Month: August 2022

  • Kerala

    രാജ്യത്തെ ഞെട്ടിച്ച് 1,400 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട, മുഖ്യപ്രതി ബിരുദാനന്തര ബിരുദധാരിയായ യുവാവ്; ഇടപാടുകാരും കുടുങ്ങും

    രാജ്യത്തെ ഞെട്ടിച്ച് 1400 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട. കേസ് അന്വേഷിച്ച ആന്റി നാർകോക് സെൽ, പ്രധാന പ്രതി തന്റെ വീട്ടുവളപ്പിൽ മയക്കുമരുന്ന് വിതരണത്തിനായി പല സംവിധാനങ്ങളും ഒരുക്കിയിരുന്നതായും അവിടെ ഓർഡർ അനുസരിച്ച് മെഫെഡ്രോൺ എത്തിച്ചിരുന്നതായും കണ്ടെത്തി. കഴിഞ്ഞ ദിവസം ഈ വർഷത്തെ ഏറ്റവും വലിയ മയക്കുമരുന്ന് പിടിച്ചെടുത്ത ആന്റി നാർകോക് സെൽ, ഓർഗാനിക് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദധാരി ഉൾപെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മെഫെഡ്രോൺ സമന്വയിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നത് ബിരുദാനന്തര ബിരുദധാരിയാണെന്നും ഇയാളുടെ വസതിക്ക് സമീപമുള്ള ഗോഡൗണിൽ നിന്നാണ് എം.ഡി എന്നറിയപ്പെടുന്ന 700 കിലോയിലധികം മയക്കുമരുന്ന് പിടികൂടിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ‘പ്രധാന പ്രതി തന്റെ ഗോഡൗണിനടുത്തുള്ള  സ്ഥലങ്ങളിൽ മയക്കുമരുന്ന് എത്തിക്കും. വാങ്ങുന്നതിന് ആവശ്യക്കാർ ഇവിടേക്ക് വരണം. 25 കിലോയിൽ താഴെയുള്ള ഓർഡറുകൾ സ്വീകരിച്ചിരുന്നില്ല. മയക്കുമരുന്ന് കൊണ്ടുപോകുന്നതിനുള്ള റിസ്ക്ക് കൊണ്ടുപോകുന്നവർ ഏറ്റെടുക്കണമെന്ന് വ്യവസ്ഥ വെച്ചിരുന്നു’, അന്വേഷണത്തിന്റെ ഭാഗമായ ഒരു എഎൻസി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫ്രീ പ്രസ് ജേർണൽ റിപോർട് ചെയ്തു.…

    Read More »
  • India

    നെയ്യ് ശുദ്ധവും ആരോഗ്യകരവുമായ ഭക്ഷണം, ലോകത്തിലെ ഏറ്റവും വിശിഷ്ടമായ ഈ ഭക്ഷ്യവിഭവം ഇന്ത്യാക്കാര്‍ക്ക് പ്രിയം

    പൂരിത കൊഴുപ്പ് അനാരോഗ്യകരം എന്ന ധാരണയില്‍ നമ്മുടെ ഭക്ഷണശീലത്തില്‍ നിന്ന് ഒഴിവാക്കിയ ഒന്നാണ് നെയ്യ്. എന്നാല്‍ ഇപ്പോഴിത് തിരികെ വരുന്നു എന്ന നല്ല വാര്‍ത്തയാണ് കേൾക്കുന്നത്. ബംഗാളികളുടെ ഭക്ഷണത്തില്‍ ഒഴിച്ച്കൂടാനാകാത്ത ഒന്നാണ് നെയ്യ്. ചോറിലടക്കം ഇവര്‍ നെയ്യ് ഒഴിച്ചാണ് കഴിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ശുദ്ധമായ ഭക്ഷ്യ വിഭവമാണ് നെയ്യെന്ന തിരിച്ചറിവിലേക്ക് നാം വീണ്ടും എത്തിയിരിക്കുന്നു. ഇന്ത്യന്‍ ഉപദ്വീപില്‍ എല്ലാവരുടെയും ഭക്ഷ്യ വിഭവങ്ങളില്‍ ഒഴിച്ച് കൂടാനാകാത്ത ഒന്നായിരുന്നു ഒരു കാലത്ത് നെയ്യ്. എന്നാല്‍ ദശകങ്ങള്‍ക്ക് മുമ്പാണ് നെയ്യ് അനാരോഗ്യകരമായ വിഭവമാണെന്ന വിലയിരുത്തല്‍ ഉണ്ടായത്. അതോടെ നമ്മള്‍ ഈ വിഭവം അവഗണിക്കാൻ തുടങ്ങി. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ നെയ്യുടെ ഉപഭോഗത്തില്‍ 25 മുതല്‍ മുപ്പത് ശതമാനം വരെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം നെയ്യ്ക്ക് ഏറെ വിശിഷ്ടമായ സ്ഥാനമാണുള്ളത്. പൂജകളിലും മറ്റും ധാരാളമായി നെയ്യ് നാം ഉപയോഗിക്കാറുണ്ട്. ആയൂര്‍വേദത്തില്‍ നെയ്യ് സര്‍വരോഗ സംഹാരിണിയായി കരുതുന്നു. കുഞ്ഞുങ്ങളുടെ എല്ലിനും തലച്ചോറിനും എല്ലാം പോഷകങ്ങളും പ്രദാനം…

    Read More »
  • കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുത്; കൺകറന്റ് ലിസ്റ്റിൽ കൂടിയാലോചന വേണം: മുഖ്യമന്ത്രി പിണറായി വിജയൻ

      ന്യൂഡൽഹി: കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുതെന്നും കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ സംസ്ഥാനവുമായി കൂടിയാലോചന വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പങ്കെടുത്ത നീതി ആയോഗിന്റെ ഏഴാമത് ഗവേണിംഗ് കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സ്റ്റേറ്റ് ലിസ്റ്റിലെ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിൽ നിന്ന് കേന്ദ്രം വിട്ടുനിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ച് സുപ്രീംകോടതി വിധിക്കെതിരെ നിയമ പരിഹാരം ഉണ്ടാകണം. പാർശ്വവത്കൃത വിഭാഗത്തിന്റെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് ഇത് അനിവാര്യമാണ്. ഭരണഘടനയുടെ 11 ഉം 12 ഉം പട്ടികകളിൽ പറയുന്ന എല്ലാ കാര്യങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഏല്പിച്ചു കഴിഞ്ഞ കേരളം വികേന്ദ്രീകൃത പ്രവർത്തനങ്ങളിൽ മുൻനിരയിലാണ്. സംസ്ഥാനത്തിന്റെ കൺസോളിഡേറ്റ് ഫണ്ട് വിതരണം ചെയ്യുമ്പോൾ ഇതും പരിഗണിക്കമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പി.എം എ വൈ നഗര-ഗ്രാമ പദ്ധതികൾക്കുള്ള വിഹിതം വർദ്ധിപ്പിക്കണമെന്നതാണ് മറ്റൊരു ആവശ്യം. നിർമ്മാണസാമഗ്രികളുടെ വില കുത്തനെ ഉയർന്നതും പരിഗണിക്കേണ്ട വിഷയമാണ്. കേരളത്തിന്റെ…

    Read More »
  • India

    സയന്റിസ്റ്റ് ഡോ. നല്ലതമ്പി കലൈശെല്‍വി സിഎസ്ഐആര്‍ മേധാവി; ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത

    ന്യൂഡല്‍ഹി: ‘കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച്'(സിഎസ്ഐആര്‍) മേധാവിയായി സീനിയര്‍ സയന്റിസ്റ്റ് ഡോ. നല്ലതമ്പി കലൈശെല്‍വിയെ നിയമിച്ചു. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് അവര്‍. രാജ്യത്തെ ശാസ്ത്രഗവേഷണത്തേയും വ്യവസായത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഉന്നതാധികാര സമിതിയാണ് സിഎസ്ഐആര്‍. 38 ദേശീയ ലബോറട്ടറികള്‍ സിഎസ്ഐആറിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. 3500ഓളം ശാസ്ത്രജ്ഞരും 4350 അനുബന്ധ ഉദ്യോഗസ്ഥരും സാങ്കേതിക പ്രവര്‍ത്തകരും ഈ ദേശീയ ലാബോറട്ടറികളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് വകുപ്പ് സെക്രട്ടറിയായും കലൈശെല്‍വി ചുമതലയേല്‍ക്കും. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. തമിഴ്നാട്ടിലെ തിരുനെല്‍വേലിക്കടുത്ത് അംബാസമുദ്രം സ്വദേശിനിയാണ് കലൈശെല്‍വി. നിലവില്‍ കാരക്കുടിയിലെ സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയും കലൈശെല്‍വിയായിരുന്നു. ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ വിരമിച്ച ശേഖര്‍ മണ്ടേയുടെ പിന്‍ഗാമിയായാണ് കലൈശെല്‍വി അധികാരമേറ്റത്. ശേഖര്‍ മണ്ടേയുടെ വിരമിക്കലിന് ശേഷം ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രാജേഷ് ഗോഖലെയ്ക്കായിരുന്നു സിഎസ്‌ഐആറിന്റെ അധിക ചുമതല ഉണ്ടായിരുന്നത്.

    Read More »
  • Tech

    ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നവര്‍ തോറ്റോടുന്നു; ട്രാക്ക് മാറ്റാന്‍ ഉത്തരവിട്ട് അധികൃതര്‍

    ന്യൂഡല്‍ഹി: ഉദ്യോഗാര്‍ത്ഥികള്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനെത്തുടര്‍ന്ന് നഗരത്തിലെ വിവിധ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയതായി പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ആളുകള്‍ക്ക് അവരുടെ ഡ്രൈവിംഗ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സംഭവങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം പരിശോധിക്കാന്‍ ഗതാഗത വകുപ്പ് രൂപീകരിച്ച സമിതിയാണ് ഭേദഗതികള്‍ നിര്‍ദേശിച്ചത്. ഓഗസ്റ്റ് എട്ട് മുതല്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് അവസാന സര്‍ക്കിളിന്റെ വീതി ചെറുതായത് അടക്കം പരാജയ കാരണങ്ങളില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ടു തന്നെ മറ്റ് രണ്ട് സര്‍ക്കിളുകളേക്കാള്‍, ആളുകള്‍ക്ക് അവരുടെ കാലുകള്‍ നിലത്ത് വയ്‌ക്കേണ്ടിവരുന്നതായും ഇത് പലരെയും പരാജയത്തിലേക്ക് നയിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി ആളുകള്‍ അവരുടെ ഡ്രൈവിംഗ് ടെസ്റ്റുകളില്‍ പരാജയപ്പെടുമ്പോള്‍ അവര്‍ക്ക് അടുത്ത ആഴ്ചയില്‍ ഒരു പുതിയ തീയതി ലഭിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍…

    Read More »
  • LIFE

    അശരണരെ രക്ഷിക്കാന്‍ ഇനിയും പുനീത് എത്തും, അപ്പു എക്‌സ്പ്രസായി; പുനീതിന്റെ ഓര്‍മ്മയ്ക്കായി ആംബുലന്‍സ് സംഭവാന നല്‍കി നടന്‍ പ്രകാശ് രാജ്

    ബെംഗളുരു: അന്തരിച്ച കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ ഓര്‍മ്മയ്ക്കായി ആംബുലന്‍സ് സംഭവാന നല്‍കി നടന്‍ പ്രകാശ് രാജ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടിയാണ് പ്രകാശ് രാജ് ഫൗണ്ടേഷന്‍ ആംബുലന്‍സ് സംഭാവന നല്‍കിയിരിക്കുന്നത്. അപ്പു എക്‌സ്പ്രസ് എന്നാണ് ആംബുലന്‍സിന് പേരിട്ടിരിക്കുന്നത്. ഇക്കാര്യം പ്രകാശ് രാജ് തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. ”പുനീത് രാജ്കുമാറിന്റെ ഓര്‍മ്മയില്‍ ആവശ്യക്കാര്‍ക്കായി അപ്പു എക്‌സ്പ്രസ് എന്ന പേരില്‍ സൗജന്യ ആംബുലന്‍സ് സേവനം സംഭാവന ചെയ്യുന്നു. പ്രകാശ് രാജ് ഫൗണ്ടെഷന്റെ സംരംഭം. ജീവിതം തിരിച്ചു നല്‍കുന്നതിന്റെ സന്തോഷം” – പ്രകാശ് രാജ് കുറിച്ചു. 2021 ഒക്ടോബര്‍ 29ന് 46ാം വയസ്സിലാണ് നടന്‍ പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. കന്നഡ സിനിമയിലെ ഇതിഹാസ നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത്. രാജ്കുമാറ് നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു.…

    Read More »
  • India

    പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തല്‍: തെളിവില്ലെന്ന് സുപ്രീം കോടതി സമിതി

    ന്യൂഡല്‍ഹി: ചാര സോഫ്‌റ്റ്വേറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയതിന് തെളിവില്ലെന്ന് സുപ്രീംകോടതി സമിതി റിപ്പോര്‍ട്ട്. ഫോണുകളുടെ സാങ്കേതികപരിശോധനകളില്‍ വിവരം ചോര്‍ത്തിയതിന് തെളിവു കണ്ടെത്താനായിട്ടില്ലെന്ന് വിഷയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചയാളെ ഉദ്ധരിച്ച് ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ ദിനപത്രം റിപ്പോര്‍ട്ടുചെയ്തു. ചോര്‍ത്തല്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി രൂപവത്കരിച്ച ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ അധ്യക്ഷനായ സമിതി ഈമാസമാദ്യമാണ് കോടതിക്ക് അന്തിമ റിപ്പോര്‍ട്ട് കൈമാറിയത്. മുദ്രവെച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് 12-ന് പരിഗണിച്ചേക്കും. അന്വേഷണത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരടക്കം ഒട്ടേറെപ്പേരുടെ മൊഴി ശേഖരിച്ചിരുന്നു. ചോര്‍ത്തപ്പെട്ട നൂറിലേറെ ഫോണുകളില്‍ സാങ്കേതികപരിശോധന നടത്തി. ഡിജിറ്റല്‍ ഫൊറന്‍സിക് പരിശോധനയ്ക്കും വിധേയമാക്കി. ഇവയുടെ ഫലവും ഉള്‍പ്പെടുത്തിയാണ് 600-ലേറെ പേജുള്ള വിശദറിപ്പോര്‍ട്ട് തയ്യാറാക്കിയത്. സാങ്കേതിക വിശകലനവും രീതിശാസ്ത്രവും റിപ്പോര്‍ട്ടിലുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. കോടതിയുടെ പരിഗണനയിലായതിനാല്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന്‍ വ്യക്തമാക്കി.  

    Read More »
  • NEWS

    91 വയസുകാരിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ

    തൃശൂര്‍ : 91 വയസുകാരിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഇരിങ്ങാലക്കുട മാടായിക്കോണത്താണ് സംഭവം. പാലക്കാട് കിഴക്കഞ്ചേരി സ്വദേശി വിജയകുമാര്‍(36) ആണി അറസ്റ്റിലായത്. കഴിഞ്ഞ നാലാം തീയതി ഉച്ചയ്‌ക്കായിരുന്നു സംഭവം. വീട്ടില്‍ ഒറ്റയ്‌ക്കായിരുന്ന വയോധികയെ വീടിനുള്ളിലേക്ക് അതിക്രമിച്ച്‌ കയറി പീഡിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ പീഡന ശ്രമം വയോധിക എതിര്‍ത്തതോടെ ഇയാള്‍ മാല പൊട്ടിച്ച്‌ ഓടി രക്ഷപ്പെടുകയായിരുന്നു.     സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.നേരത്തെയും ഇത്തരത്തില്‍ മോഷണത്തിനും ബലാത്സംഗത്തിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

    Read More »
  • Crime

    ലൈംഗികത്തൊഴിലാളിയാക്കി: രണ്ട് സ്ത്രീകളെ തലയറുത്ത് കൊന്ന് പ്രതികാരം ചെയ്ത് യുവതിയും കാമുകനും; ലിസ്റ്റില്‍ 5 പേര്‍കൂടി

    മൈസൂരു: രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളായ കമിതാക്കളെ ശ്രീരംഗപട്ടണം പോലീസ് അറസ്റ്റുചെയ്തു. രാമനഗരയിലെ കുഡുര്‍ സ്വദേശി ടി. സിദ്ധലിംഗപ്പ (35), കാമുകി ചന്ദ്രകല എന്നിവരാണ് അറസ്റ്റിലായത്. ലൈംഗികത്തൊഴിലാളികളായ ചാമരാജനഗര്‍ സ്വദേശിനി സിദ്ധമ്മ, ചിത്രദുര്‍ഗ സ്വദേശിനി പാര്‍വതി എന്നിവരാണ് കൊല്ലപ്പെട്ടത്. ചന്ദ്രകലയുമായി അടുപ്പമുള്ളവരായിരുന്നു ഇരുവരും. ജൂണ്‍ ഏഴിനാണ് മാണ്ഡ്യയിലെ അരകെരെ, കെ. ബെട്ടനഹള്ളി എന്നിവിടങ്ങളില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ ലൈംഗികത്തൊഴിലാളിയായി പ്രവര്‍ത്തിക്കുകയായിരുന്നു ചന്ദ്രകല. ലൈംഗികവൃത്തിയിലേക്ക് ചന്ദ്രകലയെ തള്ളിവിട്ട സ്ത്രീകളെയെല്ലാം കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. ജൂണ്‍ അഞ്ചിന് സിദ്ധമ്മയെയും പാര്‍വതിയെയും ചന്ദ്രകല മൈസൂരുവിലെ മേട്ടഗള്ളിയിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി. പിറ്റേദിവസം രാത്രി ചന്ദ്രകലയും സിദ്ധലിംഗപ്പയും ചേര്‍ന്ന് ഇരുവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം തലയറത്തു. പിന്നീട് തലയില്ലാത്ത മൃതദേഹങ്ങള്‍ ബൈക്കില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ബെംഗളൂരുവിലെ അഡുഗോഡിയിലെത്തി വാടകവീടെടുത്ത് സമാനരീതിയില്‍ കുമുദയെന്ന സ്ത്രീയെയും കൊലപ്പെടുത്തി. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് തുമകുരുവിലെത്തി വീട് വാടകയ്ക്കെടുത്ത് കഴിയുകയായിരുന്നു. സമാനരീതിയില്‍ കൊലപ്പെടുത്താനുള്ള മറ്റ് അഞ്ചുസ്ത്രീകളുടെ…

    Read More »
  • Pravasi

    സഹപ്രവര്‍ത്തകനെ വാട്‌സ്ആപ്പിലൂടെ തെറിവിളിച്ചു; പ്രവാസി യുവാവ് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി

    അല്‍ ഐന്‍: സഹപ്രവര്‍ത്തകനെ വാട്‌സ്ആപ് സന്ദേശത്തിലൂടെ അസഭ്യം പറഞ്ഞ പ്രവാസി യുവാവ് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. ഒപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകന്‍ വാട്‌സ്ആപിലൂടെ തനിക്ക് അയച്ച വോയിസ് മെസേജ് തന്നെ അപമാനിക്കുന്നതും അസഭ്യവും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് കാട്ടി 30 വയസില്‍ താഴെ പ്രായമുള്ള അറബ് വംശജനാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. തനിക്ക് നേരിടേണ്ടി വന്ന മാനസിക പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരമായി 50,000 ദിര്‍ഹം വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം. സഹപ്രവര്‍ത്തകനില്‍ നിന്ന് ഇത്തരമൊരു സന്ദേശം ലഭിച്ചത് തനിക്ക് വലിയ മാസിക ആഘാതമുണ്ടാക്കിയെന്നും ഇയാള്‍ പരാതിയില്‍ ആരോപിച്ചു. പ്രതി അയച്ച സന്ദേശങ്ങള്‍ പരാതിയോടൊപ്പം തെളിവായി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇരുഭാഗത്തെയും വാദങ്ങള്‍ കേട്ട ശേഷം, ഓണ്‍ലൈന്‍ നിയമങ്ങളുടെ ലംഘനം കണക്കിലെടുത്തും പരാതിക്കാരനുണ്ടായ മാനസിക പ്രയാസത്തിനു നഷ്ടപരിഹാരമായും പ്രതി, 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് യുഎഇയിലെ അല്‍ ഐന്‍ പ്രാഥമിക കോടതി ശിക്ഷ വിധിക്കുകയായിരുന്നു. പ്രതിയായ യുവാവ് പരാതിക്കാരന് അയച്ച വാട്‌സ്ആപ് വോയിസ് മെസേജ്,…

    Read More »
Back to top button
error: