ഇറാന്റെ പക്കല്‍ ഇപ്പോഴും 40 ശതമാനം ഡ്രോണുകളും 60 ശതമാനം മിസൈല്‍ ലോഞ്ചറുകളും; ഹോര്‍മൂസ് അടഞ്ഞു കിടക്കും; ഏറ്റവും പുതിയ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്; വെടിനിര്‍ത്തല്‍ ലാക്കാക്കി ആയുധങ്ങളുടെ വീണ്ടെടുപ്പ്

ന്യൂയോര്‍ക്ക്: ഇറാന്റെ പക്കല്‍ ഇപ്പോഴും അറ്റാക്ക് ഡ്രോണുകളുടെ ഏകദേശം 40 ശതമാനവും മിസൈല്‍ ലോഞ്ചറുകളുടെ 60 ശതമാനത്തിലധികവും അവശേഷിക്കുന്നെന്ന് അമേരിക്കന്‍ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ കണക്ക്. ഇന്റലിജന്‍സ് സോഴ്‌സുകളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന് ഭീഷണി ഉയര്‍ത്താന്‍ ഇത് ധാരാളമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇറാന്‍ വീണ്ടും പാത അടച്ചതോടെ കടുത്ത പ്രതിസന്ധി ഉടലെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരുപക്ഷവും തമ്മിലുള്ള സംഘര്‍ഷം എട്ട് ആഴ്ച പിന്നിട്ടു. ‘ഞങ്ങള്‍ പൂര്‍ണ്ണ സജ്ജരാണ്. അവര്‍ ചെറിയൊരു തെറ്റ് പോലും ചെയ്താല്‍, ഞങ്ങള്‍ ശക്തമായി പ്രതികരിക്കു’മെന്നാണ് വെടി നിര്‍ത്തല്‍ കരാറിനിടയിലും ഇറാന്റെ നിലപാട്.
ആഴ്ചകള്‍ നീണ്ട യുദ്ധത്തിന് ശേഷവും ഇറാന്റെ പക്കല്‍ യുദ്ധത്തിന് മുമ്പുണ്ടായിരുന്ന ഡ്രോണ്‍ ശേഖരത്തിന്റെ ഏകദേശം 40 ശതമാനം അവശേഷിക്കുന്നുണ്ടെന്ന് അമേരിക്കന്‍ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നു. കേടുപറ്റിയവയും ആക്രമണത്തില്‍ വിവിധ നിലയങ്ങള്‍ക്കുള്ളില്‍ പെട്ടുപോയവയും വീണ്ടെടുക്കുമ്പോള്‍ യുദ്ധത്തിന് മുമ്പുണ്ടായിരുന്ന ഡ്രോണ്‍ ശേഖരത്തിന്റെ 70 ശതമാനംവയൊകും ഇതെന്നും യുഎസ് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇറാന്‍ ഇപ്പോഴും ഗണ്യമായ മിസൈല്‍ ശേഷി നിലനിര്‍ത്തുന്നുണ്ട്. വെടിനിര്‍ത്തല്‍ സമയത്ത്, അവരുടെ മിസൈല്‍ ലോഞ്ചറുകളുടെ പകുതിയോളം ലഭ്യമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍, ഗുഹകളിലും ബങ്കറുകളിലും സൂക്ഷിച്ചിരുന്ന നൂറോളം സംവിധാനങ്ങള്‍ അവര്‍ വീണ്ടെടുത്തു. ഇതോടെ അവരുടെ മിസൈല്‍ ലോഞ്ചറുകളുടെ പ്രവര്‍ത്തനശേഷി യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിന്റെ ഏകദേശം 60 ശതമാനമായി ഉയര്‍ന്നു.
”വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ എങ്ങനെ കലാശിക്കുമെന്ന് വ്യക്തമല്ല. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്, ഇറാന്‍ അതിന്റെ ആണവായുധങ്ങള്‍ പരീക്ഷിച്ചു കഴിഞ്ഞു. അതിന്റെ പേരാണ് ഹോര്‍മുസ് കടലിടുക്ക്. അതിന്റെ പ്രഹരശേഷി അനന്തമാണ്’- റഷ്യന്‍ മുന്‍ പ്രസിഡന്റും രാജ്യത്തെ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ദിമിത്രി മെദ്വദേവ് കഴിഞ്ഞ ആഴ്ച സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇറാന്റെ ആയുധശേഖരത്തിന്റെ കൃത്യമായ അളവിനെക്കുറിച്ച് ഇപ്പോഴും അനിശ്ചിതത്വമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു; രഹസ്യാന്വേഷണ വിലയിരുത്തലുകള്‍ അവരുടെ ശേഷിയെക്കുറിച്ച് ഏകദേശ കണക്കുകള്‍ മാത്രമാണ് നല്‍കുന്നത്. എന്നിരുന്നാലും, തങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമുദ്ര ഗതാഗതം തടസ്സപ്പെടുത്താന്‍ ആവശ്യമായ സൈനിക ശേഷി ഇറാന്‍ നിലനിര്‍ത്തുന്നുണ്ടെന്ന കാര്യത്തില്‍ പൊതുവായ യോജിപ്പുണ്ട്.
കഴിഞ്ഞ ജൂണില്‍, അമേരിക്കയും ചേര്‍ന്നുകൊണ്ട് ഇസ്രായേല്‍ ഇറാന്റെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി സൈനിക നീക്കം നടത്തിയപ്പോള്‍ ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുന്നതില്‍നിന്ന് ഇറാന്‍ പിന്മാറിയിരുന്നു.
കടലിടുക്ക് ഉപരോധിക്കുന്നത് കൂടുതല്‍ രാജ്യങ്ങളെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴച്ചേക്കുമെന്ന് ഭയപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ജാഗ്രതയോടെയുള്ള സമീപനമാണ് ആ തീരുമാനത്തിന് പിന്നിലെന്ന് മുന്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥനായ സിട്രിനോവിച്ച് പറഞ്ഞു.
നിലവിലെ യുദ്ധത്തിന്റെ ഒന്നാം ദിവസം തന്നെ ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടു. അമേരിക്കന്‍, ഇസ്രായേല്‍ ലക്ഷ്യങ്ങള്‍ തങ്ങള്‍ കരുതിയതിലും വളരെ വിശാലമാണെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്ക് മനസിലാക്കി കൊടുത്ത സംഭവവികാസമായിരുന്നു അത്.
ഹോര്‍മുസ് ഉപരോധം ഇത് ആദ്യമല്ല
ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നത് ഇത് ആദ്യമായല്ല. 1980-കളില്‍ ഇറാഖുമായുള്ള സംഘര്‍ഷത്തിനിടെ ഇറാന്‍ കടലിടുക്കിലും പേര്‍ഷ്യന്‍ ഗള്‍ഫിന്റെ ഭാഗങ്ങളിലും മൈനുകള്‍ വിതറിയിരുന്നു. എന്നിരുന്നാലും, മൈനുകള്‍ ഉപയോഗിച്ചുള്ള യുദ്ധം വലിയ അപകടസാധ്യതകള്‍ നിറഞ്ഞതാണ്. അതിനാല്‍, തുടര്‍ന്നുള്ള പതിറ്റാണ്ടുകളില്‍ വാണിജ്യ-സൈനിക സമുദ്ര ഗതാഗതത്തിന് ഭീഷണി ഉയര്‍ത്താന്‍ ഇറാന്‍ കൂടുതലായി മിസൈല്‍, ഡ്രോണ്‍ സാങ്കേതികവിദ്യകളെയാണ് ആശ്രയിക്കുന്നത്.
#Iran, #USA, #MiddleEastCrisis, #StraitOfHormuz, #IranDronePower, #MissileAttack, #Geopolitics, #WorldWar3, #DefenseNews, #InternationalRelations, #GlobalConflict, #BreakingNews #Tehran, #Washington, #PersianGulf, #IranIsraelWar, #MilitaryIntelligence, #NewYorkTimes, #DmitriMedvedev, #SecurityCouncil, #RedSeaCrisis, #NuclearThreat, #RegimeChange #ഇറാൻ, #അമേരിക്ക, #യുദ്ധവാർത്തകൾ, #ലോകവാർത്തകൾ, #MalayalamNews, #BreakingNewsMalayalam, #CurrentAffairs, #DefenseMalayalam Iran, USA, Strait of Hormuz, Drone Arsenal, Missile Power, Middle East War, International Politics, Iran News Malayalam, Global Crisis, Defense Strategy, Breaking News, Geopolitical Conflict, US Intelligence, Military Power, World Politics Malayalam






