Month: August 2022

  • Kerala

    എം.വി. ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി

    തിരുവനന്തപുരം: എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി. നിലവിലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചുമതല വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അടിയന്തരയോഗം ചേര്‍ന്ന് പകരക്കാരനായി എം.വി.ഗോവിന്ദനെ നിയോഗിച്ചത്. നിലവില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമാണ് എം.വി ഗോവിന്ദന്‍. അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.വിജയരാഘവന്‍, എം.എ.ബേബി എന്നിവര്‍ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്. ഇ.പി.ജയരാജന്റെ അധ്യക്ഷതയിലായിരുന്നു സംസ്ഥാന സമിതി ചേര്‍ന്നത്. അനാരോഗ്യത്തെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാനുള്ള താത്പര്യം കോടിയേരി നേതൃത്വത്തെ അറിയിച്ചിരുന്നു. പലതലങ്ങളിലായി നടത്തിയ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് കോടിയേരിയുടെ പിന്‍ഗാമിയായി സംസ്ഥാനത്ത് പാര്‍ട്ടിയുടെ തലപ്പത്തേക്ക് എം.വി. ഗോവിന്ദനെ നിയോഗിക്കാനുള്ള തീരുമാനം സിപിഎം നേതൃത്വം കൈക്കൊണ്ടത്. രാവിലെ മുതിര്‍ന്ന നേതാക്കളെല്ലാം കോടിയേരിയെ ഫ്ളാറ്റിലെത്തി കണ്ടു. തുടര്‍ന്നാണ് പാര്‍ട്ടി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.    

    Read More »
  • Kerala

    ആൽകോ സ്കാൻ വാൻ പോലീസിന് കൈമാറുന്നു

    തിരുവനന്തപുരം; റോട്ടറി ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് വേണ്ടി ആരംഭിച്ച റോപ്പ് പദ്ധതിയിലൂടെ ലഭ്യമാക്കുന്ന ആൽകോ സ്കാൻ വാൻ കേരള പോലീസിന് കൈമാറുന്നു. ലഹരി ഉപയോ​ഗിച്ചുള്ള വാഹനം ഓടിക്കുന്നത് കാരണം സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങളെ തടയുന്നതിന് വേണ്ടിയുള്ള പോലീസിന്റെ പരിശോധനയ്ക്ക് സഹായകരമാകുന്നതാണ് ആൽകോ സ്കാൻ വാൻ. പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മയക്ക് മരുന്ന് ഉൾപ്പെടെയുള്ള ലഹരി ഉപയോ​ഗിച്ചുവോ എന്നുള്ള പരിശോധന മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേ​ഗത്തിൽ പരിശോധിക്കാനാകും. പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം തന്നെ ഉപയോ​ഗിച്ച ലഹരി പദാർത്ഥത്തെ വേ​ഗത്തിൽ തിരിച്ചറിയുവാനും പോലീസിന് വേ​ഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനുമാകും. ഉമിനീര് ഉപയോ​ഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങളിൽ പോലീസ് ഉപയോ​ഗിക്കുന്ന ഈ വാഹനത്തിനും മെഷീനും ചേർത്ത് ഒന്നിന് 50 ലക്ഷം രൂപയാണ് വില. റോട്ടറിയുടെ സാമൂഹിക…

    Read More »
  • LIFE

    ഷെയിൻ നിഗം – സണ്ണി വെയ്ൻ ചിത്രം “വേല”യുടെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

      സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാന്നറിൽ എസ് ജോർജ് നിർമ്മിക്കുന്ന ഷെയിൻ നിഗം, സണ്ണി വെയ്ൻ ചിത്രത്തിന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയയിലൂടെ അന്നൗൻസ് ചെയ്തു . “വേല” എന്നാണ് ചിത്രത്തിന്റെ പേര്. ശ്യാം ശശി ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ക്രൈം ഡ്രാമാ ഗണത്തിൽപെടുത്താവുന്ന ചിത്രത്തിൽ തന്റെ കരിയറിലെ ആദ്യ പോലീസ് വേഷത്തിൽ ഷെയിൻ നിഗം എത്തുന്നു എന്ന പ്രത്യേകത ഉണ്ട്. എം സജാസ് ആണ് വേലയുടെ തിരക്കഥ. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ. പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് വേല. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ സിദ്ധാർഥ് ഭരതനും അഥിതി ബാലനുമാണ്. ‘വിക്രം വേദ’, ‘കൈദി’ മുതലായ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം.സി.എസ്സ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്ര സംയോജനം : മഹേഷ്‌ ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ…

    Read More »
  • Kerala

    വൺഡേ ഫിലിംസിൻ്റെ ‘കുപ്പീന്ന് വന്ന ഭൂതം’ ഹരിദാസ് സംവിധാനം ചെയ്യുന്നു, റാഫിയുടെ തിരക്കഥ

    മലയാള സിനിമയിൽ പുതിയൊരു നിർമ്മാണ സ്ഥാപനം കൂടി കടന്നു വരുന്നു, ‘വൺഡേ ഫിലിംസ്’. ഖത്തർ വ്യവസായി ബിജു.വി മത്തായിയുടെ ഉടമസ്ഥതയിലുള്ള ഈ സംരംഭത്തിൻ്റെ ബാനർ അനൗൺസ്മെൻ്റും, ആദ്യ ചിത്രമായ ‘കുപ്പീന്ന് വന്ന ഭൂത’ത്തിൻ്റെ നാമകരണവും ഇന്നലെ (ശനി) കൊച്ചി ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്നു. പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജോഷി വൺഡേ ഫിലിംസ് എന്ന ബാനർ പ്രകാശനം ചെയ്തു. തുടർന്ന് ‘കുപ്പീന്ന് വന്ന ഭൂതം’ നാമകരണം മേജർ രവിയും, സാബു ചെറിയാനും ചേർന്നു നിർവ്വഹിച്ചു. റാഫിയുടെ തിരക്കഥയിൽ ഹരിദാസാണ് ‘കുപ്പിന്ന് വന്ന ഭൂതം’ സംവിധാനം ചെയ്യുന്നത്. ജോഷി ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങിനു തുടക്കമിട്ടത്. തുടർന്ന് മേജർ രവി ടോമിച്ചൻ മുളകുപാടം, ജോബി നീണ്ടൂർ, റോബിൻ തിരുമല, സന്ധ്യമോഹൻ, സാബു ചെറിയാൻ, നെൽസൺ ഐപ്പ്, സന്തോഷ് പവിത്രം, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു. റോബിൻ തിരുമല, സാബു ചെറിയാൻ, ടോമിച്ചൻ മുളകുപാടം, ഷാഫി, ജിബു ജേക്കബ്,…

    Read More »
  • Kerala

    കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1084 വിപണന മേളകള്‍ സെപ്റ്റംബർ ഒന്ന് മുതൽ

      കുടുംബശ്രീയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ സംസ്ഥാനമൊട്ടാകെ ഓണച്ചന്തകൾ സംഘടിപ്പിക്കുകയാണ്‌. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാണ്‌ വിപണനം. 1070 സിഡിഎസ് തല ഓണം വിപണന മേളകളും പതിനാല് ജില്ലാതല മേളകളും ഉള്‍പ്പെടെ സംസ്ഥാനത്ത് 1084 വിപണന മേളകള്‍ സംഘടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഗ്രാമ സിഡിഎസുകള്‍ക്കൊപ്പം നഗര സിഡിഎസുകളും ഓണച്ചന്തകളുടെ സംഘാടനത്തില്‍ സജീവമാകും.ഓണാഘോഷത്തിന് ന്യായവിലയ്ക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും ഒരുല്‍പന്നമെങ്കിലും വിപണന മേളകളില്‍ എത്തിച്ചുകൊണ്ട് സംരംഭകര്‍ക്ക് പരമാവധി വരുമാനം ലഭ്യമാക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു. കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയിലുള്ള എല്ലാ വ്യക്തിഗത-ഗ്രൂപ്പു സംരംഭകരുടെയും പൂര്‍ണ പങ്കാളിത്തവും ഓണച്ചന്തയില്‍ ഉറപ്പാക്കും. ജില്ലകളില്‍ സപ്ലെെക്കോയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിപണന മേളകളിലും കുടുംബശ്രീ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും.  

    Read More »
  • Kerala

    മാധ്യമപ്രവർത്തകൻ സന്ദീപ് കൂട്ടിക്കൽ അന്തരിച്ചു

    മാധ്യമപ്രർത്തകൻ എംഎസ് സന്ദീപ് (സന്ദീപ് കൂട്ടിക്കൽ) അന്തരിച്ചു.37 വയസായിരുന്നു. മംഗളം ദിനപത്രം മുൻ റിപ്പോർട്ടറായ സന്ദീപ് കോട്ടയം അടക്കമുള്ള വിവിധ ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഓൺലൈൻ മാധ്യമപ്രവർത്തകനായി ജോലി ചെയ്തുവരുകയായിരുന്നു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയാണ്. കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത് . മൃതദേഹം ആശുപത്രി മോർച്ചറിയിൽ . സംസ്കാരം പിന്നീട്

    Read More »
  • Kerala

    കൈറ്റിന് എന്റർപ്രൈസ് ആപ്ലിക്കേഷൻസ് വിഭാഗത്തിൽ ടെക്നോളജി സഭ ദേശീയ പുരസ്കാരം

    സ‍ർക്കാർ രംഗത്തെ ഐടി സംരംഭങ്ങള്‍ക്കുള്ള ടെക്നോളജി സഭ ദേശീയപുരസ്കാരം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫർമേഷന്‍ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ലഭിച്ചു. കൈറ്റ് തയ്യാറാക്കിയ ഇ-ഗവേണന്‍സ് പ്ലാറ്റ്ഫോമാണ് എന്റ‍ർപ്രൈസ് ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ സമ്മാനാർഹമായത്. കൊല്‍ക്കത്തയിലെ ഒബ്റോയ് ഗ്രാന്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കൈറ്റ് സി.ഇ.ഒ കെ അന്‍വർ സാദത്ത് എക്സ്പ്രസ് കമ്പ്യൂട്ടർ എഡിറ്റർ ശ്രീകാന്ത് ആ‍ർപിയില്‍ നിന്നും അവാർഡ് ഏറ്റുവാങ്ങി. കഴിഞ്ഞ മാസം ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രഖ്യാപിച്ച വേള്‍ഡ് എഡ്യൂക്കേഷന്‍ സമ്മിറ്റ് അവാ‍ർഡ് 2022 ഉള്‍പ്പെടെ കൈറ്റിന് ഈ വ‍ർഷം മാത്രം ഇതുവരെ ലഭിക്കുന്ന നാലാമത്തെ ദേശീയ അവാ‍ർഡാണിത്. മുഖ്യമന്ത്രിയുടെ ഇന്നോവേഷന്‍ അവാർഡും കഴിഞ്ഞ ആഴ്ചയില്‍ കൈറ്റിന് ലഭിച്ചിരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ ഐടി മുന്നേറ്റങ്ങള്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ പങ്കാളികളായ എല്ലാവരേയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അഭിനന്ദിച്ചു.  

    Read More »
  • India

    കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി,മുന്‍ രാജ്യസഭാംഗവും തെലുങ്കാനയില്‍ നിന്നുള്ള നേതാവുമായ എംഎ ഖാന്‍ പാർട്ടി വിടുന്നു

    ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുന്‍ രാജ്യസഭാംഗവും തെലുങ്കാനയില്‍ നിന്നുള്ള നേതാവുമായ എംഎ ഖാന്‍ നേതൃത്വത്തിന് രാജി കത്ത് നല്‍കി. കോണ്‍ഗ്രസിന് പഴയ പ്രതാപം തിരിച്ചെടുക്കാനാകില്ലെന്ന് എംഎ ഖാന്‍ നേതൃത്വത്തിന് നല്‍കിയ കത്തില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുല്‍ ഗാന്ധിയാണെന്നും രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുമെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പാര്‍ട്ടി പൂര്‍ണമായി പരാജയപ്പെട്ടെന്നും എംഎ ഖാൻ പറഞ്ഞു. ജി 23 നേതാക്കളുടെ ശബ്ദത്തെ വിമത ശബ്ദമായി കണ്ടു. അവര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കൈക്കൊള്ളാന്‍ തയാറായില്ല. അവരെ വിശ്വസിച്ചിരുന്നെങ്കില്‍ ഈ സ്ഥിതി വരില്ലായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ രാജി വെയ്ക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. അടിത്തട്ടില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും യാതൊരു ശ്രമവും ഉണ്ടാകുന്നില്ല. നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും നയിച്ച അതേ ആര്‍ജവത്തോടെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നില്ല. ഈ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നു എംഎ ഖാന്‍ പറഞ്ഞു.    

    Read More »
  • Kerala

    സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനു നേരെ ആക്രമണം

    സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനു നേരെ ആക്രമണം.ഇന്നലെ രാത്രിയിൽ വീട്ടിലേക്ക് ഒരു സംഘം കല്ലെറിയുകയായിരുന്നു. ആനാവൂരിന്റെ മുറി ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ജനൽചില്ലുകൾ പൊട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സി പി എം ജില്ലാ കമ്മിറ്റി ഓഫിസിനു നേർക്കു ഒരു സംഘം കല്ലേറ് നടത്തിയിരുന്നു. സംഭവത്തിൽ മൂന്നു എ ബി വി പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബാക്കി ഉള്ളവർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

    Read More »
  • LIFE

    വൈറസ് വേട്ട പുസ്തകം പ്രകാശനം ചെയ്തു

      തിരുവനന്തപുരം; വൈറസുകളെ പിടിച്ച് കെട്ടിയ ലോക പ്രശസ്ത വൈറോളജിസ്റ്റ് ആയ പ്രോഫ. റോബർട്ട് ​ഗാലോ രചിച്ച വൈറസ് വേട്ട എന്ന പുസ്തകത്തിന്റെ മലയാളം തർജമ പ്രകാശനം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാ​ഗമായി ചീഫ് സെക്രട്ടറി വി.പി ജോയി ഐഎഎസ് ആരോ​ഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് ഐഎഎസിന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ലോക പ്രശസ്ത ഓങ്കോളിസ്റ്റ് ആയ ഡോ. എം.വി പിള്ള പുസ്തകത്തെ പരിചയപ്പെടുത്തി. പൊതുജനാരോ​ഗ്യ വിദ​ഗ്ധൻ ഡോ. രാമൻകുട്ടിയും, ദൂരദർശൻ കേന്ദ്രം മുൻ ഡയറക്ടറുമായ കെ കുഞ്ഞികൃഷ്ണൻ എന്നിവർ ചേർന്നാണ് പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത്

    Read More »
Back to top button
error: