Month: August 2022
-
NEWS
ജവാന്റെ പേര് മാറ്റി ‘മേജറാ’ക്കണമെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്‍പാദിപ്പിക്കുന്ന ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിവേദനം. സ്വകാര്യ വ്യക്തിയാണ് നിവേദനം നൽകിയിരിക്കുന്നത്.ജവാനെന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികര്‍ക്കു നാണക്കേടാണെന്ന് പരാതിയില്‍ പറയുന്നു.സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ പേര് മാറ്റാന്‍ നടപടിയുണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മദ്യത്തിന് ‘ജവാൻ’ എന്ന പേര് മാറ്റി ‘മേജർ’ എന്നിടണമെന്ന് സോഷ്യൽ മീഡിയയിൽ നിരവധി പേർ ആവശ്യപ്പെട്ടു.ഇത്രയും കാലമായില്ലേ,മേജറായി പ്രമോഷൻ നൽകണമെന്നാണ് ആവശ്യം.ചിലർ ജവാൻ എന്ന പേരിന് പകരം ‘ചാകാൻ’ എന്ന പേര് നൽകണമെന്നും ആവശ്യപ്പെടുന്നു. തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡാണ് ജവാൻ റം ഉത്പാദിപ്പിക്കുന്നത്. നിലവില്‍ 4 ലൈനുകളിലായി 7500 കെയ്‌സ് ജവാന്‍ മദ്യമാണ് ഒരു ദിവസം ഇവിടെ ഉല്‍പാദിപ്പിക്കുന്നത്.ജവാന്റെ 1.50 ലക്ഷം കെയ്‌സ് മദ്യമാണ് കേരളത്തിൽ ഒരു മാസം വില്‍ക്കുന്നത്.
Read More » -
Local
18 കാരിയായ കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി, ബന്ധുവായ യുവാവ് അറസ്റ്റില്‍
ഓയൂര്‍ (കൊല്ലം): കോളജ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ബന്ധു കോട്ടുക്കല്‍ അജിതാ ഭവനില്‍ ശരതി (27) നെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23നായിരുന്നു കേസിസാസ്പദമായ സംഭവം. കൊല്ലം എസ്.എന്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി, ഓടനാവട്ടം കളപ്പില കാവേരിഭവനില്‍ (ചരുവിള പുത്തന്‍വീട്) സാബു-സീമ ദമ്പതികളുടെ മകള്‍ കാവേരിയെ(18) മരുതമണ്‍പള്ളിയിലെ വാടക വീട്ടിലെ കിടക്ക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൂയപ്പള്ളി സി.ഐ ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിവന്ന അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്നും പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് മുന്‍പ് ശരത് ഫോണില്‍ വിളിച്ചിരുന്നതായി കണ്ടെത്തി. പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാവേരിയും ശരത്തുമായി കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു എന്നും ഇരുവരും തമ്മില്‍ വിവാഹിതരാകാനായി തീരുമാനിച്ചിരുന്നുവെന്നും പറയുന്നു. മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കാവേരി മറ്റൊരാളുടെ ബൈക്കിന് പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് കണ്ട ശരതും കാവേരിയുമായി വഴക്കുണ്ടാക്കുകയും…
Read More » -
Kerala
വനിതാസഹകരണ ബാങ്ക് ജീവനക്കാരിയെ ലൈംഗീകമായി പീഡിപ്പിച്ചു, ഒളിവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കണ്ണൂര്‍: പീഡനക്കേസില്‍ ഒളിവിലായിരുന്ന കണ്ണൂർ നഗരസഭ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ അറസ്റ്റിൽ. കൃഷ്ണകുമാറിനെ ബാംഗ്ലൂരുവിൽ നിന്നും എ സി പി, ടി കെ രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ജൂലൈ 20 നാണ് പി വി കൃഷ്‌ണകുമാർ പീഡിപ്പിച്ചുവെന്ന് കാണിച്ച് വനിത സഹകരണ ബാങ്ക് ജീവനക്കാരിയായ യുവതി സിറ്റി പൊലീസ് കമ്മീഷണർക്കും വനിതാ കമ്മീഷനും പരാതി നൽകിയത്. പരാതിയിൽ എടക്കാട് പൊലീസ് കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാർ ഒളിവിൽ പോവുകയായിരുന്നു. യുവതി ജോലി ചെയ്യുന്ന കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ മുൻ ജീവനക്കാരൻ കൂടിയായിരുന്നു കൃഷ്‌ണകുമാർ.
Read More » -
NEWS
മോഷ്ടിക്കപ്പെടുന്ന ഫോണുകളുടെ ഉപയോഗം തടയാം
മോഷ്ടിക്കപ്പെടുന്ന ഫോണുകളുടെ ഉപയോഗം തടയുന്നതിനായി ഇന്റര്‍നെറ്റ് സേവന ദാതാക്കളുമായും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായും ചേര്‍ന്ന് പുതിയ പദ്ധതി ആവിഷ്കരിക്കുകയാണ് ഡല്‍ഹി പൊലീസ്. മൊബൈല്‍ ഫോണിന്റെ ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡെന്റിറ്റി (ഐഎംഇഐ) ഉപയോഗിച്ചായിരിക്കും ഇത് ചെയ്യുക. എന്താണ് ഐഎംഇഐ നമ്ബര്‍? ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡെന്റിറ്റി അല്ലെങ്കില്‍ ഐഎംഇഐ എന്നത് ഒരു നെറ്റ്‌വര്‍ക്കിനുള്ളിലുള്ള മൊബൈല്‍ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന നമ്ബറാണ്. ഇതിന് 15 അക്കങ്ങളുണ്ട്. നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്ബോഴോ ഒരു കോള്‍ ചെയ്യുമ്ബോഴോ, നിങ്ങളുടെ ഉപകരണത്തിന്റെ ഐഡന്റിറ്റി പരിശോധിക്കാന്‍ ഈ നമ്ബര്‍ ഉപയോഗിക്കുന്നു. നിങ്ങള്‍ക്ക് ഒരു ഡ്യുവല്‍ സിം ഫോണ്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് രണ്ട് ഐഎംഇഐ നമ്ബറുകള്‍ ഉണ്ടായിരിക്കും. നിങ്ങളുടെ ഐഎംഇഐ നമ്ബര്‍ എങ്ങനെ പരിശോധിക്കാം? മൊബൈല്‍ ഫോണിലും ഡിവൈസിന്റെ കവറിലും ഈ നമ്ബര്‍ നിര്‍മ്മാതാക്കള്‍ പതിപ്പിക്കാറുണ്ട്. നിങ്ങളുടെ ഫോണിന്റെ പുറകിലായിരിക്കും ഇത് കാണുക. ഐഎംഇഐ നമ്ബര്‍ അറിയാന്‍ മറ്റൊരു എളുപ്പ വഴിയുമുണ്ട്, *#06# ഡയല്‍ ചെയ്താല്‍ മതിയാകും. നിങ്ങളുടെ ഫോണിന്റെ സ്ക്രീനില്‍ ഐഎംഇഐ…
Read More » -
NEWS
ഖത്തർ ലോകകപ്പിന് ഇനി 100 ദിവസം
ദോഹ: ഫുട്ബോൾ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിന്റെ കിക്കോഫിനു ഇനി 100 ദിനങ്ങൾ മാത്രം. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നത്.സാധാരണ ജൂൺ ജൂലൈ മാസങ്ങളിലാണ് ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറുക.എന്നാൽ ഖത്തറിൽ ഈ സമയം കനത്ത ചൂടാകും എന്നതിനാലാണ് മത്സരങ്ങൾ നവംബർ ഡിസംബർ മാസങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. ഇരുപത്തിരണ്ടാമത് ലോകകപ്പിനാണ് ഖത്തർ വേദിയാവുന്നത്.അറബ് മേഖലയിലേക്കു ആദ്യമായെത്തുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറ് കൂടിയാണ് ഇത്.2018 ലെ റഷ്യൻ ലോകകപ്പിന് ശേഷം മഹാമാരിയും യുദ്ധങ്ങളും അധിനിവേശങ്ങളും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ പിന്നിട്ടാണ് ലോക ഫുട്‌ബോൾ മാമാങ്കത്തിന് ഖത്തറിൽ അരങ്ങുണരുന്നത്. പതിമൂന്ന് രാജ്യങ്ങൾ പങ്കെടുത്ത ഉറുഗ്വായിൽ നടന്ന പ്രഥമ ലോകകപ്പിൽ നിന്നും 22ാ മത് ഖത്തർ ലോകകപ്പിൽ എത്തുമ്പോൾ 32 രാജ്യങ്ങളാണ് മത്സരത്തിന് ഇറങ്ങുന്നത്. എന്നാൽ ഡിസംബർ 18 ന് നടക്കാനിരിക്കുന്ന ഫൈനൽ മത്സരം ആകുമ്പോഴേക്കും ലോകം രണ്ട് പക്ഷങ്ങൾ മാത്രമായി മാറും.ഫുട്‌ബോൾ എന്ന…
Read More » -
NEWS
കാവാരിക്കുളവും കണ്ഠൻ കുമാരനും
റാന്നിക്ക് അടുത്ത് പെരുമ്പെട്ടിയിൽ പണ്ടൊരു കുളമുണ്ടായിരുന്നു. കീഴാളർക്ക് ആശ്രയിക്കാവുന്ന ചുരുക്കം ജലസ്രോതസ്സുകളിൽ ഒന്ന്. കുളക്കരയിലെ വന്മരങ്ങൾ പലതും നിർദ്ദയം ഫലങ്ങൾ പൊഴിച്ച് കുളം നിറയ്ക്കും. കായ്കൾ വാരിക്കളഞ്ഞു പതിവായി കുളം തെളിക്കണം. അതുകൊണ്ട് കുളത്തിനു കാവാരിക്കുളം എന്ന് പേരുണ്ടായി. കുളത്തിനോട് ചേർന്ന് താമസിക്കുന്ന കുടിക്കിടപ്പുകാരുടെ പുരയിലെ കണ്ഠന്റെ മകൻ കൊച്ചു കുമാരനും കുളത്തിലെ മാലിന്യം വാരിക്കളഞ്ഞു കുളം തെളിക്കുമായിരുന്നു.മുതിർന്നു വന്നപ്പോൾ സമൂഹത്തിലെ മാലിന്യം വാരിക്കളഞ്ഞ് കുമാരൻ കുലവും തെളിയിക്കാൻ തുടങ്ങി.കേരള നവോത്ഥാന ചരിത്രം വാല്യങ്ങളായി എഴുതി തള്ളിയ ചരിത്രകാരന്മാർ പക്ഷെ കാവാരിക്കുളം കണ്ഠൻ കുമാരനെ അതിൽ നിന്ന് വാരിക്കളഞ്ഞു എന്ന് മാത്രം. ഇത് ഇപ്പോൾ മാത്രം തുടങ്ങിയതായിരുന്നില്ല.കിട്ടുപിള്ള എന്നൊരു ആശാൻ അക്ഷരലോകത്തെ വാതായനങ്ങൾ കുമാരന് മുന്നിൽ തുറന്നിട്ടത് അക്കാലത്തും പലരെയും ചൊടിപ്പിച്ചിരുന്നു.ആശാനിൽ നിന്ന് മലയാളവും സംസ്കൃതവും കുമാരൻ പഠിച്ചു. അത് അധികകാലം തുടരാൻ അന്നത്തെ…
Read More » -
NEWS
കേരളത്തിലെ മന്ത്രിമാർക്കും എംഎൽഎമാർക്കും ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എന്തൊക്കെയാണ്?
കേരളത്തിലെ ഒരു എംഎൽഎക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എന്തൊക്കെയാണ്? മന്ത്രിമാരുടെയും, പേഴ്സണൽ സ്റ്റാഫുകളുടെയും ഒപ്പം എം.പിമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എന്തൊക്കെയാണ്? കേരളത്തിലെ ഒരു എംഎല്‍എയുടെ പ്രതിമാസ അടിസ്ഥാന ശമ്പളം നിലവില്‍ 2000 രൂപയാണ്. മണ്ഡല അലവന്‍സ് ഇനത്തില്‍ 25,000 രൂപ ലഭിക്കും. ടെലഫോണ്‍ അലവന്‍സായി 11,000 രൂപയും ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000 രൂപയുമുണ്ട്. അതിഥി സല്‍ക്കാരത്തിനുള്ള അലവന്‍സ് 8000 രൂപ. ആകെ 50,000 രൂപ അലവന്‍സായി ലഭിക്കും. ഒപ്പം യാത്രാ ചെലവുകള്‍ക്കായി 20,000 രൂപ അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം ചേര്‍ത്ത് 70,000 രൂപയാണ് ഒരു എംഎല്‍എയ്ക്ക് പ്രതിമാസം ലഭിക്കുന്നത്. മന്ത്രിമാരുടെ പ്രതിമാസ അലവന്‍സ് 2000 രൂപയാണ്. ഡിഎ 38,429 രൂപ, മണ്ഡലം അലവന്‍സ് 40,000 രൂപയും ലഭിക്കും. കേരളത്തില്‍ 2018-ലാണ് ഇതിന് മുമ്പ് സാമാജികരുടെ ശമ്പളം വര്‍ധിപ്പിച്ചത്. മന്ത്രിമാരുടെ ശമ്പളം 55012-ല്‍ നിന്ന് 97,429 ആയും എംഎല്‍എമാരുടെ ശമ്പളം 39500-ല്‍ നിന്ന് 70000 ആയിട്ടുമാണ് അന്ന് വര്‍ധിപ്പിച്ചിരുന്നത്. മന്ത്രിമാരുടെ യാത്രാ…
Read More » -
NEWS
ഉള്ളിയുടെ തൊലിയിൽ കാണുന്ന കറുത്ത നിറം എന്താണ്?
ചില ഉള്ളികളിൽ കറുത്ത പൂപ്പൽ പോലെയുള്ള പൊടി കാണാറുണ്ട്. ആസ്‌പർഗില്ലസ് നൈജർ (Aspergillus niger) എന്ന ഫംഗസ് മൂലമുണ്ടാകുന്ന പൂപ്പലാണ് ഉള്ളികളിലും മറ്റ് പല പഴവർഗങ്ങളിലും കാണപ്പെടുന്ന കറുത്ത പൊടി. ‘ബ്ലാക്ക് മോൾഡ്’ എന്ന് അറിയപ്പെടുന്ന ഈ പൂപ്പൽ വളരെ സാധാരണമാണ്. ഉള്ളികളിൽ കാണപ്പെടുന്ന ആസ്‌പർഗില്ലസ് നൈജർ ഒട്ടും തന്നെ അപകടകാരി അല്ല. ഫംഗസ് ഉള്ള ലെയർ എടുത്ത് മാറ്റുകയോ, ഫംഗസിനെ കഴുകി കളയുകയോ ചെയ്‌താൽ മതി. ഇനി അഥവാ കുറച്ച് ഫംഗസ് വയറ്റിൽ ചെന്നാലും പേടിക്കേണ്ടതില്ല. രോഗപ്രതിരോധശേഷി കുറവായ വളരെ ചുരുക്കം ചില ആളുകളിൽ ഈ ഫംഗസ് അസുഖം ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.ഫംഗസിന്റെ അളവ് ഉള്ളിയിൽ കൂടുതൽ ആണെങ്കിൽ അതായത് ഫംഗസ് ഉള്ളിയേ ഒരുപാട് ബാധിച്ചിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ഭക്ഷണാവശ്യത്തിനായി എടുക്കുന്ന ഉള്ളി പകുതി ഉപയോഗിച്ച ശേഷം മറ്റേ പകുതി ഫ്രിഡ്ജില്‍ കയറ്റി വയ്ക്കുന്നത് പലപ്പോഴും സ്ഥിരം കാഴ്ചയാണ്. ഇങ്ങനെ എടുത്തുവയ്ക്കുന്ന ഉള്ളിയില്‍ ബാക്ടീരിയ കയറുമെന്നും ഇത് ഉദരസംബന്ധമായ…
Read More » -
NEWS
ഇഎസ്ഐ ആനുകൂല്യങ്ങൾ:തൊഴിലാളികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഇ. എസ്. ഐ. നിയമം ബാധകമായ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ച ഉടന്‍ തൊഴില്‍ ഉടമയെക്കൊണ്ട് ഇ. എസ്. ഐ. യില്‍ രജിസ്റ്റർ ചെയ്യിച്ച് ടെമ്പററി ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി വാങ്ങുക. രജിസ്റര്‍ ചെയ്ത ദിവസം മുതല്‍ ചികിത്സാുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. രജിസ്റര്‍ ചെയ്ത് 15 ദിവസത്തിുള്ളില്‍ കുടുംബാംഗങ്ങളോടൊത്ത് ഇ. എസ്. ഐ. സി. ഫോട്ടോ ക്യാമ്പില്‍ പങ്കെടുക്കുക. പഹ്ചാന്‍ ഫോട്ടോ ക്യാമ്പ്, സബ് റീജിയണല്‍ ഓഫീസിലും ബന്ധപ്പെട്ട ബ്രാഞ്ച് ഓഫീസുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴിലാളിയും കുടുംബവും ഒരുമിച്ച് വന്നോ, പ്രത്യേകം പ്രത്യേകമായി വന്നോ ഫോട്ടോ എടുക്കാവുന്നതാണ്.വരുമ്പോള്‍ തൊഴിലുടമ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ ഒട്ടിച്ച application form കൊണ്ടുവരേണ്ടതാണ്. മാതാപിതാക്കളുടെ പേര് കാര്‍ഡില്‍ ഉള്‍പ്പെടുത്തണമെങ്കില്‍, തൊഴിലാളിയോടൊപ്പം തൊഴിലാളിയുടെ ആശ്രിതരും കഴിയുന്നു എന്നതിന് തെളിവിലേക്കായി റേഷന്‍ കാര്‍ഡ്/ തഹസില്‍ദാറില്‍ കുറയാതെയുള്ള റവ്യൂ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആശ്രിതരായ മാതാപിതാക്കളുടെ മാസവരുമാനം 5000 രൂപയില്‍ കുറവായിരിക്കുണം. രാജ്യത്ത് എവിടെയും എപ്പോഴും ഇ. എസ്. ഐ. യുടെ ആുകൂല്യങ്ങള്‍ ലഭിക്കുന്നതിന് പ്രത്യേക തിരിച്ചറിയല്‍…
Read More » -
NEWS
മനുഷ്യ ശരീരത്തിൽ ആദ്യമായി മാറ്റിവച്ച അവയവം ഏതാണ്?
1: അസ്ഥികളുടെ എണ്ണം: 206 2: പേശികളുടെ എണ്ണം: 639 3: വൃക്കകളുടെ എണ്ണം: 2 4: പാൽ പല്ലുകളുടെ എണ്ണം: 20 5: വാരിയെല്ലുകളുടെ എണ്ണം: 24 (12 ജോഡി) 6: ഹൃദയ അറ നമ്പർ: 4 7: ഏറ്റവും വലിയ ധമനികൾ: അയോർട്ട 8: സാധാരണ രക്തസമ്മർദ്ദം: 120/80 എംഎംഎച്ച്ജി 9: രക്തം Ph: 7.4 10: നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം: 33 11: കഴുത്തിലെ കശേരുക്കളുടെ എണ്ണം: 7 12: മധ്യ ചെവിയിലെ അസ്ഥികളുടെ എണ്ണം: 6 13: മുഖത്തെ അസ്ഥികളുടെ എണ്ണം: 14 14: തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം: 22 15: നെഞ്ചിലെ എല്ലുകളുടെ എണ്ണം: 25 16: കൈകളിലെ അസ്ഥികളുടെ എണ്ണം: 6 17: മനുഷ്യന്റെ കൈയിലെ പേശികളുടെ എണ്ണം: 72 18: ഹൃദയത്തിലെ പമ്പുകളുടെ എണ്ണം: 2 19: ഏറ്റവും വലിയ അവയവം: ചർമ്മം 20: ഏറ്റവും വലിയ ഗ്രന്ഥി: കരൾ 21:…
Read More »