Month: August 2022
-
India
വിലക്കയറ്റം, ജിഎസ്ടി വര്‍ധന…. വിഷയങ്ങളേറെ; രണ്ടും കല്‍പ്പിച്ച് പ്രതിപക്ഷം
ദില്ലി: പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തുടരുമ്പോള്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. വിലക്കയറ്റം, ജിഎസ് ടി വര്‍ധന തുടങ്ങിയ വിഷയങ്ങളിലും അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു ആക്ഷേപത്തിലും ഇന്നും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. ഈ വിഷയങ്ങളില്‍ ഇരുസഭകളും സ്തംഭിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ വൈദ്യുതി നിയമ ഭേദഗതി ബില്‍ സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിക്കും. ഗാർഹിക വൈദ്യുതി വിതരണത്തിലടക്കം സ്വകാര്യ സ്ഥാപനങ്ങൾക്ക് അവസരം നല്‍കുന്നതാണ് ബില്‍. ബില്ല് അവതരിപ്പിക്കരുതെന്ന് പ്രതിപക്ഷവും, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കർഷക സംഘടനകളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, അഞ്ച് വർഷത്തിനിടെ പത്ത് ലക്ഷത്തോളം കോടി രൂപ കിട്ടാക്കടമായി ബാങ്കുകള്‍ എഴുതിതള്ളിയതില്‍ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ട്ടാകടം എഴുതി തള്ളിയതിന്‍റെ കണക്കുകള്‍ പാർലമെന്‍റില്‍ ധനമന്ത്രാലയം അറിയിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷം മാത്രം 1,57,096 കോടി എഴുതി തള്ളിയതായി ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 10,306 പേരാണ് വൻ തുക കടമെടുത്ത് തിരിച്ചടയ്ക്കാതിരിക്കുന്നതൊണ് സർക്കാര്‍ കണക്ക്. കിട്ടാക്കടമായി എഴുതി തള്ളിയ…
Read More » -
Kerala
ബാണാസുരസാഗര്‍ ഡാം ഇന്ന് രാവിലെ 8 മണിക്ക് തുറക്കും; ഇരുകരകളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
വയനാട്: കനത്ത മഴയിൽ വെള്ളം നിറഞ്ഞ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടും തുറക്കുകയാണ്. തിങ്കളാഴ്ച രാവിലെ 8 മണിക്കാണ് ബാണാസുര സാഗർ തുറക്കുന്നത്. അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറക്കാനാണ് തീരുമാനം. സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെളളമാണ് പുറത്തേക്ക് ഒഴുക്കുക. ഡാം തുറക്കുന്നതിനോടനുബന്ധിച്ച് റവന്യൂ മന്ത്രി കെ രാജൻ രാവിലെ ബാണാസുര സാഗർ ഡാമിൽ എത്തും. ഡാമിന്‍റെ ഷട്ടറുകൾ തുറക്കുന്നത് മന്ത്രിയുടെ സാന്നിധ്യത്തിലാകും. ജില്ല കളക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം സ്ഥലത്ത് ഉണ്ടാകും. ഡാം തുറന്നാൽ ഏറ്റവും കൂടുതൽ ബാധിക്കുക പടിഞ്ഞാറത്തറ , പനമരം , തരിയോട് പഞ്ചായത്തുകളെയാണ്. അതത് പഞ്ചായത്തുകളിൽ യോഗം ചേർന്ന് മുൻകരുതലുകൾ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തിയിട്ടുമുണ്ട്. കുറഞ്ഞ അളവിലാണ് ജലം തുറന്നുവിടുന്നതിനാൽ മേഖലയിലെ എല്ലാവരെയും മാറ്റിപാർപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ജില്ല കളക്ടർ അറിയിച്ചു. എന്നാൽ കരമാൻ തോടിലെ ജലനിരപ്പ് 10 സെന്‍റീമീറ്റർ മുതൽ 15 സെന്‍റീമീറ്റർ…
Read More » -
NEWS
പുത്തുമല, കവളപ്പാറ ദുരന്തങ്ങൾക്ക് മൂന്നു വയസ്സ്
ഓര്‍മ്മയില്ലേ, മൂന്നു വർഷങ്ങൾക്കു മുമ്പ് ഉരുള്‍പൊട്ടലുണ്ടായി പ്രളയം പതിനേഴ് ജീവനുകളെടുത്ത പുത്തുമലയെ, പെട്ടൊന്നൊരു ദിവസം ഇല്ലാതായിപ്പോയ കവളപ്പാറ എന്ന ഗ്രാമത്തെ…! ജീവനുവേണ്ടി ഉയര്‍ന്നു പൊങ്ങിയ കൈകളെയും നിലയില്ലാക്കയത്തിലേക്ക് മറഞ്ഞുപോകുന്ന ഉറ്റവരെയും നോക്കി നിലവിളിക്കാന്‍ പോലും പറ്റാതായിപ്പോയ ആ ഗ്രാമവാസികളെ..!! മലയല്ലാതായിത്തീർന്ന പുത്തുമലയ്ക്കു മീതെ ഇപ്പോഴും മഴ പെയ്യുന്നുണ്ടാവാം.ഒരു കൂട്ടം മനുഷ്യരുടെ ആർത്തിയിൽ അനങ്ങാനോ കരയാനോ കഴിയാതെ ഞെരിഞ്ഞുപോയ ജീവിതങ്ങളുടെ കണ്ണീരുപോലെ. എങ്ങനെയാണ് മനസ്സാക്ഷിയുള്ള ഒരു സമൂഹം അവരുടെ ആത്മാക്കളോട് മറുപടി പറയുക.എന്ത് മനുഷ്യാവകാശത്തെപ്പറ്റിയായിരിക്കും നാം ഇതിനുമുമ്പ് അവരോട് വാതോരാതെ സംസാരിച്ചിരിക്കുക! വയലുകൾ നികത്തിയും നദികൾ കൈയ്യേറിയും മലകൾ തുരന്നും പാറകൾ പൊട്ടിച്ചും കുന്നിൻ മുകളിൽ വാട്ടർ തീം പാർക്കുകൾ പണിതും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിച്ചവർ ഇന്നും ഈ ഭൂമിമലയാളത്തിൽ സ്വസ്ഥമായി കഴിയുന്നുണ്ട്.ഈ ദുരന്തങ്ങൾക്കൊക്കെ എന്ത് ന്യായീകരണമായിരിക്കും അവർക്ക് പറയാനുള്ളത് !! ഇതിനൊക്കെ പാരിസ്ഥിതിക അനുമതി നൽകിയത് ആരാണ് ? വയനാട് പുത്തുമല ദുരന്തം-2019 ഓഗസ്റ്റ് എട്ട്, ഉച്ച കഴിഞ്ഞ്…
Read More » -
NEWS
ജീവിതത്തിൽ നിന്ന് എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ട അഞ്ച് ഭക്ഷണശീലങ്ങൾ
ആരോഗ്യമുള്ള ഒരു ജീവിതം പടുത്തുയർത്തുവാൻ അനിവാര്യമായി ഉപേക്ഷിക്കേണ്ട അഞ്ച് ഭക്ഷണശീലങ്ങൾ നമ്മുടെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് പലപ്പോഴും വലിയ വിപത്തുകൾക്ക് കാരണമാകുന്നത്.ആരോഗ്യമുള്ള ഒരു ജീവിതം പടുത്തുയർത്തുവാൻ അനിവാര്യമായി ഉപേക്ഷിക്കേണ്ട അഞ്ച് ഭക്ഷണ ശീലങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. 1 പഴകിയ ഭക്ഷണം ഇന്ന് പാകം ചെയ്യുന്ന ഭക്ഷണം നാളെ കഴിക്കുന്നു. തുടർന്ന് അടുത്ത ദിവസവും അതെ ഭക്ഷണം തന്നെ ചൂടാക്കി കഴിക്കുന്നു.ഇത്തരത്തിൽ പഴകിയ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിന്റെ ദഹനപ്രക്രിയുടെ താളം തെറ്റുന്നു. തുടർന്ന് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി ഇല്ലാതാവുകയും പലപ്പോഴും അത് ഛർദ്ദി, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. 2 പാചകത്തിലെ കുറുക്ക് വഴികൾ വേഗതയേറിയ ജീവിത ക്രമത്തിൽ ഭക്ഷണം പാകം ചെയ്യുവാൻ പലപ്പോഴും സമയം ലഭിക്കാറില്ല .ഭക്ഷണം വളരെ പെട്ടന്ന് പാകം ചെയ്യാനും ചൂടാക്കാനും മൈക്രോ ഓവനിലൂടെ സാധിക്കുന്നു.എന്നാൽ ഭക്ഷണത്തിലെ നാരുകളിൽ നിന്ന് ലഭ്യമാക്കേണ്ട ഗുണങ്ങൾ മൈക്രോ ഓവനിൽ വെച്ച് ചൂടാക്കുന്നതിലൂടെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.ആഹാരം പാകം ചെയ്യാനായി മൈക്രോ ഓവൻ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ്…
Read More » -
NEWS
സ്വർണ്ണം വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
BIS ഹോൾമാർക്ക്: അഞ്ച് സീലുകൾ ചേർന്നതാണ് BIS ഹോൾമാർക്ക് അടയാളം. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ ചുരുക്കെഴുത്തായ BIS എന്ന ലോഗോ ആണ് ആദ്യത്തേത്. സ്വർണ്ണത്തിന്റെ പരിശുദ്ധി കാണിക്കുന്ന അടയാളം രണ്ടാമതായി കാണാം. അതായത് 22 കാരറ്റ് സ്വർണമാണെങ്കിൽ 916 എന്നും നവരത്ന ആഭരണങ്ങൾ സെറ്റു ചെയ്യുന്ന 21 കാരറ്റ് സ്വർണമാണെങ്കിൽ 875 എന്നും 18 കാരറ്റ് ആണെങ്കിൽ 750 എന്നുമാകും ഉണ്ടാകുക. മൂന്നാമതായി ഗവൺമെന്റ് അംഗീകരിച്ച അതതു ജില്ലയിലെ ഹോൾമാർക്കിങ് സെന്ററിന്റെ ഹോൾമാർക്കിങ് സെന്റിന്റെ ചിഹ്നമുണ്ടാകും. നാലാമതായി ആഭരണമെടുത്ത ജ്വല്ലറിയുടെ ലോഗോ അല്ലെങ്കിൽ ചുരുക്കെഴുത്ത് കാണാം. ഹോൾമാർക്ക് ചെയ്ത വർഷത്തെ കാണിക്കുന്ന ഇംഗ്ലീഷ് ആൽഫബെറ്റ് അഞ്ചാമതു വരും.(രണ്ടായിരത്തിലാണ് ഹോൾമാർക്കിങ് ചെയ്തു തുടങ്ങിയത്. 2000ത്തിനെ A എന്ന ലെറ്റർ കൊണ്ടാണ് പ്രതിനിധീകരിക്കുന്നത്.2001 ന് B, 2002 ന് C, അങ്ങനെ തുടരും) അഡ്വാന്‍സ് സ്കീമുകൾ: കൂടുതൽ സ്വർണം വാങ്ങേണ്ടി വരുമ്പോൾ അഡ്വാൻസ് സ്കീമുകൾ വഴി വാങ്ങാം. സ്വർണത്തിന് വില കുറയുമ്പോഴോ ഓഫ് സീസണിലോ…
Read More » -
NEWS
തൊഴിലുടമ തന്റെ വിഹിതം നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ അടച്ചില്ലെങ്കിൽ അറിയാൻ വഴിയുണ്ട്
പിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രതിമാസ നിക്ഷേപങ്ങള്‍ പരിശോധിക്കുന്നതിനായി നിങ്ങളുടെ തൊഴിലുടമയോട് പാസ്ബുക്ക് നല്‍കാന്‍ ആവശ്യപ്പെടണം.തൊഴിലുടമ ഇപിഎഫ് സംഭാവന സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ വേറെയും വഴിയുണ്ട്. EPFO പോര്‍ട്ടല്‍ വഴിയോ UMANG ആപ്പ് വഴിയോ നിങ്ങള്‍ക്ക് EPF പാസ്ബുക്ക് പരിശോധിച്ച് ഡൗണ്‍ലോഡ് ചെയ്യാം. ഇതിനായി ഉപയോക്താക്കള്‍ ആദ്യം ഇ-സേവ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് യൂണിവേഴ്സല്‍ അക്കൗണ്ട് നമ്ബര്‍ (യുഎഎന്‍), പാന്‍, ആധാര്‍ നമ്ബര്‍ തുടങ്ങിയ വിശദാംശങ്ങള്‍ ആവശ്യമാണ്. ഇപിഎഫ് പാസ്‌ബുക്ക് ഔദ്യോഗിക വെബ്‌സൈറ്റായ https://passbook.epfindia.gov.in/MemberPassBook/Login ആക്‌സസ് ചെയ്യാന്‍ കഴിയും. UMANG ആപ്പ് വഴി പാസ്ബുക്ക് പരിശോധിക്കാനായി മൊബൈല്‍ നമ്ബര്‍ വഴി രജിസ്ട്രേഷന്‍ ചെയ്യാം. രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാകുമ്ബോള്‍, യുഎഎന്‍, ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് നിങ്ങള്‍ക്ക് പാസ്ബുക്ക് ആക്സസ് ചെയ്യാന്‍ കഴിയും. ഒരു ജീവനക്കാരന് അവരുടെ ഇപിഎഫ് ബാലന്‍സ് എസ്‌എംഎസ് വഴിയോ മിസ്ഡ് കോള്‍ വഴിയോ പരിശോധിക്കാനും വഴിയുണ്ട്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിന്ന് 7738299899 എന്ന നമ്ബറിലേക്ക് “EPFOHO UAN” എന്ന് ടൈപ്പ്…
Read More » -
NEWS
അറിയാതെ പോകരുത്,കാല്‍വണ്ണകളിലെ ഉരുണ്ടുകയറ്റം ഹൃദയാഘാതത്തിന്റെയോ പക്ഷാഘാതത്തിന്റെയോ മുന്നറിയിപ്പാണ്
ഹൃദയാഘാതവും പക്ഷാഘാതവും വളരെ പെട്ടെന്നാണ് സംഭവിക്കുന്നത്. എന്നാല്‍ അതിന്‍റെ പ്രക്രിയ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ശരീരത്തില്‍ ആരംഭിച്ചിട്ടുണ്ടായിരിക്കും. ആ പ്രക്രിയ മുന്നോട്ട് പോകുന്നത് നമുക്ക് തിരിച്ചറിയാനും കഴിയും. അതിന്‍റെ ഭാഗമായി ചില അസ്വസ്ഥതകള്‍ പലരിലും പ്രകടമാകുന്നതാണ്. രാത്രി ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ കാലുകളില്‍ വേദന, കഴുത്തിന്‍റെ ഇരു വശങ്ങളിലും വേദന, രാത്രി ഉറങ്ങുന്നതിനിടയില്‍, പ്രത്യേകിച്ച് വെളുപ്പിന് രണ്ട് മണിക്ക് ശേഷം കാല്‍വണ്ണകളില്‍ ഉരുണ്ടുകയറ്റം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ അത് ഒരുപാട് പേരില്‍ ഹൃദയാഘാതത്തിന്‍റെയോ പക്ഷാഘാതത്തിന്‍റെയോ മുന്നറിയിപ്പാകാവുന്നതാണ്. ഇങ്ങനെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണുകയാണ് നല്ലത് . പുതിയ അറിവുകള്‍ അനുസരിച്ചുള്ള രോഗനിര്‍ണ്ണയം , ചികിത്സ എന്നിവയിലൂടെ ഇതിനൊക്കെ വ്യക്തമായ പരിഹാരം ഇപ്പോള്‍ സാധ്യമാണ്. ഒരൽപ്പം ശ്രദ്ധിച്ചാൽ ബഹുഭൂരിപക്ഷം പേരിലും ഹൃദയാഘാതം, പക്ഷാഘാതം എന്നിവ പ്രതിരോധിക്കാനും ബൈപാസ് ശസ്ത്രക്രിയ ഒഴിവാക്കാനും കഴിയും.
Read More » -
India
സമൂഹമാധ്യമ ആപുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതും ദുരുപയോഗവും കാരണങ്ങൾ
സമൂഹമാധ്യമ ആപുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വാട്സാപ്പ്, ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ ആപുകളേയാവും ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നിയന്ത്രിക്കുക. ആപുകളുടെ ദുരുപയോഗവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് നിയന്ത്രണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഇതുമായി ബന്ധപ്പെട്ട് ടെലികോം മന്ത്രാലയവുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ടെലികോം റെഗുലേറ്ററുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ആപുകളെ നിയന്ത്രിക്കുന്നത് ഇപ്പോള്‍ അത്യാവശ്യമായി വന്നിരിക്കുകയാണ്. സാങ്കേതികവിദ്യ അതിവേഗത്തില്‍ മാറുകയാണ്. ഇതിനൊപ്പം സമൂഹമാധ്യമ ആപുകളുടെ ദുരുപയോഗവും വര്‍ധിക്കും. നിലവില്‍ ആപുകളെ നിയന്ത്രിക്കുന്നതിനുള്ള ഒരു മാര്‍ഗവും സർക്കാരിൻ്റെ കൈയിലില്ല. ആപുകളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതും അവയുടെ ദുരുപയോഗം തടയാനായി ഇവയുടെ മേല്‍ നിയന്ത്രണം കൊണ്ടു വരേണ്ടി വരുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. എന്‍ഡ് ടു എന്‍ഡ് എന്‍സ്ക്രിപ്ഷനില്‍ സര്‍ക്കാറും വാട്സാപ്പും തമ്മിലുള്ള പോര് ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് നിയന്ത്രണം സംബന്ധിച്ച വാര്‍ത്തകള്‍. സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാന്‍ ആപുകള്‍ക്ക് ബാധ്യതയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍, സ്വകാര്യത മുന്‍നിര്‍ത്തി വിവരങ്ങള്‍…
Read More » -
Kerala
ഇടുക്കി, വയനാട് ജില്ലകളിൽ വിനോദ സഞ്ചാരത്തിന് നിരോധനം
ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ വയനാട്ടിലും ഇടുക്കിയിലും വിനോദ സഞ്ചാരത്തിന് നിരോധനം. കുറുവാ ദ്വീപ്, മേപ്പാടി തൊള്ളായിരംകണ്ടി ഉള്‍പ്പടെ ജില്ലയിലെ എല്ലാ മലയോര പ്രദേശങ്ങളിലേക്കും ഇനിയൊരറിയിപ്പു വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചതായി ജില്ല കലക്ടര്‍ എ ഗീത അറിയിച്ചു. തുടര്‍ച്ചയായി ഉരുള്‍പ്പൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലും വിനോദ സഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ എല്ലാ വിധ വിനോദസഞ്ചാരവും ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചുകൊണ്ട് കലക്ടര്‍ ഉത്തരവിറക്കി. നിരോധനങ്ങള്‍ ജില്ലാ അതിര്‍ത്തികളിലും ടൂറിസം കേന്ദ്രങ്ങളിലും കര്‍ശനമായി നടപ്പിലാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി. കാലവര്‍ഷത്തോടനുബന്ധിച്ചുള്ള ശക്തമായ മഴയെ തുടര്‍ന്ന് മൂന്നാര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഉരുള്‍പ്പൊട്ടലുകളും മണ്ണിടിച്ചിലുകളും മൂലം മാര്‍ഗ്ഗതടസ്സങ്ങളും വളരെയധികം നാശനഷ്ടങ്ങളും ഉണ്ടാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പ്രതികൂല കാലാവസ്ഥാ സമയങ്ങളിലും അവധി ദിവസങ്ങള്‍ ഉള്‍പ്പടെ ജില്ലയിലെ പ്രധാന ടൂറിസം മേഖലയായ മൂന്നാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി ടൂറിസ്റ്റുകള്‍ എത്തിച്ചേരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതാണ്.…
Read More » -
India
ദുര്‍മന്ത്രവാദം, 5 വയസുള്ള മകളെ അടിച്ചുകൊന്ന് വീഡിയോ പകര്‍ത്തി; അച്ഛനമ്മമാരടക്കം 3 പേര്‍ അറസ്റ്റില്‍
നാഗ്പൂര്‍: ദുഷ്ട ശക്തികളെ തുരത്താനെന്ന പേരില്‍ ദുര്‍മന്ത്രവാദം നടത്തി അഞ്ച് വയസുള്ള മകളെ അടിച്ചുകൊന്ന കേസില്‍ രക്ഷിതാക്കള്‍ അറസ്റ്റില്‍. കുട്ടിയുടെ പിതാവ് സിദ്ധാര്‍ഥ് ചിംനെ (45), അമ്മ രഞ്ജന (42), അമ്മായി പ്രിയ ബന്‍സോദ് (32) എന്നിവരാണ് അറസ്റ്റിലായത്. ഇന്‍ഡ്യന്‍ പീനല്‍ കോഡിലെയും മഹാരാഷ്ട്രയിലെ നരബലി തടയല്‍ നിയമപ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നാഗ്പൂരില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. യൂട്യൂബില്‍ പ്രാദേശിക വാര്‍ത്താ ചാനല്‍ നടത്തുന്ന സുഭാഷ് നഗര്‍ നിവാസിയായ ചിംനെ, കഴിഞ്ഞ മാസം ഗുരുപൂര്‍ണിമ ദിനത്തില്‍ തന്റെ ഭാര്യയോടും 5 വയസും 16 വയസുമുള്ള രണ്ട് പെണ്‍മക്കളോടുമൊപ്പം തകല്‍ഘട്ടിലെ ഒരു ദര്‍ഗയില്‍ പോയിരുന്നു. അന്നുമുതല്‍, തന്റെ ഇളയ മകളുടെ പെരുമാറ്റത്തിലെ മാറ്റങ്ങളില്‍ സംശയം തോന്നിയ ഇയാള്‍ അവളെ ചില ദുഷ്ടശക്തികള്‍ പിടികൂടിയിട്ടുണ്ടെന്ന് വിശ്വസിച്ചു. അതിന് പ്രതിവിധിയായാണ് ‘ദുര്‍മന്ത്രവാദം’ ചെയ്യാന്‍ തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുവും രാത്രിയില്‍ ചടങ്ങുകള്‍ നടത്തുകയും ചടങ്ങിന്റെ വീഡിയോ ചിത്രീകരിക്കുകയും…
Read More »