Month: September 2022

  • Crime

    ബി.ജെ.പി നേതാക്കളുടെ വീട്ടിലേക്ക് ബോംബേറ്: 15 പേര്‍ പിടിയില്‍

    ചെന്നൈ: തമിഴ്‌നാട്ടില്‍ ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കള്‍ക്കു നേരെ വീണ്ടും ആക്രമണം. തൂത്തുക്കുടിയില്‍ ബി.ജെ.പി ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി വിവേകം രമേശിന്റെ കാറിനുനേരെ ഇന്നലെ രാത്രി ആക്രമണമുണ്ടായി. തൂത്തുക്കൂടി ബസ് സ്റ്റാന്‍ഡിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുനേരെ ബൈക്കിലെത്തിയ സംഘം ബോംബ് എറിയുകയായിരുന്നു. തുടര്‍ച്ചയായി വിവിധ ജില്ലകളില്‍ ബി.ജെ.പി നേതാക്കളുടെ വീടിന് നേരെയുണ്ടായ ബോംബേറുകളില്‍ 15 പേര്‍ അറസ്റ്റിലായി. എസ്.ഡി.പി.ഐ സേലം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ ദേശീയ സുരക്ഷാനിയമം ചുമത്തുമെന്നു പോലീസ് പറഞ്ഞു.        

    Read More »
  • India

    രാജസ്ഥാന്‍ തര്‍ക്കത്തിനിടെ മിസ്ത്രി ആശുപത്രിയില്‍; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വൈകിയേക്കും

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികള്‍ വൈകാന്‍ സാധ്യത. എ.ഐ.സി.സിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, പതിവ് വൈദ്യപരിശോധനയ്ക്കായാണ് മിസ്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അതിനാല്‍ ഇന്നത്തെ തെരഞ്ഞെടുപ്പു നടപടികള്‍ മാത്രമേ നിര്‍ത്തിവെച്ചിട്ടുള്ളൂവെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു. ചൊവ്വാഴ്ച മിസ്ത്രി, മടങ്ങിയെത്തുമെന്നും അവര്‍ വ്യക്തമാക്കി. രാജസ്ഥാന്‍ മുഖ്യമന്ത്രിപദം ആര്‍ക്കെന്നതിനെ ചൊല്ലി അശോക് ഗെലോട്ട്്- സച്ചിന്‍ പൈലറ്റ് പക്ഷങ്ങള്‍ തമ്മിലുള്ള വടംവലി എ.ഐ.സി.സി. അധ്യക്ഷ തെരഞ്ഞെടുപ്പിനെയും ബാധിക്കുന്നുണ്ട്. അതിനിടെയാണ് മധുസൂദന്‍ മിസ്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയും പുറത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം എം.പി. ശശി തരൂര്‍ വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം.          

    Read More »
  • Kerala

    ‘മൂക്കില്ലാരാജ്യത്ത്’ സംവിധായകന്‍ അശോക് കുമാര്‍ അന്തരിച്ചു

    കൊച്ചി: ചലച്ചിത്ര സംവിധായകന്‍ രാമന്‍ അശോക് കുമാര്‍ (60) അന്തരിച്ചു. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഐടി വ്യവസായ സംരംഭകന്‍ കൂടിയായ ഇദ്ദേഹം, അശോകന്‍ എന്ന പേരിലാണ് ചലച്ചിത്ര സംവിധാന രംഗത്തു പ്രശസ്തനായത്. സിംഗപ്പൂരില്‍നിന്നും എത്തിയ അശോകന്‍ കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 7.50 നായിരുന്നു അന്ത്യം. വര്‍ക്കല സ്വദേശിയാണ്. വര്‍ണ്ണം, ആചാര്യന്‍ എന്നിവയാണ് അശോകന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമകള്‍. അശോകന്‍താഹ കൂട്ടുകെട്ടില്‍ സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സിനിമകളും പുറത്തിറങ്ങി. ശശികുമാറിനൊപ്പം നൂറോളം സിനിമകള്‍ക്ക് സഹസംവിധായകനായി പ്രവര്‍ത്തിച്ചു. വിവാഹത്തിനുശേഷം സിംഗപ്പൂരില്‍ ബന്ധുക്കള്‍ക്കൊപ്പം പ്രവര്‍ത്തനകേന്ദ്രം മാറ്റിയ അശോകന്‍, അവിടെ സ്ഥിരതാമസമാക്കി ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അതിനിടെ, കാണാപ്പുറങ്ങള്‍ എന്ന ടെലിഫിലിം സംവിധാനം ചെയ്തു. അതിന് ആ വര്‍ഷത്തെ മികച്ച ടെലിഫിലിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. ഭാര്യ: സീത. മകള്‍: അഭിരാമി ( ഗവേഷണ വിദ്യാര്‍ഥി).    

    Read More »
  • Kerala

    ബിജെപിയിൽ അടി മുറുകുന്നു, സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണത്തിന്‍റെ മറവിൽ വീട് പണിത നേതാവിനെതിരെ നടപടി വേണമെന്ന് സേവ് ബിജെപി ഫോറം

    സംസ്ഥാനത്ത് ബി.ജെ.പി യിലെ ഗ്രൂപ്പിസം വീണ്ടും ശക്തമാവുന്നു.  ദേശീയ അധ്യക്ഷന്‍ നദ്ദ തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാനിരിക്കെ ജില്ലയിലെ പ്രധാന നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍. സേവ് ബി.ജെ.പി ഫോറം എന്ന പേരിലാണ് പോസ്റ്റർ. കെ സുരേന്ദ്രനെതിരെ കൃഷ്ണദാസ് പക്ഷം ആരോപണങ്ങൾ തോടുക്കുന്നതിനിടെയാണ് ഇപ്പോൾ പോസ്റ്റർ യുദ്ധം തുടങ്ങിയിരിക്കുന്നത്. വി.വി രാജേഷ്, സി ശിവൻകുട്ടി, എം ഗണേശൻ എന്നിവർക്കെതിരെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണത്തിന്‍റെ മറവിൽ വീട് നിർമ്മിച്ച നേതാവിനെതിരെ നടപടി വേണമെന്നാണ് പോസ്റ്ററിലെ ആവശ്യം. വി.വി രാജേഷ് , സി ശിവൻകുട്ടി , എം ഗണേശൻ എന്നിവർ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. ഇവർക്കെതിരെ പാർട്ടിതല അന്വേഷണം വേണം. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടതെന്നും ശ്രദ്ധേയം. ഇംഗ്ലീഷിലും മലയാളത്തിലും എഴുതി,  ജില്ലാ കമ്മിറ്റി ഓഫീസ്, സംസ്ഥാന കമ്മിറ്റി ഓഫീസ്…

    Read More »
  • Local

    ഗജവീരന്‍ ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ ചരിഞ്ഞു

    വാടാനപ്പള്ളി: കൊമ്പന്‍ ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ (36) ചരിഞ്ഞു. ഏങ്ങണ്ടിയൂരിലെ ചുള്ളിപ്പറമ്പില്‍ ശശിധരന്റെ ആനക്കൊട്ടിലില്‍ ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. പാദരോഗം പിടിപെട്ട് ചവിട്ടിനില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയില്‍ നാലു മാസമായി ചികിത്സയിലായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന മേനിയഴകുള്ള അപൂര്‍വം ആനകളില്‍ ഒന്നായിരുന്നു വിഷ്ണു. മത്സരപ്പൂരങ്ങളില്‍ പ്രധാന ആകര്‍ഷണമായിരുന്നു ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍. തലപ്പൊക്ക മത്സരങ്ങളിലെ സ്ഥിരം പങ്കാളിയായിരുന്നു. ഏങ്ങണ്ടിയൂര്‍ ചുള്ളിപ്പറമ്പില്‍ ശശിധരനാണ് ഉടമ. 1999-ല്‍ സോണ്‍പുര്‍ മേളയില്‍നിന്ന് നാട്ടിലെത്തിച്ച ആനയെ 2000-ല്‍ ആണ് ശശിധരന്‍ വാങ്ങി വിഷ്ണുശങ്കര്‍ എന്നു പേരിട്ടത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം വരെ ഭക്ഷണം കഴിച്ചിരുന്നു. എന്നാല്‍, രണ്ടുദിവസമായി ഭക്ഷണം കഴിക്കാതായി. 2006-ല്‍ പറവൂര്‍ ചക്കമലശ്ശേരി ക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ മംഗലാംകുന്ന് കര്‍ണനെ തോല്‍പ്പിച്ചതോടെയാണ് വിഷ്ണുശങ്കര്‍ പ്രസിദ്ധനായത്. ആയിരംകണ്ണി ക്ഷേത്രം, ചാവക്കാട് വിശ്വനാഥക്ഷേത്രം, പാലക്കാട്, കൊല്ലം ജില്ലകളിലെയും ഉത്സവങ്ങളില്‍ സ്ഥിരമായി പങ്കാളിയാകാറുണ്ട്.  

    Read More »
  • Crime

    മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദ; ‘ചുരുളി’ ശ്രീനാഥിനെ ഇന്ന് ചോദ്യം ചെയ്യും

    കൊച്ചി: ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ്. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. ഇന്ന് പ്രാഥമിക മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയില്‍ ‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം. ഈ മാസം 22 നാണ് ശ്രീനാഥ് ഭാസിക്കെതിരേ പോലീസില്‍ പരാതി ലഭിച്ചത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമായേക്കും. എന്നാല്‍, താന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം. തന്റെ ഭാഗത്തു നിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. തന്നെ അപമാനിച്ചതിന്റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന…

    Read More »
  • Breaking News

    ഹര്‍ത്താല്‍ ആഹ്വാനം നടത്തി ‘മുങ്ങിയ’ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേ എന്‍.ഐ.എ ലുക്ക്ഔട്ട് നോട്ടീസ്

    കൊച്ചി: ഒളിവിലുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എന്‍.ഐ.എ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മൂന്നാംപ്രതി അബ്ദുള്‍ സത്താര്‍, 12-ാം പ്രതി സി.റൗഫ് എന്നിവര്‍ക്കെതിരേയാണ് ലുക്ക് ഔട്ട് നോട്ടീസ്. എന്‍.ഐ.എ കേരളത്തില്‍ നടത്തിയ റെയ്ഡിനിടെ ഒളിവില്‍ പോയവരാണിവര്‍. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഇത് സംബന്ധിച്ച കാര്യം എന്‍.ഐ.എ കോടതിയെ ഉടന്‍ അറിയിക്കും. പ്രതികള്‍ രാജ്യം വിടാനുള്ള സാധ്യത കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഇത്തരമൊരു നീക്കത്തിലേക്ക് എന്‍.ഐ.എ കടന്നത്. റെയ്ഡില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് ഇവരാണെന്ന് എന്‍.ഐ.എ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പി.എഫ്.ഐ യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അബ്ദുള്‍ സത്താര്‍. കൊല്ലം സ്വദേശിയാണ്. അതേ പോലെ സി.റൗഫ് സംസ്ഥാന സെക്രട്ടറിയാണ്. പട്ടം സ്വദേശിയാണ്. ഒളിവിലിരുന്ന് സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനാണ് ഇവര്‍ ഒളിവില്‍ പോയതെന്നാണ് എന്‍.ഐ.എ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ ഇവരെ പിടികൂടേണ്ടത് അത്യാവശ്യമാണ്. ഇവര്‍ക്കായി തിരിച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ടും ഇവര്‍ക്കെതിരേ കേസുകള്‍ വരാന്‍…

    Read More »
  • India

    കുളുവില്‍ വിനോദ സഞ്ചാരികളുടെ ടെംപോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 7 പേര്‍ക്ക് ദാരുണാന്ത്യം, 10 പേര്‍ക്ക് പരുക്ക്

    കുളുവില്‍ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത ടെംപോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി 8.30 ന് കുളുവിലെ ബഞ്ചാര്‍ താഴ്വരയിലാണ് അപകടം, ഇന്ന് (തിങ്കൾ) പുലര്‍ച്ചെ 12.45 ഓടെ ഫേസ്ബുക്ക് ലൈവില്‍ വീഡിയോ സ്ട്രീം ചെയ്തുകൊണ്ട് ബഞ്ചാറിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദര്‍ ഷൂരിയാണ് അപകട വിവരം അറിയിച്ചത്. പരുക്കേറ്റവരെ ആദ്യം ബഞ്ചാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കുളുവിലെ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ചവര്‍ രാജസ്താന്‍, മധ്യപ്രദേശ്, ഹരിയാന, ഡെല്‍ഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അവരെ തിരിച്ചറിഞ്ഞ് വരുന്നതേയുള്ളു. ‘കുളുവിലെ ബഞ്ചാര്‍ താഴ്വരയിലെ ഗിയാഗി മേഖലയില്‍ ഞായറാഴ്ച രാത്രി 8:30 ന് ടൂറിസ്റ്റ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ അഞ്ച് പേരെ സോണല്‍ ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് പേര്‍ ബഞ്ചാറില്‍ ആശുപത്രിയില്‍…

    Read More »
  • India

    ഗെലോട്ടിനെ അധ്യക്ഷനാക്കരുതെന്ന് ഒരു വിഭാഗം; വിമത നീക്കത്തില്‍ സോണിയയ്ക്കും അതൃപ്തി

    ന്യൂഡല്‍ഹി/ജയ്പുര്‍: രാജസ്ഥാനിലെ നാടകീയ സംഭവവികാസങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരേ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി. ഗെലോട്ടിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കരുതെന്നാണ് ആവശ്യമുയരുന്നത്. എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും അശോക് ഗെലോട്ടിനെ മാറ്റണമെന്നും ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അപമാനിക്കുന്നതായി രാജസ്ഥാനില്‍ ഗെലോട്ടിന്റെ നീക്കങ്ങളെന്നാണ് ആരോപണം. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഗെലോട്ടാണ്. അത്തരമൊരാളെ എഐസിസി പ്രസിഡന്റ് ആക്കരുതെന്നും ഇവര്‍ വ്യക്തമാക്കുന്നു. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രശ്നം വഷളായതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കടുത്ത അതൃപ്തിയുണ്ട്. ഗെലോട്ട് ഒഴിയുമ്പോള്‍ പകരം, സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് രാഹുലും സോണിയയും നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, സച്ചിനെ അംഗീകരിക്കാനാകില്ലെന്നും രാജി വെക്കുമെന്നും ഭീഷണി മുഴക്കി ഗെലോട്ട് പക്ഷത്തുള്ള എം.എല്‍.എമാര്‍ രംഗത്തെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് നിയമസഭാകക്ഷിയോഗം റദ്ദാക്കുകയായിരുന്നു. കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തിലല്ലെന്നാണ് അശോക് ഗെലോട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനോട് പറഞ്ഞത്. ജയ്പൂരിലുള്ള കേന്ദ്ര നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും അജയ് മാക്കനെയും ഹൈക്കമാന്‍ഡ് തിരികെ വിളിച്ചു. അശോക് ഗെലോട്ടിനേയും സച്ചിന്‍ പൈലറ്റിനേയും…

    Read More »
  • NEWS

    ശബരിമല മുന്നൊരുക്കം;പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ ശകാരിച്ച്‌ മന്ത്രി പി എ മുഹമ്മദ് റിയാസ്

    തിരുവനന്തപുരം: ശബരിമല മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ ശകാരിച്ച്‌ മന്ത്രി പി എ മുഹമ്മദ് റിയാസ്. തീര്‍ത്ഥാടന കാലം എത്താറായിട്ടും മരാമത്ത് പണികള്‍ പൂര്‍ത്തിയാക്കാത്തതിലാണ് മന്ത്രി അതൃപ്തി അറിയിച്ചത്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞു മാറുമ്ബോള്‍ ബുദ്ധിമുട്ടിലാകുന്നത് ജനങ്ങളാണെന്ന് മന്ത്രി പറഞ്ഞു. അലസത കാണിക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. എരുമേലിയില്‍ റസ്റ്റ് ഹൗസ് പ്രവര്‍ത്തനം ഒക്ടോബര്‍ 19 ന് തുടങ്ങുമെന്ന് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് റിയാസ് അറിയിച്ചു.     ഡോര്‍മെറ്ററി ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാം. നിലവില്‍ ഉള്ള പ്രവൃത്തി സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. ഒക്ടോബര്‍ 19 ന് മുമ്ബ് എല്ലാ നിര്‍മ്മാണ പ്രവൃത്തികളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

    Read More »
Back to top button
error: