NEWS

സൗദിയിൽ മലയാളി യുവാവ് ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു

റിയാദ് : കോട്ടയം മണർകാട് സ്വദേശിനിയായ യുവാവ് ഹൃദയഘാതത്തെ തുടർന്ന് സൗദിയിൽ മരണമടഞ്ഞു.
മണർകാട് കെ പി എബ്രഹാമിന്റെയും സാറാമ്മ എബ്രഹാമിന്റെയും മകൻ സൗദി അറേബ്യൻ മാർക്കറ്റിംഗ് കമ്പനിയിൽ ക്വാളിറ്റി കണ്ട്രോൾ ഇൻസ്‌പെക്ടറായി ജോലി ചെയ്ത് വരികയായിരുന്ന അനൂപ് എബ്രഹാം (43) ആണ് സെപ്റ്റംബർ 25 ഞായറാഴ്ച്ച ഹൃദയഘാതത്തെ തുടർന്ന് സൗദിയിൽ മരണമടഞ്ഞത്.
ഭാര്യ : അനീജ മറിയം ജോസഫ്. മൂന്ന് വയസുള്ള റെബേക്ക എബ്രഹാം ഏക മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: