NEWS

പന്തളത്ത് വനിതാ പോലീസ് കോൺസ്റ്റബിളിന്‍റെ മരണത്തിന് ഇടയാക്കിയ വാഹന ഉടമ കീഴടങ്ങി

പത്തനംതിട്ട:പന്തളം കുളനട സ്വദേശി ആയ വനിതാ പോലീസ് കോൺസ്റ്റബിളിന്‍റെ മരണത്തിന്
ഇടയാക്കിയ വാഹന ഉടമ കീഴടങ്ങി.
കാര്‍ ഓടിച്ച എറണാകുളം പെരുമ്പാവൂര്‍ കളമാലില്‍ വീട്ടില്‍ കെ. എം. വര്‍ഗീസ് (67) ആണ് കീഴടങ്ങിയത്. ഇയാളെ അറസ്റ്റ് ചെയ്തു.
പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെ സി പി ഒ കുളനട തണങ്ങാട്ടില്‍ സിന്‍സി പി അസീസ്(35) ആണ് കഴിഞ്ഞ ജൂലൈ 11 ന് ആറന്മുള കുളനട റോഡിൽ മെഴുവേലി കുറിയാനിപള്ളിയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.സിൻസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കാറുമായി ഇടിച്ചായിരുന്നു അപകടം.

Back to top button
error: