Month: August 2022

  • Kerala

    അമിത് ഷായെ മാത്രമല്ല ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരെയെല്ലാം ക്ഷണിച്ചു, വിശദീകരണവുമായി സര്‍ക്കാര്‍

    നെഹ്റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചത് പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനിടെ വിശദീകരണവുമായി സര്‍ക്കാര്‍. അമിത് ഷായെ മാത്രമല്ല ക്ഷണിച്ചതെന്നും ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരെ ഒട്ടാകെ ക്ഷണിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു. സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കുന്നുണ്ട്. കേരളമാണ് യോഗത്തിന് അധ്യക്ഷത വഹിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൗണ്‍സില്‍ യോഗം കോവളത്ത് നടക്കുന്നുണ്ട്. നാലിന് പുന്നമടക്കായലില്‍ നടക്കുന്ന ജലോത്സവം കാണാന്‍ ഈ പരിപാടിയില്‍ പങ്കെുടുക്കുന്നവരയെല്ലാം ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ അമിത് ഷായടക്കം എല്ലാ  പ്രമുഖരുമുണ്ടാകും. യോഗത്തിലെത്തുന്നവര്‍ക്കായി സാംസ്‌കാരിക പരിപാടിയും നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. നെഹ്റു ട്രോഫി വള്ളംകളിക്ക് അമിത്ഷായെ ക്ഷണിച്ചതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. സി പി എമ്മും ബി ജെ പിയും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെ തെളിവാണ് അമിത് ഷായെ ക്ഷണിച്ചതിലൂടെ വ്യക്തമായതെന്ന് സതീശന്‍ പറഞ്ഞു. അമിത് ഷായെ…

    Read More »
  • Health

    പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം മരുന്നുകളുടെ സഹായമില്ലാതെ, കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയൊക്കെ

    പ്രതിരോധശേഷി കുറഞ്ഞാല്‍ രോഗങ്ങൾ പിടിപ്പെടാന്‍ സാധ്യത കൂടുതലാണ്. പ്രതിരോധശേഷി മരുന്നുകളുടെ സഹായമില്ലാതെ നന്നായി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ചില സിട്രസ് പഴങ്ങള്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. കൂടാതെ ഇലക്കറികള്‍, പച്ചക്കറികള്‍, തൈര്, തേങ്ങാ വെള്ളം എന്നിവയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. എങ്കിലും ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ സിട്രസ് പഴങ്ങളാണ്. നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളാണ് സിട്രസ് പഴങ്ങള്‍. ഇവയില്‍ വൈറ്റമിന്‍ സി ധാരാളമായി ഉണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിനാണ് ഇത്. പച്ചക്കറികളായ കാരറ്റ്, മധുരക്കിഴങ്, കോളിഫ്ലവര്‍, തക്കാളി, കുരുമുളക്, ശതാവരി എന്നിവയിലൊക്കെ ധാരാളം വൈറ്റമിനുകളും മിനറല്‍സുകളും അടങ്ങിയിരിക്കുന്നു. കൂടാതെ ഇലക്കറികളായ ചീര, മല്ലിയില, കറിവേപ്പില, മുരിങ്ങയില എന്നിവയില്‍ ഇരുമ്പ്, വിറ്റാമിന്‍എ, ഇ, സി, എന്നിവയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവയും പ്രതിരോധ ശേഷി കൂട്ടും.

    Read More »
  • India

    അതീവ സുന്ദരി, ഗ്ലാമർ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് 51ലും രമ്യാ കൃഷ്ണൻ

    ഇന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളാണ് രമ്യാ കൃഷ്ണൻ. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ നായിക താരമായി തിളങ്ങിയ രമ്യാ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 200 ലേറെ ചിത്രങ്ങളിൽ അഭിനയിച്ച് ഉയരങ്ങൾ കീഴടക്കി. അതിനുശേഷം സഹനടിയായും സ്വഭാവ നടിയായും അമ്മയായും ശക്തമായ വേഷങ്ങൾ ചെയ്തു. പിന്നീട് ബാഹുബലി, പടയപ്പ തുടങ്ങിയ വമ്പൻ സിനിമകളിൽ പല വലിയ വേഷങ്ങളും ഈ നടിയെ തേടിയെത്തി. അൻപത്തിയൊന്നാം വയസ്സിലും ശരീരസൗന്ദര്യവും സ്റ്റൈലും ഫാഷൻ സെൻസും കാത്തുസൂക്ഷിക്കുന്ന നടി കൂടിയാണ് രമ്യ കൃഷ്ണൻ. ഇപ്പോഴിതാ സാരിയിൽ ഗ്ലാമറസായി കാണപ്പെടുന്ന രമ്യ കൃഷ്ണന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ‘ജയിലർ’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രമ്യാ കൃഷ്ണൻ ഇപ്പോൾ ഈ സിനിമയുടെ ചിത്രീകരണത്തിനായി ചെന്നൈയിലാണ്. സിനിമകൾക്ക് പുറമെ ടെലിവിഷൻ ഷോകളിലും വെബ് സീരീസുകളിലും പ്രത്യക്ഷപ്പെട്ട് പ്രതിഭ തെളിയിക്കുകയും പ്രേക്ഷക പ്രീതി നേടുകയും ചെയ്ത നടിയാണ്…

    Read More »
  • Crime

    ഒന്നും രണ്ടുമല്ല 60 കുത്ത്; അമ്മാവനെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

    കെയ്‌റോ: കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് അമ്മാവനെ കുത്തിക്കൊലപ്പെടുത്തി യുവാവ്. ഈജിപ്തിലാണ് സംഭവം. 60കാരനായ ഈജിപ്ത് സ്വദേശിയെ മകളുടെ പ്രതിശ്രുത വരന്‍ കൂടിയായ യുവാവാണ് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മധ്യവയസ്‌കന്റെ നെഞ്ചിലും കഴുത്തിലും വയറ്റിലുമടക്കം 60 തവണ കുത്തേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തേറ്റാണ് ഇയാള്‍ മരിച്ചത്. കൊലപാതകത്തെ തുടര്‍ന്ന് ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രതിയായ യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തു. കൃത്യത്തിന് പിന്നാലെ യുവാവും വഴക്കില്‍ ഉള്‍പ്പെടെ മറ്റ് 11 പേരും അറസ്റ്റിലായി.

    Read More »
  • Crime

    ഇന്ത്യൻ പാസ്പോര്‍ട്ടിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച നാല് ബംഗ്ലാദേശി പൗരൻമാര്‍ കൊച്ചിയിൽ പിടിയിൽ

    കൊച്ചി: ഇന്ത്യൻ പൗരന്മാരെന്ന വ്യാജേന പാസ്പോർട്ട് തരപ്പെടുത്തി വിദേശത്തേക്ക് കടക്കാനെത്തിയ നാല് ബംഗ്ലാദേശികളെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. എയർ ഇന്ത്യയുടെ ഷാർജ വിമാനത്തിൽ പോകാനെത്തിയ സമീർ റോയ്, റോയ് അരു, റോയ് അനികത് , നിമൈദാസ് എന്നിവരാണ് പിടിയിലായത് .ഇവരിൽ രണ്ട് പേർ മധ്യപ്രദേശുകാരെന്ന വ്യാജേനയും ഒരാൾ ഗുജറാത്ത് സ്വദേശിയെന്ന വ്യാജേനയും മറ്റൊരാൾ പശ്ചിമ ബംഗാൾ സ്വദേശിയെന്ന വ്യാജേനയുമാണ് പാസ്പോർട്ട് തരപ്പെടുത്തിയത്. ഇവരുടെ പാസ്പോർട്ടിൽ കൂടുതൽ പരിശോധനകൾ നടത്തുകയാണെന്ന് നെടുമ്പാശ്ശേരി പൊലീസ് വ്യക്തമാക്കി. പാസ് പോർട്ട് ഒറിജിനൽ ആണെന്നും വ്യാജ വിവരങ്ങൾ നൽകിയാണ് ഇത് തരപ്പെടുത്തിയത് എന്നുമാണ് കരുതുന്നത്. ബംഗ്ലാദേശിൽ നിന്നുള്ളവർക്ക് ഗൾഫിലെ പല ജോലികൾക്കും പരിഗണന ലഭിക്കാറില്ല. ഇതേത്തുടർന്നാണ് ഇവരെ ഇന്ത്യയിലെത്തിച്ച് ഗൾഫിലേക്ക് എത്തിക്കുന്നത്. യാത്ര ചെയ്യാനെത്തിയ നാൽവർ സംഘത്തിൽ സമീർ റോയ് വ്യാജമേൽ വിലാസത്തിൽ പാസ്പോർട്ട് എടുത്തയാളാണെന്ന സംശയം പാസ്പോർട്ട് ഓഫീസിൽ നിന്ന് എമിഗ്രേഷനിലേക്ക് അറിയിച്ചിരുന്നു. ഇതേതുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് മൂവരും ഇത്തരത്തിൽ പാസ്പോർട്ട്…

    Read More »
  • Crime

    ഇന്‍സ്റ്റഗ്രാമിലൂടെ കൈക്കലാക്കിയ നഗ്നഫോട്ടോകളും വീഡിയോയും പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു, പിന്നീട് പണം ആവശ്യപ്പെട്ടു; ഒടുവില്‍ കുടുങ്ങി

    മലപ്പുറം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്‌നഫോട്ടോകളും വീഡിയോയും കൈക്കലാക്കി പീഡിപ്പിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പുനലാൽ ചക്കിപ്പാറ സ്വദേശി ലെനിൻ രാജ് ഭവനിൽ ഷുഹൈബ് (23) നെയാണ് നിലമ്പൂർ പോലീസ് ഇൻസ്‌പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്‌നഫോട്ടോകളും, വീഡിയോയും കൈക്കലാക്കിയ പ്രതി ഇവ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയും പണം തട്ടിയെടുക്കാനും ശ്രമിക്കുകയായിരുന്നു. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വിവാഹിതനായ യുവാവ് യുവതിയെ പരിചയപ്പെട്ടത്. യുവതിയുമായി അടുപ്പത്തിയായ പ്രതി പിന്നീട് ഇവരുടെ നഗ്‌നഫോട്ടോകളും വീഡിയോയും കൈക്കലാക്കുകയായിരുന്നു. ഇവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൂന്നു മാസം മുൻപ് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി ഇയാള്‍ യുവതിയെ പീഡിപ്പിച്ചു. പിന്നീട് പണം ആവശ്യപ്പെട്ടും ഭീഷണി തുടർന്നു. ഇതോടെ യുവതി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം കേസ്സ്…

    Read More »
  • Kerala

    ബഫര്‍സോണ്‍ വിഷയം: സംസ്ഥാന സര്‍ക്കാരിനെയും വനംവകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് താമരശ്ശേരി രൂപതയുടെ ഇടയലേഖനം

    കോഴിക്കോട്: ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്കകള്‍ പങ്കുവെച്ച് സംസ്ഥാന സര്‍ക്കാരിനെയും വനംവകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് താമരശ്ശേരി രൂപതയുടെ ഇടയലേഖനം. താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലാണ് ഇടയലേഖനം ഇറക്കിയിരിക്കുന്നത്. ഈ ഇടയലേഖനം താമരശ്ശേരി രൂപതയുടെ കീഴിലുള്ള കത്തോലിക്ക പള്ളികളില്‍ ഇന്ന് കുര്‍ബ്ബാന മദ്ധ്യേ വായിക്കും. ഗ്രീക്ക് കൊട്ടാരസദസ്സില്‍ നേര്‍ത്ത ഒരു മുടിയില്‍ തൂക്കിയിട്ട് വാളിന്റെ ചുവട്ടിലിരുന്ന ഡെമോക്ലീസിന്റെ അവസ്ഥയാണ് ഇന്ന് ബഫര്‍ സോണിലൂടെ മലയോര കര്‍ഷക ജനത അനുഭവിക്കുന്നതെന്ന് പറഞ്ഞാണ് ഇടയലേഖനം തുടങ്ങുന്നത്. ബഫര്‍സോണ്‍ വിഷയത്തില്‍ ജനസമൂഹത്തിന്റെ സംരക്ഷണമാണ് ബന്ധപ്പെട്ടവര്‍ ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും വനത്തിനും, വന്യമൃഗങ്ങള്‍ക്കും സര്‍ക്കാര്‍ വക ഉദ്യാനങ്ങള്‍ക്കും സംരക്ഷണം നല്കി സ്വന്തമായി ഉണ്ടായിരുന്ന കിടപ്പാടം വിറ്റ്, മതിയായ രേഖകളോടെ നമ്മുടെ പിതാമഹന്മാര്‍ വിലകൊടുത്ത് സമ്പാദിച്ച മണ്ണില്‍ നിന്നും നമ്മെ കുടിയിറക്കുവാനുള്ള കുടിലബുദ്ധിയാണ് അതിന്റെ പിന്നിലെന്ന് സാമാന്യ ബോധമുള്ള എല്ലാവര്‍ക്കും മനസ്സിലാവുമെന്നും ഇടയലേഖനത്തില്‍ പറയുന്നു. സമരപരമ്പരകളുടെ ഫലമായി സര്‍ക്കാര്‍ കേവലം ഒരു റിവ്യൂ ഹരജി നല്കുവാന്‍ തയ്യാറായി എങ്കിലും,…

    Read More »
  • Crime

    സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ആക്രമണം: പ്രതികളെ തിരിച്ചറിഞ്ഞു; ആക്രമണം നടത്തിയത് എബിവിപി പ്രവര്‍ത്തകരെന്ന് പോലീസ്

    തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുലര്‍ച്ചെ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനേ നേരെ ആക്രമണം നടത്തിയവരെ പൊലീസ് തിരിച്ചറിഞ്ഞു. സിപിഎം ഓഫീസിന് നേരെ കല്ലെറിഞ്ഞത് എബിവിപി പ്രവര്‍ത്തകരാണെന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഇതില്‍ ആറ് പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. സിസിടിവിയിൽ നിന്ന് ആണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൂന്നുപേർ ആറ്റുകാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിന് നേകെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി. വഞ്ചിയൂര്‍ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായാണ് ആക്രമണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. എൽഡിഎഫ് മേഖലാ ജാഥ കടന്നുപോകുന്നതിനിടെ റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗൺസിലര്‍ ഗായത്രി ബാബുവിന് എംബിവിപിക്കാര്‍ നിവേദനം നൽകിയതിനെച്ചൊല്ലിയായിരുന്നു വഞ്ചിയൂരില്‍ എബിവിപി സിപിഎം സംഘര്‍ഷം നടന്നത്. സംഘര്‍ഷത്തിന് പിന്നാലെ എബിവിപി സംസ്ഥാന…

    Read More »
  • Kerala

    റോഡിലെ കുഴിയില്‍ വീണ് വീട്ടമ്മയുടെ കാലൊടിഞ്ഞ സംഭവം: കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്

    കൊച്ചി: കുഴിയിൽ വീണ് വീട്ടമ്മയുടെ കാലുകൾ ഒടിഞ്ഞ സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. 2022 ഏപ്രിൽ 7 ന് രാത്രി ഹൈക്കോടതി ജംഗ്ഷന് സമീപം എബ്രഹാം മാടമാക്കൽ റോഡിലെ കുഴിയിൽ വീണ് പ്രമീള എന്ന വീട്ടമ്മയുടെ രണ്ട് കാലുകൾക്കും പൊട്ടലുണ്ടായ സംഭവത്തിൽ തിരിച്ചറിയാവുന്ന കുറ്റം നടന്നതായി വ്യക്തമായ സാഹചര്യത്തിലാണ് ആവശ്യമായ വകുപ്പുകൾ ചേർത്ത് കേസെടുത്ത് അന്വഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ പൊലീസിന് ഉത്തരവ് നൽകിയത്. ഇത് സംബന്ധിച്ച് തുടർ നിയമ നടപടികൾ സ്വീകരിക്കാനുള്ള നിർദ്ദേശം ബന്ധപ്പെട്ട സ്റ്റേഷൻ ഹuസ് ഓഫീസർക്ക് നൽകണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകി. പരാതിയിൽ പറയുന്ന റോഡിലെ പ്രവൃത്തികൾ നടത്തുന്നത് കൊച്ചിൻ സ്മാർട്ട് മിഷനാണെന്നും അവരാണ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതെന്നും നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പരാതിയിൽ പറയുന്ന കുഴികൾ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നിർമ്മിച്ചതാണെന്ന് കൊച്ചിൻ സ്മാർട്ട് മിഷൻ അറിയിച്ചു. കുഴികളിൽ ഗ്രേറ്റിംഗ്…

    Read More »
  • Crime

    തനിച്ചുതാമസിക്കുന്ന വീട്ടമ്മ വീടിനുള്ളില്‍ മരിച്ചനിലയില്‍

    ചെങ്ങന്നൂര്‍: തനിച്ചുതാമസിക്കുന്ന വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അരീക്കര മലയുടെ പടിഞ്ഞാറേതി ല്‍ പരേതനായ യശോധരന്റെ ഭാര്യ രാധാമണി (56) യാണ് മരിച്ചത്. രാവിലെ വാതില്‍ തുറക്കാതെ വന്നതിനെത്തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍തന്നെ പോലീസില്‍ അറിയിച്ചു. മേല്‍നടപടികള്‍ സ്വീകരിച്ചു. മക്കള്‍: ജിബിന്‍ (മനു), പരേതനായ നിഥിന്‍.  

    Read More »
Back to top button
error: