കൊച്ചി:ബിജെപിയുമായി രാഷ്ട്രീയ സഹകരണത്തിനൊരുങ്ങി കത്തോലിക്കാ സഭയുടെ നിയന്ത്രണത്തില്‍ പുതിയ സംഘടന.
മുന്‍ എം എല്‍ എ ജോര്‍ജ് ജെ മാത്യു ചെയര്‍മാനും ബിജെപി നേതാവ് വിവി അഗസ്റ്റിന് ജനറല്‍ സെക്രട്ടറിയുമായ ഭാരതീയ ക്രൈസ്തവ സംഗമം എന്ന പേരിലാണ് സംഘടന രൂപീകരിച്ചിട്ടുള്ളത്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അസംതൃപ്തരായ ക്രൈസ്തവ നേതാക്കള്‍ കളമശേരിയില്‍ ഒത്തുകൂടിയാണ് സംഘടന രൂപീകരിച്ചത്. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടികളിൽ നിന്നുള്ളവരാണ് ഏറെയും.ബിസിഎസ് വൈസ് ചെയര്മാന് ജോണി നെല്ലൂര്‍ ഉൾപ്പടെ പുതിയ സംഘടനയിലുണ്ട്.
ക്രൈസ്തവ സമൂഹത്തിന് എതിരായ ആക്രമണങ്ങളെ ബിജെപി ചെറുക്കുമെന്ന പ്രഖ്യാപനവുമായി കെ സുരേന്ദ്രനും രംഗത്ത് വന്നിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയടക്കമുള്ള പങ്കെടുത്ത പരിപാടിയിലായിരുന്നു കെ സുരേന്ദ്രന്റെ പ്രഖ്യാപനം. കത്തോലിക്കാ സഭയില്‍ നിന്നുള്ള കോട്ടയത്തെ പ്രമുഖ യുഡിഎഫ് എംഎല്‍എ ഉള്‍പ്പടെ പുതിയ സംഘടനയുടെ ഭാഗമാകുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. മുന്നണി ചര്‍ച്ചയില്‍ സഭയുടെ ഡിമാന്‍ഡുകള്‍ അംഗീകരിച്ച് മധ്യകേരളത്തില്‍ കളം പിടിക്കാനാണ് ബിജെപിയുടെയും തീരുമാനം.