Breaking NewsNEWS

കലവൂരില്‍ കിടക്ക നിര്‍മ്മാണ ഫാക്ടറി കത്തിനശിച്ചു

ആലപ്പുഴ: കലവൂരില്‍ കിടക്ക നിര്‍മ്മാണ ഫാക്ടറിക്ക് തീപിടിച്ച് വന്‍നാശം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.

തൊഴിലാളികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, അഗ്നിരക്ഷാസേന എത്താന്‍ അരമണിക്കൂര്‍ വൈകിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

രണ്ട് ഏക്കറില്‍ നീണ്ടുകിടക്കന്നതാണ് ഫാക്ടറി. തീപിടുത്തില്‍ ഫാക്ടറി പൂര്‍ണമായും കത്തിയമര്‍ന്നു.

 

Back to top button
error: