Month: August 2022
-
LIFE
നയന്‍താരയുടെ വിവാഹം പ്രേക്ഷകരിലേക്ക്; ‘ബിയോണ്ട് ദ് ഫെയറിടെയില്‍’ പ്രൊമോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്
നയന്‍താരയുടെയും വിഘ്നേഷ് ശിവന്‍റെയും വിവാഹം പോലെ തന്നെ വാര്‍ത്താപ്രാധാന്യം നേടിയ ഒന്നായിരുന്നു വിവാഹ വീഡിയോയുടെ സ്ട്രീമിംഗ് അവകാശം പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് നേടി എന്നത്. രജനീകാന്തും ഷാരൂഖ് ഖാനും അടക്കമുള്ള പല പ്രമുഖ താരങ്ങളും പങ്കെടുത്ത വിവാഹവേദിയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിഘ്നേഷ് പുറത്തുവിട്ടിരുന്നു. ഇത് നെറ്റ്ഫ്ലിക്സുമായി ഏര്‍പ്പെട്ട കരാറിന്‍റെ ലംഘനമാണെന്നും ആയതിനാല്‍ അവര്‍ ഇതില്‍ നിന്ന് പിന്മാറിയെന്നുമൊക്കെ പിന്നാലെ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ പ്രചരണങ്ങളില്‍ വസ്തുതയില്ലെന്നും വിവാഹ വീഡിയോ തങ്ങള്‍ തന്നെ സ്ട്രീം ചെയ്യുമെന്നും അറിയിച്ച് നെറ്റ്ഫ്ലിക്സും രംഗത്തെത്തി. ഇപ്പോഴിതാ വീഡിയോയുടെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. https://twitter.com/Netflix_INSouth/status/1556877022592258048?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1556877022592258048%7Ctwgr%5E5f03b104145aeb85acb60c83dcb231c1afd73609%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FNetflix_INSouth%2Fstatus%2F1556877022592258048%3Fref_src%3Dtwsrc5Etfw നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍ എന്ന പേരിലാണ് ഡോക്യുമെന്‍ററി എത്തുക. നയന്‍താര- വിഘ്നേഷ് വിവാഹം മാത്രമല്ല, മറിച്ച് വിവാഹത്തിലേക്ക് എത്തിച്ച അവര്‍ക്കിടയിലെ ബന്ധവും ഇരുവരുടെയും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്‍ററി. വിഘ്നേഷിന്‍റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൌഡി പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്‍തിരിക്കുന്നത് ഗൌതം വസുദേവ്…
Read More » -
Crime
വീട്ടില്‍ അനധികൃത ഗ്യാസ് റീഫില്ലിംഗ് കേന്ദ്രം, മലപ്പുറത്ത് ഒരാൾ പിടിയിൽ
മലപ്പുറം: യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃതമായി വീട്ടില്‍ ഗ്യാസ് റീഫില്ലിംഗ് കേന്ദ്രം നടത്തിവന്ന ഒരാൾ മലപ്പുറത്ത് പിടിയിൽ. വാഴക്കാട് വട്ടപ്പാറ പണിക്കരപുറായി സ്വദേശി കൊന്നേങ്ങല്‍ ശാഫി(34)യെയാണ് വാഴക്കാട് പൊലീസ് പിടികൂടിയത്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിന്‍ഡര്‍ ഗ്യാസ് ഏജന്‍സികളുടെ ഏജന്റുമാര്‍ മുഖേനയും വിവിധ വീടുകളില്‍നിന്ന് പണം കൊടുത്തും സംഘടിപ്പിച്ച് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിന്‍ഡറിലേക്ക് റീഫില്‍ ചെയ്ത് വിൽക്കുകയായിരുന്നു പ്രതി. കൂടിയ വിലയ്ക്കാണ് ഇയാൾ വില്‍പ്പന നടത്തി വന്നിരുന്നത്. മൂന്ന് വര്‍ഷത്തോളമായി ഇയാള്‍ അനധികൃത കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. റീഫില്ലിംഗിനായി കൊണ്ടുവന്ന 150 ഓളം ഗ്യാസ് സിലിന്‍ഡറുകളും നാല് കംപ്രസിംഗ് മിഷീനുകള്‍ അഞ്ച് ത്രാസുകള്‍ നിരവധി വ്യാജ സീലുകളും സിലിന്‍ഡര്‍ വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഓട്ടോകള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം മലപ്പുറത്ത് കഴിഞ്ഞ ദിവസം രണ്ടായിരം രൂപയുടെ വ്യാജ നോട്ട് പിടികൂടിയ സംഭവത്തില്‍ അന്വേഷണം ചെന്നെത്തിയത് വന്‍ തട്ടിപ്പ് സംഘത്തിലേക്കാണ്. കേസില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. കാസർഗോഡ് ചിറ്റാരിക്കൽ…
Read More » -
India
ഈ വര്‍ഷം ദുബായ് ടാക്സികളില്‍ യാത്രക്കാര്‍ മറന്നുവച്ചത് 1.2 മില്ല്യണ്‍ ദിര്‍ഹം
ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, ദുബായില്‍ ടാക്‌സികളില്‍ കണ്ടെത്തിയ ഇനങ്ങളില്‍ മൊത്തം 1,272,800 ദിര്‍ഹം പണമായി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പറഞ്ഞു. ആര്‍ടിഎ അതിന്റെ കോള്‍ സെന്ററുമായി ബന്ധപ്പെട്ട് പങ്കിട്ട മറ്റു പലതിലും ഈ കണക്കും ഉള്‍പ്പെടുന്നു. ഇതേ കാലയളവില്‍ ടാക്സികളില്‍ നഷ്ടപ്പെട്ട 44,062 സാധനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കോള്‍ സെന്ററിന് ലഭിച്ചു. പണത്തിന് പുറമെ 12,410 മൊബൈല്‍ ഫോണുകള്‍, 2,819 ഇലക്ട്രോണിക് ഉപകരണങ്ങള്‍, 766 പാസ്പോര്‍ട്ടുകള്‍, 342 ലാപ്ടോപ്പുകള്‍ എന്നിവയും കണ്ടെത്തി. ടാക്‌സി ഡ്രൈവര്‍മാരുടെ സത്യസന്ധതയ്ക്കും വിശ്വാസ്യതയ്ക്കും ആര്‍ടിഎ ആദരിക്കാറുണ്ട്. എമിറേറ്റിലെ ടാക്സികള്‍ ഉപയോഗിക്കുന്ന വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും യുഎഇയുടെ പൊതുവെയും ദുബായിയുടെയും നല്ല പ്രതിച്ഛായ അവതരിപ്പിക്കാനുള്ള അവരുടെ വിലയേറിയ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇത്. ടാക്‌സി റൈഡര്‍മാര്‍ക്കുള്ള സേവനങ്ങള്‍. ടാക്സി എക്സലന്‍സ് അവാര്‍ഡിലൂടെ മികച്ച പ്രകടനം നടത്തുന്ന ടാക്‌സി ഫ്രാഞ്ചൈസി കമ്പനികളെയും അവരുടെ മികച്ച ഡ്രൈവര്‍മാരെയും ആര്‍ടിഎ ആദരിക്കാറുണ്ടെന്ന് ആര്‍ടിഎ, കോര്‍പ്പറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട്ട് സര്‍വീസസ് സെക്ടര്‍,…
Read More » -
Pravasi
യുഎഇയിലെ പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ നഷ്ടമായവര്‍ക്കായി പ്രത്യേക ക്യാമ്പ്
ദുബൈ: യുഎഇയിലുണ്ടായ പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ നഷ്ടമാവുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്‍തവര്‍ക്കായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ഫുജൈറയിലെയും കല്‍ബയിലെയും ബിഎല്‍എസ് സെന്ററുകളില്‍ സംഘടിപ്പിച്ച ക്യാമ്പുകളില്‍ കോണ്‍സുലേറ്റിന് 80 അപേക്ഷകള്‍ ലഭിച്ചു. യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ സംഘടനകളും പ്രളയ ബാധിത പ്രദേശങ്ങളിലെ പ്രവാസികളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. ‘പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടമാവുകയോ ചെയ്‍ത ഇന്ത്യന്‍ പൗരന്മാരില്‍ നിന്ന് പ്രത്യേക പരിഗണനയോടെ അപേക്ഷകള്‍ സ്വീകരിക്കുകയാണെന്നും ഓഗസ്റ്റ് 28 വരെ ഇത്തരത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുമെന്നും’ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‍പോര്‍ട്ട്, അറ്റസ്റ്റേഷന്‍ ആന്റ് എജ്യൂക്കേഷന്‍ കോണ്‍സുല്‍ രാംകുമാര്‍ തങ്കരാജ് പറഞ്ഞു. കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതായും ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ വിധ സഹായവും നല്‍കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞയാഴ്ച യുഎഇയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നൂറു കണക്കിന് ആളുകള്‍ക്കാണ് സ്വന്തം താമസ സ്ഥങ്ങള്‍…
Read More » -
Crime
സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ നിഷാമിന്റെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി
തൃശൂർ: ഫ്ലാറ്റിൽ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ നിഷാമിന്റെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. തൃശൂർ പെരിങ്ങനം പൊലീസ് കസ്റ്റഡിയിലുള്ള ഹമ്മർ വാഹനത്തിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്. ഇതു സംബന്ധിച്ച് തൃശൂർ ആർടിഓ ഉത്തരവിറക്കി. ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാന്നുള്ള തിരുമാനത്തിന്റെ ഭാഗമായാണ് ഉത്തരവ്. അതേസമയം പ്രതി നിഷാമിനെതിരെ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തിരിരുന്നു. സഹ തടവുകാരന്‍റെ കാലിൽ ചൂടുവെള്ളം ഒഴിച്ചുവെന്ന കേസിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ കേസിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസും ജയിൽ ഉദ്യോഗസ്ഥരും പറയുന്നത്. ജൂണിൽ നടന്ന സംഭവത്തിൽ സഹതടവുകാരനായ നസീർ ആദ്യം പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നാണ് ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്ന ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ബിസിനസുകാരനായ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയ സംഭവം. പണത്തിന്റെയും അധികാരത്തിന്റെയും അഹന്തയിൽ ക്രൂരകൃത്യം ചെയ്ത ശേഷം കേസ് അട്ടിമറിക്കാൻ ശ്രമിച്ചതുവരെ വിവാദമായിരുന്നു. വിയ്യൂരും, കണ്ണൂർ ജയിലിലും ശിക്ഷ അനുഭവിച്ച നിഷാമിപ്പോള്‍ പജപ്പുര സെൻട്രൽ ജയിലാണ് കഴിയുന്നത്.…
Read More » -
TRENDING
ചൂട് കടുക്കും, മരണം കൂടും; കാലാവസ്ഥവ്യതിയാനം മൂലമുള്ള മരണനിരക്ക് ആറ് മടങ്ങ് വര്‍ധിക്കുമെന്ന് പഠനം
കാലാവസ്ഥവ്യതിയാനം മൂലമുള്ള മരണനിരക്ക് വര്‍ധിച്ചേക്കാമെന്ന് സൂചന. നൂറ്റാണ്ടിന്റെ അവസാനത്തോടെ അമിതമായ ചൂട് മൂലമുള്ള മരണനിരക്ക് ആറ് മടങ്ങായി വര്‍ദ്ധിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ദ ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. രാത്രിയിലെ അന്തരീക്ഷ ചൂട് ഉറക്കത്തിന്റെ സാധാരണ ശരീരശാസ്ത്രത്തെ തന്നെ തടസ്സപ്പെടുത്തിയേക്കാമെന്നാണ് യുഎസിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. ഉറക്കകുറവ് രോഗപ്രതിരോധ സംവിധാനത്തെ തന്നെ തകരാറിലാക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വിട്ടുമാറാത്ത രോഗങ്ങള്‍, മാനസികാരോഗ്യ അവസ്ഥകള്‍ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. കിഴക്കന്‍ ഏഷ്യയിലെ 28 നഗരങ്ങളില്‍ ചൂടുള്ള രാത്രിയിലെ ശരാശരി താപനില 2090-ഓടെ 20.4 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 39.7 ഡിഗ്രി സെല്‍ഷ്യസായി മാറുമെന്ന് പഠനങ്ങള്‍ പറയുന്നു. ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസിനു താഴെയായി പരിമിതപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് പാരീസ് കാലാവസ്ഥാ ഉടമ്പടി.ഇത് പരിശോധിക്കുമ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നുള്ള താപനം പ്രശ്നകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഫലങ്ങള്‍ സൂചിപ്പിക്കുന്നു.’രാത്രിയില്‍ താപനില വര്‍ദ്ധിക്കുന്നതിന്റെ അപകടസാധ്യതകള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്ന് നോര്‍ത്ത് കരോലിന…
Read More » -
Kerala
കോടികളുടെ ആസ്തിയുളള വയോധിക വീട്ടിൽ അവശനിലയിൽ, അമിത ഡോസ് മരുന്നു നൽകി അവശയാക്കിയെന്നും സ്വത്തുക്കൾ തട്ടി എടുത്തെന്നും പരാതി
സ്വന്തം വീട്ടിൽ അവശനിലയിൽ കണ്ട റിട്ട. അധ്യാപികയെ അധികൃതർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. കൊല്ലം കടപ്പാക്കടയിൽ താമസിക്കുന്ന റിട്ട. അധ്യാപിക മേരിക്കുട്ടിയെ (71) ആണ് അവശനിലയിൽ കണ്ടത്. കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ള ഇവരെ അമിത ഡോസ് മരുന്നു നൽകി അവശയാക്കിയെന്നും ജീവൻ രക്ഷിക്കാൻ അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം കോർപറേഷൻ ബി.ജെ.പി കൗൺസിലർ ടി.ജി.ഗിരീഷ് കലക്ടർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി. തുടർന്ന് തഹസിൽദാറുടെ നേതൃത്വത്തിൽസാമൂഹിക നീതി വകുപ്പ് അധികൃതർ ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്. മേരിക്കുട്ടിയുടെ ഏകമകൻ ദീപക് ജോൺ ഒന്നര വർഷം മുൻപു ഹൃദയാഘാതം മൂലം മരിച്ചു. കനറാ ബാങ്ക് ജീവനക്കാരനായിരുന്ന മകന്റെ മരണത്തെത്തുടർന്നു മേരിക്കുട്ടി തനിച്ചായിരുന്നു താമസം. ദീപക്കുമായി സൗഹൃദമുണ്ടായിരുന്ന ഗിരീഷിനെ 4 മാസം മുൻപു വരെ മേരിക്കുട്ടി ഫോണിൽ വിളിക്കുകയും ഇടയ്ക്കിടെ കാണുകയും ചെയ്യുമായിരുന്നു. ഇതിനിടെ, ദീപക്കിന്റെ പേരിലുണ്ടായിരുന്ന വാഹനങ്ങളും വീട്ടിലെ ഓട്ടുപാത്രങ്ങളും ചിലർ കുറഞ്ഞ വിലയ്ക്കു കടത്തിക്കൊണ്ടു പോയി. മരങ്ങളും മുറിച്ചു കടത്തി. ജീവനു…
Read More » -
Local
12 കാരൻ ബൈക്കോടിച്ചു, പിതാവിന് പതിമൂന്നായിരത്തി അഞ്ഞൂറു രൂപ പൊലിസ് പിഴ ചുമത്തി
ഇരിട്ടി: പന്ത്രണ്ടുകാരനായ മകൻ ബൈക്കോടിച്ചതിന് ബൈക്കുടമയായ പിതാവിന് പതിമൂവായിരത്തി അഞ്ഞുറു രൂപ പിഴയീടാക്കി പൊലിസിൻ്റെ ശിക്ഷ. ആറളം പൊലിസാണ് പ്രായപൂർത്തിയാകാത്ത മകൻ പൊതുനിരത്തിലൂടെ ബൈക്ക് ഓടിച്ചതിന് ബൈക്കുടമയും കുട്ടിയുടെ പിതാവുമായ കക്കോടിലെ താഴെക്കാട്ട് യോഹന്നാനിൽ നിന്നും പതിമൂവായിരത്തി അഞ്ഞൂറു രൂപ പിഴയീടാക്കിയത്. ആറളം ചെടിക്കുളത്താണ് സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥിയായ പന്ത്രണ്ടുകാരൻ തൻ്റെ പിതാവിൻ്റെ ബൈക്കിൽ ആറളം ചെടിക്കുളം റോഡിൽ ചുറ്റിയടിക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരിൽ ചിലർ ഇത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ആറളം എസ്.ഐ വി.വി.ശ്രീജേഷിന് കൈമാറുകയായിരുന്നു. തുടർന്ന് പൊലിസെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. തുടർന്ന് ബൈക്കുടമയും കുട്ടിയുടെ പിതാവുമായ ആറളം ചെടിക്കുളത്ത് കക്കോടിലെ താഴെക്കാട്ട് യോഹന്നാനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീത് ചെയ്ത് പതിമൂവായിരത്തി അഞ്ഞൂറ് രൂപ പിഴയിടാക്കി ബൈക്ക് വിട്ടുനൽകുകയും ചെയ്തു.
Read More » -
Kerala
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയർ ബീനാഫിലിപ്പിനെ സി പി എം സസ്‌പെന്‍ഡ് ചെയ്യും
ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ പാര്‍ട്ടി പ്രാഥിമികാംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ സി പി എം . സി പി എം പറപ്പോടി ബ്രാഞ്ച് കമ്മിറ്റിയംഗമാണ് ബിനാഫിലിപ്പ്. എന്നാല്‍ മേയര്‍ പദവിയില്‍ നിന്ന് മാറ്റുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ആര്‍.എസ്.എസ് സംഘടിപ്പിച്ച ബാലഗോകുലത്തിന്റെ മാതൃവന്ദനം പരിപാടിയില്‍ പരിപാടിയില്‍ മേയര്‍ പങ്കെടുത്തതും അവിടെ നടത്തിയ പരാമര്‍ശങ്ങളും സി.പി.എംല്‍ കടുത്ത അതൃപ്തിയാണ് സൃഷ്ടിച്ചത്. ചടങ്ങിനു ശേഷം നടത്തിയ വിശദീകരണമാകട്ടെ അമര്‍ഷം ഇരട്ടിയാക്കുകയും ചെയ്തു. ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി കര്‍ശമായി പറഞ്ഞിട്ടില്ലെന്നായിരുന്നു മേയറുടെ പ്രതികരണം. മൂന്ന് പതിറ്റേണ്ടിലേറെയായി പാര്‍ട്ടി ഭരിക്കുന്ന കോര്‍പറേഷന്റെ നേതൃപദവിയിലിരിക്കുന്ന വ്യക്തിക്ക് പാര്‍ട്ടി നിലപാടുകളെക്കുറിച്ച് പ്രാഥമിക ധാരണപോലുമില്ലെന്ന കാര്യം കൂടിയാണ് ഇതോടെ വ്യക്തമായത്. സ്വഭാവികമായും കര്‍ശന നടപടി വേണമെന്ന ആവശ്യമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്.
Read More » -
Kerala
ദേശീയ പതാകയൊരുക്കി സ്വയംതൊഴിൽ പാതയിലേക്ക് ആറളത്തെ ആദിവാസി വനിതകള്‍, സ്വാതന്ത്ര്യ ദിനംത്തിന് 50 ലക്ഷം ത്രിവർണ പതാകകളുമായി മലപ്പുറത്തെ കുടുംബശ്രീ
കണ്ണൂർ: ദേശീയപതാക നിര്‍മാണത്തിലൂടെ സ്വയംതൊഴിലിന് തുടക്കമിട്ട് ആറളം ഫാമിലെ ആദിവാസി വനിതകള്‍. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചുള്ള ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി ‘ഹര്‍ ഘര്‍ തിരംഗ’ ക്യാംപയിനായാണ് ഇവര്‍ പതാക നിര്‍മിക്കുന്നത്. ആറളം ബ്ലോക്കിലെ മഞ്ജു മാധവനും രമ്യയുമാണ് ചൊവ്വാഴ്ച മുതല്‍ തയ്യല്‍ ജോലി ആരംഭിച്ചത്. ത്രിവര്‍ണ പതാക നിര്‍മിച്ച് ജോലി ആരംഭിക്കണമെന്ന ഇവരുടെ ആഗ്രഹമാണ് ഇതിലൂടെ പൂവണിഞ്ഞത്. നേരത്തെ ഫാമില്‍ പരിശീലനം ലഭിച്ച് തയ്യില്‍ ജോലി ചെയ്യുന്ന മിനി ഗോപിയും പതാക നിര്‍മിക്കുന്നുണ്ട്. മൂവരും കൂടി 2500 പതാകകളാണ് നിര്‍മിക്കുക. ഇത് കുടുംബശ്രീ ജില്ലാ മിഷന്‍ വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറും.മഞ്ജുവിനും രമ്യക്കും ആറളം കുടുംബശ്രീ സിഡിഎസിന്റെ കമ്മ്യൂണിറ്റി എന്റര്‍പ്രെസസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ ജില്ലാ മിഷന്‍ തയ്യല്‍ സംരംഭം ആരംഭിക്കാന്‍ വായ്പ നല്‍കിയിരുന്നു. ഇത് ഉപയോഗിച്ചാണ് ഉപജീവനമാര്‍ഗത്തിനായി തയ്യല്‍ മെഷീന്‍ വാങ്ങി സ്വയംതൊഴില്‍ തുടങ്ങിയത്. ഇതിനിടെ സ്വാതന്ത്ര്യ ദിനത്തിന് 50 ലക്ഷം ത്രിവർണ പതാകകൾ തയാറാക്കാനൊരുങ്ങി…
Read More »