Month: September 2022
-
NEWS
മലബന്ധം അകറ്റാൻ ഈ ഭക്ഷണങ്ങൾ മതി
പലരേയും അലട്ടുന്ന പ്രശ്‌നമാണ് മലബന്ധം.ഇത് കുഞ്ഞുങ്ങള്‍ക്ക് മുതല്‍ വാര്‍ദ്ധക്യമായവര്‍ക്കു വരെ ഉണ്ടാകാം. വെള്ളത്തിന്റെയും നാരുകളുള്ള ഭക്ഷണത്തിന്റെയും കുറവ്, ചില രോഗങ്ങള്‍, ദഹന പ്രശ്‌നം, ചില മരുന്നുകള്‍, സ്‌ട്രെസ് പോലുള്ള എല്ലാം തന്നെ ഇതിന് കാരണമാകും. മലബന്ധം അകറ്റാന്‍ ഏതൊക്കെ ഭക്ഷണങ്ങളാണ് നിത്യ ജീവിതത്തിൽ ഉൾപ്പെടുത്തേണ്ടത് എന്ന് നോക്കാം ഒന്ന്… പയര്‍വര്‍ഗ്ഗങ്ങളില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലവിസര്‍ജ്ജനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനം എളുപ്പമാക്കാന്‍ സഹായകമാണ്. രണ്ട്… തൈര് ഒരു പ്രോബയോട്ടിക് ഭക്ഷണമാണ്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു. നല്ല ബാക്ടീരിയകള്‍ ഫാറ്റി ആസിഡുകളും ലാക്റ്റിക് ആസിഡും ഉത്പാദിപ്പിക്കുന്നു. മൂന്ന്… ദഹനത്തെ സഹായിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. പപ്പായയില്‍ ധാരാളം നാരുകളും ജലാംശവും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മലബന്ധം തടയാനും ക്രമവും ആരോഗ്യകരമായ ദഹനനാളവും പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. നാല്… ഭക്ഷണത്തില്‍ ഓട്സ് ചേര്‍ക്കുന്നത് മലവിസര്‍ജ്ജനം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതില്‍ നാരുകളുടെ സാന്നിധ്യം…
Read More » -
NEWS
അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ നവജാതശിശു മരിച്ചു; ഡോക്ടറുടെ അലംഭാവം കാരണമെന്ന പരാതിയുമായി ബന്ധുക്കള്‍
പത്തനംതിട്ട :അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ നവജാതശിശു മരിച്ചത് ഡോക്ടറുടെ അലംഭാവം കാരണമെന്ന പരാതിയുമായി ബന്ധുക്കള്‍. കൊല്ലം ഐവര്‍കാല നടുവില്‍, വിനീതിന്റെയും രേഷ്മയുടെയും കുഞ്ഞാണ് മരിച്ചത്. അടിയന്തര ഓപ്പറേഷന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല എന്നും ബന്ധുക്കള്‍ പറഞ്ഞു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് അടൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടാണ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രേഷ്മയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വ്യാഴാഴ്ച പ്രസവിക്കാനുള്ള മരുന്ന് നല്‍കിയ ശേഷം ലേബര്‍റൂമില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അസഹനീയമായ വേദന അനുഭവപ്പെട്ടപ്പോള്‍ ഡോക്ടറെ വിവരമറിയിച്ചു.എന്നാല്‍ ഈ സമയം പരിശോധന നടത്താന്‍ ഡോക്ടര്‍ തയ്യാറായില്ല. രാവിലെ 11ന് കുട്ടിക്ക് അനക്കമില്ല എന്ന് രേഷ്മ നേഴ്സുമാരെ അറിയിച്ചു. ഡോക്ടര്‍ സ്ഥലത്തെത്തി പരിശോധിച്ച ശേഷം പുറത്തേക്ക് പോയി. പിന്നീട് ഒരു മണിക്കൂര്‍ കഴിഞ്ഞ് തിരികെയെത്തി. പുറത്ത് കാത്തിരുന്ന ബന്ധുക്കളോട് കുട്ടി മരിച്ചുവെന്നും മൃതദേഹപരിശോധനയ്ക്കായി ഒരു പേപ്പര്‍ ഒപ്പിടാനും ഡോക്ടര്‍ ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു. അപ്പോഴും കുട്ടിയെ രേഷ്മയുടെ വയടില്‍ നിന്നും പുറത്തെടുത്തിട്ടില്ല. പിന്നീടാണ് ശസ്ത്രക്രിയയിലൂടെ കുട്ടിയെ…
Read More » -
Crime
നബി ദിനാഘോഷ പരിശീലന പരിപാടിക്ക് പോയി വൈകി; മക്കളുടെ കൈയും വാരിയെല്ലും തല്ലിയൊടിച്ച് പിതാവ്
കുന്നംകുളം: ചാലിശ്ശേരി മുക്കൂട്ടയില്‍ സഹോദരങ്ങളായ വിദ്യാര്‍ഥികള്‍ക്ക് പിതാവിന്റെ ക്രൂര മര്‍ദനം. പട്ടികകൊണ്ടും വടികൊണ്ടുമുള്ള മര്‍ദനത്തില്‍ ഇരുവര്‍ക്കും ഗുരുതര പരിക്കുണ്ട്. ഒരാളുടെ ഇടതുകൈയിന്റെ എല്ലുകള്‍ തകര്‍ന്നു. രണ്ടാമന്‍െ്‌റ വാരിയെല്ലിനാണ് ഒടിവുപറ്റിയത്. കുട്ടികളുടെ പിതാവ് അന്‍സാര്‍ ഒളിവിലാണ്. വ്യാഴാഴ്ചരാവിലെ കുട്ടികള്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഡോക്ടര്‍മാര്‍ ചാലിശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് വിവരമറിയിക്കയായിരുന്നു. മടത്തില്‍ഞാലില്‍ വീട്ടില്‍ അന്‍സില്‍ (16), അല്‍ത്താഫ് (14) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ബുധനാഴ്ചരാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. നബിദിന ഒരുക്കങ്ങളുടെഭാഗമായി പള്ളിയില്‍ കലാപരിശീലനത്തിനായി പോയതായിരുന്നു കുട്ടികള്‍. മടങ്ങാന്‍ വൈകിയെന്നാരോപിച്ചാണ് മര്‍ദനം തുടങ്ങിയത്. വഴിയില്‍വെച്ചും വീട്ടിലെത്തിയും മര്‍ദിച്ചു. വീട്ടിലെത്തിയശേഷം പട്ടികകൊണ്ടും കുട്ടികളെ മര്‍ദിച്ചു. തലയ്ക്കുള്ള അടി കൈകൊണ്ട് തടുത്തതിനാലാണ് അന്‍സിലിന്റെ കൈയിന്റെ എല്ലുകള്‍ പൊട്ടിയത്. കനമുള്ള വടികൊണ്ട് അടിച്ചതിനാലാണ് അല്‍ത്താഫിന്റെ വാരിയെല്ല് തകര്‍ന്നത്. അവശരായ കുട്ടികളെ കുന്നംകുളം ഗവ. ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയരാക്കിയശേഷം വിദഗ്ധ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചാലിശ്ശേരി പോലീസ് കുട്ടികളില്‍നിന്ന് മൊഴി രേഖപ്പെടുത്തിയശേഷം പിതാവിനെതിരേ കേസെടുത്തു.…
Read More » -
NEWS
മുപ്പതുലക്ഷം രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി മൊത്തവിതരണക്കാരൻ പിടിയിൽ
വളാഞ്ചേരി: മുപ്പതുലക്ഷം രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി മൊത്തവിതരണക്കാരൻ പിടിയിൽ. പാലക്കാട് എളമ്പുലാശ്ശേരി സ്വദേശി വിഷ്ണു മഹേഷാണ് (30) വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. വളാഞ്ചേരി മേഖലയിൽനിന്ന് ഏതാനും ദിവസങ്ങൾക്കിടയിൽ നിരവധി ചില്ലറവിൽപ്പനക്കാർ പിടിയിലായിരുന്നു. വിദ്യാർഥികളെ ലക്ഷ്യംവെച്ചായിരുന്നു ഇവരുടെ വിൽപ്പന. ഇക്കൂട്ടരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിഷ്ണു മഹേഷ് അറസ്റ്റിലായത്. ഒരു പിക്കപ്പ് വാൻ നിറയെ നിരോധിത ലഹരി ഉത്പന്നങ്ങളുമായാണ് ഇയാൾ പിടിയിലായത്. വാനിൽ മുപ്പത് വലിയ ചാക്കുകളിലായി 45,000 പായ്ക്കറ്റ് ഹാൻസും 17 ചാക്കുകളിലായി 12,200 പായ്ക്കറ്റ് ‘കൂൾ’ എന്ന പുകയില ഉത്പന്നവുമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.
Read More » -
വിവാഹം ക്ഷണിക്കാത്തതിനു അര്‍ധരാത്രി വീടുകയറി ആക്രമണം; സഹോദരങ്ങള്‍ അറസ്റ്റില്‍
ഉടുമ്പന്‍ചോല: വിവാഹത്തിനു ക്ഷണിക്കാത്തതിന്റെ വിരോധത്തില്‍ വീടുകയറി ആക്രമണം നടത്തിയ കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. കൈലാസം സ്വദേശി കല്ലാനിക്കല്‍ സേനന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഭാര്യ ലീലയെയും മകന്‍ അഖിലിനെയും ആക്രമിക്കുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ കൈലാസം മുളകുപാറയില്‍ മുരുകേശന്‍ (32), വിഷ്ണു (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴം പുലര്‍ച്ചെ ഒന്നിനാണ് ആക്രമണം നടന്നത്. കഴിഞ്ഞ മാസമായിരുന്നു സേനന്റെ മകളുടെ വിവാഹം. ഈ വിവാഹത്തിനു മുരുകേശനെയും വിഷ്ണുവിനെയും ക്ഷണിച്ചില്ലെന്ന കാരണത്താലാണ് ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു. സമീപവാസികളും സഹപാഠികളുമായിട്ടും യുവതിയുടെ വിവാഹത്തിനു ക്ഷണിക്കാത്തതിന്റെ കാരണം ചോദിച്ചെത്തിയ മുരുകേശനും വിഷ്ണുവും വീടിന്റെ ജനാലയും കതകും അടിച്ചു തകര്‍ത്തു. സേനന്‍ പക്ഷാഘാതം വന്നു കിടപ്പിലാണ്. മകന്‍ അഖിലിനെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ലീല തടസം പിടിക്കാനെത്തി. ഇതോടെ ലീലയ്ക്കും മര്‍ദനമേറ്റു. ലീലയെയും അഖിലിനെയും സമീപവാസികളാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പ്രതികളെ നാട്ടുകാര്‍ തടഞ്ഞുവച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ…
Read More » -
NEWS
മഥുരയിലെ വൃന്ദാവനത്തില്‍ ഗുരുവായൂര്‍ മാതൃകയിൽ ക്ഷേത്രം
മഥുര:ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലമായ മഥുരയിലെ വൃന്ദാവനത്തില്‍ ഗുരുവായൂര്‍ മാതൃകയിലുള്ള ക്ഷേത്രം വരുന്നു. 65 സെന്റ് സ്ഥലത്താണ് 30 അടി ഉയരത്തില്‍ ക്ഷേത്രത്തിന്റെ തനിപ്പകര്‍പ്പ് ഉയരുക. ബെംഗളൂരു ആസ്ഥാനമായ, ആഗോളതലത്തില്‍ മെഡിറ്റേഷന്‍-ചാരിറ്റബിള്‍ സ്ഥാപനങ്ങളുടെ ശൃംഖലകളുള്ള മോഹന്‍ജി ഫൗണ്ടേഷനാണ് ക്ഷേത്രം പണിയുക. 120 കോടി രൂപയാണ് ചെലവ് കണക്കാക്കപ്പെടുന്നത്. വ്യാഴാഴ്ച ഗുരുവായൂര്‍ തന്ത്രിമഠത്തില്‍ നിര്‍മാണത്തിന്റെ ആചാര്യവരണവും രൂപരേഖ കൈമാറലും നടന്നു. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്ബൂതിരിയാണ് ആചാര്യന്‍. വാസ്തുശാസ്ത്രത്തിന് പേരുകേട്ട കണിപ്പയ്യൂര്‍ മനയിലെ കുട്ടന്‍ നമ്ബൂതിരിപ്പാടാണ് കണക്കുകളും രൂപരേഖയും തയ്യാറാക്കിയത്. ക്ഷേത്രനിര്‍മാണത്തിന് അനുയോജ്യമായ ഉത്തരായനകാലമായ ജനുവരി 15 മുതല്‍ ജൂലായ് 15 വരെയുള്ള കാലയളവിനുള്ളില്‍ നിര്‍മിതി പൂര്‍ത്തിയാക്കും. ശ്രീകോവില്‍, സോപാനം, കൊടിമരം, മുഖമണ്ഡപം, നമസ്‌കാരമണ്ഡപം, വാതില്‍മാടം, വിളക്കുമാടം, ശീവേലിപ്പുര, പ്രദക്ഷിണവഴി, ഗോപുരങ്ങള്‍, ദീപസ്തംഭം തുടങ്ങിയവയ്ക്കുവേണ്ട പ്രധാനഭാഗങ്ങള്‍ ഗുരുവായൂരിൽ നിര്‍മിച്ച ശേഷം വൃന്ദാവനത്തിലേക്ക് കൊണ്ടുപോകും.
Read More » -
NEWS
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് പിന്തുണയുമായി കെ.എസ് ശബരീനാഥന്‍
തിരുവനന്തപുരം :കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എംപി ശശി തരൂരിന് പിന്തുണയുമായി സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍. നൂറു വര്‍ഷത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു മലയാളി മത്സരിക്കുന്നതില്‍ അഭിമാനിക്കുന്നതായും തരൂരിന്റെ പത്രികയില്‍ ഒപ്പുവച്ചതായും ശബരീനാഥന്‍ വ്യക്തമാക്കി. ഫേസ്ബുക്കിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. കേരളത്തില്‍നിന്ന് ആദ്യമായാണ് ഒരു നേതാവ് തരൂരിന് പരസ്യ പിന്തുണയുമായി രംഗത്തുവരുന്നത്.
Read More » -
NEWS
കാടുമൂടി കിടക്കുന്ന അടൂരിലെ ഈ കുന്നിന് ഒരുപാട് കഥകൾ പറയാനുണ്ട്
പത്തനംതിട്ട :അടൂര്‍-പത്തനാപുരം റോഡില്‍ ടി. ബി ജംഗ്ഷനില്‍ നിന്ന് ഒരുകിലോമീറ്റര്‍ സഞ്ചരിച്ചാൽ ഒരു കുന്നിലെത്താം. മൂസാവരി കുന്നെന്നാണ് ഇത് അറിയപ്പെടുന്നത്.തിരുവിതാംകൂര്‍ രാജകുടുംബം അടൂര്‍ വഴി കടന്നുപോകമ്ബോള്‍ വിശ്രമത്തിനായി പണികഴിപ്പിച്ച മന്ദിരമാണ് കുന്നിന്റെ നെറുകയിലുള്ളത്. രാജഭരണ കാലത്ത് നിര്‍മ്മിച്ച കെട്ടിടമാണ് ഇവിടെയുള്ളത്.ഒട്ടേറെ പദ്ധതികള്‍ വിഭാവന ചെയ്‌തെങ്കിലും ഒന്നുപോലും യാഥാര്‍ത്ഥ്യമായില്ല.ഒന്‍പതേക്കര്‍ സ്ഥലത്ത് മൂന്നര ഏക്കര്‍ സ്ഥലം കെ. എസ്. ഇ. ബി സബ് സ്റ്റേഷനായി വിട്ടുനല്‍കി. പഴയ ഓടിട്ടകെട്ടിടത്തില്‍ ഇന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസാണ് പ്രവര്‍ത്തിക്കുന്നത്. ചിറ്റയം ഗോപകുമാര്‍ ഇവിടെ വാനനിരീക്ഷണകേന്ദ്രം ആരംഭിക്കുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് പദ്ധതി തയ്യാറാക്കിയിരുന്നു. അടൂര്‍ ഭാസി, അടൂര്‍ ഭവാനി, അടൂര്‍ പങ്കജം തുടങ്ങിയവരുടെ പേരില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയാണ് ഏറ്റവും ഒടുവിലത്തേത്. ആറര ഏക്കര്‍ സ്ഥലത്ത് സാംസ്‌കാരിക നിലയം ഉള്‍പ്പെടെയുള്ളവ നിര്‍മ്മിച്ചാല്‍ കാടുമൂടി കിടക്കുന്ന ഈ കുന്ന് അടൂരിന്റെ ഏറ്റവും വലിയ ആകര്‍ഷണകേന്ദ്രമാകും. ഇവിടെ നിന്ന് നോക്കിയാല്‍ അടൂര്‍ നഗരവും കൊടുമണ്‍ പ്ലാന്റേഷന്‍…
Read More » -
Crime
കാറില്‍നിന്ന് ലോറിയിലേക്ക് കയറ്റുന്നതിനിടെ പത്ത് കോടിയുടെ കുഴല്‍പ്പണം പിടികൂടി
ചെന്നൈ: രേഖകളില്ലാതെ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പത്തുകോടി രൂപ പിടികൂടി. തമിഴ് നാട്ടിലെ വെല്ലൂരില്‍ നിന്നാണ് പോലീസ് വന്‍ തോതില്‍ കുഴല്‍പ്പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. കാറില്‍നിന്ന് ലോറിയിലേക്ക് പണം കയറ്റുന്നതിനിടെയാണ് ഇന്നലെ രാത്രി നാലംഗ സംഘത്തെ പിടികൂടിയത്. പെട്രോളിങ്ങിനിടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ദുബൈ ബന്ധമുള്ള കുഴല്‍പ്പണ ഇടപാടാണെന്നാണ് പ്രാഥമിക നിഗമനം. തമിഴ്നാട്ടില്‍നിന്നു മലബാറിലേക്ക് മടങ്ങുകയായിരുന്ന ചരക്ക് ലോറിയാണ് ഇതെന്നും പോലീസ് പറഞ്ഞു. പിടികൂടിയവരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. എന്നാല്‍, ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read More » -
NEWS
മധ്യപ്രദേശില്‍ അംഗീകാരമില്ലാത്ത 35 സ്വാകാര്യ നഴ്‌സിങ് കോളജുകൾ; അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് ഹൈക്കോടതി നിര്‍ദേശം
ഭോപ്പാൽ:മധ്യപ്രദേശില്‍ അംഗീകാരമില്ലാത്ത 35 സ്വാകാര്യ നഴ്‌സിങ് കോളജുകളെ കുറിച്ച് അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് ഹൈക്കോടതി നിര്‍ദേശം. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കോളജുകളുടെ അംഗീകാരം ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കണമെന്ന് ജസ്റ്റിസുമാരായ രോഹിത് ആര്യ, എം.ആര്‍ ഫദ്‌കെ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. അംഗീകാരമില്ലാതെ 2019-2020 അക്കാദമിക് വര്‍ഷത്തിലേക്ക് നിയമവിരുദ്ധമായി വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതായി സംസ്ഥാന അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ എം.പി.എസ് രഘുവന്‍ശി കോടതിയെ ബോധിപ്പിച്ചു. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ സെക്രട്ടറി, സിബിഐ ഡി.വൈ.എസ്.പി തുടങ്ങിയവര്‍ വിസ്താരവേളയില്‍ കോടതിയില്‍ ഹാജരായിരുന്നു. 35 കോളജുകള്‍ക്കും നഴ്‌സിങ് സ്ഥാപനം നടത്താന്‍ ആവശ്യമായ ഭൗതിക സൗകര്യങ്ങളില്ലെന്ന് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത് ചട്ടവിരുദ്ധമാണെന്നും എ.ജി കോടതിയില്‍ വ്യക്തമാക്കി. അതേസമയംഅംഗീകാരം നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം പ്രസ്തുത കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Read More »