Breaking NewsKeralaLead NewsNEWS

വെള്ളാപ്പള്ളിയുടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം തെറിച്ചു, മകൻ തുഷാർ ഉൾപ്പെടെ മുഴുവൻ ഭാരവാഹികളെയും കുടഞ്ഞുപുറത്തിട്ട് ഹൈക്കോടതി!! സുപ്രധാന നടപടി കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന കണ്ടെത്തലിൽ, പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാൻ ഉത്തരവ്

കൊച്ചി: പതിറ്റാണ്ടുകളായി പാരമ്പര്യം പോലെ കൊണ്ടുനടന്നിരുന്ന വെള്ളാപ്പള്ളി നടേശന്റെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം തെറിച്ചു. വെള്ളാപ്പള്ളി, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കം നിലവിലെ മുഴുവൻ ഭാരവാഹികളെയും തൽ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്. കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോടതിയുടെ ഈ കടുത്ത നടപടി. യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

കൂടാതെ 2013 മുതൽ തുടർച്ചയായ മൂന്ന് വർഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കുന്നതിൽ ഭരണസമിതി വീഴ്ച വരുത്തിയതായും കോടതി കണ്ടെത്തി. ഇത് കമ്പനി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് നിരീക്ഷിച്ച കോടതി, രജിസ്ട്രേഷൻ വകുപ്പ് നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇതോടെ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർക്ക് ഭാരവാഹി സ്ഥാനങ്ങളിൽ തുടരാൻ നിയമപരമായ അയോഗ്യതയുണ്ടായിരിക്കുകയാണ്.

Signature-ad

അതേസമയം വിധി പുറത്തുവന്നതിന് പിന്നാലെ തന്നെ സ്ഥാനത്തുനിന്ന് നീക്കിയ കാര്യം വെള്ളാപ്പള്ളി നടേശൻ സ്ഥിരീകരിച്ചു. പതിറ്റാണ്ടുകളായി യോഗത്തിന്റെ നിയന്ത്രണം കൈവശം വെച്ചിരുന്ന വെള്ളാപ്പള്ളിക്ക് നിയമപരമായി ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്ന് നേരിട്ടത്. നിലവിലെ ഭരണസമിതി അയോഗ്യരായതോടെ എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിശ്ചയിക്കേണ്ടി വരും. സമുദായത്തിനുള്ളിൽ ജനാധിപത്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പോരാടിയ എം.കെ. സാനു ഉൾപ്പെടെയുള്ളവരാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: