Breaking NewsNEWS

കാബൂളില്‍ സ്‌ഫോടനം: 19 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വിദ്യാഭ്യാസകേന്ദ്രത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു.

കാബൂളിലെ ‘കാജ് എജ്യുക്കേഷന്‍ സെന്ററി’ല്‍ രാവിലെ 7.30 ഓടെയാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ നടത്തിവരികയാണ്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചുവെന്നാണ് എന്‍.ജി.ഒ ആയ അഫ്ഗാന്‍ പീസ് വാച്ച് വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം കാബൂളിന് സമീപം വാസിര്‍ അക്ബര്‍ ഖാന്‍ ഏരിയയില്‍ സ്ഫോടനം നടന്നിരുന്നു.

 

 

 

Back to top button
error: