Month: September 2022

  • Local

    പൂച്ച കടിച്ച് ചികിത്സയ്ക്ക് എത്തിയ യുവതിയെ ആശുപത്രിക്കുള്ളിൽ വച്ച് പട്ടി കടിച്ചു

    ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന പഴഞ്ചൊല്ല് സത്യമായി. പൂച്ച കടിച്ച് ചികിത്സയ്ക്ക് എത്തിയ യുവതിയെ ആശുപത്രിക്കുള്ളിൽ വച്ച് പട്ടി കടിച്ചു. തിരുവനന്തപുരം വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ വച്ചാണ് സംഭവം. രണ്ടാഴ്ച മുൻപ് പൂച്ച കടിച്ചതിനെ തുടർന്ന് വാക്സിൻ എടുക്കാൻ എത്തിയ യുവതിയെയാണ് ആശുപത്രിക്കുള്ളിൽ കിടക്കുകയായിരുന്ന പട്ടി ആക്രമിച്ചത്. കാലിൽ കടിയേറ്റ യുവതിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം സ്വദേശി അപർണ എന്ന മുപ്പതുകാരിയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് നായയുടെ ആക്രമണത്തിന് ഇരയായത്. രണ്ടാഴ്ച മുൻപ് അപർണയെ പൂച്ച കടിച്ചിരുന്നു. അതിൻ്റെ ആദ്യ ഡോസ് വാക്സിൻ എടുത്തു. രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ ആശുപത്രിയിൽ എത്തിയ സമയത്താണ് ആശുപത്രിക്കുള്ളിൽ കിടക്കുകയായിരുന്നു നായ അപർണയെ ആക്രമിച്ചത്. കാലിൽ കടിയേറ്റ അപർണയെ ബന്ധുക്കൾ എത്തി തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

    Read More »
  • Breaking News

    കലവൂരില്‍ കിടക്ക നിര്‍മ്മാണ ഫാക്ടറി കത്തിനശിച്ചു

    ആലപ്പുഴ: കലവൂരില്‍ കിടക്ക നിര്‍മ്മാണ ഫാക്ടറിക്ക് തീപിടിച്ച് വന്‍നാശം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. തൊഴിലാളികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, അഗ്നിരക്ഷാസേന എത്താന്‍ അരമണിക്കൂര്‍ വൈകിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ട് ഏക്കറില്‍ നീണ്ടുകിടക്കന്നതാണ് ഫാക്ടറി. തീപിടുത്തില്‍ ഫാക്ടറി പൂര്‍ണമായും കത്തിയമര്‍ന്നു.  

    Read More »
  • Breaking News

    പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസ് പൂട്ടി

    കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ നിരോധനത്തിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടി ശക്തമാക്കി പോലീസ്. കഴിഞ്ഞ ദിവസം ആലുവ കുഞ്ഞുണ്ണിക്കരയിലെ പ്രധാന ഓഫീസ് പൂട്ടിയതിന് പിന്നാലെ ഇന്നു കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന യൂണിറ്റി ഹൗസും പൂട്ടി. ഇതിന്റെ നടപടിക്രമങ്ങള്‍ പോലീസും എന്‍.ഐ.എ ഉദ്യോഗസ്ഥരും പൂര്‍ത്തിയാക്കികൊണ്ടിരിക്കുകയാണ്. എന്‍.ഐ.എയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടപടി. ഓഫീസുകള്‍ പൂട്ടി സാധന ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടി സീല്‍ ചെയ്യുകയാണ് ചെയ്യുന്നത്. കോഴിക്കോട്ടെ ഓഫീസ് സംബന്ധിച്ച് നിരവധി സംശയങ്ങളാണ് അധികൃതര്‍ക്കുള്ളത്. നാല് പേരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇത് ആരൊക്കെയാണ് ഇതിനുള്ള ഫണ്ടിങ് എങ്ങനെയാണ് എന്നതൊക്കെ സംബന്ധിച്ച് വിശദമായ അന്വേഷണത്തിലേക്കാണ് എന്‍.ഐ.എ പോവുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വീണ്ടും റെയ്ഡ് നടത്തുന്നുമുണ്ട്. ഇതിന് ശേഷമാവും പൂട്ടി സീല്‍ ചെയ്യുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍, ഫറൂഖ് എ.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസുകാര്‍ എന്നിവരെല്ലാം സ്ഥലത്തുണ്ട്. എന്നാല്‍, പ്രവര്‍ത്തകരോ മറ്റോ റെയ്ഡ് നടത്തുന്ന ഇടത്തേക്ക് എത്തിയിട്ടില്ല. ജില്ലയിലെ പി.എഫ്.ഐയുടെ ഓഫീസുകള്‍ പൂട്ടുന്ന…

    Read More »
  • Kerala

    പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഒക്ടോബര്‍ 20 വരെ നീട്ടി

    കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഹൈക്കോടതി ഒക്ടോബര്‍ 20 വരെ നീട്ടി. നിയമനത്തിനു ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന സത്യവാങ്മൂലം യു.ജി.സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പ്രിയാ വര്‍ഗീസിനു മാനദണ്ഡപ്രകാരമുള്ള എട്ടുവര്‍ഷത്തെ അധ്യാപന പരിചയമില്ലെന്നും കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. യു.ജി.സി നേരത്തേ ഇക്കാര്യം കോടതിയെ അറിയിച്ചെങ്കിലും നിലപാടു രേഖാമൂലം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് യു.ജി.സി ഇന്നു കേസ് പരിഗണിക്കുമ്പോള്‍ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്. കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോഷ്യേറ്റ് പ്രഫസര്‍ റാങ്ക് പട്ടികയില്‍ നിന്നുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനം നേരത്തേ ഹൈക്കോടതി തടഞ്ഞിരുന്നു. നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മരവിപ്പിച്ചിരുന്നു. പ്രിയാ വര്‍ഗീസിനെ യു.ജി.സിയുടെ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ ഒന്നാം റാങ്കായി പട്ടികയില്‍ ഉള്‍പ്പെടുത്തിയതു ചൂണ്ടിക്കാണിച്ച് രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്.ബി കോളജ് മലയാളവിഭാഗം മേധാവി ജോസഫ് സ്‌കറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രിയാ വര്‍ഗീസിനെ…

    Read More »
  • Breaking News

    കാബൂളില്‍ സ്‌ഫോടനം: 19 മരണം

    കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വിദ്യാഭ്യാസകേന്ദ്രത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കാബൂളിലെ ‘കാജ് എജ്യുക്കേഷന്‍ സെന്ററി’ല്‍ രാവിലെ 7.30 ഓടെയാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ നടത്തിവരികയാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചുവെന്നാണ് എന്‍.ജി.ഒ ആയ അഫ്ഗാന്‍ പീസ് വാച്ച് വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം കാബൂളിന് സമീപം വാസിര്‍ അക്ബര്‍ ഖാന്‍ ഏരിയയില്‍ സ്ഫോടനം നടന്നിരുന്നു.      

    Read More »
  • Local

    മദ്യലഹരിയില്‍ ബസ് തടഞ്ഞ് ‘പട്ടിഷോ’, ഡ്രൈവര്‍ക്ക് മര്‍ദനം: യുവാവ് പിടിയില്‍

    തൃശൂര്‍: മദ്യലഹരിയില്‍ ബഹളമുണ്ടാക്കുകയും ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തയാളെ പോലീസ് അറസ്റ്റുചെയ്തു. അരിപ്പാലം സ്വദേശി കോഴേക്കാടന്‍ സുബീഷി(30)നെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് അരിപ്പാലം സെന്ററിലായിരുന്നു സംഭവം. എസ്.എന്‍. പുരത്തുനിന്ന് ഇരിങ്ങാലക്കുടയിലേക്ക് സര്‍വീസ് നടത്തുന്ന ഇ.എസ്.പി. ബസാണ് സുബീഷ് തടഞ്ഞത്. ഇയാളെ റോഡില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ചെന്ന കണ്ടക്ടറെയും ഡ്രൈവറെയും ഇയാള്‍ മര്‍ദിച്ചതായി നാട്ടുകാര്‍ പറഞ്ഞു. യാത്രക്കാരില്‍ ഒരാള്‍ കാട്ടൂര്‍ പോലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കാട്ടൂര്‍ പോലീസ് സുബീഷിനെ കീഴ്‌പ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. മുക്കാല്‍ മണിക്കൂറോളം റോഡില്‍ ഗതാഗതം തടസപ്പെട്ടു. പരുക്കേറ്റ ബസ് ഡ്രൈവര്‍ എടക്കുളം കൊട്ടാരത്തില്‍ രാജേഷ് (49) ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.  

    Read More »
  • Local

    ഹോര്‍ട്ടികോര്‍പിന്റെ ‘ചീഞ്ഞ’ പരിപാടി; സംഭരിക്കാതെ പച്ചക്കറികള്‍ പാടത്ത് കിടന്ന് നശിച്ചു

    മറയൂര്‍: ഹോര്‍ട്ടികോര്‍പ് കാന്തല്ലൂരില്‍ പച്ചക്കറി സംഭരിച്ചില്ല; പച്ചക്കറികള്‍ പാടത്ത് ചീഞ്ഞ് നശിച്ചു. ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂര്‍ പ്രദേശത്ത് കാരറ്റ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് ഉള്‍പ്പെടെ ഒട്ടേറെ വിളകളാണ് കൃഷി ചെയ്തുവരുന്നത്. ഏറ്റവും കൂടുതല്‍ കൃഷി ഇറക്കുന്നതും ഓണത്തിന് വിറ്റഴിക്കാവുന്ന തരത്തിലാണ്. ഇത്തവണയും പ്രദേശത്ത് അഞ്ഞൂറിറെ കര്‍ഷകര്‍ കൃഷി ഇറക്കിയിരുന്നു. കനത്ത മഴയും കാലാവസ്ഥാ വ്യതിയാനവുംമൂലം കൃഷിവിളകള്‍ ഭാഗികമായി നശിച്ചിരുന്നു. തുടര്‍ന്നും വിളകള്‍ വിളയിച്ചെടുത്ത് ഓണത്തിന് വിറ്റിഴിക്കാനുള്ള തയാറെടുപ്പിലുമായിരുന്നു കര്‍ഷകര്‍. എന്നാല്‍ മുന്‍പത്തെ വര്‍ഷം പോലെ ഹോര്‍ട്ടികോര്‍പ് കാന്തല്ലൂരിലെ യോഗം ചേരുകയോ പച്ചക്കറി സംഭരിക്കുമെന്ന് അറിയിക്കുകയോ ചെയ്തില്ല. ഓണത്തിന് ഒരാഴ്ചയ്ക്ക് മുന്‍പ് വട്ടവടയില്‍ യോഗം ചേര്‍ന്ന് അവിടെനിന്നു പച്ചക്കറി സംഭരിച്ചു. ഇതിനിടെ ഒരു ലോറി കാന്തല്ലൂരില്‍ എത്തിച്ചു. 86 ചാക്ക് കാബേജ് മാത്രമാണ് ഇതില്‍ സംഭരിച്ചത്. ഇതിനിടയില്‍ വി.എഫ്.പി.സി.കെ മുഖേന കുറച്ച് പച്ചക്കറി ജില്ലയിലെ വിവിധ ഓണച്ചന്ത വഴി വിറ്റഴിച്ചതാണ് കര്‍ഷകര്‍ക്ക് അല്‍പം ആശ്വാസമായത്. ഹോര്‍ട്ടികോര്‍പ് ഒറ്റത്തവണ മാത്രം കര്‍ഷകരില്‍നിന്ന് പച്ചക്കറി…

    Read More »
  • NEWS

    വീട്ടിലിരുന്ന് ട്രെയിന്‍ സ്റ്റാറ്റസും പിഎന്‍ആര്‍ സ്റ്റാറ്റസും ഇനി എളുപ്പത്തില്‍ പരിശോധിക്കാം

    ഇനി വീട്ടിലിരുന്ന് ലൈവ് ട്രെയിന്‍ സ്റ്റാറ്റസും പിഎന്‍ആര്‍ സ്റ്റാറ്റസും എളുപ്പത്തില്‍ പരിശോധിക്കാന്‍ കഴിയും. ഇതിനായി റെയില്‍വേ വെബ്‌സൈറ്റ് പോലും തുറക്കേണ്ടി വരില്ല എന്നതാണ് വസ്തുത. വാട്ട്സ്‌ആപ്പ് വഴി നിങ്ങള്‍ക്ക് ലൈവ് ട്രെയിന്‍ സ്റ്റാറ്റസും പിഎന്‍ആര്‍ സ്റ്റാറ്റസും പരിശോധിക്കാം. പുതിയ സേവനം എങ്ങനെ ഉപയോഗിക്കാം? IRCTC വാട്ട്സ്‌ആപ്പ് ചാറ്റ്‌ബോട്ട് പ്രയോജനപ്പെടുത്തുന്നതിന്, ചെയ്യേണ്ട കാര്യങ്ങള്‍ ഇനി പറയുന്നു… ആദ്യം നിങ്ങളുടെ ഫോണില്‍ Railofy യുടെ WhatsApp ചാറ്റ്‌ബോട്ട് നമ്ബര്‍ +91-9881193322 സേവ് ചെയ്യുക അതിനുശേഷം whatsapp അപ്‌ഡേറ്റ് ചെയ്ത് കോണ്‍ടാക്റ്റ് ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യുക Railofay-യുടെ ചാറ്റ് വിന്‍ഡോയിലേക്ക് പോയി നിങ്ങളുടെ 10 അക്ക PNR നമ്ബര്‍ അയയ്ക്കുക     നിങ്ങള്‍ക്ക് തത്സമയ അലേര്‍ട്ടുകളും ട്രെയിന്‍ വിശദാംശങ്ങളും തത്സമയ അപ്ഡേറ്റുകളും ഇതോടെ ലഭിക്കും.

    Read More »
  • Crime

    രാജധാനി എക്സ്പ്രസില്‍ പെരുമ്പാമ്പ് കടത്ത്; റെയില്‍വേ കരാര്‍ ജീവനക്കാരന്‍ പിടിയില്‍

    കണ്ണൂര്‍: ട്രെയിനില്‍ പെരുമ്പാമ്പുകളെ കടത്തിയതിന് റെയില്‍വേ കരാര്‍ ജീവനക്കാരന്‍ പിടിയില്‍. നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്പ്രസില്‍ പ്ലാസ്റ്റിക് ബാഗിലാണ് നാലു പെരുമ്പാമ്പുകളെ കടത്തിയത്. സംഭവത്തില്‍ എ2 കോച്ച് ബെഡ് റോള്‍ കരാര്‍ ജീവനക്കാരന്‍ കമല്‍കാന്ത് ശര്‍മ (40)യെ റെയില്‍വേ സുരക്ഷാസേന പിടികൂടി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാമ്പുകളെ കൈമാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പാമ്പുകളെ വാങ്ങാനെത്തിയ ആളും പിടിയിലായി. പാമ്പുകള്‍ക്ക് മൂന്നുലക്ഷം രൂപ വിലയുണ്ടെന്നാണ് വാങ്ങാനെത്തിയ ആള്‍ പറഞ്ഞത്. ഇയാളെയും പാമ്പുകളെയും കോഴിക്കോട് ആര്‍.പി.എഫ് ഇന്‍സ്പെക്ടര്‍ക്ക് കൈമാറി. ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ എ2 കോച്ചില്‍നിന്ന് പുറത്തുവന്ന കമല്‍കാന്ത് ശര്‍മ ഒരു പ്ലാസ്റ്റിക് പെട്ടി കൈമാറി. ഇത് വണ്ടിയിലെ എസ്‌കോര്‍ട്ടിങ് എ.എസ്ഐയും സംഘവും ശ്രദ്ധിക്കുന്നതുകണ്ടതോടെ വാങ്ങാന്‍ വന്നയാള്‍ മുങ്ങി. സംശയം തോന്നിയ സംഘം പെട്ടി തുറന്നപ്പോഴാണ് വ്യത്യസ്ത നിറമുള്ള പെരുമ്പാമ്പുകളെ കണ്ടത്. വസായി റോഡ് സ്റ്റേഷനില്‍നിന്ന് ഒരാള്‍ അര്‍ബുദ ചികിത്സയ്ക്കുള്ള മരുന്നാണെന്ന് പറഞ്ഞ് ഏല്‍പ്പിച്ചതാണെന്നും വാങ്ങാന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ ആള്‍ എത്തുമെന്നുമാണ് പറഞ്ഞതെന്നും കമല്‍കാന്ത്…

    Read More »
  • NEWS

    പന്തളത്ത് വനിതാ പോലീസ് കോൺസ്റ്റബിളിന്‍റെ മരണത്തിന് ഇടയാക്കിയ വാഹന ഉടമ കീഴടങ്ങി

    പത്തനംതിട്ട:പന്തളം കുളനട സ്വദേശി ആയ വനിതാ പോലീസ് കോൺസ്റ്റബിളിന്‍റെ മരണത്തിന് ഇടയാക്കിയ വാഹന ഉടമ കീഴടങ്ങി. കാര്‍ ഓടിച്ച എറണാകുളം പെരുമ്പാവൂര്‍ കളമാലില്‍ വീട്ടില്‍ കെ. എം. വര്‍ഗീസ് (67) ആണ് കീഴടങ്ങിയത്. ഇയാളെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെ സി പി ഒ കുളനട തണങ്ങാട്ടില്‍ സിന്‍സി പി അസീസ്(35) ആണ് കഴിഞ്ഞ ജൂലൈ 11 ന് ആറന്മുള കുളനട റോഡിൽ മെഴുവേലി കുറിയാനിപള്ളിയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.സിൻസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കാറുമായി ഇടിച്ചായിരുന്നു അപകടം.

    Read More »
Back to top button
error: