CrimeNEWS

കോട്ടയത്ത് വൈദികന്റെ വീടു കുത്തിത്തുറന്ന് 50 പവനിലധികം കവര്‍ന്നു: വീടുമുഴുവന്‍ മുളകുപൊടി വിതറി, മോഷ്ടാവ് ഓടിയ വഴി പറമ്പിന്റെ പലഭാഗത്തായി വീണ രണ്ടുപവനോളം കണ്ടെത്തി

കോട്ടയം: കോട്ടയം പാമ്പാടിയില്‍ വന്‍ കവര്‍ച്ച. െവെദികന്റെ വീടു കുത്തിത്തുറന്ന് 50 പവനിലധികം സ്വര്‍ണവും പണവും കവര്‍ന്നു. കൂരോപ്പടയ്ക്കു സമീപം ചെന്നാമറ്റം ഇലപ്പനാല്‍ ഫാ. ജേക്കബ് െനെനാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഓടി രക്ഷപ്പെട്ട മോഷ്ടാവിന്റെ െകെയില്‍നിന്നു വീണെന്നു കരുതപ്പെടുന്ന നിലയില്‍ രണ്ടര പവന്‍ സ്വര്‍ണം പുരയിടത്തിന്റെ പല ഭാഗങ്ങളില്‍നിന്നു ലഭിച്ചു.

ഇന്നലെ െവെകിട്ട് നാലിനും ആറിനും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നു. ഈ സമയത്ത് ഫാ. ജേക്കബ് െനെനാനും ഭാര്യയും തൃക്കോതമംഗലത്തെ ദേവാലയത്തില്‍ പോയിരിക്കുകയായിരുന്നു. അടുക്കള വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് വീടിന്റെ പല മുറികളിലെയും അലമാരകള്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഫാ.ജേക്കബ് െനെനാന്റെ മുറിയിലെ അലമാര തകര്‍ത്താണ് സ്വര്‍ണവും പണവും കവര്‍ന്നത്.

Signature-ad

മറ്റു സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. കവര്‍ച്ചയ്ക്കുശേഷം മോഷ്ടാക്കള്‍ വീടു മുഴുവന്‍ മുളകുപൊടി വിതറിയശേഷമാണ് രക്ഷപ്പെട്ടത്. മോഷ്ടാവ് സമീപത്തെ പുരയിടത്തില്‍കൂടി ഓടി രക്ഷപ്പെെട്ടന്ന നിഗമനത്തിലാണു പോലീസ്.

വീടുമായി അടുത്ത പരിചയമുള്ള ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നും പോലീസിന് സംശയമുണ്ട്. പാമ്പാടി പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: