കൈപ്പട്ടൂര്‍ -ചന്ദനപ്പള്ളി റോഡില്‍ മൂന്നാം കലുങ്കില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന തട്ട മില്‍മ യൂണിറ്റിലെ ഡ്രൈവര്‍ രജിഷ് (37) പ്രൊഡക്ഷന്‍ യൂണിറ്റില്‍ ജോലി ചെയ്യുന്ന പട്ടാഴി സ്വദേശിനി അര്‍ച്ചന (38) എന്നിവരെയാണ് പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
കൈപ്പട്ടൂര്‍ ഭാഗത്ത് നിന്ന് അമിത വേഗതയില്‍ വന്ന മാരുതി കാര്‍ ആണ് അപകടം ഉണ്ടാക്കിയത്. നിയന്ത്രണം വിട്ട കാര്‍ റോഡ് അരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറും രണ്ടു ബൈക്കും ഇടിച്ചു തെറിപ്പിച്ച ശേഷമാണ് ഇത് വഴി നടന്നു വരികയായിരുന്ന ജയിംസിന്റെ മേല്‍ പാഞ്ഞു കയറിയത്. ഇതിനുശേഷം സമീപത്തെ വെയിറ്റിങ് ഷെഡില്‍ ഇടിച്ച് വയലിലേക്ക് നീങ്ങിയാണ് കാര്‍ നിന്നത്.
രജീഷ് നന്നായി മദ്യപിച്ചിരുന്നതായി പോലീസും പ്രദേശവാസികളും പറഞ്ഞു. അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു.