LocalNEWS

മദ്യലഹരിയില്‍ ബസ് തടഞ്ഞ് ‘പട്ടിഷോ’, ഡ്രൈവര്‍ക്ക് മര്‍ദനം: യുവാവ് പിടിയില്‍

തൃശൂര്‍: മദ്യലഹരിയില്‍ ബഹളമുണ്ടാക്കുകയും ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തയാളെ പോലീസ് അറസ്റ്റുചെയ്തു.
അരിപ്പാലം സ്വദേശി കോഴേക്കാടന്‍ സുബീഷി(30)നെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

ചൊവ്വാഴ്ച വൈകിട്ട് അരിപ്പാലം സെന്ററിലായിരുന്നു സംഭവം. എസ്.എന്‍. പുരത്തുനിന്ന് ഇരിങ്ങാലക്കുടയിലേക്ക് സര്‍വീസ് നടത്തുന്ന ഇ.എസ്.പി. ബസാണ് സുബീഷ് തടഞ്ഞത്. ഇയാളെ റോഡില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ചെന്ന കണ്ടക്ടറെയും ഡ്രൈവറെയും ഇയാള്‍ മര്‍ദിച്ചതായി നാട്ടുകാര്‍ പറഞ്ഞു.

യാത്രക്കാരില്‍ ഒരാള്‍ കാട്ടൂര്‍ പോലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കാട്ടൂര്‍ പോലീസ് സുബീഷിനെ കീഴ്‌പ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. മുക്കാല്‍ മണിക്കൂറോളം റോഡില്‍ ഗതാഗതം തടസപ്പെട്ടു. പരുക്കേറ്റ ബസ് ഡ്രൈവര്‍ എടക്കുളം കൊട്ടാരത്തില്‍ രാജേഷ് (49) ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

 

Back to top button
error: