Month: August 2022
-
Kerala
സിപിഐഎമ്മിന്റെ അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്, മന്ത്രിസഭയിൽ അഴിച്ചുപണി? കെ കെ ഷൈലജ മന്ത്രിയാകുമോ?
തിരുവനന്തപുരം: രണ്ട് ദിവസം നീളുന്ന സിപിഐഎമ്മിന്റെ അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ആരംഭിക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ലോകായുക്ത ഭേദഗതി, ഗവര്‍ണറുമായുള്ള തര്‍ക്കം എന്നിവയില്‍ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം വാങ്ങി മുന്നോട്ട് പോകണമെന്നാണ് നേതാക്കളുടെ നിര്‍ദേശം. കോടിയേരി ബാലകൃഷ്ണന്‍ അനാരോഗ്യത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നതിനെ സംബന്ധിച്ച അഭ്യൂഹങ്ങളുമുണ്ട്. കോടിയേരി ഒഴിയുകയാണെങ്കില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മന്ത്രി എംവി ഗോവിന്ദന്‍ മാഷിനെ പരിഗണിക്കാനാണ് സാധ്യത. 75 വയസ് എന്ന പ്രായപരിധി മാനദണ്ഡവും ഗോവിന്ദന്‍ മാഷിന് തടസമാകില്ല. അതിനാല്‍ കൂടുതല്‍ സാധ്യത ഗോവിന്ദന്‍ മാഷിനാണ്. മാര്‍ച്ചില്‍ കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ മൂന്നാമതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം പിണറായി സര്‍ക്കാരിലെ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവന്നേക്കും. വീണ ജോര്‍ജ് ഒഴിയുന്ന മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ നിയോഗിക്കാനാണ് സാധ്യത. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്…
Read More » -
Kerala
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം: മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. പുലര്‍ച്ചെ അഞ്ചു മണിയോടെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ് . ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. സംഭവത്തില്‍ ആറ് പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇവരെ തിരിച്ചറിഞ്ഞിരുന്നു. വഞ്ചിയൂരില്‍ സംഘര്‍ഷമുണ്ടാക്കിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വഞ്ചിയൂരിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റ ഇവര്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ആശുപത്രിയില്‍ നിന്ന് ഇറങ്ങി സിപിഐഎം ഓഫീസിന് കല്ലെറിയുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.
Read More » -
Kerala
പേവിഷ ബാധയ്ക്ക് സാധ്യതയുള്ള മൃഗങ്ങളുമായി ഇടപഴകുന്നവർ മുൻകൂർ വാക്സീൻ സ്വീകരിക്കണം, വൈറോളജിസ്റ്റ് ഗഗൻദീപ് കാങ്
കേരളത്തിൽ ജൂലൈവരെ 1.2 ലക്ഷം പേർക്ക് നായ്ക്കളുടെ കടിയേറ്റതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. പേവിഷബാധ ഏറ്റ് 18 പേർ മരിക്കുകയുമുണ്ടായി. ആശങ്ക ജനിപ്പിക്കുന്നതാണ് ഈ കണക്ക്. പക്ഷേ നാം ഇപ്പോഴും തെരുവ് നായ്ക്കളുടെ വിളയാട്ടത്തെക്കുറിച്ചോ പേവിഷബാധ മൂലമുള്ള മരണത്തെക്കുറിച്ചോ തരിമ്പും ജാഗരൂകരല്ല എന്നതാണ് വാസ്തവം. ഫലപ്രദമായ മുൻകരുതൽ സ്വീകരിച്ചിട്ടുമില്ല. പേവിഷ ബാധയ്ക്കെതിരായ വാക്സിനേഷനിൽ സംസ്ഥാനത്ത് നിലവിലുള്ള രീതി മാറ്റുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കണമെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഗഗൻദീപ് കാങിൻെറ വാക്കുകൾ ഈ ഘട്ടത്തിലാണ് ഏറെ പ്രസക്തമാകുന്നത്. നായ്ക്കൾ അടക്കം പേവിഷ ബാധ സാധ്യത കൂടുതലുള്ള മൃഗങ്ങളുമായി ഇടപഴകുന്നവർ മുൻകൂർ വാക്സീൻ സ്വീകരിക്കുന്നതാണ് നല്ലതെന്ന് ഗഗൻദീപ് കാങ് വ്യക്തമാക്കി. നിർഭാഗ്യവശാൽ, കടിയേറ്റ ശേഷം വാക്സീൻ നൽകുന്നതാണ് നിലവിലെ രീതി. നായ്ക്കളുടെ ആക്രമണത്തിന് ഇരയായ ശേഷം വാക്സീൻ എടുക്കുമ്പോൾ പരാജയ സാധ്യത കൂടുതലാണ്. കടിയേറ്റ സ്ഥലം, വാക്സീൻ എടുക്കുന്നതിലെ കാലതാമസം എന്നിവ ഫലപ്രാപ്തിയിൽ പ്രധാനമാണെന്നും ഗഗൻദീപ് കാങ് പറഞ്ഞു. വാക്സീൻ ഗുണനിലവാരത്തിൽ…
Read More » -
Kerala
വിഴിഞ്ഞം തുറമുഖ സമരം, വികസന വിരോധികളുടെ പൊറാട്ട് നാടകം
വി.ആർ അജിത് കുമാർ വിഴിഞ്ഞത്ത് അടുത്ത വര്‍ഷത്തോടെ കപ്പല്‍ എത്തിക്കാൻ വേണ്ടി ധൃതഗതിയിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിനിടെയാണ് തുറമുഖ നിര്‍മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സമര രംഗത്തിറങ്ങിയത്. തീരശോഷണത്തിന് ശാശ്വത പരിഹാരം, ക്യാംപുകളിൽ കഴിയുന്നവരെ വാടക നൽകി മാറ്റിപ്പാർപ്പിക്കുക, വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക, കാലാവസ്ഥാ മുന്നറിയിപ്പിൽ തൊഴിൽ നഷ്ടമാകുന്നവർക്ക് മിനിമം വേതനം, മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങി മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ അടിയന്തര പരിഹാരം സർക്കാർ ഉറപ്പു നൽകി. പക്ഷേ തുറമുഖ നിർമാണം നിർത്തിവച്ച് തീര ശേഷണത്തെക്കുറിച്ച് പഠിക്കുക എന്ന നിർദ്ദേശവുമായി സമരം കൂടുതൽ രൂക്ഷമാക്കുകയാണ് ലത്തീൻ സഭ. ഈ വിഷയത്തെക്കുറിച്ച് എഴുത്തുകാരനും സാമൂഹ്യ വിമർശകനുമായ വി.ആർ അജിത് കുമാർ എഴുതുന്നു. ലാറ്റിന്‍ കാതലിക് ആര്‍ച്ച്ഡയസിൻ്റെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള സമരം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാലാണ് നടക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. മതങ്ങളുടെയും ജാതികളുടെയും വോട്ടുബാങ്കുകള്‍ക്കു മുന്നില്‍ നിരന്തരം മുട്ടുമടക്കിയാല്‍ നാട്ടില്‍ ഒരു വികസനവും…
Read More » -
Crime
ബംഗളുരുവിലെ താമസസ്ഥലത്ത് മലയാളിയായ ഇരുപത്തൊന്നുകാരന്‍ മരിച്ച നിലയില്‍
ബംഗളുരു: ഇരുപത്തൊന്നുകാരനായ മലയാളി യുവാവിനെ ബംഗളുരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി ചൊക്ലി മേക്കുന്ന് ചേറ്റുകുഴിയില്‍ ചന്ദ്രന്റെയും ആനന്ദവല്ലിയുടെയും മകന്‍ അശ്വന്ത് ആണ് മരിച്ചത്. ബംഗളുരുവിലെ എച്ച്.എസ്.ആര്‍. ലേഔട്ടിലെ താമസസ്ഥലത്താണ് അശ്വന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ട് മാസത്തോളമായി ബൊമ്മനഹള്ളിയിലെ സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ആത്മഹത്യയാണെന്നാണ് നിഗമനം. മൃതദേഹം സെയ്ന്റ് ജോണ്‍സ് ആശുപത്രി മോര്‍ച്ചറിയില്‍. ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും. സഹോദരി: പരേതയായ ആതിര.
Read More » -
Crime
അമ്മയെന്ന് പച്ചകുത്തിയ വിരല്‍കൊണ്ടുതന്നെ കഴുത്തുഞെരിച്ചും തലയ്ക്കടിച്ചും മൃഗീയമായി അമ്മയെ കൊന്നു; ചോരക്കറയുമായി പോലീസ് സ്‌റ്റേഷനിലെത്തി കുത്തിയിരുന്നു: പ്രകോപനമായത് വീടുവിറ്റ പണം
കൊടകര (തൃശൂര്‍): വീട്ടമ്മയെ മകന്‍ കൊലപ്പെടുത്തിയ സംഭവത്തിനിടയാക്കിയത് വീടുവിറ്റ പണത്തെ സംബന്ധിച്ചുള്ള തര്‍ക്കമെന്നു പോലീസ്. കിഴക്കേ കോടാലി കൊള്ളിക്കുന്നില്‍ വാടകയ്ക്കു താമസിക്കുന്ന ഉപ്പുഴി വീട്ടില്‍ ശോഭന (54) ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മയെ കഴുത്തുഞെരിച്ചും ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ചുമാണ് പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. താളൂപ്പാടത്തെ ഇവരുടെ 11 സെന്റ് ഭൂമിയും വീടും എട്ടു ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു. ഇതില്‍ രണ്ടരലക്ഷം രൂപ വിഷ്ണുവിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു. ഈ തുക പിന്നീട് ശോഭന സ്വന്തം പേരിലേക്ക് മാറ്റിയതാണ് വിഷ്ണുവിനെ പ്രകോപിപ്പിച്ചത്. ഇതേചൊല്ലി വീട്ടില്‍ വന്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടെ വിഷ്ണു കഴുത്ത് ഞെരിച്ചതോടെ ശോഭ ബോധരഹിതയായി വീണെന്നും ഇതിനുശേഷം മരണം ഉറപ്പിക്കാന്‍ തലയില്‍ ഗാസ് സിലിണ്ടര്‍ കൊണ്ടടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വീടു വില്‍ക്കുംമുമ്പ് വിഷ്ണു അമ്മയുമായി വളരെ അടുപ്പത്തിലായിരുന്നു. വിഷ്ണുവിന്റെ കൈവിരലില്‍ പച്ചകുത്തിയിരുന്നത് അമ്മ എന്നായിരുന്നു. മകനും അമ്മയും തമ്മില്‍…
Read More » -
Crime
യുവതിയെ പെട്രോളൊഴിച്ച് ആക്രമിച്ച് കവര്‍ന്ന ബാഗ് ഭര്‍ത്താവിന്റെ വീടിന്റെ സിറ്റൗട്ടില്‍ കണ്ടെത്തി
അടൂര്‍: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായ യുവതിയെ ആക്രമിച്ച് കവര്‍ന്ന പണമടങ്ങിയ ബാഗ് ഭര്‍ത്താവിന്റെ വീട്ടിലെ സിറ്റൗട്ടില്‍നിന്നു കണ്ടെത്തി. ചാരുംമൂട് പേരൂര്‍ കാരായ്മയില്‍ അശ്വതി(27)യെ ആക്രമിച്ച് തലയില്‍ പെട്രോളൊഴിച്ച ശേഷം കവര്‍ന്ന ബാഗാണ് ഭര്‍ത്താവ് തെങ്ങമം നടേശേരില്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ, കൃഷ്ണ കുമാറിന്റെ ബന്ധുക്കള്‍ വിവരം അറിയിച്ചതനുസരിച്ചാണ് പോലീസ് വീട്ടിലെത്തി സിറ്റൗട്ടില്‍ നിന്ന് ബാഗ് കണ്ടെടുത്തത്. കളക്ഷന്‍ പണത്തിനു പുറമേ ടാബ്, ഫോണ്‍, മറ്റ് രേഖകള്‍ എന്നിവയടങ്ങിയ ബാഗാണ് യുവതിയുടെ ഭര്‍ത്താവും പ്രതികളും ചേര്‍ന്ന് കവര്‍ന്നത്. കളക്ഷനായി സ്‌കൂട്ടറില്‍ വന്ന അശ്വതിയെ വ്യാഴാഴ്ച െവെകിട്ട് 6.50 ന് തടഞ്ഞുനിര്‍ത്തി കുപ്പിയില്‍ കരുതിയ പെട്രോള്‍ തലയില്‍ ഒഴിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പണമടങ്ങിയ ബാഗ് ഉള്‍പ്പെടെയുള്ളവ െകെവശപ്പെടുത്തിയ ശേഷം തൊട്ടടുത്ത പറമ്പില്‍ കൊണ്ട് മര്‍ദ്ദിച്ചുവെന്നുമാണ് കേസ്. ഭര്‍ത്താവും സുഹൃത്തുക്കളുമാണ് ആക്രമണത്തിന് പിന്നിലെന്ന് യുവതി പോലീസിനു മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് ബാഗ്…
Read More » -
Crime
അടിയന്തരഘട്ടങ്ങളിലായി അയല്‍വാസിക്ക് പത്തുലക്ഷം കടം നല്‍കി; വിവാഹത്തിനായി തിരിച്ചു ചോദിച്ചപ്പോള്‍ സംസാരിക്കാന്‍ വിളിച്ചുവരുത്തി മകളെ മര്‍ദിച്ചു; യുവാവ് അറസ്റ്റില്‍, സഹോദരിയും പ്രതി
പത്തനംതിട്ട: കടം നല്‍കിയ പണം വിവാഹ ആവശ്യത്തിനായി മടക്കിച്ചോദിച്ചതിന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഒപ്പമുണ്ടായിരുന്ന മകളെ മര്‍ദിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കോയിപ്രം നെല്ലിമല െതെപ്പറമ്പില്‍ ജോഷി ജോണ്‍ (26) ആണ് അറസ്റ്റിലായത്. ജോഷിയുടെ സഹോദരിയും കേസില്‍ രണ്ടാം പ്രതിയാണ്. നെല്ലിമല കുന്നത്തുംകര സ്വദേശിനിയെ ഇരുവരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. ശനിയാഴ്ച രാത്രി ഏഴരയ്ക്ക് പ്രതികളുടെ വീട്ടിലാണ് സംഭവം. പ്രതികളും മര്‍ദനമേറ്റ യുവതിയുടെ കുടുംബവും അയല്‍വാസികളാണ്. ജോഷിയുടെ പിതാവ് ജോണ്‍ പലതവണയായി യുവതിയുടെ അച്ഛനില്‍നിന്നു പത്ത് ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ജോണിന്റെ ഇളയ മകന് അപകടം സംഭവിച്ചപ്പോഴും പിന്നീട് വീടുപണി നടന്ന സമയത്തുമായാണ് പത്തു ലക്ഷം രൂപ കടം നല്‍കിയത്. മകളുടെ കല്യാണത്തിനായി സൂക്ഷിച്ചിരുന്ന തുകയാണ് യുവതിയുടെ അച്ഛന്‍ പ്രതിയുടെ അച്ഛന് കടമായി നല്‍കിയത്. ഇതില്‍ 3,80,000 തിരികെ നല്‍കിയിരുന്നു. മകളുടെ വിവാഹം ഉറപ്പിച്ചതിനെത്തുടര്‍ന്ന് പിതാവ് കടം നല്‍കിയ ബാക്കി തുക തിരികെ ചോദിച്ചു. ഈ ഘട്ടത്തില്‍ പണത്തിന്റെ കാര്യം സംസാരിക്കാന്‍…
Read More » -
Crime
ബസ് യാത്രയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അപമാനിച്ച ക്ലീനര്‍ അറസ്റ്റില്‍
എരുമേലി: യാത്രക്കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് ക്ലീനര്‍ അറസ്റ്റില്‍. വെള്ളാവൂര്‍ ചെറുവള്ളി അടാമറ്റം ഭാഗത്ത് തോപ്പില്‍പാതവീട്ടില്‍ ടി.കെ. അച്ചുമോനെയാ(24)ണ് എരുമേലി പോലീസ് അറസ്റ്റു ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിക്കുനേരേ െലെംഗിക അതിക്രമം നടത്തിയതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. റാന്നി-എരുമേലി റൂട്ടില്‍ ഓടുന്ന ബസില്‍ ക്ലീനറായി ജോലി ചെയ്യുകയാണ് അച്ചുമോന്‍. ഇതേ ബസില്‍ യാത്രചെയ്തിരുന്ന വിദ്യാര്‍ഥിനിക്കുനേരയാണ് ഇയാള്‍ അതിക്രമം നടത്തിയത്. എരുമേലി സ്‌റ്റേഷന്‍ എസ്.എച്ച്.ഒ: വി.വി. അനില്‍കുമാര്‍, എസ്.ഐമാരായ എം.എസ്. അനീഷ്, അബ്ദുള്‍ അസീസ്, എ.എസ്.ഐ: ഷീനാ മാത്യു, സി.പി.ഒമാരായ ഷാജി ജോസഫ്, എം.കെ. കൃപാ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Read More » -
Crime
‘വളക്കാപ്പ്’ ചടങ്ങ് നടത്താന്‍ ഭാര്യ നിർബന്ധിച്ചു, ഭർത്താവ് 7 മാസം ഗര്‍ഭിണിയായ ഭാര്യയെ അടിച്ചുകൊന്നു
‘വളക്കാപ്പ്’ ചടങ്ങ് നടത്താന്‍ പറഞ്ഞതിന് ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയെ അടിച്ചുകൊന്ന് ഭര്‍ത്താവ്. തമിഴ്നാട് ഗൂഡല്ലൂര്‍ ജില്ലയിലെ വൃന്ദാചലത്തിലാണ് സംഭവം. 20കാരനായ ഭര്‍ത്താവ് അര്‍പുതരാജാണ് 18കാരിയായ ഭാര്യയെ വലിയ തവി കൊണ്ട് അടിച്ചും ഇടിച്ചും കൊന്നത്. സംഭവത്തില്‍ അര്‍പുതരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അര്‍പുതരാജ് അയല്‍പ്രദേശത്ത് നിന്നുമാണ് ബേക്കറിയില്‍ ജോലി ചെയ്യുന്ന 18കാരിയായ ശക്തിയെ വിവാഹം കഴിക്കുന്നത്. ഗര്‍ഭിണിയായതോടെ ശക്തി സ്വന്തം ഭവനത്തിലേക്ക് പോയി. ഏഴാം മാസം ആയപ്പോള്‍ ‘വളക്കാപ്പ്’ ചടങ്ങ് നടത്തണമെന്ന് യുവതി ഭര്‍ത്താവിനോട് പറഞ്ഞു. എന്നാല്‍ കയ്യിൽ പണമില്ലാത്തതു മൂലം അര്‍പുതരാജ് പല പല തടസ്സവാദങ്ങൾ പറഞ്ഞു. കഴിഞ്ഞദിവസം ഭര്‍ത്താവ് തന്നെ കാണാൻ വീട്ടിലെത്തിയപ്പോഴും ശക്തി ആവശ്യം ആവര്‍ത്തിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും യുവാവ് അവിടെയുണ്ടായിരുന്ന വലിയൊരു തവിയെടുത്ത് ശക്തിയുടെ തലയ്ക്ക് ആഞ്ഞടിക്കുകയും മുഖത്തും കഴുത്തിലും പലതവണ ശക്തിയായി ഇടിക്കുകയും ചെയ്തു. ഈ സമയം ശക്തിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. ആക്രമണ ശേഷം…
Read More »