മനാമ: കോഴിക്കോട് സ്വദേശി ബഹ്റൈനിൽ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പയ്യോളി മൂന്നുകുണ്ടൻചാലിൽ സിദ്ധാർഥ് (27) ആണ് മരിച്ചത്. സല്ലാഖിയിലുളള സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെയാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പമാണ് സിദ്ധാർഥ് കുളിക്കാനെത്തിയത്. അപകടത്തിൽപ്പെട്ട സിദ്ധാർഥിനെ ഉടനെ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബഹ്റൈനിൽ ഡെലിവറിമാനായി ജോലി ചെയ്തുവരികയായിരുന്നു സിദ്ധാർഥ്. കഴിഞ്ഞ മാസം ഒന്നിനാണ് ഇയാൾ നാട്ടിൽ നിന്നും തിരിച്ചെത്തിയത്. സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.