NEWS

എ കെ ജി സെന്റർ ആക്രമണ കേസിലെ പ്രതി ജിതിൻ കൊടും ക്രിമിനൽ

തിരുവനന്തപുരം:എ കെ ജി സെന്റർ ആക്രമണ കേസിലെ പ്രതി ജിതിൻ കൊടും ക്രിമിനലെന്ന് പോലീസ്.
യൂത്ത്‌ കോൺഗ്രസ്‌ ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് കൂടിയാണ് ജിതിൻ.
ജിതിന്റെ എത്തിയോസ് കാറാണ്
കഴക്കൂട്ടം കെഎസ്ഇബി സബ് എഞ്ചിനീയർ കരാർ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത്.
ഈ വാഹനത്തിൻറെ ഡ്രൈവറും ജിതിനാണ്.
2016, 2019എസ്എഫ്ഐ കഴക്കൂട്ടം ഏരിയ പ്രസിഡണ്ടിനെ വധിക്കുവാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ജിതിൻ.
2016 ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡൻറിനെ അക്രമിച്ച കേസിലെ പ്രതിയുമാണ്.
2013 കുളത്തൂരിലെ ശ്രീജിത്ത് നിതീഷ് എന്നിവരുടെ ആത്മഹത്യക്ക് പിന്നിലും ജിതിൻ ആണ്.
2013 കുളത്തൂർ ജംഗ്ഷനിൽ വച്ച്  ജിതിനും സംഘവും ശ്രീജിത്തിനെയും നിതീഷ്നെയും മർദ്ദിക്കുകയും തുടർന്ന് ജിതിന്റെ മാലയും പണവും മോഷണം പോയെന്ന് പോലീസിൽ കള്ള പരാതി നൽകുകയുമായിരുന്നു.  ഇതിൽ മനംനൊന്ത് ശ്രീജിത്തും നിതീഷും ട്രെയിനിൽ മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
2017ൽ കഞ്ചാവ് കേസിൽ ജിതിനെ പോലീസ് പിടികൂടിയിട്ടുണ്ട്.
ജിതിന്റെ അമ്മ മോഷണക്കേസിലെ പ്രതി ആയിരുന്നു.
ജിതിന്റെ അച്ഛൻ കൊലക്കേസിലെ പ്രതിയായിരുന്നു.
ജിതിന്റെ ചേട്ടൻ നിതിൻ
ടെക്നോപാർക്കിൽ നിന്ന് കമ്പ്യൂട്ടർ മോഷണം നടത്തിയ കേസിലും അവിടത്തെ പെൺകുട്ടികളെ ശല്യപ്പെടുത്തിയാ കേസിലെയും പ്രതിയാണ്.

Back to top button
error: