന നവരാത്രി വിജയദശമി ദിനങ്ങളില്‍ ഒന്നായ ദുർഗ്ഗാഷ്ടമി നാളായ ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തി ദിനമാക്കിയത് അത്യന്തം അപലനീയമാണ്. ഈ വർഷം ജ്യോതിഷ പ്രകാരം  പൂജവെയ്പ്പ് ദിനം ഒക്ടോബര്‍ രണ്ടിനാണ്. ഒക്ടോബര്‍ മൂന്ന് ദുര്‍ഗാഷ്ടമിയും നാല് മഹാനവമിയുമാണ്. കുട്ടികള്‍ തങ്ങളുടെ പാഠപുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും പുജയ്ക്ക് വെച്ചുകഴിഞ്ഞാല്‍ രണ്ടു ദിവസം അടച്ച് പൂജ കഴിഞ്ഞ് മൂന്നാം പക്കം വിജയദശമി ദിനത്തില്‍ മാത്രമാണ് തിരികെ എടുക്കുക. പൂജവെച്ചുകഴിഞ്ഞാല്‍ വിജയദശമി വരെ വിദ്യാര്‍ത്ഥികള്‍ സാധാരണയായി പുസ്തകം തുറന്ന് പഠനം നടത്താറില്ല. ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ ഭാഗംകൂടിയാണിത്. പ്രവര്‍ത്തി ദിനമാക്കാന്‍ സാധിക്കുന്ന മറ്റ് ദിനങ്ങള്‍ ഉള്ളപ്പോള്‍ പൂജ വെയ്പ്പ് ദിനം തന്നെ പ്രവൃത്തി ദിനമാക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി…

    Read More »
  • Crime

    ഭാര്യയുമായി അവിഹിതം, ഓട്ടോ ഡ്രൈവറായ യുവാവും ഭാര്യയും ചേർന്ന് 37 കാരനെ കൊലപ്പെടുത്തി

       കമ്പം നാട്ടുകാൽ തെരുവിൽ പ്രകാശ് എന്ന 37 കാരനെ ദുരൂഹ സാഹചര്യത്തിൽ കാണാതായത് 5 നാൾ മുമ്പാണ്. ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി പ്രകാശിന്റെ ഭാര്യ പൊലീസിനെ സമീപിച്ചു. പൊലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. ഒടുവിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രകാശിനെ ഓട്ടോ ഡ്രൈവറായ വിനോദ് കുമാറും ഭാര്യ നിത്യയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തി. ഇടുക്കിയുടെ അതിർത്തി ഗ്രാമമായ തമിഴ്നാട്ടിലെ കമ്പത്താണ് സംഭവം. മുല്ലപ്പെരിയാറിൽ നിന്നു വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലിൽ മൃതദേഹം തള്ളിയതായും പ്രതികൾ പൊലീസിനോടു സമ്മതിച്ചു. കമ്പം നാട്ടുകാൽ തെരുവിൽ പ്രകാശ് (37) കൊല്ലപ്പെട്ട കേസിൽ ഓട്ടോ ഡ്രൈവർ വിനോദ് കുമാർ (34), ഭാര്യ നിത്യ (26), മൃതദേഹം ഓട്ടോയിൽ കടത്താൻ സഹായിച്ച രമേശ് (31) എന്നിവർ അറസ്റ്റിലായി. പ്രകാശിനു തന്റെ ഭാര്യ നിത്യയുമായുള്ള വഴിവിട്ട ബന്ധം ബോധ്യപ്പെട്ടതോടെ അയാളെ വധിക്കാൻ വിനോദ് കുമാർ പദ്ധതി തയാറാക്കുകയായിരുന്നു എന്നു പൊലീസ് പറയുന്നു. തന്റെ…

    Read More »
  • Crime

    ചണ്ഡീഗഡ് സർവകലാശാല വിവാദം: നഗ്ന വീഡിയോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയവരിൽ സൈനികനും

    ചണ്ഡീഗഡ്: ചണ്ഡീഗഡ് സർവകലാശാലയിലെ വിവാദ വീഡിയോ കേസിൽ സൈനികൻ അറസ്റ്റിൽ. പെൺകുട്ടിയെ ദൃശ്യങ്ങളാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ജമ്മു സ്വദേശിയായ സൈനികനാണ് അറസ്റ്റിലായത്. അരുണാചലിലെ സേല പാസ്സിൽ ജോലി ചെയ്യുന്നു സഞ്ജീവ് സിംഗിനെ സൈന്യത്തിന്റെയും അരുണാചൽ പൊലീസിന്റെ സഹായത്തോടെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഉയാൾ നടത്തിയ ചാറ്റിന്റെ വിവരങ്ങൾ പെൺകുട്ടിയുടെ ഫോണിൽ നിന്ന് ലഭിച്ചതായി പഞ്ചാബ് പൊലീസ് അറിയിച്ചു. ഇയാളുടെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയക്കും. പ്രതിയെ പഞ്ചാബിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗ്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ ആളാണ് സഞ്ജീവ് സിംഗ്. പെൺകുട്ടി, സുഹൃത്ത് എന്നിവരുൾപ്പെടെ മൂന്ന് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവർ രണ്ടുപേരും കൂടുതൽ പേരുടെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പക്കൽ നിന്ന് പെൺകുട്ടിയുടെ 12 വീഡിയോകൾ കൂടി പൊലീസ് കണ്ടെത്തിയിരുന്നു.

    Read More »
  • Kerala

    തെരുവ്നായ നിയന്ത്രണം:തദ്ദേശ സ്ഥാപനങ്ങൾക്ക് പണം നൽകാതെ സർക്കാർ,പദ്ധതി പ്രതിസന്ധിയിലേക്ക്

    പത്തനംതിട്ട : തെരുവ് നായ ശല്യം നിയന്ത്രിക്കാനുള്ള ദ്രുത കർമ്മ പദ്ധതി പ്രതിസന്ധിയിലേക്ക്. പദ്ധതി നടപ്പലാക്കാനുള്ള പണം തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണമെന്ന നിർദേശമാണ് പ്രാദേശിക ഭരണകൂടങ്ങളെ വലയ്ക്കുന്നത്. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തുകൾ ചെലവഴിച്ച പണം പോലും സർക്കാർ ഇതുവരെ കൊടുത്ത് തീർത്തിട്ടില്ല. തെരുവ് പട്ടികളെ നിയന്ത്രിക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുന്നത്. വളർത്ത് പട്ടികൾക്കും തെരുവ് പട്ടികൾക്കുമുള്ള വാക്സിനേഷൻ , വന്ധ്യംകരണം , ഷെൽട്ടർ ഹോമുകൾ അങ്ങനെ ഉത്തരവാദിത്തങ്ങൾ മുഴുവൻ നടപ്പിലാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങൾ. എന്നാൽ സർക്കാർ നിർദേശം കൊടുത്തതല്ലാതെ ഒരു രൂപ പോലും പഞ്ചായത്ത്കൾക്ക് ഫണ്ട് ഇനത്തിൽ നൽകിയിട്ടില്ല. എബിസി കേന്ദ്രങ്ങൾക്കും മാലിന്യ സംസ്ക്കരണത്തിനും ഷെൽട്ട‌ർ ഹോമുകൾക്കും നാട്ടുകാരുടെ എതിർപ്പില്ലാത്ത ഒഴിഞ്ഞ കേന്ദ്രങ്ങൾ കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഭരണസമിതികൾ നേരിടുന്നു. പട്ടിപിടുത്തക്കാരേയും കിട്ടാനില്ല. അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കേണ്ട പദ്ധതികൾക്ക് പണം ഇല്ലാതെ വന്നതോടെ പല പഞ്ചായത്തുകളും നടപടികൾ മതിയാക്കി. ഒരു തെരുവ് പട്ടിയെ പിടികൂടി സംരക്ഷണ കേന്ദ്രത്തിലാക്കണമെങ്കിൽ 600…

    Read More »
  • Pravasi

    ഇഖാമ നഷ്ടപ്പെട്ടാല്‍ 1,000 റിയാല്‍ പിഴ; പകരം ഇഖാമക്ക് 500 റിയാല്‍ ഫീസ്

    റിയാദ്: പ്രവാസികളുടെ തിരിച്ചറിയൽ കാർഡ് ആയ ഇഖാമ നഷ്ടപ്പെട്ടാൽ പകരം ഇഖാമ അനുവദിക്കാന്‍ 500 റിയാല്‍ ഫീസ് ബാധകമാണെന്ന് സൗദി പാസ്‍പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇഖാമ കാലാവധിയില്‍ ഒരു വര്‍ഷവും അതില്‍ കുറവും ശേഷിക്കുന്ന പക്ഷമാണ് ബദല്‍ ഇഖാമക്ക് 500 റിയാല്‍ ഫീസ് അടക്കേണ്ടത്. സദ്ദാദ് സംവിധാനം വഴിയാണ് ഫീസ് അടക്കേണ്ടത്. ബദല്‍ ഇഖാമ അനുവദിക്കാന്‍ ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് ജവാസാത്ത് ഡയറക്ടറേറ്റിനെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്. ജവാസാത്ത് ഡയറക്ടറേറ്റ് ഇല്ലാത്ത പ്രദേശങ്ങളില്‍ ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് പൊലീസ് സ്റ്റേഷനിലാണ് അറിയിക്കേണ്ടത്. ഇഖാമ നഷ്ടപ്പെടാനുള്ള കാരണവും നഷ്ടപ്പെട്ട സ്ഥലവും വ്യക്തമാക്കി ജവാസാത്ത് ഡയറക്ടറേറ്റ് മേധാവിക്ക് തൊഴിലുടമയോ രക്ഷാകര്‍ത്താവോ നല്‍കുന്ന കത്ത് ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്. ഇഖാമ ഉടമയുടെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഹാജരാക്കലും നിര്‍ബന്ധമാണ്. നഷ്ടപ്പെട്ട ഇഖാമയുടെ കോപ്പിയുണ്ടെങ്കില്‍ അതും ഹാജരാക്കണം. ഇഖാമ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കി ജവാസാത്ത് ഡയറക്ടറേറ്റിലുള്ള പ്രത്യേക ഫോറം പൂരിപ്പിച്ച് നല്‍കുകയും വേണം. ഇതിനു പുറമെ ബദല്‍ ഇഖാമക്കുള്ള…

    Read More »
  • Tech

    പാന്‍കാര്‍ഡ് നഷ്ടപ്പെട്ടു, എങ്ങനെ എളുപ്പത്തില്‍ ഡ്യൂപ്ലിക്കേറ്റ് എടുക്കാം ?

    ഇന്ത്യയില്‍ ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് പാന്‍കാര്‍ഡ്. നമ്മുടെ സാമ്പത്തിക ഇടപാടുകള്‍, വരുമാന നികുതി തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം പാന്‍കാര്‍ഡുകള്‍ അത്യാവശ്യമാണ്. പാന്‍കാര്‍ഡുകള്‍ കാണാതാവുന്ന അവസ്ഥ നിങ്ങളില്‍ ചിലരെങ്കിലും അനുഭവിച്ചിട്ടുണ്ടാകും. ഇത്തരം അവസരങ്ങളില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. കാരണം നിങ്ങള്‍ക്ക് ഓണ്‍ലൈനായി തന്നെ ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ് ഒറിജിനല്‍ പാന്‍ കാര്‍ഡ് നഷ്ടമായാല്‍ എടുക്കുന്ന ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡ് എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഒന്ന് തന്നെയാണ്. പാന്‍ കാര്‍ഡ് കാണാതായാല്‍ പുതിയ പാന്‍ കാര്‍ഡിനായി അപേക്ഷ നല്‍കേണ്ട കാര്യമില്ല. ഡ്യൂപ്ലിക്കേറ്റ് എന്ന് പറയുമെങ്കിലും ഒറിജിനല്‍ പാന്‍ കാര്‍ഡ് ആവശ്യമുള്ള അവസരങ്ങളിലെല്ലാം നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. നിയമപരമായി ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡിന് ഒറിജിനലിന്റെ അതേ സാധുതയാണ് ഉള്ളത്. ഓണ്‍ലൈനായി എങ്ങനെയാണ് പാന്‍ കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നത് എന്ന് നോക്കാം. പാന്‍ കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതെങ്ങനെ ടിഐഎന്‍-എന്‍എസ്ഡിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.tin-nsdl.com/ യില്‍ കയറുക പേജിന്റെ ഇടത് മൂലയില്‍ കാണുന്ന ക്വിക്ക് ലിങ്ക്‌സില്‍ ക്ലിക്ക് ചെയ്യുക…

    Read More »
  • India

    കശ്മീരിൽ 2 ഭീകരരെ സൈന്യവും പൊലീസും ചേർന്ന് വധിച്ചു

    ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ രണ്ടു ഭീകരരെ ഇന്ത്യൻ സേനയും ജമ്മു കശ്മീർ പൊലീസും ചേർന്ന് വധിച്ചു. കുപ്‌വാരയിലെ തെക്‌രി നറിലെ നിയന്ത്രണരേഖയ്ക്കു സമീപമാണ് സംഭവം. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരിൽനിന്ന് ആയുധങ്ങളും യുദ്ധസാമഗ്രികളും മറ്റും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. രണ്ട് എകെ 47 റൈഫിളുകളും രണ്ടു പിസ്റ്റളും നാല് ഗ്രനേഡുകളും ഭീകരരിൽനിന്നു പിടിച്ചെടുത്തു.

    Read More »
  • Crime

    സ്വന്തം കക്ഷിയെ വഞ്ചിച്ച് ആറര ലക്ഷം രൂപ തട്ടിയെടുത്തു; തിരുവനന്തപുരത്ത് അഭിഭാഷകന്‍ അറസ്റ്റില്‍

    തിരുവനന്തപുരം: സ്വന്തം കക്ഷിയെ വഞ്ചിച്ച്  ആറര ലക്ഷം തട്ടിയ  അഭിഭാഷകൻ അറസ്റ്റിൽ.  വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ അരുൺ നായരാണ് പിടിയിലായത്. പ്രവാസിയായ ഷെരീഖ് അഹമ്മദിനെയാണ് കബളിപ്പിച്ചത്. കോടതി വാറൻറിനെ തുടർന്ന് ഇന്നലെ വഞ്ചിയൂർ പൊലീസാണ് അഭിഭാഷകനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 20ന് കേസിൽ ശിക്ഷ വിധിച്ചിരുന്നു. തട്ടിച്ച തുകയും നഷ്ടപരിഹാരവും ചേർത്ത് 9 ലക്ഷം നൽകാനായിരുന്നു ആലപ്പുഴ അഡീ.സെഷൻസ് കോടതി വിധി. എന്നാൽ വിധി പ്രകാരമുള്ള പണം നല്‍കാന്‍ പ്രതി നല്‍കിയില്ല. തുടർന്ന് കോടതി അറസ്റ്റ് വാറൻറ് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഹാജരാക്കി അടുത്ത മാസം ആറിനകം തുക നൽകണമെന്ന് കോടതി നിര്‍ദേശിച്ചു. ഇല്ലെങ്കിൽ 3 മാസം തടവ് ശിക്ഷ അനുഭവിക്കണമെന്ന വ്യവസ്ഥയിൽ കോടതി ജാമ്യത്തിൽ വിട്ടു.

    Read More »
Back to top button
error: