IndiaNEWS

ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് അപകടം; റോഡില്‍ വീണ് കൈയിലൂടെ ലോറികയറി ചികിത്സയിലിരുന്ന യുവാവ് മരിച്ചു

തൊടുപുഴ: ബൈക്കപകടത്തില്‍പ്പെട്ട് ഗുരുതര പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നാകപ്പുഴ തൈമറ്റം മടിപാറയില്‍ സണ്ണിയുടെ മകന്‍ ആന്‍സന്‍ (23) ആണ് മരിച്ചത്.

സിവില്‍ എന്‍ജിനിയറിങ് പഠനത്തിനു ശേഷം തൊടുപുഴയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു ആന്‍സന്‍. തിങ്കളാഴ്ച രാവിലെ എട്ടോടെ വീട്ടില്‍നിന്നു ജോലിസ്ഥലത്തേക്ക് വരുമ്പോള്‍ കുമാരമംഗലത്ത് വച്ച് ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്.

Signature-ad

റോഡില്‍ തെറിച്ചു വീണ ആന്‍സന്റെ കൈയിലൂടെ പാഴ്സല്‍ ലോറി കയറിയിറങ്ങി. ഉടന്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം ഇന്ന് 11.30ന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയില്‍. മാതാവ് ഏലിയാമ്മ. സഹോദരങ്ങള്‍: സൗമ്യ, രമ്യ.

Back to top button
error: