Month: August 2022

  • NEWS

    ബഹ്റൈനിൽ സ്വിമ്മിങ് പൂളിൽ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു

    മനാമ: കോഴി​ക്കോട്​ സ്വദേശി ബഹ്റൈനിൽ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പയ്യോളി മൂന്നുകുണ്ടൻചാലിൽ സിദ്ധാർഥ്​ (27) ആണ് മരിച്ചത്. സല്ലാഖിയിലുളള സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെയാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പമാണ് സിദ്ധാർഥ്​ കുളിക്കാനെത്തിയത്. അപകടത്തിൽപ്പെട്ട സിദ്ധാർഥിനെ ഉടനെ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഹ്റൈനിൽ ഡെലിവറിമാനായി ജോലി ചെയ്തുവരികയായിരുന്നു സിദ്ധാർഥ്. കഴിഞ്ഞ മാസം ഒന്നിനാണ് ഇയാൾ നാട്ടിൽ നിന്നും തിരിച്ചെത്തിയത്. സൽമാനിയ മെഡിക്കൽ കോംപ്ലക്സ്​ ​മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

    Read More »
  • Kerala

    ഓണം പടിവാതിലിൽ, പക്ഷേ ഉപ്പ് കപ്പലിൽ, ഉണക്കലരിയും സഞ്ചിയും എത്തിയില്ല; ഓണക്കിറ്റ് വൈകും

    ഓണക്കിറ്റ്‌ 17ന്‌ വിതരണം ആരംഭിക്കും എന്നാണ് സപ്ലൈക്കോ അറിയിച്ചിരുന്നത്.  92 ലക്ഷം റേഷൻ കാർഡ്‌ ഉടമകൾക്ക്‌ കിറ്റിന്‌ അർഹതയുണ്ടാകും. തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങളsങ്ങിയ കിറ്റിൻ്റെ പായ്‌ക്കിങ്‌ ജോലികൾ വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു എന്നും വാർത്തകളുണ്ടായിരുന്നു. പക്ഷേ ഓണക്കിറ്റിലേക്കാവശ്യമായ സാധനങ്ങളിൽ മൂന്നെണ്ണം ഇനിയും എത്തിയില്ല. ഗുജറാത്തിൽനിന്ന് ഉപ്പ് കപ്പലിൽ കയറ്റിയയച്ചിട്ടേയുള്ളൂ. ഉണക്കലരിക്ക് കരാർ കൊടുത്തിട്ടുണ്ടെങ്കിലും കൂടിയ അളവ് ലഭിക്കേണ്ടതിനാൽ എത്തിത്തുടങ്ങിയിട്ടില്ല. കിറ്റിനുള്ള സഞ്ചിയും എത്തുന്നതേയുള്ളൂ. ഈ മൂന്ന് സാധനങ്ങളും എത്താത്തതിനാൽ സപ്ലൈക്കോയ്ക്ക്‌ കിറ്റ് പൂർണമായി തയ്യാറാക്കാനായിട്ടില്ല. കഴിഞ്ഞവർഷം ഓണം കഴിഞ്ഞും കിറ്റ് വിതരണംചെയ്യേണ്ടിവന്നിരുന്നു. ഇത്തവണ അങ്ങനെയുണ്ടാവരുതെന്ന് സർക്കാരിന്റെ കർശനനിർദേശമുണ്ട്. ഓണത്തിന് ഇനി ഒരു മാസം തികച്ചില്ല. സാധനങ്ങൾ ഉടൻ ലഭ്യമായില്ലെങ്കിൽ ഇത്തവണയും സമയത്തിന് പൂർത്തിയാക്കാനാവില്ല. കപ്പലിൽ അയച്ച ഉപ്പ് കൊച്ചിയിൽ എത്തിയിട്ടുവേണം എല്ലായിടത്തേക്കും എത്തിക്കാൻ. ഇത് ഘട്ടംഘട്ടമായി മാത്രമേ കൊച്ചിയിൽ എത്തുകയുള്ളൂ. ഉണക്കലരി തൂക്കി അതതിടത്ത് പാക്കുചെയ്യേണ്ടതാണ്. ഇതിനും സമയമെടുക്കും. മുമ്പ് കുടുംബശ്രീയായിരുന്നു കിറ്റിനുള്ള സഞ്ചി നൽകിയിരുന്നത്. ഇത്തവണ പുറത്ത്…

    Read More »
  • Crime

    പോലീസാണെന്നു പറഞ്ഞ് പിടിച്ചുപറി; സ്‌കൂട്ടര്‍ യാത്രികനെ തടഞ്ഞുനിര്‍ത്തി പണവും കമ്മലും കൈക്കലാക്കി മുങ്ങിയ ‘വിരുതന്‍’ പിടിയില്‍

    പുളിക്കീഴ്: സ്‌കൂട്ടര്‍ യാത്രികന്റെ പണവും കല്ലുവച്ച കമ്മലും കൈക്കലാക്കി മുങ്ങിയ കേസില്‍ പ്രതി അറസ്റ്റില്‍. മാലേത്ത് പുത്തന്‍വീട്ടില്‍ പി.ബി. അനീഷ് കുമാര്‍ (36)ആണ് അറസ്റ്റിലായത്. പോലീസുകാരനെന്നു പറഞ്ഞ് സ്‌കൂട്ടര്‍ യാത്രികനായ വളഞ്ഞവട്ടം കോട്ടക്കാമാലി വട്ടയ്ക്കാട്ട് വീട്ടില്‍ വിജയ(60)നെ തടഞ്ഞു നിര്‍ത്തിയാണ് അനീഷ് പിടിച്ചുപറി നടത്തിയത്. വിജയന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന 5000 രൂപയും വലതുചെവിയിലെ കല്ലുവച്ച ഒരു ഗ്രാം സ്വര്‍ണ കമ്മലും ഇയാള്‍ കൈക്കലാക്കുകയും തുടര്‍ന്ന് മുങ്ങുകയുമായിരുന്നു. ഞായറാഴ്ച രാവിലെ 10.30ന് വളഞ്ഞവട്ടം ബിവറേജിന് സമീപം അച്ഛന്‍പടി റോഡിലാണ് സംഭവം. തുടര്‍ന്ന് വിജയന്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അനീഷിനായി അന്വേഷണം വ്യാപിപ്പിച്ചു. ജില്ലാ പോലീസ് െസെബര്‍ സെല്ലിന്റെ സഹായത്തോടെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇരമല്ലിക്കരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കവര്‍ച്ച നടന്നു രണ്ടാം ദിവസം തന്നെ പ്രതിയെ വലയിലാക്കാന്‍ പോലീസിനായി. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ അനീഷ് കുറ്റം സമ്മതിച്ചു. തിരുവല്ലയിലെ സ്ഥാപനത്തില്‍…

    Read More »
  • Kerala

    പാണാവള്ളി വെടിക്കെട്ട് അപകടം: ചികിത്സയിലിരുന്ന രണ്ട് പേര്‍ മരിച്ചു

    ചേര്‍ത്തല: പാണാവള്ളിയില്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന രണ്ട് പേര്‍ മരിച്ചു. പാണാവള്ളി പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ വാലുമ്മേല്‍ പരേതനായ രാജപ്പനാചാരി-സരോജിനി ദമ്പതികളുടെ മകന്‍ രാജേഷ് (46), ഏഴാം വാര്‍ഡില്‍ മറ്റത്തില്‍ പരേതരായ പത്മനാഭന്‍-പാര്‍വതി ദമ്പതികളുടെ മകന്‍ എം.പി. തിലകന്‍(60) എന്നിവരാണ് മരിച്ചത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജേഷ് ഇന്നലെ ഉച്ചയോടെയും തിലകന്‍ െവെകിട്ടുമാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ വിഷ്ണുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ വന്ദനം തറമേല്‍ ധനപാല്‍ (55) മറ്റത്തില്‍ അരുണ്‍ കുമാര്‍ (35) എന്നിവര്‍ ചികില്‍സയിലാണ്. പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം മഹാദേവ ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ച് പെയിന്റിങ് ജോലിക്ക് എത്തിയതായിരുന്നു തിലകന്‍. രാജേഷ് വെല്‍ഡിങ് ജോലിക്കും. എന്നാല്‍ തിങ്കളാഴ്ച െവെകിട്ട് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടമുണ്ടാകുകയായിരുന്നു. ക്ഷേത്ര െമെതാനത്താണ് ദേവസ്വം ഓഫീസും വെടിപ്പുരയും സ്ഥിതി ചെയ്യുന്നത്. ഈ ഭാഗത്ത് വെല്‍ഡിങ് നടക്കുന്നതിനിടെ തീപ്പൊരി തെറിച്ചാണ്…

    Read More »
  • India

    ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് അപകടം; റോഡില്‍ വീണ് കൈയിലൂടെ ലോറികയറി ചികിത്സയിലിരുന്ന യുവാവ് മരിച്ചു

    തൊടുപുഴ: ബൈക്കപകടത്തില്‍പ്പെട്ട് ഗുരുതര പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നാകപ്പുഴ തൈമറ്റം മടിപാറയില്‍ സണ്ണിയുടെ മകന്‍ ആന്‍സന്‍ (23) ആണ് മരിച്ചത്. സിവില്‍ എന്‍ജിനിയറിങ് പഠനത്തിനു ശേഷം തൊടുപുഴയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു ആന്‍സന്‍. തിങ്കളാഴ്ച രാവിലെ എട്ടോടെ വീട്ടില്‍നിന്നു ജോലിസ്ഥലത്തേക്ക് വരുമ്പോള്‍ കുമാരമംഗലത്ത് വച്ച് ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്. റോഡില്‍ തെറിച്ചു വീണ ആന്‍സന്റെ കൈയിലൂടെ പാഴ്സല്‍ ലോറി കയറിയിറങ്ങി. ഉടന്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം ഇന്ന് 11.30ന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയില്‍. മാതാവ് ഏലിയാമ്മ. സഹോദരങ്ങള്‍: സൗമ്യ, രമ്യ.

    Read More »
  • Kerala

    സൈനികര്‍ക്ക് നാണക്കേട്; ‘ജവാന്റെ’ പേര് മാറ്റണമെന്ന് നിവേദനം: ഉത്പാദനം കൂട്ടാനുള്ള ആലോചനയില്‍ സര്‍ക്കാര്‍

    തിരുവനന്തപുരം: ‘ജവാന്‍’ എന്ന പേര് മദ്യത്തിന് നല്‍കുന്നത് സൈനികര്‍ക്ക് നാണക്കേടാണെന്നും പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം. വിമുക്തഭടനാണ് നിവേദനവുമായി സര്‍ക്കാരിനെ സമീപിച്ചത്. ജവാന്‍ റം ഉദ്പപാദിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം ആയതിനാല്‍ പേര് മാറ്റാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും എക്‌സൈസ് കമ്മീഷണര്‍ക്ക് കൈമാറിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഏറെ പ്രചാരമുള്ള ജവാന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മദ്യത്തിന്റെ ബ്രാന്‍ഡ് നെയിം മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായേക്കില്ല. മുന്‍പും ഇത്തരത്തിലുള്ള നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അതിനു ചെവികൊടുക്കാറില്ല. തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് ഉല്‍പാദിപ്പിക്കുന്ന ജവാന്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നതും വിപണനം നടക്കുന്നതുമായ മദ്യമാണ്. നിലവില്‍ നാല് ലൈനുകളിലായി 7500 കെയ്‌സ് മദ്യമാണ് ഒരു ദിവസം ഇവിടെ ഉദ്പാദിപ്പിക്കുന്നത്. 1.50 ലക്ഷം കെയ്‌സ് മദ്യമാണ് ഒരു മാസം വില്‍ക്കുന്നത്. ഇത് ഇനിയും വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഉദ്പാദന ലൈനുകള്‍ കൂട്ടണമെന്ന് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ്…

    Read More »
  • Crime

    ”മനുഷ്യന്‍ വിഷമാണ്, കഞ്ചാവ് പച്ചക്കറിയും, താന്‍ പ്രകൃതിസ്‌നേഹി, തന്റെ ജീവനും രക്തവും കഞ്ചാവ്”; എക്‌സൈസിന് ക്ലാസെടുത്ത് ‘പൊകയടി’ വ്‌ളോഗര്‍ മട്ടാഞ്ചേരി മാര്‍ട്ടിന്‍

    കൊച്ചി: കഞ്ചാവ് ഭൂമിയില്‍ വിത്ത് വീണ് മുളയ്ക്കുന്നതാണെന്നും എല്ലാ രോഗങ്ങള്‍ക്കുള്ള മരുന്നാണെന്നും ഇന്‍സ്റ്റഗ്രാം ലൈവില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയോട് കഞ്ചാവ് വലിക്കുന്നതിന് പ്രേരിപ്പിച്ച കേസില്‍ അറസ്റ്റിലായ വ്‌ളോഗര്‍ മട്ടാഞ്ചേരി മാര്‍ട്ടിന്‍( ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍). അറസ്റ്റിലായി സ്‌റ്റേഷനില്‍ കൊണ്ടുവന്നപ്പോഴായിരുന്നു കഞ്ചാവിനെപ്പറ്റി എക്‌സൈസിനു ‘ക്ലാസെടുത്ത് ‘ മാര്‍ട്ടിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ചീരയും കാബേജും ക്യാരറ്റും പച്ചക്കറിയാണെങ്കില്‍ കഞ്ചാവും പച്ചക്കറിയാണെന്നും മാര്‍ട്ടിന്‍ പറയുന്നു. കഞ്ചാവ് ഭൂമിയില്‍ വിത്ത് വീണ് മുളയ്ക്കുന്നതാണെന്നും എല്ലാ രോഗങ്ങള്‍ക്കുള്ള മരുന്നാണെന്നും തന്റെ മരണം വരെ ഉപയോഗിക്കുമെന്നും ഇയാള്‍ എക്‌സൈസിനോട് പറഞ്ഞു. കഞ്ചാവ് തന്റെ രക്തവും ജീവനുമാണ്. കഞ്ചാവ് വിഷമല്ല. കഞ്ചാവ് തെറ്റായിട്ട് തോന്നിയിട്ടില്ല. അത് മയക്കുമരുന്നല്ല. മനുഷ്യനാണ് ഏറ്റവും വിഷം. ഞാന്‍ പ്രകൃതി സ്‌നേഹിയാണെന്നും ഇയാള്‍ പറഞ്ഞു. രോഗിയായ താന്‍ കഞ്ചാവ് വലിച്ചതോടുകൂടിയാണ് സാധാരണ മനുഷ്യനായതെന്നും ഇയാള്‍ പറഞ്ഞു. തൃശൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് കഞ്ചാവ് വലിക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്ത വീഡിയോ വൈറലായതിനു പിന്നാലെയാണ് യൂട്യൂബ് വ്‌ളോഗറായ മാര്‍ട്ടിന്‍ അറസ്റ്റിലായത്.…

    Read More »
  • Crime

    പ്ലസ് ടു വിദ്യാര്‍ഥിനിയുമായുള്ള ‘പൊകയടി’ ലൈവ് പൊല്ലാപ്പായി; ‘മട്ടാഞ്ചേരി മാര്‍ട്ടിന്‍’ പിടിയില്‍: വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് എക്‌സൈസ്

    കൊച്ചി: ഇന്‍സ്റ്റാഗ്രാം ലൈവില്‍ പ്രായപൂര്‍ത്തിയാകാത്ത തൃശൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് കഞ്ചാവ് വലിക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്ത യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍. മട്ടാഞ്ചേരി മാര്‍ട്ടിന്‍ എന്നറിയപ്പെടുന്ന മട്ടാഞ്ചേരി സ്വദേശി ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിനാണു പിടിയിലായത്. രണ്ടു ഗ്രാം കഞ്ചാവ് കൈവശം വച്ചതിനാണ് ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രത്യേകം അന്വേഷണം നടത്തുമെന്നും ഇക്കാര്യത്തില്‍ ഇയാളുടെ മൊഴിയെടുക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാം ലൈവില്‍ ഇയാള്‍ പെണ്‍കുട്ടിയെ കഞ്ചാവ് വലിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് എക്‌സൈസ് നടപടി. വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മാര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കൊച്ചി എക്‌െസെസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാജിന്റെ നിര്‍ദ്ദേശപ്രകാരം മട്ടാഞ്ചേരി എക്‌െസെസ് ഇന്‍സ്‌പെക്ടര്‍ പ്രദീപും സംഘവും ചേര്‍ന്നുനടത്തിയ അന്വേഷണത്തിലാണു കഞ്ചാവുമായി ഇയാളെ പിടികൂടിയത്. മാര്‍ട്ടിനു കഞ്ചാവ് ലഭിച്ചിരുന്ന സ്ഥലങ്ങളെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്ന് എക്‌െസെസ് അധികൃതര്‍ അറിയിച്ചു. ആദ്യം…

    Read More »
  • Kerala

    ഒറ്റയ്ക്ക് ദീര്‍ഘദൂര യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കായി ‘സിംഗിള്‍ ലേഡി ബുക്കിങ് ‘ സംവിധാനവുമായി കെ.എസ്.ആര്‍.ടി.സി.

    തിരുവനന്തപുരം: ഓണ്‍ലൈന്‍ റിസര്‍വേഷന്‍ അനുവദിച്ചിട്ടുള്ള ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി ‘സിംഗിള്‍ ലേഡി ബുക്കിങ് ‘ സംവിധാനവുമായി കെ.എസ്.ആര്‍.ടി.സി. അടുത്തടുത്ത സീറ്റുകള്‍ സ്ത്രീ യാത്രക്കാര്‍ക്കു തന്നെ ലഭിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ അനുവദിച്ചിട്ടുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ മൂന്നു മുതല്‍ ആറു വരെ എണ്ണം സീറ്റുകള്‍ സ്ഥിരമായി സ്ത്രീ യാത്രക്കാര്‍ക്ക് മാത്രമായി അനുവദിച്ചിരുന്നു. എന്നാല്‍ മുന്നിലെ ഇത്തരം സീറ്റുകള്‍ അവഗണിച്ച് സ്ത്രീകള്‍ പലപ്പോഴും സൗകര്യമായ വിന്റോ സീറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ വനിതാ റിസര്‍വേഷന്‍ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയും ഒറ്റയ്ക്ക് റിസര്‍വ് ചെയ്ത ജനറല്‍ സീറ്റിലെ സ്ത്രീ യാത്രക്കാരുടെ അടുത്ത സീറ്റ് പുരുഷന്‍മാര്‍ റിസര്‍വ്വ് ചെയ്തോ ടിക്കറ്റെടുത്തോ ഇരിക്കുകയും ചെയ്തിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇത്തരത്തില്‍ അടുത്ത സീറ്റുകളില്‍ ഇരിക്കുന്ന പുരുഷന്മാര്‍ സ്ത്രീകളെ ശല്യം ചെയ്യുകയും നിയമ നടപടികളിലേക്ക് പോകേണ്ടിവരികയും ചെയ്യാറുണ്ട്. ഇത് സ്ത്രീയാത്രക്കാര്‍ക്കും മറ്റുയാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് പുതിയ റിസര്‍വേഷന്‍ സംവിധാനം നടപ്പാക്കുന്നത്.…

    Read More »
  • Crime

    കോട്ടയത്ത് വൈദികന്റെ വീടു കുത്തിത്തുറന്ന് 50 പവനിലധികം കവര്‍ന്നു: വീടുമുഴുവന്‍ മുളകുപൊടി വിതറി, മോഷ്ടാവ് ഓടിയ വഴി പറമ്പിന്റെ പലഭാഗത്തായി വീണ രണ്ടുപവനോളം കണ്ടെത്തി

    കോട്ടയം: കോട്ടയം പാമ്പാടിയില്‍ വന്‍ കവര്‍ച്ച. െവെദികന്റെ വീടു കുത്തിത്തുറന്ന് 50 പവനിലധികം സ്വര്‍ണവും പണവും കവര്‍ന്നു. കൂരോപ്പടയ്ക്കു സമീപം ചെന്നാമറ്റം ഇലപ്പനാല്‍ ഫാ. ജേക്കബ് െനെനാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഓടി രക്ഷപ്പെട്ട മോഷ്ടാവിന്റെ െകെയില്‍നിന്നു വീണെന്നു കരുതപ്പെടുന്ന നിലയില്‍ രണ്ടര പവന്‍ സ്വര്‍ണം പുരയിടത്തിന്റെ പല ഭാഗങ്ങളില്‍നിന്നു ലഭിച്ചു. ഇന്നലെ െവെകിട്ട് നാലിനും ആറിനും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നു. ഈ സമയത്ത് ഫാ. ജേക്കബ് െനെനാനും ഭാര്യയും തൃക്കോതമംഗലത്തെ ദേവാലയത്തില്‍ പോയിരിക്കുകയായിരുന്നു. അടുക്കള വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് വീടിന്റെ പല മുറികളിലെയും അലമാരകള്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഫാ.ജേക്കബ് െനെനാന്റെ മുറിയിലെ അലമാര തകര്‍ത്താണ് സ്വര്‍ണവും പണവും കവര്‍ന്നത്. മറ്റു സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. കവര്‍ച്ചയ്ക്കുശേഷം മോഷ്ടാക്കള്‍ വീടു മുഴുവന്‍ മുളകുപൊടി വിതറിയശേഷമാണ് രക്ഷപ്പെട്ടത്. മോഷ്ടാവ് സമീപത്തെ പുരയിടത്തില്‍കൂടി ഓടി രക്ഷപ്പെെട്ടന്ന നിഗമനത്തിലാണു പോലീസ്. വീടുമായി അടുത്ത പരിചയമുള്ള ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നും പോലീസിന് സംശയമുണ്ട്. പാമ്പാടി…

    Read More »
Back to top button
error: