Month: September 2022

  • India

    കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ വാഴ്ത്തി നിര്‍മ്മാതാവ് ആന്റോ ജോസഫ്

    കൊച്ചി: കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എംപി ശശി തരൂരിനെ വാഴ്ത്തി നിര്‍മ്മാതാവ് ആന്‍റോ ജോസഫ്. ഫേസ്ബുക്കിലൂടെയാണ് തരൂരിന്റെ സ്ഥാനാര്‍ഥിത്വം പോലും കോണ്‍ഗ്രസിന് അഭിമാനിക്കാനാകുന്ന സംഗതിയാണെന്ന് കോണ്‍ഗ്രസ് അനുഭാവിയായ ആന്‍റോ ജോസഫ് കുറിക്കുന്നത്. നേരത്തെ ഭാരത് ജോഡോ യാത്ര കൊച്ചിയില്‍ എത്തിയ സമയത്ത് രാഹുല്‍ ഗാന്ധിക്കൊപ്പം നടന്ന സച്ചിന്‍ പൈലറ്റിനെക്കുറിച്ച് ഇദ്ദേഹം ഇട്ട പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്‍റെ ചുവട് പിടിച്ച് തന്നെയാണ് ശശി തരൂരിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റും. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് എന്ന നേതാവിനെ കോണ്‍ഗ്രസ് ഉചിതമായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഫെയ്‌സ്ബുക്കില്‍ ആ കുറിപ്പ് വായിച്ച ഒരുപാട് പേര്‍ നേരിട്ടും കമന്റിലൂടെയും പങ്കുവെച്ച ചോദ്യം ‘അപ്പോള്‍ ശശിതരൂര്‍?’ എന്നതായിരുന്നു എന്നാണ് ആന്‍റോ ജോസഫ് തന്‍റെ പോസ്റ്റിന്‍റെ തുടക്കത്തില്‍ പറയുന്നത്. ഫലം എന്തുമായിക്കൊള്ളട്ടെ. തരൂരിന്റെ സ്ഥാനാര്‍ഥിത്വം പോലും കോണ്‍ഗ്രസിന് അഭിമാനിക്കാനാകുന്ന സംഗതിയായിക്കാണുകയാണ് വേണ്ടത്. അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നു എന്നുള്ളത് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യത്തിന്റെ സൂചകമല്ല,മറിച്ച്…

    Read More »
  • Crime

    പിഎഫ്ഐ ഹര്‍ത്താല്‍ അക്രമം: ഇന്ന് 45 അറസ്റ്റ്, ഇതുവരെ അറസ്റ്റിലായത് 2242 പേര്‍

    തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 45 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2242 ആയി. ഇതുവരെ 355 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ ജില്ലകളില്‍ അറസ്റ്റിലായവരുടെ എണ്ണം (ജില്ല, ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 25, 68 തിരുവനന്തപുരം റൂറല്‍  – 25, 160 കൊല്ലം സിറ്റി – 27, 196 കൊല്ലം റൂറല്‍ – 15, 156 പത്തനംതിട്ട -18, 138 ആലപ്പുഴ – 16, 124 കോട്ടയം – 27, 411 ഇടുക്കി – 4, 36 എറണാകുളം സിറ്റി – 8, 74 എറണാകുളം റൂറല്‍ – 17, 47 തൃശൂര്‍ സിറ്റി – 12, 19 തൃശൂര്‍ റൂറല്‍ – 25, 44 പാലക്കാട്…

    Read More »
  • NEWS

    വയനാട് മീനങ്ങാടിയില്‍ കാറും കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

    വയനാട് :മീനങ്ങാടിയില്‍ കാറും കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. വരദൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ദേശീയപാതയില്‍ ചില്ലിങ്ങ് പ്ലാന്‍്റിനു സമീപമായിരുന്നു അപകടം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് അടൂരിലേക്കു പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റും എതിര്‍ദിശയില്‍ നിന്ന് മറ്റൊരു വാഹനത്തെ മറി കടന്നു വന്ന കാറും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു. കാറില്‍ രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന ബത്തേരി സ്വദേശി അജിയെ സാരമായ പരിക്കുകളോടെ മേപ്പാടി വിംസ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലെ ഡ്രൈവര്‍ക്കും ഏതാനും യാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

    Read More »
  • Kerala

    അമിതവേഗത്തിലെത്തിയ ലോറി സ്‌കൂട്ടറിന് പിന്നിലിടിച്ചു കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു

    പാലക്കാട്: പെരുമ്പിലാവ് നിലമ്പൂർ സംസ്ഥാന പാതയിൽ ഞാങ്ങാട്ടിരി മാട്ടായ ഇറക്കത്തിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കരൻ മരിച്ചു. കൊല്ലം കോട്ടത്തല സ്വദേശി ഷാബു ഭവനിൽ ഷിബുരാജാണ് മരിച്ചത്. കെ എസ് ഇ ബി പടിഞ്ഞാറങ്ങാടി ഇലക്ട്രിക് സെക്ഷനിലെ ജീവനക്കാരനാണ് ഷിബു രാജ്. പട്ടാമ്പിയിൽ നിന്നും പടിഞ്ഞാറങ്ങാടിയിലേക്ക് വരുകയായിരുന്ന ഷിബു രാജിന്‍റെ ഇരുചക്ര വാഹനത്തിന് പിന്നിൽ അമിത വേഗത്തിൽ എത്തിയ ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ ചക്രങ്ങൾ ഷിബു രാജിന്‍റെ ദേഹത്തിലൂടെ കയറിയിറങ്ങി. അപകട സ്ഥലത്ത് വച്ചുതന്നെ ഷിബു രാജ് മരിച്ചു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തിന് ഇടയാക്കിയ വാഹനം നിർത്താതെ പോയി. അരമണിക്കൂറോളം മൃതദേഹം റോഡിൽ കിടന്ന ശേഷം തൃത്താല പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

    Read More »
  • NEWS

    ആംബുലൻസിന് കടന്നുപോകാനുള്ള സൗകര്യം ഒരുക്കി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം

    അഹമ്മദാബാദ്: ആംബുലൻസിന് കടന്നുപോകാനുള്ള സൗകര്യം ഒരുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിൽപ്പെട്ട വാഹനങ്ങൾ റോഡിരികിലേക്ക് ഒതുക്കിനിർത്തി. വെള്ളിയാഴ്ച ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ഗാന്ധിനഗറിലേക്കുള്ള യാത്രാമധ്യേയാണ് പ്രധാനമന്ത്രിയുടെ യാത്ര അൽപ്പനേരം തടസപ്പെട്ടത്.  ഗുജറാത്തിലെ ബിജെപിയുടെ മീഡിയ സെൽ പങ്കുവെച്ച വീഡിയോയിൽ എസ്.യു.വികൾ റോഡിന്റെ ഇടതുവശത്തേക്ക് നീക്കി നിർത്തുന്നതും ആംബുലൻസ് കടന്നുപോയ ശേഷം യാത്ര തുടരുന്നതും കാണാം. അഹമ്മദാബാദിലെ ദൂരദർശൻ കേന്ദ്രത്തിന് സമീപത്ത് നടന്ന പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം ഗാന്ധിനഗറിൽ രാജ്ഭവനിലേക്കുള്ള യാത്രയിലായിരുന്നു പ്രധാനമന്ത്രി. ആംബുലൻസിന് വഴി നൽകാൻ പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കുറച്ചുസമയം നിർത്തിയതായി ഗുജറാത്ത് ബിജെപി പ്രസ്താവനയിൽ വ്യക്തമാക്കി. ഗുജറാത്ത് സന്ദർശനത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗാന്ധിനഗർ- മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തു. അഹമ്മദാഹാദ് മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

    Read More »
  • NEWS

    തുലാമഴയിൽ പ്രതീക്ഷ;കേരളത്തില്‍ ഇത്തവണ കാലവർഷത്തിൽ 14% കുറവ്

    തിരുവനന്തപുരം: കാലവർഷ മഴയിൽ കേരളത്തില്‍ ഇത്തവണ 14% കുറവ്. കേരളത്തില്‍ ജൂണ്‍ 1- സെപ്റ്റംബര്‍ 30 വരെ ലഭിച്ചത് 1736.6 മില്ലിമീറ്റര്‍ മഴയാണ്. സാധാരണ ലഭിക്കേണ്ടത് ശരാശരി 2018.6 മില്ലിമീറ്റര്‍. കാസറഗോഡ് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മഴ 2785.7 മില്ലിമീറ്റര്‍. തൊട്ടടുത്തു 2334.5 മില്ലിമീറ്റര്‍ ലഭിച്ച കണ്ണൂര്‍ .ഏറ്റവും കുറവ് മഴ രേഖപെടുത്തിയത് തിരുവനന്തപുരം ജില്ലയിലാണ് 593 മില്ലീമീറ്റർ. എല്ലാ ജില്ലകളിലും ഇത്തവണ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് മഴയാണ് ലഭിച്ചത്.കാസറഗോഡ് ജില്ലയില്‍ 2% കുറവ് മഴ രേഖപെടുത്തിയപ്പോള്‍ പാലക്കാട്‌ 6% കുറവ്, തിരുവനന്തപുരം (30% ), ആലപ്പുഴ (29%’) കൊല്ലം ( 21%) കുറവ് എന്നിങ്ങനെയാണ് മഴ ലഭിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ദാമന്‍ ദിയുവിലാണ് ( 3148 mm).ഗോവ ( 2763.6 mm) മേഘാലയ ( 2477.2 mm), സിക്കിം ( 2000). അഞ്ചാമതായാണ് കേരളത്തിന്റെ സ്ഥാനം.1736.6 മില്ലിമീറ്റര്‍ മഴയാണ് കേരളത്തിൽ ഇത്തവണ ലഭിച്ചത്.

    Read More »
  • NEWS

    കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് ശശി തരൂര്‍ പിന്‍മാറണമെന്ന് കൊടിക്കുന്നില്‍ സുരേഷ്

    തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് ശശി തരൂര്‍ പിന്‍മാറണമെന്ന് ലോക്‌സഭാംഗം കൊടിക്കുന്നില്‍ സുരേഷ്. കേരളത്തില്‍ നിന്ന് പതിനഞ്ച് പേരുടെ പിന്തുണയുണ്ടെന്ന് തരൂര്‍ പറഞ്ഞതിന് പിന്നാലെയാണ് കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിയെ നയിക്കാന്‍ കഴിയുന്ന സംഘടനാപാടവം, പരിചയം, പ്രവര്‍ത്തകരുമായുള്ള ബന്ധം, അനുഭവ സമ്ബത്ത് ഇവയൊക്കെയാണ് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനെ നിര്‍ണയിക്കുന്ന മാനദണ്ഡം. ഇവിടെ മലയാളിയെന്നോ ഉത്തരേന്ത്യക്കാരനെന്നോ പരിഗണനയില്ല. ശശി തരൂരിനെയും മല്ലികാര്‍ജുന ഖാര്‍ഗെയും തമ്മില്‍ താരതമ്യം ചെയ്യുമ്ബോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ എന്തുകൊണ്ടും യോഗ്യന്‍ ഖാര്‍ഗെ തന്നെയാണ്. ഔദ്യോഗിക പിന്തുണ ഖാര്‍ഗെക്ക് തന്നെയായിരിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. 2005ല്‍ കര്‍ണാടക പിസിസി അധ്യക്ഷനായിരുന്നു ഖാര്‍ഗെ. കര്‍ണാടക നിയമസഭയില്‍ പിന്നീട് പ്രതിപക്ഷ നേതാവായി. 2009ല്‍ ആദ്യമായി ലോക്സഭാ അംഗം. പിന്നീട് പ്രവര്‍ത്തന മേഖല ഡല്‍ഹിയില്‍. യു.പി.എ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി. റെയില്‍ മന്ത്രാലയത്തിന്റെ അധിക ചുമതലയും വഹിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിച്ച്‌ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവായി. ഇതിനിടെയാണ്…

    Read More »
  • NEWS

    ഗുജറാത്തിൽ ‘ഗോ മാതാ രാഷ്ട്ര മാതാ’ ആംബുലന്‍സില്‍ നിന്ന് 25 കോടിയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു

    അഹമ്മദാബാദ്: ആംബുലന്‍സില്‍ നിന്ന് 25 കോടിയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു.ഗുജറാത്തിലെ അഹമ്മദാബാദ്- മുംബൈ ഹൈവേയിൽ വച്ചാണ് ആംബുലന്‍സില്‍ നിന്നും കള്ളപ്പണം കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.ആറ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന രണ്ടായിരത്തിന്റെ നോട്ടുകളുടെ 1,290 കെട്ടുകളാണ് കണ്ടെത്തിയതെന്ന്  പൊലീസ് പറഞ്ഞു.       ആംബുലന്‍സിന്റെ ഒരുഭാഗത്ത് ദിക്രി എജ്യുക്കേഷന്‍ ട്രസ്റ്റ് എന്നും മറുഭാഗത്ത് ഗോ മാതാ രാഷ്ട്ര മാതാ എന്നുമാണ് എഴുതിയിട്ടുള്ളത്.ആംബുലന്‍സ് ഡ്രൈവറെ വിശദമായി ചോദ്യം ചെയ്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

    Read More »
  • Local

    മഞ്ചേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, പൂച്ച കുറകെ ചാടിയപ്പോള്‍ കാര്‍ വെട്ടിച്ചതാണത്രേ അപകട കാരണം

    മഞ്ചേരി ആനക്കയത്ത് കാഞ്ഞമണ്ണ സർവീസ് സ്റ്റേഷനടുത്തുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഇന്നോവ കാറും ഓട്ടോയും കൂട്ടി ഇടിച്ച് ആണ് അപകടം.ആനക്കയം വള്ളിക്കാപറ്റ സ്വദേശിയായ ഹമീദ്(55), കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ഉസ്മാൻ(62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവില 9 മണിയോടെയാണ് അപകടം ഉണ്ടായത്. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും വള്ളിക്കാപറ്റയിൽ സർവീസ് നടത്തുന്ന ഓട്ടോയും ആണ് അപകടത്തിൽപെട്ടത്. മരിച്ച രണ്ട് പേരും ഓട്ടോയിൽ ഉണ്ടായിരുന്നവരാണ്. പൂച്ച കുറകെ ചാടിയപ്പോള്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. അപകടം നടന്ന ഉടനെ നാട്ടുകാർരക്ഷാപ്രവർത്തനം നടത്തിയിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മരണപെട്ട രണ്ടുപേരുടെയും മയ്യിത്തുകൾ മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

    Read More »
  • India

    രാജ്യത്തെ അഞ്ച് ഹൈക്കോടതികള്‍ക്ക് പുതിയ ചീഫ് ജസ്റ്റിസ്മാര്‍, കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി കെ വിനോദ് ചന്ദ്രൻ ബോംബെ ഹൈക്കോടതിയിലേക്ക്

    ജമ്മുകശ്മീര്‍ ഹൈക്കോടതി ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നത് സംബന്ധിച്ച ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് കൈമാറി. കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി കെ വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനും കൊളീജിയം ശുപാര്‍ശ ചെയ്തു. ജമ്മു കശ്മീര്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രെയെ അതേ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ബോംബെ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി പി ബി വരാലയെ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഒറീസ ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്വന്ത് സിംഗിനെ അതേ ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിക്കാനും കൊളീജിയം ശുപാര്‍ശ ചെയ്തു. ജസ്റ്റിസ് ജസ്വന്ത് സിങ്ങിന്‍റെ മാതൃ ഹൈക്കോടതി പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ്. ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡോ.എസ് മുരളീധറിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ്…

    Read More »
Back to top button
error: